രചന അജയന്‍ വേണുഗോപാലന്‍
സംവിധാനം ശ്യാമപ്രസാദ്
ചെറുപ്രായത്തിലേ ഒരു അനാഥാലയത്തില്‍ നിന്ന് അമേരിക്കയിലേയ്ക്ക് ദത്തെടുക്കപ്പെട്ട്
അവിടെ പൂര്‍ണ്ണമായും ഒരു അമേരിക്കക്കാരനായി, അവിടത്തെ പോലീസ് ഡിപ്പാര്‍ട്ട് മെന്‍റില്‍
ജോലി ചെയ്യുന്ന വരുണ്‍ (പൃഥ്യിരാജ്). ഇയാളുടെ
ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയ നിലയിലാണെങ്കിലും കുട്ടിയുമായി ബന്ധം തുടരുന്നു.
ഒരു ഐ ടി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായ ക്രിഷ് ഹെബ്ബര്‍ (നിവിന്‍ പോളി) അവിവാഹിതനും
ജോലിയോട് വല്ലാത്ത അഭിനിവേശവുമുള്ള ആളാണ്‍.
ഇന്ത്യയിലേക്കടക്കം ജോലികള്‍ ഔട്ട് സോര്‍സ് ചെയ്യപ്പെടുന്നതിന്‍റെ ഫലമായി
അമേരിക്കക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചില വംശീയ ഹത്യകള്‍ക്ക് അത് കാരണമാകുകയും
ചെയ്യപ്പെടുന്നു. ഇതിന്നിടയില്‍ കോര്‍പറേറ്റ്
പൊളിറ്റിക്സും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു.
വരുണിന്‍റെയും ക്രിഷിന്‍റെയും ചില ബന്ധങ്ങളും ഈ ചിത്രത്തില്‍ വിഷയീഭവിക്കുന്നുണ്ട്.
പൃഥ്യിരാജ് തന്‍റെ കഥാപാത്രത്തെ ആത്മവിശ്വാസത്തോടെ അഭിനയിച്ച് ഫലിപ്പിച്ചപ്പോള്‍
നിവിന്‍ പോളി തന്‍റെ നിലനില്‍പ്പിനായി കഷ്ടപ്പെടുന്നതായി തോന്നി.
ഭാവന ഭാഷ നല്ലപോലെ കൈകാര്യം ചെയ്തു.
നല്ല നിലവാരമുള്ള ദൃശ്യങ്ങളും അവതരണങ്ങളും ഉണ്ടായിരുന്നെങ്കിലും ഈ ചിത്രം
വളരെ വിരസമായ അനുഭവമാണ്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
പലപ്പോഴും അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും കാര്യമായ താല്‍പര്യം
സാധാരണ പ്രേക്ഷകര്‍ക്ക് തോന്നാവുന്ന ഒന്നും തന്നെ ഈ ചിത്രത്തിലില്ല എന്ന് പറയാതെ വയ്യ.
Rating : 4 / 10
1 comment:
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയോ????
Post a Comment