രചന, സംവിധാനം : അന്
വര് സാദിക്
50 First Dates എന്ന ഒരു മനോഹരമായ ഇംഗ്ലീഷ് ചിത്രത്തെ എടുത്ത് വികലപ്പെടുത്തിയ ശ്രമമായിട്ട്
മാതമേ ഈ ചിത്രത്തെ കാണാന്‍ സാധിക്കൂ.
കഥയിലും
സാഹചര്യങ്ങളിലും മാറ്റങ്ങള്‍ വരുത്തി മലയാളമാക്കി മാറ്റിയപ്പോള്‍ ഇതിന്റെ ഒറിജിനലില്‍
ഉണ്ടായിരുന്ന ആത്മാവ് ചോര്‍ന്ന് പോകുക മാത്രമല്ല, വിനീത് ശ്രീനിവാസനും നമിത പ്രമോദും
കൂടി അഭിനയിച്ച് കുളമാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു.
നമിത മുഖത്ത് മുഴുവന്‍
ചായം വാരി തേച്ച് അമിതാഭിനയവും ഗോഷ്ടിയുമായി നല്ല പോലെ വെറുപ്പിക്കുന്നുണ്ട്, പക്ഷേ,
ഒന്ന് രണ്ട് ഇമോഷണല്‍ സീനുകള്‍ നന്നായി അഭിനയിച്ചു എന്ന് പറയാതെ വയ്യ.
വിനീത് ശ്രീനിവാസന്റെ അഭിനയത്തെ അളക്കാന്‍ മെനക്കെടുന്നില്ല.
പാവം..
മികച്ച ഗാനങ്ങളും
നല്ല ഛായാഗ്രഹണവും ഈ ചിത്രത്തിന്റെ ചില മികവുകളാണ്.
Rating : 5 / 10
1 comment:
വിനീത് ശ്രീനിവാസന്റെ അഭിനയത്തെ അളക്കാന്‍ മെനക്കെടുന്നില്ല. പാവം..
മാ നിഷാദാ!!!
Post a Comment