
കഥ, തിരക്കഥ, സംഭാഷണം: വിനു വിശ്വലാല്‍
സംവിധാനം: ശ്രീനാഥ് രാജേന്ദ്രന്‍
സമൂഹത്തിലെ നിയമവിരുദ്ധവും ഇരുണ്ടതുമായ മേഖലകളില്‍ പ്രവര്‍ത്തിച്ച് ജീവിതം മുന്‍പോട്ട് കൊണ്ടുപോകുകയും അങ്ങനെ ധനം സമ്പാദിച്ച് വളര്‍ന്ന് വരാന്‍ ശ്രമിക്കുകയും ചെയ്യുന്ന നായകനടക്കമുള്ള ചെറുപ്പക്കാരും അവരുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന പരിണിത ഫലങ്ങളും ഒട്ടേറെ തവണ സിനിമകളില്‍ കണ്ട് പരിചിതമാണെങ്കിലും അതിനെ അധികം ആവര്‍ത്തനവിരസമല്ലാതെയും പരമ്പരാഗത രീതികള്‍ അവലംബിക്കാതെ വ്യത്യസ്തതയോടെയും അവതരിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ഈ ചിത്രം ഭേദപ്പെട്ട സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കും.
ഇത് പുതിയ കുറേ ചെറുപ്പക്കാരുടേ കൂട്ടായ പ്രയത്നത്താല്‍ സംഭവിച്ചതാണ് എന്നതിനാല്‍ അതിണ്റ്റെ പ്രസക്തി കുറച്ചുകൂടി കൂടുകയും ചെയ്തിരിക്കുന്നു.
സ്ഥിരം സിനിമാ ചേരുവകളുടെ ആക്ഷേപസൂചകങ്ങള്‍ അവിടവിടെ എടുത്ത് കാണിക്കുന്നുണ്ടെങ്കിലും അത് അതേ അര്‍ഥത്തില്‍ തന്നെ സാധാരണ പ്രേക്ഷകരിലേക്കെത്തുന്നുണ്ടോ എന്ന് സംശയം പ്രേക്ഷകപ്രതികരണത്തില്‍ നിന്ന് തോന്നാം.
ചിത്രത്തിലെ ഒന്നോ രണ്ടോ ഘട്ടങ്ങളില്‍ സംഭവിച്ച വല്ലാത്ത ഒരു വലിച്ചില്‍ അഥവാ മെല്ലെപ്പോക്ക് പ്രേക്ഷകരെ ചിത്രത്തിണ്റ്റെ ആസ്വാദനത്തില്‍ നിന്ന് വിഘടിപ്പിച്ച് നിര്‍ത്തിയെങ്കിലും മറ്റ് ഘട്ടങ്ങളിലെല്ലാം ആസ്വാദനക്ഷമമായിരുന്നു.
കഥാസന്ദര്‍ഭങ്ങളില്‍ പലപ്പോഴും ഒരു സ്വാഭാവികതയുടെ കുറവ് (ആളുകളെ കൊല്ലുന്നത് ഒരു പുല്ല്ള് പരിപാടിയാണെന്നതും അത് നിര്‍ബാധം തുടരാമെന്നതും) തോന്നുമെങ്കിലും അവതരണത്തിലേയും കഥാപാത്രങ്ങളുടെ സ്വഭാവഘടനകളിലേയും വ്യത്യസ്തതകൊണ്ട് കാര്യമായ പരിക്കുകളില്ലാതെ ഈ ചിത്രം പ്രേക്ഷകരുടെ അനുമോദനത്തിന് സാദ്ധ്യത നല്‍കി.
ലാലു എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ദുല്‍ ക്കര്‍ സല്‍മാനും ഇദ്ദേഹത്തിണ്റ്റെ സന്തതസഹചാരിയായ കൂട്ടുകാരനെ അവതരിപ്പിച്ച സണ്ണി വെയ്നും ചിത്രത്തില്‍ മികച്ചുനിന്നു. ഒന്നോ രണ്ടോ സീനുകളിലെ അമിയതാഭിനയം ഒഴിച്ചുനിര്‍ത്തിയാല്‍ സണ്ണി വെയ്ന് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ട പ്രകടനം കാഴ്ച വെച്ചു എന്ന് പറയാം.
ഈ ചിത്രത്തിലെ പുതുമുഖ നായിയകയായ ഗൌതമി നായര്‍ അവതരിപ്പിച്ച ഗീതു എന്ന കഥാപാത്രവും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. അഭിനയനിലവാരം പൊതുവേ മികച്ചതായിരുന്നു.
ഗാനങ്ങളില്‍ ഒരെണ്ണം താല്‍പര്യജനകമായിരുന്നെങ്കിലും ബാക്കിയുള്ളവ അത്ര ആകര്‍ഷണീയമായി തോന്നിയില്ല.
മലയാള സിനിമയുടെ പുതു തലമുറയില്‍ നിന്നുള്ള നായക ദാരിദ്ര്യത്തിണ്റ്റെ തീഷ്ണത കുറയ്ക്കാന്‍ തീര്‍ച്ചയായും ദുല്‍ ക്കര്‍ സല്‍മാന് കഴിയും എന്ന് വളരെ വ്യക്തമാക്കുന്ന പ്രകടനമാണ് ഈ ചെറുപ്പക്കാരന്‍ അമിതാര്‍ഭാടങ്ങളില്ലാത്ത ഉറച്ച കാല്‍ വെയ്പേ്പാടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. കുറച്ചുകൂടി സ്പഷ്ടമായി പറഞ്ഞാല്‍ പൃഥ്യിരാജ് ശ്രേണിയിലേയ്ക്ക് നിസ്സംശയം എഴുതിച്ചേര്‍ക്കാവുന്ന ഒരു താരമാണ് ദുല്‍ ക്കര്‍ സല്‍മാന്‍.
മലയാള സിനിമയുടെ ഭാവി പുരോഗതിയില്‍ ദുല്‍ ക്കറിനും ഈ ചിത്രത്തിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചെറുപ്പക്കാര്‍ക്കും ഇനിയും ഒട്ടേറെ ചെയ്യാനാകും എന്ന പ്രതീക്ഷ തന്നെയാണ് ഈ ചിത്രം നമുക്ക് നല്‍കുന്നത്.
Rating : 6.5 / 10
2 comments:
സമൂഹത്തിലെ നിയമവിരുദ്ധവും ഇരുണ്ടതുമായ മേഖലകളില്‍ പ്രവര്‍ത്തിച്ച് ജീവിതം മുന്‍പോട്ട് കൊണ്ടുപോകുകയും അങ്ങനെ ധനം സമ്പാദിച്ച് വളര്‍ന്ന് വരാന്‍ ശ്രമിക്കുകയും ചെയ്യുന്ന നായകനടക്കമുള്ള ചെറുപ്പക്കാരും അവരുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന പരിണിത ഫലങ്ങളും ഒട്ടേറെ തവണ സിനിമകളില്‍ കണ്ട് പരിചിതമാണെങ്കിലും അതിനെ അധികം ആവര്‍ത്തനവിരസമല്ലാതെയും പരമ്പരാഗത രീതികള്‍ അവലംബിക്കാതെ വ്യത്യസ്തതയോടെയും അവതരിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ഈ ചിത്രം ഭേദപ്പെട്ട സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കും. ഇത് പുതിയ കുറേ ചെറുപ്പക്കാരുടേ കൂട്ടായ പ്രയത്നത്താല്‍ സംഭവിച്ചതാണ് എന്നതിനാല്‍ അതിണ്റ്റെ പ്രസക്തി കുറച്ചുകൂടി കൂടുകയും ചെയ്തിരിക്കുന്നു.
Post a Comment