
രചന, സംവിധാനം: ജിത്തു ജോസഫ്
നിര്‍മ്മാണം: ജോയ് തോമസ് ശക്തികുളങ്ങര
കൗമാര പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെയും ആ പെണ്‍കുട്ടി വഴിതെറ്റിപ്പോകാതിരിക്കാന്‍ സശ്രദ്ധം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു അമ്മയുടേയും കഥയാണ് ഈ ചിത്രം.
കുട്ടികളുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പല കുടുംബങ്ങളിലും സംഭവിക്കാവുന്ന ഒരു വിഷയം തരക്കേടില്ലാതെ കൈകാര്യം ചെയ്യുന്നതില്‍ ജിത്തു ജോസഫ് വിജയിച്ചിരിക്കുന്നു എന്ന് തോന്നുന്നു.
അമ്മയുടെ അമിതമായ ഇടപെടലുകള്‍, കുട്ടികളുടെ അമിത സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹങ്ങള്‍, ഇന്റര്‍ നെറ്റും ചാറ്റിങ്ങും ഉണ്ടാക്കാനിടയുള്ള ചില സ്വാധീനങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഒരുവിധം നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
വളരെ സ്വാഭാവികമായ നര്‍മ്മശകലങ്ങളും സന്ദര്‍ഭങ്ങളും പ്രേക്ഷകരെ ആസ്വദിപ്പിക്കാന്‍ പ്രാപ്തമായിരുന്നു.
എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമായ ഒരു സംഭവമൊന്നുമല്ലെങ്കിലും, ചെറുതും പ്രസക്തവുമായ ഒരു സ്ത്രീ സംബന്ധിയായ ഒരു വിഷയത്തെ വലിയ കേടുപാടുകൂടാതെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞത് കുടുംബ സദസ്സുകളുടെ പ്രീതി നേടാന്‍ സാധിക്കുമെന്ന് തോന്നുന്നു.
അര്‍ച്ചന കവി തന്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.
ഉര്‍വ്വശി, മുകേഷ്, കുഞ്ചാക്കോ ബോബന് എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി എന്നല്ലാതെ എടുത്തുപറയാവുന്ന പ്രത്യേകതകളൊന്നും ഇല്ല.
ഗാനങ്ങള്‍ ഇടയ്ക്കിടെ കയറിവരുന്നുണ്ട്... പ്രേക്ഷകര്‍ക്ക് ബോറടിക്കേണ്ട എന്ന് കരുതിയാവണം...
മൊത്തത്തില്‍ കുടുംബസദസ്സുകള്‍ക്ക് തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.
Note: എറണാകുളം സരിത തീയ്യറ്ററില്‍ ഇന്നലെ സെക്കന്റ് ഷോ ബാല്‍ക്കണി ഏകദേശം ഫുള്ളായിരുന്നു. മാത്രമല്ല, ഓഡിയന്‍സ് റെസ്പോണ്‍സും നന്നായിരുന്നു.
2 comments:
മൊത്തത്തില്‍ കുടുംബസദസ്സുകള്‍ക്ക് തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.
സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു സിനിമ മലയാളത്തില്‍ കുറേ നാളുകള്‍ക്ക് ശേഷമല്ലേ, ഇതിന് മുന്‍പ് അച്ചുവിന്റെ അമ്മയായിരുന്നു എന്ന് തോന്നുന്നു...
Post a Comment