കഥ, തിരക്കഥ, സംഭാഷണം : എം. സിന്ധുരാജ്
സംവിധാനം: ലാല്‍ ജോസ്
കുട്ടനാട്ടിണ്റ്റെ മനോഹാരിത വേണ്ടുവോളം ആസ്വദിക്കാം എന്നതില്‍ കവിഞ്ഞ് ഒട്ടും കഴമ്പോ താല്‍പര്യമോ തോന്നിക്കാത്ത തമാശയ്ക്ക് ഉണ്ടാക്കിയ ഒരു ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം.
അനിയന്‍ പണിയെടുത്ത് കൊണ്ടുവരുന്നതില്‍ നിന്ന് തിന്നും കുടിച്ചും പണിയെടുക്കാതെ കഴിയുന്ന തടിമാടന്‍മാരും തെമ്മാടികളുമായ ചേട്ടന്‍മാര്‍.
വളരെ കൌതുകകരവും സ്വാഭാവികവുമായ സന്ദര്‍ഭം!
അശ്ളീലച്ചുവയുണ്ടോ ഇല്ലയോ എന്ന് തോന്നിക്കുന്ന കുറേ തമാശിക്കലുകള്‍... ഇതിന്നിടയില്‍ ഒന്ന് രണ്ട് ഡയലോഗുകള്‍ ഉള്ള് തുറന്ന് ചിരിയ്ക്ക് വക നല്‍കുകയും ചെയ്യും.
പക്ഷേ, ഒരു തരത്തിലും പ്രേക്ഷകരെ സ്വാധീനിക്കാത്ത സംഭവവികാസങ്ങളും ഒട്ടും തന്നെ താല്‍പര്യം ജനിപ്പിക്കാത്ത കഥാ ഗതിയും സിനിമ അവസാനിപ്പിക്കുമ്പോള്‍ ഒരല്‍പ്പം പ്രതിഷേധിപ്പിക്കാന്‍ തോന്നിപ്പിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല.
'ചാന്ത് പൊട്ട്' സെറ്റപ്പില്‍ നിന്ന് ക്ളൈമാക്സ് ആകുമ്പോഴേയ്ക്ക് നായകന്‍ 'ബ്രൂസ് ലീ' ആയി മാറുന്നത് കൌതുകകരം തന്നെ!
എന്തിനാണോ ഇങ്ങനെയുള്ള എഴുത്തും നിര്‍മ്മിതിയും!
Rating : 3 / 10
1 comment:
അയ്യോ വെറുത്ത് പോയ സിനിമ.എന്തിനാണോ ഇങ്ങനത്തെ സാധനം ഒക്കെ ഇറക്കുന്നത്?
പക്ഷെ "നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി" അതൊരു സിനിമ തന്നെയാണ്. ശരിക്കും ഒരു ഫ്രെഷ് സിനിമ! വല്ലാണ്ട് ഇഷ്ടപ്പെട്ടു പോയി!
Post a Comment