സംവിധാനം വാസുദേവ് സനല്‍
പാസ്സഞ്ചര്‍, നേരം, ട്രാഫിക് എന്നീ സിനിമകളുടെ
ഒരു സങ്കര രൂപം ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നു എന്നത് നമ്മുടെ കുറ്റമല്ല എന്ന്
ആദ്യമേ പറഞ്ഞുകൊള്ളട്ടെ.
മൂന്ന് കഥാഗതികള്‍ സമാന്തരമായി
പോകുകയും അതെല്ലാം പരസ്പരം ബന്ധപ്പെടുത്തി ഒരു ത്രില്ലറിന്‍റെ മൂഡോടെ തരക്കേടില്ലാത്ത പരിസമാപ്തിയിലെത്തിച്ചിരിക്കുന്നു
എന്നത് ഈ സിനിമയുടെ ആകര്‍ഷണമാണ്‍.
ശ്രീനിവാസന്‍റെ കഥാപാത്രം വളരെ
അമാനുഷികവും നാടകീയവുമായി സംസാരിച്ചുകൊണ്ടിരുന്നത് അലോസരമുണ്ടാക്കി എന്ന് പറയാതെ വയ്യ.
പല സ്ഥലത്തും പ്രേക്ഷകര്‍ക്കുള്ള
ഉപദേശരൂപേണയുള്ള അനാവശ്യമായ ഡയലോഗുകള്‍ ഈ സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്..
പാസ്സഞ്ചര്‍ സിനിമയിലെ അഡ്വക്കേറ്റിന്‍റെ
കഥാപാത്രം ട്രാഫിക്ക് സിനിമയിലെ കാറോടിക്കുന്ന ശ്രീനിവാസനിലേയ്ക്ക് കുടിയേറിയതാണ്‍
ഒരു കഥാഗതി.
നേരം സിനിമയിലെ പണത്തിന്‍റെ
റൊട്ടേഷന്‍ മറ്റൊരു കഥാഗതി. കഷ്ടകരമായ കാര്യമെന്താണെന്ന്
വെച്ചാല്‍ നേരം സിനിമയിലെ റീ വൈന്ഡ് ചെയ്ത് ആ പണം സഞ്ചരിച്ച റൊട്ടേഷന്‍ കാണിക്കുന്ന
അതേ രൂപത്തില്‍ ഈ സിനിമയിലും കാണിക്കുന്നുണ്ട്.
പെരുമഴക്കാലം എന്ന സിനിമയുടെ
മറ്റൊരു നിഴല്‍ ഫഹദ് ഫാസിലിന്‍റെ കഥാഗതിയില്‍ കാണാവുന്നതാണ്‍.
ഇതൊക്കെയാണെങ്കിലും പ്രേക്ഷകരില്‍
കുറച്ച് ആകാംക്ഷ ജനിപ്പിക്കാനും നന്മയുള്ള കഥാപരിസമാപ്തിയുടെ സുഖം നല്‍കാനും ഈ ചിത്രത്തിനായി
എന്നത് സത്യമാണ്‍.
ഫഹദ് ഫാസിലും ലാലും മികച്ച അഭിനയം കാഴ്ച വെച്ചപ്പൊള്‍ ഇഷാ തല്‍
വാറ് വെറും പ്രതിമയായി അവശേഷിച്ചു.
മൈഥിലി
വല്ലാതെ ആകര്‍ഷണീയത കുറഞ്ഞു എന്ന് മാത്രമല്ല, ഒരല്‍പ്പം അരോചകവുമായിരുന്നു.
Rating : 5 / 10
No comments:
Post a Comment