രചന : ഗിരീഷ് കുമാര്‍
സംവിധാനം: അളകപ്പന്‍
കൌമാരക്കാരായ കമിതാക്കള്‍ വീട്ടില്‍ നിന്നും ഒളിച്ചോടുന്നു. കുറച്ച് ദിവസങ്ങള്‍ അടിപൊളിയായി കഴിഞ്ഞപ്പോള്‍ കയ്യിലെ കാശ് തീരുന്നു, തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കാകുന്നു. പരസ്പരം കുറ്റം പറഞ്ഞും മോങ്ങിയും തിരികെ അവരവരുടെ വീട്ടിലെത്തുന്നു. നല്ല തങ്കപ്പെട്ട വീട്ടുകാരായതിനാല്‍ എല്ലാം മംഗളം.
ഇവര്‍ ഒരുമിക്കുന്നതില്‍ വിരോധമില്ലാത്ത വീട്ടുകാരാണെങ്കിലും ഇവര്‍ക്ക് അതില്‍ ഒട്ടും താല്‍പര്യമില്ല. തുടര്‍ന്ന് നായകന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ നായിക ജോലിക്കെത്തുന്നു. നായികയ്ക്ക് വീട്ടുകാര്‍ ഫ്രാന്‍സിലുള്ള ആരുമായോ കല്ല്യാണം ഉറപ്പിക്കുന്നതായി പറയുന്നു. തുടര്‍ന്ന് നായകനും നായികയ്ക്കും തമ്മിലുള്ള ഇഷ്ടം കുറേശ്ശെ പുറത്തുവരുന്നു. ഇവര്‍ വീണ്ടും ഒളീച്ചോടാന്‍ ശ്രമിക്കുന്നു. ഇത്തവണ പിടിക്കപ്പെടുന്നു. വീട്ടുകാര്‍ ഇവര്‍ക്ക് ഒരു സര്‍പ്രൈസ് കൊടുക്കുന്നു. ശുഭം!
ഇപ്പോള്‍ കാര്യങ്ങളുടെ ഒരു കിടപ്പ് മനസ്സിലായിക്കാണുമല്ലോ... എത്ര പുതുമയുള്ള ലൌ സ്റ്റോറി എന്ന് തോന്നിയോ... ഇല്ലേ? അപ്പോള്‍ നിങ്ങള്‍ ഇതുവരെ ഒരു സിനിമയും കാണാത്ത ആളല്ല.. അതാണ് പ്രശ്നം...
ചില പുതുമകള്‍ എടുത്ത് പറയാം...
1. സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് ആടിപ്പാടി ആര്‍മ്മാദമായി നടന്നാല്‍ കയ്യിലുള്ള കാശ് തീര്‍ന്ന് പോകും എന്നറിയാത്ത കമിതാക്കള്‍. എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച് ഇന്നേവരെ ആലോചിച്ചിട്ടേയില്ലാത്ത പാവങ്ങള്‍!
2. ഒരു ബന്ധവുമില്ലാത്തെ കോഴ്സുകള്‍ പഠിക്കുമ്പോഴും കമ്പയിണ്റ്റ് സ്റ്റഡി നടത്തിയ കേമനും കേമിയും! അതിന് കുടപിടിച്ചുകൊടുത്ത വീട്ടുകാര്‍! അതും അടച്ചിട്ട മുറിക്കുള്ളീല്‍!!!
3. കുംഭകോണത്തെ മാമണ്റ്റെ മോള്‍!
4. നായകണ്റ്റെ മെക്കിട്ട് കേറി നടക്കുന്ന ഒരു സഹപ്രവര്‍ത്തക! ഈ റോള്‍ നിര്‍വ്വഹിച്ച അര്‍ച്ചന കവി അസഹനീയം!
ഇങ്ങനെ വളരെ അധികം പ്രത്യകതകളാല്‍ പ്രേക്ഷകരെ ഭേദപ്പെട്ട തരത്തില്‍ ക്ഷമാഭ്യാസം നടത്തിക്കുന്ന ഒരു പടപ്പ് തന്നെയാണ് ഈ പട്ടം...
Rating : 3.5 / 10
No comments:
Post a Comment