കഥ, തിരക്കഥ, സംഭാഷണം,
സംവിധാനം : റാഫി
നായകനും നായികയും ഉള്‍പ്പെടെ
ഭൂരിഭാഗം പേരും നായകള്‍ക്കൊപ്പവും നായയോട് ചേര്‍ന്നും നായയായും മറ്റും അഭിനയിച്ചിരിക്കുന്ന
ഒരു ചിത്രമാണ്‍ റിങ്ങ് മാസ്റ്റര്‍.
ഈ ചിത്രത്തിന്‍റെ കെട്ടിലും
മട്ടിലും നിന്ന് തന്നെ ആരും ഒരു പുതിയതോ വ്യത്യസ്തമായതോ ആയ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.
പതിവ് പോലെ ഒരു ഉല്‍സവകാലത്ത് കുട്ടികളെ കയ്യിലെടുക്കാമെന്ന ഉദ്ദേശത്തോടെ ഒരു സൂപ്പര്‍
ഹിറ്റ് വേസ്റ്റ് സിനിമ എടുക്കുക എന്ന ലക്ഷ്യം പൂര്‍ണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ
വേണം പറയാന്‍.
തന്നെ വിട്ടുപോയ കാമുകിയോട്
പ്രതികാരം ചെയ്യാന്‍ നായകന്‍ അതേ പേരില്‍ തന്നെ
ഒരു പെണ്‍ നായയെ ദൈവം സാഹചര്യങ്ങളുണ്ടാക്കിക്കൊടുക്കുകയും അതിനെ പരിശീലിപ്പിച്ച് നായികയ്ക്കൊപ്പം സിനിമയില്‍ അവതരിപ്പിച്ച് പ്രതികാരവും തിരിച്ചറിവും പ്രാപ്തമാക്കുകയുമാണ്‍
ഈ ചിത്രം കൊണ്ട് സാധിക്കുന്നത്.
കലാഭവന്‍ ഷാജോണിന്‍റെ
തലയിലും മുഖത്തും സെറ്റപ്പ് ചെയ്തിരിക്കുന്നത് കണ്ടാല്‍ അദ്ദേഹം ഏതോ നാടക സെറ്റില്‍
നിന്ന് ഇടയ്ക്ക് ഇറങ്ങി വന്നതാണെന്ന് തോന്നും.
ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളില്‍
നമ്മള്‍ പ്രേക്ഷകര്‍ ഒന്ന് ചിരിച്ചാലായി… അത്രയ്ക്കുണ്ട് കോമഡികള്‍
ദിലീപ് നായയായി നന്നായി
അഭിനയിച്ചിട്ടുണ്ട്. മിമിക്രി ചെയ്തുള്ള പരിചയം
ഉപകാരപ്പെട്ടു.
കീര്‍ത്തി സുരേഷ് മോശമില്ലാതെ
അഭിനയിക്കുകയും ഒരു ശാലീന സുന്ദരിയായി പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്തു.
നാലിനും പത്തിനും ഇടയ്ക്ക്
പ്രായമുള്ള കുട്ടികളുള്ള രക്ഷകര്‍ത്താക്കള്‍ ക്ഷമാഗുളിക നല്ല ഡോസില്‍ കഴിച്ച് ഈ സിനിമയ്ക്ക്
പുറപ്പെടാവുന്നതാണ്‍.
സ്വന്തം കുട്ടികള്‍ക്ക്
വേണ്ടിയാണെങ്കില്‍ പോലും ത്യാഗം ചെയ്യുന്നതിന്‍ ഒരു പരിധി വേണ്ടേ…. ആദ്യപകുതി തീര്‍ന്ന് കിട്ടാന്‍ തന്നെ വലിയ പ്രയാസം.
സിനിമ ഒന്ന് മുഴുമിപ്പിക്കാന്‍ നമുക്ക് അസാമാന്യ
ക്ഷമയും മനോബലവും തന്നെ വേണം.
ഒരു രണ്ട് രണ്ടര സിനിമ
കണ്ട് മടുത്ത ഒരു സംതൃപതി… ഹോ!
Rating : 3.5 / 10
No comments:
Post a Comment