
കഥ, തിരക്കഥ, സംഭാഷണം: സച്ചി, സേതു
സംവിധാനം : ജോഷി
നിര്‍മ്മാണം: പി.കെ. മുരളീധരന്, ശാന്ത മുരളി
അഭിനേതാക്കള്‍: പൃഥ്യിരാജ്, നരേന്, ബിജു മേനോന്, ഭാവന, സംവ്ര്ത സുനില്‍
വളരെ ബുദ്ധിമാനായ Hi-Tech കള്ളനായ പൃത്ഥ്യിരാജ് ഒരു പ്രത്യേക ബാങ്കിണ്റ്റെ എ.ടി.എം. കൌണ്ടറുകളില്‍ നിന്ന് മോഷണം നടത്തുകയും അത് അന്വേഷിക്കുവാന്‍ പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയ നരേന് എത്തുകയും ചെയ്യുന്ന ഈ ചിത്രത്തില്‍ നീതീകരിക്കാവുന്ന എന്തോ ഒരു കാരണം ഈ മോഷണങ്ങള്‍ക്ക് പുറകിലുണ്ടെന്ന നരേണ്റ്റെ തോന്നലും ആ നീതീകരിക്കാവുന്ന കാരണവും ആണ് ഉള്ളടക്കം. വളരെ മികച്ച, ക്രിത്യതയാര്‍ന്ന ഒരു തിരക്കഥയാണ് ഈ സിനിമയുടെ എടുത്ത് പറയാവുന്ന വസ്തുത. ശ്രീ സച്ചിയും സേതുവും ഇത്ര ലോജിക്കലായി ലിങ്ക് ചെയ്ത ഒരു തിരക്കഥയുണ്ടാക്കിയതിന് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ഒരല്‍പ്പം അമാനുഷികതയുടെ ഇടപെടലുകള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വളരെ ബ്രില്ല്യണ്റ്റ് ആയ സ്ക്രിപ്റ്റ്.
സംവിധായകന് തണ്റ്റെ ജോലി അത്ര മോശമായല്ല ചെയ്തത് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
എഡിറ്റിങ്ങും ഛായാഗ്രഹണവും മികവ് പുലര്‍ത്തി.
ഗാനരംഗങ്ങള്‍ മുഷിപ്പിച്ചില്ല, മാത്രമല്ല ഒരു ഗാനരംഗത്തിലെ ഛായാഗ്രഹണം വളരെ മികച്ചതായി തോന്നി.
പൃഥ്യിരാജ് വളരെ സ്റ്റൈലിഷ് ആയി എത്തുന്ന ഈ ചിത്രത്തില്‍ നരേനും തണ്റ്റെ ഭാഗം വളരെ ഭംഗിയായി നിര്‍വ്വഹിച്ചു.
കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും സംവ്ര്ത സുനിലും ഭാവനയും ഒട്ടും മോശമല്ലാത്ത രീതിയില്‍ തന്നെ അവരുടെ ജോലി നിര്‍വ്വഹിച്ചു. ജയസൂര്യ തണ്റ്റെ പോലീസ് ഓഫീസര്‍ വേഷത്തില്‍ 'പോസിറ്റീവ്' എന്ന ചിത്രത്തിണ്റ്റെ തനിപ്പകര്‍പ്പ് എന്ന് തോന്നിപ്പിച്ചു.
പൊതുവേ, വളരെ ബുദ്ധിപരവും ആസൂത്രികവുമായി ചെയ്തിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുകയും പ്രേക്ഷകരുടെ അഭിനന്ദനത്തിന് പാത്രമാകുകയും ചെയ്യും എന്ന് തോന്നുന്നു.