സംവിധാനം :
ബിനു എസ്
രചന : അനീഷ് ലീ അശോക്
നിര്‍മ്മാണം : രാജേഷ്
അഗസ്റ്റിന്
പുരാവസ്തു ശേഖരത്തിലെ
ഒരു ജോഡി മോതിരങ്ങള്‍ രണ്ടു പേര് ധരിക്കുമ്പോള്‍, അത് ധരിച്ചവരുടെ മനസ്സുകള്‍ മറുശരീരത്തിലേക്ക്
കൈമറ്റം ചെയ്യപ്പെടുന്നു എന്ന ഒരു പ്രക്രിയയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമയുടെ
കഥ രൂപപ്പെട്ടിരിക്കുന്നത്.
ഒരു പ്രത്യേക സാഹചര്യത്തില്‍
ഒരു ആണും പെണ്ണും തമ്മില്‍ അങ്ങനെ മനസ്സുകള്‍ എക്സ്ചേഞ്ച് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ
ഇതിന്റെ കഥ വികസിക്കുന്നു.
ഇതിലെ നായികയായി വേഷമിട്ട
അനുശ്രീ എന്ന നടിയുടെ പ്രകടനമാണ് ഏറ്റവും ആദ്യം എടുത്ത് പറയേണ്ടത്. ഗംഭീരവും ആസ്വാദ്യകരവുമായ പ്രകടനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്.
ഷൈന്‍ ടോം ചാക്കോ
എന്ന ഇതിലെ ഹീറോ തന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു പൂര്‍ണ്ണത വന്നിട്ടില്ല
എന്ന് വ്യക്തമാണ്.
എങ്കിലും അദ്ദേഹത്തിന്റെ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു.
ഈ ചിത്രം സംവിധാനം
ചെയ്ത ബിനു എസ് എന്ന ചെറുപ്പക്കാരന് ഒരു ഭാവി വാഗ്ദാനമാണ്. അത്ര നല്ല മേക്കിങ്ങ്.
ഈ ചിത്രത്തിലെ സാങ്കേതികവും
അഭിനയവും മ്യൂസിക്കും അടക്കം പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ നല്ലൊരു പാക്കേജ് ഒരുക്കുവാന്‍
ഇതിന്റെ പിന്നണിക്കാര്‍ക്ക് കഴിഞ്ഞിരിക്കുന്നു.
Rating : 6 / 10
1 comment:
നല്ല സിനിമ,
Post a Comment