സംവിധാനം : സലാം ബാപ്പു
രചന : റിയാസ്
കൊച്ചിയിലെ മല്‍സ്യമാര്‍ക്കറ്റിന്റെ പ്രധാനിയായ മാലിക് ഭായി... ഇദ്ദേഹം അറിയാതെ കൊച്ചിയില്‍ ഈച്ച പോലും വഴി നടക്കില്ലെന്നാണ് പറയുന്നത്.
ഒരു വിദേശവനിത അനധികൃതമായി താമസിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു കെട്ടിടത്തില്‍ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള നിയോഗം ഇദ്ദേഹത്തിന് വന്നുചേരുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവപരമ്പരകളാണത്രേ ഈ സിനിമകൊണ്ട് ഉദ്ദേശിച്ചത്.
ഈ വിദേശവനിതയ്ക്ക് മാലിക് ഭായിയോട് മാത്രമായി എന്തോ പറയാനുണ്ട്. പക്ഷെ, ഭാഷ വശമില്ല. മാലിക് ഭായി ഇംഗ്ലീഷ് പഠിക്കുകയും വിദേശവനിത മലയാളം പഠിക്കുകയും ചെയ്തു. ഇനിയിപ്പോ ഏത് ഭാഷയില്‍ വേണേലും കാര്യം പറയാമല്ലോ..
പ്രേക്ഷകര്‍ കാത്തിരുന്ന ആ ഞെട്ടിക്കുന്ന കാര്യം മദാമ്മ വെളിപ്പെറ്റുത്തിയപ്പോള്‍ തീയ്യറ്റര്‍ ഞെട്ടിവിറച്ചു. (അതായിരിക്കും യാതൊരു ഭാവവ്യതിയാനങ്ങളും ഇല്ലാതെ പ്രേക്ഷകര്‍ ഇരുന്നതും ഒടുവില്‍ നെടുവീര്‍പ്പോടെ ഇറങ്ങിപ്പോയതും).
വളരെ പുതുമകളും ഒട്ടേറെ വികാരനിര്‍ഭരമായ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഒരുപാട് സിനിമകളുണ്ടെന്നതുകൊണ്ട് ഈ സിനിമ അതിലൊന്നും പെടാതെ വ്യത്യസ്തമായി നില്‍ക്കുന്നു. 'പിന്നെ എന്തുണ്ട്?' എന്ന് ചോദിച്ചാല്‍ മാലിക് ഭായിയുടെ ചില വീരപരിവേഷങ്ങള്‍ക്കായുള്ള ശ്രമങ്ങളും ചേഷ്ടകളും കാണാം.
വെറുപ്പിക്കാന്‍ മാത്രം ഒന്നും ഇല്ലാത്തതുകൊണ്ട് ആ പേരുദോഷം ഇല്ല.
Rating : 3 / 10
No comments:
Post a Comment