രചന, സംവിധാനം: രഞ്ജിത്
ഭാര്യയുടെ സമ്പാദ്യത്തിലും ഭരണത്തിലും ജര്‍മ്മനിയില്‍ ജീവിക്കേണ്ടിവരുന്ന നാടിനെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരണ്റ്റെ ചില ജീവിത സാഹചര്യങ്ങളാണ് ഈ ചിത്രത്തില്‍ വിഷയമാകുന്നത്.
ഒരു പള്ളീലച്ചന്‍, ഗാന്ധിയനായ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍, ജര്‍മ്മനിയില്‍ നിന്ന് കുറച്ച് ദിവസത്തേയ്ക്ക് നാട്ടിലെത്തുന്ന മാത്തുക്കുട്ടി, മാത്തുക്കുട്ടിയെ ചുറ്റിപ്പറ്റിയുള്ള മൂന്ന് നാല് സുഹൃത്തുക്കള്‍, ഇവരൊക്കെ സംസാരിക്കുന്ന ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍, ഇടയ്ക്കിടെ രഞ്ജിത്തിണ്റ്റെ ജീവിതത്തെക്കുറിച്ചുള്ള ചില ദാര്‍ശനിക ചിന്തകള്‍... ഇത്രയൊക്കെയാണ് കടല്‍ കടന്ന് വന്ന ഒരു മാത്തുക്കുട്ടിയില്‍ സംഭവിക്കുന്നത്.
ഒട്ടും തന്നെ താല്‍പര്യം ജനിപ്പിക്കാനോ ആസ്വാദനം നല്‍കാനോ കഴിയാതെ പ്രേക്ഷകരെ പരമാവധി മുഷിപ്പിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കഥ.
വളരെ ബാലിശമായ ചില സന്ദര്‍ഭങ്ങള്‍, ഹൃദയത്തില്‍ സ്പര്‍ശിക്കാനാവാതെ കടന്നുപോകുന്ന ചില വേദനകള്‍ എന്നതൊക്കെത്തന്നെയാണ് ഈ ചിത്രത്തിണ്റ്റെ നേട്ടം.
നല്ല പോലെ ഉറങ്ങാന്‍ കഴിഞ്ഞാല്‍ ബോറടിക്കില്ല.
Rating : 3 / 10
No comments:
Post a Comment