സംവിധാനം രാജേഷ് നായര്‍
രചന വിനോദ് & വിനോദ്
മകന്‍റെ എല്‍ കെ ജി അഡ്മിഷനുവേണ്ടി ഒരു അച്ഛനും അമ്മയും നടത്തുന്ന
ശ്രമമാണ്‍ ഈ സിനിമയുടെ ഇതിവൃത്തം. ഒരു ഷോര്‍ട്ട്
ഫിലിമില്‍ ഒതുക്കേണ്ട ഒരു സംഗതിയെ ഒരു സിനിമയാക്കിയതിലെ പോരായ്മയും ബുദ്ധിമുട്ടും ഈ
ചിത്രത്തിനുണ്ട്. എന്നിരുന്നാലും കുറേ രസകരമായ
രംഗങ്ങളും ഡയലോഗുകളും ഈ ചിത്രത്തെ നമുക്ക് ഭേദപ്പെട്ട അവസ്ഥയില്‍ കണ്ടിരിക്കാന്‍ സഹായിക്കുന്നു,.
ബിജുമേനോന്‍റെ ചില പ്രകടനങ്ങള്‍ (പ്രത്യേകിച്ചും, ചൈല്‍ഡ് ലേബര്‍
എന്ന വിഷയത്തെക്കുറിച്ച് ഒരു സ്കൂള്‍ ഇന്‍റര്‍ വ്യൂ ബോര്‍ഡിന്‍റെ മുന്നില്‍ നടത്തിയ
പ്രകടനം) ഗംഭീരമായിരുന്നു.
ഈ സിനിമയെ വലിയ ഒരു പതനത്തില്‍ നിന്ന് രക്ഷിച്ചതിന്‍ ശ്രീ. ഹരീഷ്
എന്ന നടന്‍റെ ഹാസ്യപ്രകടനം പ്രധാന കാരണമാണ്‍.
സുധീര്‍ കരമനയും ഒരു സീനില്‍ പൊട്ടിച്ചിരി വിതറുന്നുണ്ട്.
രണ്ടാം പകുതിയില്‍ സുഹാസിനിയുടെ നേതൃത്വത്തില്‍ അച്ഛനമ്മമാര്‍ക്കുള്ള
ഒരു കോച്ചിങ്ങ് ക്യാമ്പുണ്ട്. ഈ സിനിമയെ വെറുത്തിട്ട്
ഇട്ടിട്ട് ഇറങ്ങി ഓടാന്‍ ആ സന്ദര്‍ഭങ്ങള്‍ ധാരാളമാണ്‍.
ക്ലൈമാക്സില്‍ പ്രേക്ഷകനെ ആകാശത്തേയ്ക്ക് വിരല്‍ ചൂണ്ടി ഊശിയാക്കുന്നതോടെ
ഈ ചിത്രം അവസാനിക്കുന്നു.
സുഹാസിനിയുടെ അമിതാഭിനയമൊഴിച്ചാല്‍
ബാക്കിയെല്ലാം തരക്കേടില്ല
പ്രേക്ഷകര്‍ക്ക് ചെറിയ
ഒരു നൊസ്റ്റാള്‍ജിയയ്ക്ക് വേണ്ടി ഒരു ഗാനരംഗവും ചിത്രത്തിലുണ്ട.
Rating : 4 / 10
1 comment:
സുഹാസിനി പ്രത്യക്ഷപ്പെടുന്നതോടെ പടം ആകെ വെറുപ്പിക്കലാകുന്നു.
Post a Comment