രചന : ബോബി & സഞ്ജയ്
സംവിധാനം : വി.കെ. പ്രകാശ്
ഒരു രാഷ്ട്രീയനേതാവിന്റെ സ്വീകരണത്തോടനുബന്ധിച്ച്
നടക്കുന്ന പ്രകടനത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കില്‍ പെട്ട് ആശുപത്രിയിലേയ്ക്ക്
എത്താന്‍ വൈകി മരണപ്പെടുന്ന ഒരു പെണ്‍കുട്ടി.
ആ കുട്ടിയുടെ മുത്തച്ഛന് ഇവിടത്തെ സിസ്റ്റത്തിനെതിരെ കോടതിയില്‍ എത്തുന്നതാണ്
ഈ സിനിമയുടെ ഇതിവൃത്തം.
പ്രേം പ്രകാശ് ഒരു അഡ്വക്കേറ്റിന്റെ
റോളില്‍ തിളങ്ങിയപ്പോള്‍ നെടുമുടിവേണു ഇവിടത്തെ ഒരു പൌരനെ പ്രതിനിധാനം ചെയ്തു.
ആസിഫ് അലി ഇതിന്നിടയില്‍ ഒരു
കഥാപാത്രമായി ഉണ്ടെന്നുണ്ടെന്നതല്ലാതെ കാര്യമായ സംഭവങ്ങള്‍ക്കൊന്നും ഇടവരുത്തുന്നില്ല.
കുറച്ച് സാമൂഹികബോധവും അവകാശങ്ങളെക്കുറിച്ചുള്ള
അറിവുകളും പകരുന്നുണ്ടെങ്കിലും ഈ ചിത്രം വളരെ വിരസമായിരുന്നു പല ഘട്ടങ്ങളിലും.
സാമൂഹികമായ ഒരു പ്രശ്നം അവതരിപ്പിക്കുന്നുണ്ടെങ്കിലും
പലപ്പോഴും നീണ്ട പ്രസംഗങ്ങളിലൂടെ ആവര്‍ത്തന വിരസത സൃഷ്ടിച്ചു.
നെടുമുടി വേണു എന്ന കലാകാരനായതിനാലാവണം
പ്രേക്ഷകര്‍ ക്ഷമിച്ചിരുന്നത്.
സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറിന് താഴെയായതിനാല്‍ വലിയ പരിക്കില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്ന് പറയാം.
(ആദ്യപകുതിയില്‍ ആസിഫ് അലി എന്‍ ഡി എ യില്‍ ട്രെയിനിങ്ങിന് പോയതും അവിടത്തെ ചടങ്ങുകളും ഈ സിനിമയുടെ കഥയുമായി എന്ത് ബന്ധം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്തെങ്കിലും കാണും!)
2 comments:
(ആദ്യപകുതിയില്‍ ആസിഫ് അലി എന്‍ ഡി എ യില്‍ ട്രെയിനിങ്ങിന് പോയതും അവിടത്തെ ചടങ്ങുകളും ഈ സിനിമയുടെ കഥയുമായി എന്ത് ബന്ധം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്തെങ്കിലും കാണും!)
ഹാ ഹാ ഹാാ!!!
The Grand Victoria Casino Resort in Richmond, Virginia
The Grand Victoria Casino Resort 전주 출장마사지 in Richmond, Virginia 나주 출장샵 offers gaming and entertainment and award winning slots. The casino 영주 출장샵 offers gaming, 파주 출장마사지 luxury hotel, Rating: 4 경상북도 출장안마 · 11 reviews
Post a Comment