രചന, സംവിധാനം : ബാലാജി
മോഹന്‍
തമിഴ് നാട് അതിര്ത്തിയിലുള്ള തേന്മല എന്ന പ്രദേശത്തെ കേന്ദ്രീകരിച്ചാണ് ഈ കഥ നടക്കുന്നത്.
തികച്ചും സാങ്കല്പികമായ കഥ. യാതൊരു ലോജിക്കും ഇതിലൊട്ട് പ്രതീക്ഷിക്കുകയും വേണ്ട്. സംസാരിച്ചാല്‍ പകരുന്ന അസുഖം, അതും സംസാര ശേഷി നഷ്ടപ്പെടുന്ന അസുഖം. ഇതില് നിന്ന് തന്നെ കാര്യം മനസ്സിലാക്കാന് സാധിക്കുമല്ലോ.
കുറച്ച് രസകരമായ സംഗതികളും, ഛായാഗ്രഹണഭംഗിയും, ദുല്ഖറ്, നസ്രിയ എന്നിവരെ കാണുന്ന സുഖവും ഈ ചിത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങളാണ്.
ഒരു ടി വി . അവതാരകന് ഇടയ്ക്കിടെ വന്ന് വിവരങ്ങള് പങ്ക് വെക്കും. സിനിമയുടെ തുടക്കം മുതല് ഒടുക്കം വരെ ഈ ചടങ്ങുണ്ട്. പക്ഷേ, ഈ ചാനലിന്റെ താഴെ എഴുതി വരുന്ന ന്യൂസ് എപ്പോഴും ഒന്ന് തന്നെ. പ്രത്യേകിച്ചും ശ്രദ്ധിച്ച ഒരു ന്യുസ് കൊച്ചിയിലെ ഒരു ഐ.ടി. സ്ഥാപനത്തില് നിന്ന് കമ്പ്യൂട്ടറുകള് കളവ് പോയി (ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ച തെറ്റ്)
ഒരു മന്ത്രിയും അദ്ദേഹത്തിന്റെ ശിങ്കിടിയും തുടര്ച്ചയായി ചിത്രത്തിലുണ്ട്. പക്ഷേ, പലപ്പോഴും ചെറിയ ചിരിക്ക് വക ലഭിക്കുന്നുണ്ട്.
ഇഷ്ടമില്ലാത്ത കല്ല്യാണം ഉറപ്പിച്ച് ജീവിതം വെറുത്തപോലെ പ്രകൃതവുമായി ഒരു ലേഡി ഡോക്ടറായി നസ്രിയ.
വളരെ ആക്ടീവും സംസാരപ്രിയനുമായി ദുല്ഖറിന്റെ കഥാപാത്രം. പതിവുപോലെ അനാഥന്, സല്സ്വഭാവി.
ഇന്റര് വെല്ലിനു ശേഷം സിനിമയില് സംസാരം നിരോധിക്കുന്നു. പിന്നെ മുഴുവന് ഗോഷ്ടിയാണ്.
ബാക്ക് ഗ്രൂണ്ട് മ്യൂസിക്കിന്റെ സഹായത്തോടെയുള്ള കുറേ കസര്‍ത്തുകള്‍. തരക്കേടില്ലാതെ ബോറടിപ്പിക്കുന്നതില് നന്നായി വിജയിച്ചിരിക്കുന്നു.
മൊത്തത്തില് എടുത്ത് പരിശോധിച്ചാല് ഈ ചിത്രം എന്തൊക്കെയോ രസങ്ങളും താല്പര്യങ്ങളും സൃഷ്ടിക്കാന് ശ്രമിക്കുന്നുണ്ട്, പക്ഷേ, എന്തൊക്കെയോ പാളിച്ചകളാല് അത് വേണ്ട രീതിയില് ഫലം കണ്ടില്ലെന്ന് മാത്രമല്ല, വളരെയധികം പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നുമുണ്ട്
Rating : 3.5 / 10
No comments:
Post a Comment