രചന : ജയമോഹന്‍
സംവിധാനം : അരുണ്‍ കുമാര്‍ അരവിന്ദ്
ഒരു വലിയ ബിസിനസ് കുടുംബത്തിലെ ഒരാള്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നു. ഇത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കാണാനിടവരുന്നു. പിന്നീട് ഹോസ്പിറ്റലില്‍ തണ്റ്റെ കുട്ടിയുടെ ചികിത്സയ്ക്ക് എത്തിയ ഈ പോലീസ് ഉദ്യോഗസ്ഥന്‍ അവിടെ ICU വില്‍ മരണപ്പെട്ടു എന്ന് കരുതിയ ആളെ കാണാനിടയാകുന്നു. പിന്നീടാണ് അത് ആ കുടുംബത്തിലെ ഇരട്ട സഹോദരങ്ങളില്‍ ഒരാളാണെന്ന് മനസ്സിലാക്കുന്നു.
പക്ഷേ, മരിച്ച ആള്‍ക്ക് പകരം മറ്റേ സഹോദരന്‍ ആ ഭാവത്തില്‍ പെരുമാറുന്നതാണെന്ന് മനസ്സിലാക്കുന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍ അതിനുള്ള കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നു. മാനസികരോഗമാണെന്ന സംശയത്തില്‍ ഈ ഉദ്യോഗസ്ഥന്‍ തണ്റ്റെ അന്വേഷണങ്ങള്‍ തുടരുന്നു.
ഇതിന്നിടയില്‍ ഇയാല്‍ മറ്റേ ആളാണെന്ന് പറയുന്നു, അതേ പോലെ പ്രവര്‍ത്തിക്കുന്നു, സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഇത് ആരാണെന്ന് സംശയമുണ്ടാകുന്നു.
ആദ്യം പറയുന്നു മരിച്ചത് ഇയാളാണെന്ന്, പിന്നെ പറയും മരിച്ചത് അയാളാണെന്ന്, ഇനി അയാളും ഇയാളും ഒരേ ആളാണോ എന്ന് സംശയം തോന്നും.
ഇതിന്നിടയില്‍ അനാവശ്യമായി ഈ പോലീസ് ഉദ്യോഗസ്ഥണ്റ്റെ മകനെ മരണത്തിന് കൊടുക്കും.
ചികിത്സിക്കുന്ന ഡോക്ടര്‍ക്കും വിട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്കും ഇങ്ങനെ മുഴുവന്‍ സമയം 'ഉല്‍പ്രേക്ഷ' അലങ്കാരമാണ് ('ഇത് താന്‍ അല്ലയ്യോ അത് എന്ന് വര്‍ണ്ണ്യത്തിലാശങ്കാ ഉല്‍പ്രേക്ഷാ ക്യാ അലംകൃതി' എന്നോ മറ്റോ ഒരു അലങ്കാരം സ്കൂളില്‍ പഠിച്ചിട്ടുണ്ട്)
തുടര്‍ന്ന് ഈ സഹോദരന്‍ വേഷപ്പകര്‍ച്ചകള്‍ നടത്തി അഴിഞ്ഞാടുകയാണ്. രണ്ട് മൂന്ന് വേഷങ്ങള്‍ ആടിത്തിമിര്‍ത്ത് അവസാനം അന്ത്യനിദ്ര പ്രാപിക്കുമ്പോഴെയ്ക്കും രണ്ട് ജീവിതങ്ങളിലെ പെണ്‍ സുഖവും, കര്‍മ്മ സുഖവും അതോടൊപ്പം പ്രതികാരസുഖവും അനുഭവിച്ച് കഴിഞ്ഞിരിക്കും.
ഇത്രയുമൊക്കെ ആകുമ്പോഴെയ്ക്കും പ്രേക്ഷകന്‍ ഭ്രാന്ത് മൂത്ത് ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഇരിക്കും.
ഉത്തരം കിട്ടാതെ ഒരു ലോഡ് ചേദ്യങ്ങളും കൂട്ടിമുട്ടിക്കാനാകാത്ത കുറേ കഥാചരടുകളുമായി പ്രേക്ഷകന്‍ തീയ്യറ്റര്‍ വിട്ട് തല ചൊറിഞ്ഞ് വീട്ടില്‍ പോകും.
രണ്ട് ദിവസം ചിലപ്പോള്‍ ഇടയ്ക്ക് ആലോചിച്ച് നോക്കും. 'ഈ സിനിമ ഒരു അതിഭീകര ബുദ്ധിപരമായ സൃഷ്ടിയാണോ ഈശ്വരാ' എന്ന് സ്വയം ചോദിക്കും. അതിനുശേഷം, ഇത്രയ്ക്ക് തലപുകച്ച് മനോനിലതെറ്റിക്കാന്‍ പാകത്തിന് കാശ് ചിലവൊന്നും ഈ സിനിമ കൊണ്ട് ഉണ്ടായില്ലല്ലോ എന്ന് മനസ്സമാധാനം പാലിച്ച് ആ സിനിമയുടെ ചിന്തകള്‍ക്ക് വിരാമമിടും.
മുരളീ ഗോപിയുടെ പ്രകടനം അത്യുഗ്രമായിരുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന ആകര്‍ഷണം.
അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു.
നല്ല എഡിറ്റിംഗ്, സംവിധാനം എന്നൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അത് മനസ്സിലാക്കാനുള്ള ഒരു വൈഭവം ഇല്ലാതെ പോയി!
Rating : 4.5 / 10
2 comments:
നല്ല എഡിറ്റിംഗ്, സംവിധാനം എന്നൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അത് മനസ്സിലാക്കാനുള്ള ഒരു വൈഭവം ഇല്ലാതെ പോയി!
ഹാ ഹാ ഹാാ!!!
Post a Comment