
*SEVENES : ഏഴ് അക്ഷരം തികയ്ക്കാന്‍ പുതിയതായി കണ്ടുപിടിച്ച വാക്ക്.... ഇംഗ്ളീഷ് വിജ്ഞാനകോശത്തില്‍ ഉടനെ ചേര്‍ക്കും...
കഥ, തിരക്കഥ, സംഭാഷണം: ഇക് ബാല്‍ കുറ്റിപ്പുറം
സംവിധാനം: ജോഷി
നിര്‍മ്മാണം: സന്തോഷ് പവിത്രം, സജയ് സെബാസ്റ്റ്യന്‍
ഫുള്‍ബോള്‍ കളിക്കാരായ ഏഴ് സുഹൃത്തുക്കള്‍... ഇതിലെ മിക്കവരും (പ്രമുഖര്‍ എന്ന് പറയുന്നതാവും ശരി) വലിയ സാമ്പത്തികശേഷിയില്ലാതെ, കുടുംബപ്രാരാബ്ദങ്ങളുമായി തട്ടിമുട്ടി ജീവിക്കുന്നവര്‍. ഇവരുടെ കയ്യബദ്ധം കൊണ്ട് കളിക്കളത്തില്‍ പരിക്കേറ്റ ഒരുത്തണ്റ്റെ ജീവന്‍ രക്ഷിക്കാന്‍ പണം സംഘടിപ്പിക്കേണ്ടിവന്നതിണ്റ്റെ പേരില്‍ ചെറിയൊരു ക്വൊട്ടേഷന്‍ പണി ചെയ്യേണ്ടിവരുന്ന ഈ ചെറുപ്പക്കാര്‍, പിന്നീട് ഒന്ന് രണ്ട് പ്രാവശ്യം കൂടി ഇത് ആവര്‍ത്തിക്കേണ്ടിവരുന്നു. തുടര്‍ന്ന്, ഒരു ചതിയില്‍ പെട്ട് കൊലപാതകക്കുറ്റം ആരോപിക്കപ്പെടുകയും അതില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥാസാരം.
ഒരു ശക്തയായ ഒരു വനിതാ പോലീസ് ഓഫീസറായി നദിയാ മൊയ്തുവിണ്റ്റെ ഇടപെടലാണ് ഈ കഥയിലെ നിര്‍ണ്ണായക ഘടകം.
കാര്യമായ അഭിനയപാടവം ഒന്നും പ്രകടിപ്പിക്കാനില്ലാത്തതിനാല്‍ തന്നെ എല്ലാവരും മോശമില്ലാതെ സിനിമയിലുണ്ട് എന്ന് പറയാം. പക്ഷേ, നദിയാമൊയ്തുവിണ്റ്റെ പോലീസ് ഓഫിസര്‍ വളരെ മികച്ചുനിന്നു.
തിരക്കഥയിലെ പാളിച്ചകള്‍ വളരെ പ്രകടമായിരുന്നു എന്നത് തന്നെ ഈ സിനിമയെ ആകര്‍ഷകമാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.
സ്ളോ മോഷനും ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും മിക്സ് ചെയ്ത് ശ്രമിച്ചിട്ടും പ്രേക്ഷകരുടെ കയ്യടി വാങ്ങിയെടുക്കാന്‍ മാത്രം കെല്‍പ്പ് പുതിയ പിള്ളേര്‍ക്ക് ഇല്ലാ എന്ന സത്യം വിസ്മരിക്കാന്‍ വയ്യ.
സ്ളോമോഷനില്‍ നടത്തിച്ച് ഒരുമിച്ച് തിരിച്ചുനിര്‍ത്തുന്ന സ്ഥിരം പരിപാടിയൊക്കെ ജോഷി സാറും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഫുട്ബോള്‍ ടൂര്‍ണ്ണമെണ്റ്റിണ്റ്റെ ഫൈനല്‍ നടക്കുമ്പോള്‍ കളി കാണാന്‍ നില്‍ക്കാതെ ബാറിലേയ്ക്ക് പോകുന്ന ടീം ഒഫീഷ്യത്സിനെ കാണിച്ചുതന്ന് സഹായിച്ചതിന് ഇക്ബാല്‍ സാറിനും ജോഷി സാറിനും നന്ദി. എന്നാലാണല്ലോ ആള് മാറി ഫൌള്‍ നടത്താന്‍ പറ്റുകയുള്ളൂ.. നല്ല ഐഡിയ.
ഇനി, എതിര്‍ ടീമിലെ ഫൌള്‍ വീരനായ ഒരുത്തന്‍ സെവന്‍സ് ഇറങ്ങുന്നത് കണ്ട് പേടിച്ച് ഒളിക്കുന്ന രംഗം അല്‍പം ദയനീയമായിപ്പോയി.
ഈ സിനിമയില്‍ ആവശ്യമുള്ള സമയത്തൊക്കെ ടി.വി. ചാനല്‍ തുറന്നാല്‍ ഒരേ ചേട്ടന്‍, ഒരേ വേഷത്തില്‍ ഇരുന്ന് വാര്‍ത്ത വായിച്ചോണ്ടിരിക്കും. ഇങ്ങേര്‍ക്ക് വേറെ ഒരു പണിയും ഇല്ലേ എന്ന് തോന്നിയാല്‍ അത്ഭുതപ്പെടാനില്ല.
സെവന്‍സിനെ അന്വേഷിച്ചുനടക്കുന്ന ടീമുകള്‍ അതിലൊരുത്തണ്റ്റെ കാര്യം തീര്‍ത്തതില്‍ പിന്നെ ബാക്കി പ്ളാനൊക്കെ കെട്ടിപ്പൂട്ടി എവിടെപ്പോയി എന്ന് ആര്‍ക്കും സംശയം തോന്നാം. കാരണം, അത്ര ദിവസം പേടിച്ച് നടന്ന സെവന്‍സ്, പിന്നീട് സര്‍വ്വസ്വതന്ത്രരായി വ്യാപരിക്കുന്നത് കാണാം.
കുറ്റം തെളിയിക്കാനോ, കുറ്റക്കാരല്ലെന്ന് സ്ഥാപിക്കാനോ മോബൈല്‍ ഫോണിലുള്ള വീഢിയോ സുലഭമായി ലഭിക്കുന്നതിനാല്‍ സിനിമാക്കാര്‍ അത്യാവശ്യം ജീവിച്ചുപോകുന്നു. അല്ലെങ്കില്‍ കഷ്ടപ്പെട്ടുപോയേനേ...
ഒരുത്തനെക്കൊണ്ടു മാത്രമല്ല, കണ്ടവരൊക്കെ വീഡിയോ എടുക്കുന്നുണ്ടോ എന്തോ? ഒരു വീഡിയോ സെവന്‍സിനെ കുടുക്കാനും, ഒരു വീഡിയോ രക്ഷിക്കാനും... കോമ്പ്ളിമെണ്റ്റ്സ്....
ഗുണ്ടാപയ്യന് ദുരിതശയ്യയില്‍ കിടന്ന് മാനസാന്തരവും പുണ്യാളപദവിയും വളരെ പുതുമയുള്ള സംഗതി തന്നെ.
വനിതാപോലീസ് ഒാഫീസറുടെ ഒരു ഡയലോഗ് ശ്രദ്ധിക്കുക. അതേ വരികളായിക്കൊള്ളണമെന്നില്ല, പക്ഷേ, അര്‍ത്ഥം ഏതാണ്ട് ഇതേപോലെ വരും... "ഈ രണ്ട് ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ നിയമത്തിണ്റ്റെ വഴിയല്ലാതെ ചിലത് ചിലപ്പോള്‍ ഞാന്‍ ചെയ്തേക്കും. പക്ഷേ, ഒരു പോലീസ് ഒാഫീസറ്‍ അങ്ങനെ ചിന്തിക്കാന്‍ പാടില്ല, പ്രത്യേകിച്ചും ഒരു ലേഡി ഒാഫീസര്‍.. "
ഇത് കേട്ടാല്‍ നമുക്ക് തോന്നാവുന്ന ഒരു സംശയം.. "അതെന്താ ലേഡി പോലീസ് ഒാഫീസറ്‍ അങ്ങനെ ചിന്തിച്ചാല്‍? "
ഉത്തരം ആത്മഗതത്തില്‍ ഒതുക്കണം.. "ചിന്തിക്കേണ്ട.. അത്ര തന്നെ"
ഗുണ്ടായിസത്തില്‍ നിന്ന് ഈ ചെറുപ്പക്കാരെ രക്ഷിക്കാന്‍ ഉപദേശവും ശിക്ഷയുമെല്ലാം നല്‍കുന്ന ഈ പോലീസ് ഒാഫീസര്‍ ഒടുവില്‍ ഈ പിള്ളേരെ കൊലയ്ക്ക് കൊടുക്കാന്‍ വിടുന്നതോടെ അവര്‍ ഈ സിനിമയില്‍ ചെയ്ത നല്ല പ്രവര്‍ത്തികള്‍ക്കെല്ലാമുള്ള പ്രായശ്ചിത്തം ചെയ്തു.
എതിര്‍ ഗ്രൂപ്പുകളെ തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ സെവന്‍സ് നടത്തുന്ന ധീരോചിതമായ മണ്ടന്‍ കളി, വീരോചിതം തന്നെ. അവസാനം തോക്ക് തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത സ്ഥിതി. എല്ലാവരുടെ കയ്യിലും തോക്ക്... എന്തായാലും തോക്ക് കണ്ട് കൊതി തീര്‍ന്നു.
കയ്യിലെ മൊബൈലില്‍ ഉള്ള വീഡിയോ ക്ളിപ്പ് എതിര്‍ഗ്രൂപ്പിന് അയച്ച് കൊടുത്ത് മിണ്ടാതിരുന്നെങ്കില്‍ സിനിമ വലിയ കോലാഹലവും സെവന്‍സിണ്റ്റെ കയ്യങ്കളിയുമില്ലതെ തീര്‍ന്നേനെ. ഇതിനാണോ രണ്ട് പാട്ടവണ്ടിയും ഒാടിച്ച് ഓടിച്ചാടി ഇടികൂടി ഇത്രയും കാണിച്ചത് എന്ന സംശയം ബാക്കി.
ഫുഡ്ബോള്‍ കളിയിലെ ചില ആക് ഷനുകള്‍ ഉള്‍പ്പെട്ട ഫൈറ്റ് സീനില്‍ നല്ല വലുപ്പമുള്ള വെട്ട് കല്ല് പോലുള്ള ഐറ്റംസ് ഫുഡ്ബോള്‍ കിക്ക് ചെയ്യുന്നപോലെ തിരിഞ്ഞും മറഞ്ഞും പറന്നും അടിച്ച് തെറിപ്പിച്ച് വില്ലന്‍മാര്‍ക്കിട്ട് കൊള്ളിക്കുന്ന രംഗം കണ്ടാല്‍ ആരായാലും ഒന്ന് കോള്‍മയിര്‍ കൊള്ളും... 'എണ്റ്റമ്മേ...' എന്നൊരു പുറത്തുവരാത്ത നിലവിളിയും.
സെവന്‍സിണ്റ്റെ ഒരു ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്. ഒരുത്തന്‍ തട്ടിപ്പോയപ്പോള്‍ വേറൊരുത്തന്‍ വന്ന് കേറി. സിനിമ കഴിയാറായപ്പോള്‍ ഒരുത്തന് ഗള്‍ഫില്‍ പോകാന്‍ വിസ വന്നു. അപ്പോഴുണ്ട് ദേ വരുന്നു ഗുണ്ട മാനസാന്തരപ്പെട്ട് പുണ്യാളനായ പയ്യന്‍. എന്തായാലും കോറം തികച്ച് ജോഷി സാറ് സിനിമ അവസാനിപ്പിച്ചു.
അസഹ്യമായതല്ലെങ്കിലും അത്ര സഹനീയവുമല്ലാത്ത കുറേയധികം കണ്ട് മടുത്ത പുതുമകളുള്ള ഒരു പുതിയ സിനിമ.
Rating : 3.5 / 10
3 comments:
അസഹ്യമായതല്ലെങ്കിലും അത്ര സഹനീയവുമല്ലാത്ത കുറേയധികം കണ്ട് മടുത്ത പുതുമകളുള്ള ഒരു പുതിയ സിനിമ.
ഗ്രേറ്റ്!!
വ്യക്തമായിപ്പറഞ്ഞു. ഇതിലപ്പുറമൊന്നുമില്ല ഇനി പറയാന്‍.
(നാദിയയുടെ കഥാപാത്രം വളരെ മോശമായാണ് തോന്നിയത്. സംവിധായകന്റേയുംതിരക്കഥാകൃത്തിന്റേയും പാളിച്ചയാണ് ആ കഥാപാത്രത്തിന്റെ പോരായ്മ)
ജോഷി സര്‍ ആര്‍ക്കോ കുറച്ചു പൈസ കൊടുക്കാനുണ്ടായിരുന്നു.. ഈ പടം കൊണ്ട് അയാള്‍ക്ക് അങ്ങനെയൊരു പ്രയോജനം കിട്ടി കാണും.. പക്ഷെ അയാളെ വിശ്വസിച്ച് തീയേറ്ററില്‍ പോയ പാവം പ്രേക്ഷകരുടെ കാര്യമോ...?????
Post a Comment