രചന, സംവിധാനം : സച്ചി
സിനിമറ്റോഗ്രാഫി : സുജിത് വാസുദേവ്
ലക്ഷദ്വീപിലെ കവരത്തിയില്‍ എത്തുന്ന ഡീപ് സീ ഡൈവറായ ശാന്തനു (പൃഥിരാജ്)
നേവിയില്‍ ജോലിചെയ്യുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് സക്കറിയയെ അവിടെ കണ്ടെത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രണയത്തിലായിരുന്ന തന്‍റെ
പ്രണയിനിയെ കണ്ടെത്താനുള്ള ഒരു കച്ചിത്തുരുമ്പ് ഇവിടെയുണ്ട് എന്ന കാരണത്താലാണ്‍ ശാന്തനു
ഇവിടെ എത്തിയിരിക്കുന്നത്.
ഈ ചിത്രത്തിലെ പ്രണയത്തിന്‍ പലപ്പോഴും ഒരു വ്യക്തതയില്ല എന്നതാണ്‍
സത്യം. ഒരു വാക്കിന്‍റെ പുറത്ത് കാത്തിരിക്കുന്ന
പെണ്കുട്ടി. ആ കാത്തിരിപ്പ് കാരണം കാത്തിരിക്കുന്ന
കാമുകന്‍. പെണ്കുട്ടിയുടെ അച്ഛന്‍ ഹിന്ദി സിനിമയിലെ
സ്ഥിരം അമരീഷ് പുരി റോളുകളുടെ ഒരു പിന്തുടര്‍ച്ച മാത്രം.
ക്ലൈമാക്സില്‍ ഒരു ട്രെയിനും അതില്‍ ഓടിക്കയറാന്‍ വെമ്പല്‍ കൊണ്ട്
അച്ഛന്‍റെ കയ്യില്‍ കിടന്ന് പിടയുന്ന നായികയും ഒടുവില്‍ കൈ വിട്ടുകൊടുക്കുന്ന അച്ഛനും
ഭാഗ്യത്തിന്‍ ഇതില്‍ ചേര്‍ത്തിട്ടില്ല.
ഈ ചിത്രം സുജിത് വാസുദേവിന്‍റെ മികവില്‍ പ്രേക്ഷകര്‍ ആസ്വദിക്കും. ഈ ചിത്രത്തിലെ കഥയുടെ പരാധീനതകള്‍ ബിജുമേനോന്‍ അടക്കമുള്ളവരുടെ
ഹാസ്യരംഗങ്ങളും ദൃശ്യമിഴിവും കാരണം പ്രേക്ഷകര്‍ സഹിക്കും. അതിനാല്‍തന്നെ, ഈ ചിത്രം പ്രേക്ഷകര്‍ തള്ളിക്കളയുന്നില്ല.
മിയ അവതരിപ്പിച്ച കഥാപാത്രം ലക്ഷദ്വീപില്‍ നിന്ന് ഹെലികോപറ്റര്‍
സര് വീസ് നടത്തിക്കുവാന്‍ വേണ്ടി മാത്രമായി ശേഷിച്ചു.
സുരേഷ് കൃഷ്ണ മികച്ച പ്രകടനം കാഴ്ച വെച്ചു. നായികയായ പ്രിയല്‍ ഗോറും മോശമായില്ല.
പൃഥ്യിരാജ് തന്‍റെ റോള്‍ നന്നായി ചെയ്തെങ്കിലും അദ്ദേഹത്തെ ഡീപ്
സീ ഡൈവറ് ആക്കിയതിനാല്‍ ഈ സിനിമയില്‍ ആ ജോലിക്ക് വളരെ പ്രസക്തമായ എന്തെങ്കിലും കാരണം
കാണും എന്ന് പ്രതീക്ഷിക്കരുത്. വെറുതേ ഒരു
ചേഞ്ചിന്‍ …
Rating : 5 / 10