സംവിധാനം : വൈശാഖ് ജി എസ്
രചന : അരുണ്‍ ജോര്‍ജ് കെ ഡേവിഡ്, വൈശാഖ് ജി എസ്
കേരളത്തില്‍ ഗുഡ്ക ഉപയോഗം നിരോധിച്ചതിനെത്തുടര്‍ന്ന്
അത് നടപ്പിലാക്കാന്‍ ചുമതലയുള്ള ഒരു പോലീസ് സ്ക്വാഡിന്‍റെ തലവനായ ശംഭുവും കൂട്ടരും
നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ ഇത് ഉപയോഗിക്കുന്നവരും അല്ലാത്തവരും നടത്തുന്ന
പരിപാടികളുമാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.
ഈ സിനിമയെ കൂടുതലായി നിരൂപണം
ചെയ്യാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ ചില സംഗതികള്‍ ചുവടെ ചേര്‍ക്കുന്നു.
ഇതൊരു ഡോക്യുമെന്‍ററിയാണോ എന്ന്
എന്‍റെ ഭാര്യയടക്കം തീയ്യറ്ററില്‍ പലരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.
കുറേ പേര്‍ കാശ് കൊടുത്ത് കയറിയതിനാല്‍
ഏ.സി. ആസ്വദിച്ച് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
ഇന്‍റര്‍ വെല്‍ ആയപ്പോ ‘ശുഭം’എന്ന് എഴുതിക്കാണിച്ചിരുന്നെങ്കില്‍ എന്ന് ചിലര്‍ മോഹിക്കുന്നുണ്ടായിരുന്നു.
ഗതികെട്ട് പല ഘട്ടങ്ങളിലും ഓരിയിടുന്ന ഒരു വിഭാഗമുണ്ടായിരുന്നു.
ടി.വി. പരസ്യമാണോ, ഡോക്യുമെന്‍ററിയാണോ, നാടകമാണോ, ആക്ഷേപഹാസ്യമാണോ എന്നൊക്കെയുള്ള പല പല സംശയങ്ങളിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ
മുന്നില്‍ തുടര്‍ന്ന് പോകുന്നത്.
ക്ഷമയുടെ നെല്ലിപ്പലക എന്ന സംഗതിയില്‍ ചെന്ന് ഇടിച്ച് ഇടിച്ച്
അവശതയായപ്പോള്‍ എഴുന്നേറ്റ് പോരാന്‍ തുടങ്ങിയപ്പോഴാണ്‍ മറ്റൊരു സംഗതി മനസ്സിലായത്. ഒരു വലിയ മൂവ് മെന്‍റിന്‍ ഞാനും നേതൃത്വം വഹിക്കുകയായിരുന്നു
എന്ന്. ആ തീയ്യറ്ററിലെ പകുതി ആളുകളും കൂട്ടത്തോടെ തീയ്യറ്റര്‍ വിട്ട് ഇറങ്ങിപ്പോന്നു.
അവിടെ കിടന്ന് ഉറങ്ങിയിരുന്ന ഒരു സുഹൃത്തിനോട് പിറ്റേന്ന്
ചോദിച്ചപ്പോളറിഞ്ഞത് പിന്നെയും പത്ത് പതിനഞ്ച് മിനിട്ട് സിനിമ ബാക്കിയുണ്ടായിരുന്നു
എന്നാണ്‍. ചെറിയൊരു ആശ്വാസം തോന്നി... അത്രയും
സമയം ലാഭിച്ചല്ലോ..
ചെവി വട്ടം പിടിച്ച് ഇരുന്നാല്‍ മാത്രമേ ഡയലോഗുകള്‍ കേള്‍ക്കാന്‍
സാധിക്കുമായിരുന്നുള്ളൂ. ഇടയ്ക്കിടെ ചില രസകരമായ
ഡയലോഗുകള്‍ ഉണ്ടായിരുന്നു എന്നത് ചെറിയൊരു സമാധാനം.
Rating : 2.5 / 10
No comments:
Post a Comment