രചന : അനൂപ് മേനോന്
സംവിധാനം : ദിപന്‍
ഒരു ബാറ് മുതലാളിയുടെ
സത്യസന്ധതയേയും ജീവിതത്തില്‍ അനുഭവിക്കുന്ന വെല്ലുവിളികളേയും ഈ ചിത്രത്തിന്റെ കഥയിലൂടെ
പറയാന്‍ ശ്രമിക്കുമ്പോഴും ഹാസ്യത്തിന്റെ മേമ്പൊടി ഇട്ട്, രസകരമായ സംഭാഷണങ്ങള്‍ ചേര്‍ത്ത്, അതില്‍ ഒരല്പം പഴയ് സംഗീതത്തിന്റെ
സൌന്ദര്യവും മിക്സ് ചെയ്ത്, ഒടുവില്‍ ഒരു ടീസ്പൂണ്‍ കുടുംബ സെന്റിമെന്റ്സ് കൂടി ആയപ്പോള്‍
മോശമല്ലാത്ത ഒരു പരുവത്തിലായിട്ടുണ്ട്.
തിരുവനന്തപുരം സംസാരശൈലിയും
ഇടയ്ക്ക് ചില തൃശൂര്‍, പാലക്കാട് ശൈലിയും ഉപയോഗിച്ച് പലയിടത്തും ഹാസ്യം സൃഷ്ടിക്കാനായിട്ടുണ്ട്.
സുരേഷ് ഗോപി തന്റെ
റോള്‍ മോശമാകാതെ ചെയ്തു.
കല്പന എന്ന നടിയുടെ
അഭിനയമാണ് ഈ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്.
എന്തൊക്കെയോ സംഭവിക്കുന്ന
ഒരു പ്രതീതി ആദ്യപകുതിയില്‍ ജനിപ്പിച്ച് വലിയ സംഭവങ്ങളും ടെന്‍ഷനും ഒന്നും ഇല്ലാത്ത
രീതിയില്‍ അവസാനഭാഗത്തേയ്ക്ക് എത്തുമ്പോള്‍ അവിടെ ഒരു ഫാമിലി സെന്റിമെന്റ് സൃഷ്ടിച്ച്
ചിത്രത്തെ രചയിതാവും സംവിധായകനും പിടിച്ച് നിര്‍ത്തുന്നു.
ഓ മൃദുലേ.. എന്ന മനോഹരഗാനം
വീണ്ടും ആസ്വദിക്കാനായി.
Rating : 5.5 / 10
1 comment:
അറുബോറൻ സിനിമ.
Post a Comment