
കഥ, സംവിധാനം: റോഷന് ആന്‍ഡ്രൂസ്
തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്
ഏറ്റവും കൂടുതല്‍ തുക മുടക്കി ഒരു മലയാളം സിനിമ വന്നിട്ട് അത് കാണാത്ത പാപം വേണ്ടല്ലോ എന്ന് കരുതി ഈ ചിത്രം കാണാന്‍ പോകുന്നവരെ മലയാളം സിനിമയുടെ ശത്രുക്കളാക്കാനായി മാത്രം ഉപകരിക്കുന്ന ഒരു 'തറ' സിനിമ എന്ന് മാത്രമേ ഈ ചിത്രത്തെ ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാനാകൂ.
പൊതുജനവികാരം മാനിച്ച് ഈ ചിത്രം കാണാതിരിക്കാന്‍ ശ്രമിച്ചെങ്കിലും തലവരയുടെ ചില ഏനക്കേടുകൊണ്ട് കണ്ട് സഹിക്കേണ്ടി വന്നു എന്നതാണ് സത്യം.
സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടാല്‍ (അതിനുള്ള സഹനശേഷിയുണ്ടെങ്കില്‍) ആസ്വദിക്കാവുന്ന ഒരൊറ്റ സീന്‍ പോലും ഇല്ല എന്നത് ഈ സിനിമയുടെ മാത്രം പ്രത്യേകതയായി തോന്നി.
നാല് ചെറുപ്പക്കാരായ മിടുക്കന് കള്ളന്മാര്... (ഒന്നുകില്‍ ഇവര്‍, അല്ലെങ്കില്‍ റോഷന് ആന്‍ഡ്രൂസ്.. ഇവരിലാരെങ്കിലും 'ധൂം' സിനിമ കണ്ട് പ്രചോദിതരായി ഉണ്ടാക്കിയെടുത്ത കള്ളന്മാരാകുന്നു ഇവര്‍). ഇണ്റ്റര്‍ പോള്‍ ഉദ്യോഗസ്ഥന് (ഇതും ധൂം സിനിമയെ കടത്തി വെട്ടിയ കഥാപാത്രം). ഈ കള്ളന്മര് കുരങ്ങന്മാരെപ്പോലെ ചാടി നടന്ന് മോഷണം നടത്തും. ഇണ്റ്റര്‍ പോള്‍ ഉദ്യോഗസ്ഥന് കോട്ടിട്ട് ഇംഗ്ളീഷ് മൊഴിഞ്ഞ് തേരാ പാരാ നടക്കും.
പക്ഷേ, കാസിനോവ എന്നൊരു സംഭവമുണ്ട്. അങ്ങേര് ഒരു ലോഡ് പെണ്ണുങ്ങളും കുറേ കാറുകളുമൊക്കെയായി ഇറങ്ങും. ഇങ്ങേര്‍ക്ക് ഈ മോഷണസംഘത്തോട് എന്താണ് ഇത്ര അലര്‍ജി? അതാണ് ഈ സിനിമയുടെ സസ്പെന്‍സ്... ഇനി കൂടുതല്‍ എഴുതാന്‍ വയ്യ... കണ്ട് വെറുത്തത് ഇനി എഴുതി വെറുക്കാന്‍ കൂടി വയ്യാത്തതുകൊണ്ടാണ്..
മോഹന്‍ ലാല്‍ ഈ സിനിമയില്‍ ചിലപ്പോഴൊക്കെ നല്ല ചെറുപ്പം തോന്നിച്ചു. മറ്റ് ചിലപ്പോള്‍ വയസ്സന് ലുക്കും.
ഒരെണ്ണമില്ലാതെ എല്ലാവരും വളരെ ദയനീയ അഭിനയം കാഴ്ച വെച്ചു. (ജഗതി ശ്രീകുമാറിനെപ്പോലും മോശമാക്കാന്‍ റോഷന് ആന്‍ഡ്രൂസിനുമാത്രമേ കഴിയൂ... കേമന്‍).
ബോബിയും സഞ്ജയും ഈ ഒരൊറ്റ ചിത്രം കൊണ്ട് അവരോട് തോന്നിയിരുന്ന സകല ബഹുമാനവും ഇല്ലാതാക്കി.
റോഷന് ആന്‍ഡ്രൂസ് എന്ന സംവിധായകനെ ഇനി ഒരിക്കലും ഒരു സിനിമയുടെ സംവിധായകനായി കാണേണ്ടിവരല്ലേ എന്ന് ആരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോകും.
ഈ ചിത്രത്തിനുവേണ്ടി പണം മുടക്കിയിരിക്കുന്നവര്‍ക്ക് മറ്റെന്തോ ദുരുദ്ദേശ്യമല്ലാതെ വേറെ ഒന്നുമില്ല എന്ന് ആര്‍ക്കും മനസ്സിലാകുകയും ചെയ്യും.
Rating : 1.5 / 10