
കഥ: എന്‍. പി. മുഹമ്മദ്
തിരക്കഥ, സംഭാഷണം, സംവിധാനം: പി.ടി. കുഞ്ഞുമുഹമ്മദ്
1921 മുതല്‍ 1945 വരെയുള്ള മുഹമ്മദ് അബ്ദുരഹ്മാന്‍ സാഹിബിണ്റ്റെ ധീരമായ പ്രവര്‍ത്തനങ്ങളും ആ കാലഘട്ടത്തിലെ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിണ്റ്റെ ഇടപെടലുകളും അനുഭവങ്ങളുമാണ് വീരപുത്രന് എന്ന സിനിമയിലൂടെ സംവിധായകന് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിണ്റ്റെ വ്യക്തി ജീവിതത്തിലേയ്ക്ക്മും വെളിച്ചം വീശുകവാന്‍ ശ്രീ. പി.ടി. കുഞ്ഞുമുഹമ്മദ് ശ്രമിച്ചിരിക്കുന്നു.
മുഹമ്മദ് അബ്ദുരഹ്മാണ്റ്റെ വ്യക്തി ജീവിതത്തിലെ ചില പ്രത്യേക താല്പര്യങ്ങളും സ്വകാര്യദുഖങ്ങളുമെല്ലം ഇതില്‍ പ്രതിപാദിക്കുന്നു.
ഇദ്ദേഹത്തിണ്റ്റെ ഈ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇദ്ദേഹം ബന്ധപ്പെട്ടിട്ടുള്ള പല കാലപുരുഷന്‍മാരും (ഇ. എം.എസ്., വൈക്കം മുഹമ്മദ് ബഷീര്‍, സുബാഷ് ചന്ദ്രബോസ്, നെഹ്രു) നേരിട്ടോ അല്ലെങ്കില്‍ വര്‍ത്തമാനങ്ങളിലൂടെയോ കടന്നുവരുന്നു.
സത്യസന്ധമായി ജീവിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിണ്റ്റെ പേരില്‍ ഇദ്ദേഹത്തിന് നേരിട്ട നഷ്ടങ്ങളുംസ്വന്തം സമുദായത്തിലെ ചിലരില്‍ നിന്നും സ്വന്തം രാഷ്ട്രീയപ്രസ്ഥാനത്തിലെ ചിലരില്‍ നിന്നും അനുഭവിക്കേണ്ടിവന്ന ഇകഴ്ത്തലുകളും അപമാനങ്ങളും സംവിധായകന് വരച്ച് കാട്ടുന്നു.
ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനകാലയളവില്‍ ഇദ്ദേഹത്തോടൊപ്പം നിന്ന ഒരു പറ്റം രാജ്യസ്നേഹികളെയും നമുക്ക് കാണാം.
പലവട്ടം കണ്ടുമടുത്ത ബ്രിട്ടീഷ് പോലീസിണ്റ്റെ അടിച്ചമര്‍ത്തലുകളും ഭീകരതയും വീണ്ടും വീണ്ടും കാണേണ്ടിവരുമ്പോഴുണ്ടാകുന്ന ഒരു മടുപ്പ് ഈ ചിത്രം കാണുന്ന പ്രേക്ഷകരുടെ മനസ്സിനെ ബാധിക്കുന്നു.
ഒരു ഡോക്യുമെണ്റ്ററി കാണുന്ന ലാഘവത്തോടെയോ മുരടിപ്പോടെയോ മാത്രമേ ഈ സിനിമയുടെ നല്ലൊരു ഭാഗവും കണ്ടുതീര്‍ക്കാന്‍ സാധിക്കൂ എന്നതാണ് മറ്റൊരു സത്യം.
ഗാനങ്ങള്‍ മോശമായില്ല എന്ന് പറയാം.
അഭിനയം പൊതുവേ എല്ലാവരുടേയും നന്നായിരുന്നു.
നരേന് തണ്റ്റെ കഥാപാത്രത്തെ പരമാവധി മികവുറ്റതാക്കി.
റിമ സെന്നും തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.
ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് മനസ്സില്‍ ഒരു അസ്വസ്ഥതയായി മുഹമ്മദ് അബ്ദുരഹ്മാന്‍ എന്ന വീരപുത്രന് അവശേഷിക്കുന്നുണ്ട് എന്നത് ആ കഥാപാത്രത്തിണ്റ്റെ ജീവിതം നല്ലൊരു അളവില്‍ പ്രേക്ഷകരിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നതിണ്റ്റെ തെളിവാണ്.
തളരാത്ത രാഷ്ട്രീയപ്രവര്‍ത്തനവും അതിന്നിടയില്‍ സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും രാഷ്ട്രീയമായ തിരിച്ചടികളും അകാലത്തിലെ മരണവും അദ്ദേഹത്തെ പിന്നീടുള്ള കാലഘട്ടത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാന്‍ കാരണമായതിനാല്‍ തന്നെ അത് തിരിച്ചറിഞ്ഞ് ശ്രദ്ധിക്കാന്‍ ഒരു അവസരവുമൊരുക്കുന്നു.
Rating : 4 / 10