രചന, സംവിധാനം : മേജര്‍ രവി
അതിര്‍ത്തിയിലെ ഒരു പിക്കറ്റിലെ ഒരു പട്ടാളക്കാരണ്റ്റെ ജീവിതവും, ശത്രുരാജ്യമായി കരുതപ്പെടുന്ന തൊട്ടപ്പുറത്തെ രാജ്യത്തെ പട്ടാളക്കാരനുമായുള്ള സൌഹൃദവും മികച്ച രീതിയില്‍ ഈ ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
മുന്‍ ധാരണകളുമായി ജീവിക്കാതെ , തെറ്റിദ്ധാരണകള്‍ നീക്കിയാല്‍ എങ്ങനെ സമാധാനപരവും സൌഹാര്‍ദ്ദപരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാം എന്ന സൂചന ഈ കഥയിലൂടെ നല്‍കാന്‍ മേജര്‍ രവിക്ക് സാധിച്ചിരിക്കുന്നു.
പൃഥ്യിരാജും ജാവേദ് ജഫ്രിയും വളരെ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു എന്നത് ഈ ചിത്രത്തെ ഹൃദയത്തോടെ ചേര്‍ത്ത് നിര്‍ത്തുന്നു.
പൃഥ്യിരാജിണ്റ്റെ പട്ടാളക്കാരണ്റ്റെ കഥാപാത്രത്തിണ്റ്റെ കുടുംബ പശ്ചാത്തലവും മറ്റും വളരെ മുഷി പ്പിക്കുന്നതായിരുന്നു.
നല്ല പയ്യണ്റ്റെ ആലോചന വരുമ്പോള്‍ മകളെ മരുകന് കെട്ടിച്ചുകൊടുക്കാതെ വില്ലനായി നില്‍ക്കുന്ന അമ്മാവനും, നിശബ്ദമായി നില്‍ക്കുന്ന അമ്മായിയും അമ്മയും, കണ്ണീരൊഴുക്കി കിട്ടുന്നവനെ കെട്ടുന്ന കാമുകിയും ഇനി ഏത് കാലത്താണാവോ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ പോകുന്നത്.
മേജര്‍ രവി അതൊക്കെത്തന്നെ എടുത്ത് പിടിപ്പിച്ച് വളരെ ബോറാക്കിത്തീര്‍ത്തിട്ടുണ്ട്.
അതേ സമയം, ജാവേദ് ജഫ്രിയുടെ കുടുംബ പശ്ചാത്തലവും അവിടെയുള്ള സാമൂഹിക ബുദ്ധിമുട്ടുകളും ഒരു പുതിയ അറിവായി നില്‍ക്കുന്നു.
സിനിമയുടെ അവസാനഘട്ടത്തിലെത്തുമ്പോള്‍ പ്രേക്ഷകരെ ആ സൌഹൃദത്തിണ്റ്റെ ഊഷ്മളതയുടെ കണ്ണീരറിയിക്കാന്‍ മേജര്‍ രവിക്കും അഭിനേതാക്കള്‍ക്കും സാധിച്ചിരിക്കുന്നു എന്നിടത്താണ് ഈ സിനിമയുടെ വിജയം.
ഇതെല്ലാം കഴിഞ്ഞ് ആലോചിക്കുമ്പോള്‍, എന്തിനാണ് ഒരാളെ മാത്രമായി ഒരു പിക്കറ്റില്‍ ഇങ്ങനെ കൊണ്ടിട്ട് ക്രൂശിക്കുന്നത് എന്ന ചോദ്യം മനസ്സില്‍ തോന്നിയാല്‍ അതില്‍ ഒരു അത്ഭുതവും ഇല്ല.
മികച്ച ഛായാഗ്രഹണവും സംഗീതവും ഈ ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.
Rating : 6 / 10
No comments:
Post a Comment