കഥ, സംവിധാനം : രാജേഷ് നായര്‍
തിരക്കഥ: സന്ദീപ് റോബിന്‍സണ്‍, ദീപക് പ്രഭാകരന്, നിതിന്‍ ഭദ്രന്
പ്രേമിച്ച് വിവാഹം കഴിച്ച ശിഖ സാമുവലും ജയകൃഷ്ണനും വീട്ടുകാരുടെ ശല്ല്യം ഇല്ലാതിരിക്കാന്‍ എത്തിച്ചേര്‍ന്ന സ്ഥലമാണ് ഉഗാണ്ട.
അവിടെ ജോലി ചെയ്ത് ജീവിതം പുരോഗമിക്കുമ്പോള്‍ ശിഖ കൊലപാതകക്കേസില്‍ ജയിലിലാകുന്നു.
അവരെ സഹായിക്കാന്‍ ഒരു മലയാളി അഡ്വക്കേറ്റ് ഉണ്ടാകുന്നു എന്നത് ആശ്വാസകരമെങ്കിലും ഇദ്ദേഹവും കൊല്ലപ്പെടുന്നു. തുടര്‍ന്ന് തണ്റ്റെ ഭാര്യയെ നിയമപരമായി രക്ഷിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്ന ജയകൃഷ്ണന് ആണ്റ്റണിയുടെ സഹായം തേടുന്നു.
ഈ ആണ്റ്റണി എന്ന് പറഞ്ഞാല്‍ ഒരു ഭയങ്കര സംഭവമാണത്രേ.. ഇദ്ദേഹമാണ് ഈ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഒരേ ഒരു ജീവി! (ജയിലില്‍ നിന്ന് രക്ഷപ്പെട്ടാല്‍ പിന്നെ ആരെയും പേടികേണ്ട എന്നതാണെന്ന് തോന്നുന്നു ആ രാജ്യത്തെ കീഴ് വഴക്കം).
അങ്ങനെ ആണ്റ്റണിയുടെ നേതൃത്വത്തില്‍ ശിഖയെ ജയിലില്‍ നിന്ന് രക്ഷിച്ച് ഉഗാണ്ട വിട്ടുപോരുന്നതാണ് കഥ.
ഈ സിനിമ കാണുമ്പോള്‍ കുറേ സംശയങ്ങള്‍ തോന്നുക സ്വാഭാവികം.
1. ഉഗാണ്ട എന്ന സുന്ദരവും ശാന്തവുമായ ഒരു സ്ഥലം ഒളിച്ചോടുന്നവര്‍ക്കായി ലഭ്യമാണെന്ന് മാലോകര്‍ അറിയാതെപോയതെന്ത്?
2. റീമാ കല്ലിങ്കല്‍ ൨൨ ഫീമെയില്‍ കോട്ടയം എന്ന ജയിലില്‍ നിന്ന് നേരെ ഇവിടെ എത്തിയതാണോ?
3. ഉഗാണ്ടയില്‍ ഒരിക്കല്‍ ജയില്‍ ചാടിയാല്‍ പിന്നെ തൊടാന്‍ പറ്റില്ല എന്ന നിയമമുണ്ടോ?
4. വിമാനത്തില്‍ കയറിപ്പറ്റിയാല്‍ നേരെ രാജ്യം വിട്ട് എവിടേലും പോയി രക്ഷപ്പെടാമോ?
മേല്‍പ്പറഞ്ഞ ചോദ്യങ്ങളൊക്കെ ഉണ്ടെങ്കിലും അവസാനം ഒരു വിമാനത്തെ ഒാടിച്ചിട്ട് പിടിക്കുന്ന റീമ കല്ലിങ്കലിണ്റ്റെ ആ ഒാട്ടം... ഹോ..... വെടിയുണ്ട തോറ്റുപോകും!
അഭിനയമൊന്നും പൊതുവേ വലിയ ഗുണനിലവാരം പുലര്‍ത്തിയില്ല എന്ന് തോന്നി.
ഉദ്വേഗജനകമായ നിമിഷങ്ങള്‍ ഈ ചിത്രം കാര്യമായൊന്നും സമ്മാനിക്കുന്നില്ല.
ഉഗാണ്ടയിലെ ജയില്‍ ചാടുന്നു എന്നതൊഴിച്ച് കഥയില്‍ വേറെ ഒരു പ്രത്യേകതയുമില്ല.
ഈ കാരണങ്ങളാലൊക്കെത്തന്നെയാകും ആളുകള്‍ 'എസ്കേപ് ഫ്രം ഉഗാണ്ട' എന്ന ചിത്രത്തിണ്റ്റെ ഏരിയയില്‍ നിന്ന് 'എസ്കേപ്' ആകുന്നതും.
Rating: 3 / 10
3 comments:
ur review writing is nice
Thank u shajitha
ഹാ ഹാ ഹാാ.
Post a Comment