Wednesday, September 20, 2006

ഉദയനാണു താരം

ഇതു ഉദയനാണു താരം എന്ന സിനിമ റിലീസായപ്പോള്‍ ഞാന്‍ ആ പടത്തിന്റെ തിരക്കഥാകൃത്തും,നടനുമായ ശ്രീനിവാസന്നു എഴുതിയ തുറന്ന കത്ത്‌ .

(തുറന്ന കത്തെന്നു മനപ്പൂര്‍വ്വം എഴുതുന്നു). കാരണം സ്റ്റാമ്പ്‌ ഒട്ടിച്ചു പോസ്‌റ്റ്‌ ചെയ്‌തപ്പോളാണ്‌ കവര്‍ ഒട്ടിച്ചിട്ടില്ലന്ന്‌ ഓര്‍മ്മ വന്നത്‌.

യു.എ.യിലെ നിയമ പ്രകാരം പോസ്‌റ്റ്‌ ബോക്‌സ്‌ തുറക്കുമ്പോള്‍ അതിലേക്കു അന്യരൊരുത്തന്‍ തുറിച്ചു നോക്കുന്നതും,ടെല്ലര്‍ മെഷീനിലും, പേയ്‌മെന്റ്‌ കൗന്‍ഡറിലും അന്യന്റെ ഡാറ്റയിലേക്കു പാളി നോക്കുന്നതും മാന്യതയല്ല.

പരാതിപ്പെട്ടാല്‍ ശിക്ഷ കിട്ടും.

അങ്ങനെ ആരെങ്കിലും ചെയ്യുന്നതായി കണ്ടാല്‍ ഉറപ്പിക്കാം അവന്‍ ഇന്ത്യക്കാരന്‍ തന്നെ.

തുറിച്ചു നോക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അയാള്‍ മലയാളിയായിരിക്കും.

ചുരുക്കത്തില്‍ തുറന്ന കത്തിലെ ഉള്ളടക്കം കിട്ടാഞ്ഞിട്ടോ മറ്റോ ശ്രീനിവാസന്‍ മറുപടി അയച്ചില്ല.

ആ കത്ത്‌ ഞാന്‍ നിങ്ങളുടെ വായനക്കായി ഇവിടെ ഇടുന്നു.

സ്നേഹത്തോടെ ശ്രീനിവാസന്‌,

സുഖമെന്നു കരുതുന്നു

അതിന്നായി ആശംസിക്കുന്നു.

താങ്കളുടെ എല്ലാ ചിത്രങ്ങളും ഞാന്‍ കാണാറും ആസ്വദിക്കാറും ഉണ്ട്‌. വളരെ നീണ്ട കാത്തിരിപ്പിനു ശേഷം വന്ന ഉദയനാണു താരം എന്ന ചിത്രവും കണ്ടു. അപ്പോള്‍ ഒരു അഭിപ്രായക്കുറിപ്പെഴുതണമെന്നു തോന്നി.പടം നന്നായാട്ടുണ്ട്‌.എങ്കിലും കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നങ്കില്‍ അത്യുഗ്രമായേനെ......താങ്കള്‍ ചെയ്ത രാജപ്പന്‍ എന്ന കഥാപാത്രം താങ്കള്‍ക്ക്‌ ഒരിക്കലും യോജിക്കാത്ത വേഷമാണ്‌.അതു ചെയ്യാന്‍ സൗന്ദര്യവും ആകാരഭംഗിയും ഉള്ള ഒരു താരത്തെയായിരു കാസ്റ്റ്‌ ചെയ്യേണ്ടിയിരുന്നത്‌. താങ്കള്‍ ഈ വേഷം ചെയ്തതു കാരണം കഥയുടെ വിശ്വാസ്യതയും സൗന്ദര്യവും ചോര്‍ന്നു പോയി. വില്ലത്തരത്തിന്ന്‌ ഒരു കോമാളിപരിവേഷം വന്നു. വില്ലനോടു ദേഷ്യം തോന്നേണ്ടതിന്നു പകരം അവജ്ഞ്ഞ്ഞയും അനുകമ്പയും സമ്മിശ്രമായി. പ്രേക്ഷകര്‍ വല്ലാത്തൊരാശയക്കുഴപ്പത്തിലായി. ഒരൊറ്റ ചിത്രത്തോടെ സരോജ്കുമാര്‍ സൂപ്പര്‍സ്റ്റാറായി എന്ന വിഢിത്തം വിഴുങ്ങാന്‍ മാത്രം പൊട്ടന്‍മാരല്ല കേരളിലെ പ്രേക്ഷകരെന്നു താങ്കള്‍ക്കു ശരിക്കുമറിയാമായിരുന്നിട്ടും തിരക്കഥ എന്തേ ഈ വിധമാക്കിയത്‌.?താങ്കള്‍ക്ക്‌ അഭിനയിച്ചേ അടങ്ങൂ എന്നുണ്ടായിരുന്നങ്കില്‍ സലീം കുമാര്‍ ചെയ്ത വേഷം ഇത്തിരി കൂടി വിശാലമായി എഴുതി അതു ചെയ്യാമായിരുന്നു.അച്ചാറു വില്‍പ്പന, ദോശ മാധവന്‍ തുടങ്ങിയ പച്ചയായ പ്രയോഗങ്ങള്‍ അതിരു കവിഞ്ഞില്ലേ?. തിരക്കഥാ മോഷണത്തെ കുറിച്ചു പ്രതിപാദിച്ചിടത്ത്‌ ഇത്തരം പച്ചപ്രയോഗങ്ങള്‍ നാടോടിക്കാറ്റു വീശുന്ന പോലെയെങ്കിലും കണ്ടതും ഇല്ല.(നാടോടിക്കാറ്റിന്റെ ത്രെഡ്‌ മറ്റാരുറ്റേതോ ആണ്‌ എന്നു ഗോസിപ്പിലുണ്ടായിരുന്നു)

തിരക്കഥ വായിച്ചിട്ടും ഈ പടത്തില്‍ അഭിനയിക്കാന്‍ മനസുകാട്ടിയ മോഹന്‍ലാലിന്റെ മഹത്വത്തിന്‌ മികവു കൂട്ടി ഈ ചിത്രം.

ക്ലൈമാക്സ്‌ ഒന്നാം തരം തന്നെ.( ഇതൊരു വിദേശിയാണെന്നും ഗോസിപ്പുണ്ടായിരുന്നു) തിരക്കഥ താങ്കളുടേതായതിനാല്‍ വില്ലന്റെ റോള്‍ താങ്കള്‍ തന്നെ നിര്‍വ്വഹിച്ചതിനാലും കഥാവസാനം ശ്രീനിയെന്ന നടനെ വെള്ളപൂശേണ്ട വിധേയത്വം ശ്രീനിയെന്ന തിരക്കഥാകൃത്തിനുണ്ടായി. പക്ഷെ ഞങ്ങളില്‍ പലരും കൊതിച്ചത്‌ രാജപ്പന്‍ അനര്‍ഹമായ രീതിയിലൂടെ പ്രേക്ഷകരില്‍ നിന്നും കരസ്ഥമാക്കിയ സൂപ്പര്‍സ്റ്റാര്‍ പദവി അതേ പ്രേക്ഷകര്‍ തന്നെ തിരിച്ചെടുക്കണമെന്നായിരുവെന്നാണ്‌. പ്രേക്ഷകരാവേണ്ടിയിരുന്നു ഉദയനാണു താരം എന്ന്‌ വിധിയെഴുതെണ്ടിയിരുന്നത്‌വ്യാജ സീഡി കാണില്ലന്ന വാശിയില്‍ ഒരുമാസം പിടിച്ചു നിന്നു. തൊട്ടടുത്ത തീയ്യേറ്ററില്‍ ദിവസവും ഫോണ്‍ ചെയ്തു ചോദിക്കും. ഉദയനാണു താരം എത്തിയില്ലന്നു കേള്‍ക്കുമ്പോള്‍ നിരാശനാവും. ടി.വി.യിലെ പരസ്യവും പത്രമാസികകളിലെ റിവ്യൂകളും കണ്ടപ്പോള്‍ പിന്നെ കാത്തുനില്‍ക്കാന്‍ ക്ഷമയുണ്ടായില്ല. വ്യാജന്‍ വാതിലിനു മുമ്പില്‍ തന്നെ നില്‍പ്പുണ്ടെപ്പോഴും. പരസ്യത്തിന്റെയും റിലീസ്‌ ഫ്രഷ്ണസിന്റെയും പരിമളം നഷ്ടപ്പെടുന്നതിന്ന്‌ മുമ്പ്‌ കൂടുതല്‍ പ്രിന്റുകള്‍ കൂടുതല്‍ തിയ്യേറ്ററുകളില്‍ ഒന്നിച്ചെത്തിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പരസ്യം കൊണ്ടും മീഡിയാ കവറേജു കൊണ്ടും വിപരീത ഫലമാണുണ്ടാവുക ഇതൊരു ശരാശരി പ്രേക്ഷകന്റെ സത്യസന്ധമായ വീക്ഷണമാണ്‌. വേദനിപ്പിക്കുന്ന പദപ്രയോഗങ്ങള്‍ ഉണ്ടെങ്കില്‍ മാപ്പുതരിക.

സസ്നേഹം.

അബ്ദുല്‍ കരീം. തോണിക്കടവത്ത്‌.

36 comments:

കരീം മാഷ്‌ said...

ഇതു ഉദയനാണു താരം എന്ന സിനിമ റിലീസായപ്പോള്‍ ഞാന്‍ ആ പടത്തിന്റെ തിരക്കഥാകൃത്തും,നടനുമായ ശ്രീനിവാസന്നു എഴുതിയ തുറന്ന കത്ത്‌ (തുറന്ന കത്തെന്നു മനപ്പൂര്‍വ്വം എഴുതുന്നു). കാരണം സ്റ്റാമ്പ്‌ ഒട്ടിച്ചു പോസ്‌റ്റ്‌ ചെയ്‌തപ്പോളാണ്‌ കവര്‍ ഒട്ടിച്ചിട്ടില്ലന്ന്‌ ഓര്‍മ്മ വന്നത്‌.

ചുരുക്കത്തില്‍ തുറന്ന കത്തിലെ ഉള്ളടക്കം കിട്ടാഞ്ഞിട്ടോ മറ്റോ ശ്രീനിവാസന്‍ മറുപടി അയച്ചില്ല.

ആ കത്ത്‌ ഞാന്‍ നിങ്ങളുടെ വായനക്കായി ഇവിടെ ഇടുന്നു.

ദേവന്‍ said...

മാഷേ,

ഉദയനാണു താരം എന്ന പടത്തിന്റെ കഥ - ie തിരക്കഥ അടിച്ചു മാറ്റി ചുമ്മാ വായിനോക്കി നടന്ന ഒരുത്തന്‍ സൂപ്പര്‍ സ്റ്റാര്‍ ആകുന്നത്‌ വരെയുള്ള ഭാഗം- ഇന്ന് നായകനായി തിളങ്ങുന്ന ഒരാള്‍ യഥാര്‍ത്ഥത്തില്‍ ചെയ്ത തറ വേല ആണെന്നാണ്‌ സിനിമാക്കാര്‍ പൊതുവില്‍ പറയുന്നത്‌ (ആളെപ്പറഞ്ഞാല്‍ മാനനഷ്ടക്കേസ്‌ എന്റെ തലേലോട്ടും വരും, പിന്നെ ഞാന്‍ വണ്ടിച്ചെക്ക്‌ കേസില്‍ പ്രതിയാവും)

കരീം മാഷ്‌ said...

പറയണ്ടാ ആളെ മനസ്സിലായി.

Shiju said...

ദേവേട്ടാ, കരീം മാഷേ ഒരു ക്ലൂ തരാമോ.

കരീം മാഷ്‌ said...

വണ്ടിച്ചെക്ക്‌

bodhappayi said...

കരീം മാഷിന്‍റെ അഭിപ്രായത്തോടു യോജിക്കുന്നു. തിരക്കഥയില്‍ അൽപം കല്ലുകടി തോന്നിയിരുന്നു.

എനിക്കു ഈ വണ്ടിച്ചേക്കിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയില്ല കെട്ടോ

mariam said...

വെറും പരദൂഷണമാണത്.

പാപ്പാന്‍‌/mahout said...

രഘുവംശവുമായി ബന്ധമുണ്ടോ തത്പരകക്ഷിക്ക്?

Rasheed Chalil said...
This comment has been removed by a blog administrator.
കണ്ണൂസ്‌ said...

ഇങ്ങനെ സസ്‌പെന്‍സ്‌ ഒന്നും ഇടണ്ട ചേട്ടന്‍മാരേ. ഉദ്ദേശിക്കുന്ന ആള്‍ ദിലീപാണ്‌. മറ്റുള്ള നടന്‍മാരുടെ (പ്രത്യേകിച്ചും ജയറാമിന്റേയും ജയസൂര്യയുടേയും പൃത്ഥ്വിരാജിന്റേയും) പടങ്ങള്‍ ഇറങ്ങുമ്പോള്‍. കൊട്ടേഷന്‍ കൊടുത്ത്‌ കൂവിക്കുക എന്നതും ഇങ്ങേരുടെ ഒരു കലാപരിപാടി ആണെന്ന് പറയപ്പെടുന്നു. രോഷന്‍ ആന്‍ഡ്രൂസും ദിലീപും കമലിന്റെ അസിസ്റ്റന്റുകള്‍ ആയിരുന്നു എന്നതിലപ്പുറം ഇതിലെന്തെങ്കിലും സത്യമുണ്ടോ എന്നറിയില്ല.

bodhappayi said...

പിടികിട്ടി പിടികിട്ടി. ഇതിന്‍റെ സ്മണം മാറാനാകും പുള്ളി ചന്ദനച്ചോലയില്‍ മുങിനീരാടാന്‍ പോയതു.

Visala Manaskan said...

കരീമാഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ആ പടത്തില്‍ ഇഷ്ടമ്പോലെ ഈച്ച സീന്‍സ് ഉണ്ട്.

പിന്നെ, ദിലീപിനെ പറ്റി... അതൊന്നും ഒന്നുമല്ലാ..

ശ്രി.ലോഹിതദാസ് എന്റെ വകയിലൊരളിയനായി വേണമെങ്കില്‍ വരും (ഞാനൊന്ന് ട്രൈ ചെയ്താല്‍..). അദ്ദേഹം വഴി എന്റെ കുറെയധികം ബന്ധുക്കള്‍ക്ക് നിര്‍മ്മാതാക്കള്‍ മുതല്‍ ലൈറ്റ് ബോയ്സ് വരെയുള്ള ജോലികള്‍ കിട്ടുകയുമുണ്ടായി.

അവര്‍ പറഞ്ഞ് കേട്ട ചില അരമന രഹസ്യങ്ങള്‍ കേട്ട് ഞാന്‍ ആദ്യം ഞെട്ടിത്തരിക്കുകയും പിന്നെ കുളിര്‌ കോരുകയും ചെയ്തിട്ടുണ്ട്.

ഹവ്വെവര്‍ ആരും അത്ര ഡീസന്റല്ല. അല്ലെങ്കില്‍ ‘ഡീസന്റ്‘ ആയാല്‍ ഫീല്‍ഡില്‍ നില്‍ക്കാനും പറ്റില്ലാത്രേ..

Shiju said...

കണ്ണൂസിനെതിരെ മാനനഷ്ടക്കേസ്‌ വരുമോ?

രാജ് said...

സരോജ് കുമാറിനു ശ്രീനിവാസന്‍ വളരെ യോജിച്ച കാസ്റ്റ് ആയിരുന്നു. എനിക്ക് ആ സിനിമ കണ്ടപ്പോള്‍ തമിഴിലെ ചില നടന്മാരെ കളിയാക്കുന്നതു പോലെ തോന്നി. രജനീകാന്തിനെ കളിയാക്കുന്ന ഒരു രംഗവുമുണ്ടെന്നു തോന്നുന്നു.

Anonymous said...

ചര്‍ച്ച വഴിമാറിപ്പോകുന്നല്ലോ പിള്ളാരേ. ദിലീപിനെ പറ്റി പറയുന്നതില്‍ എത്ര മാത്രം സത്യമുണ്ടെന്നറിയാത്തിടത്തോളം അതിങ്ങനെ പരസ്യമായി പറയണോ?

***

രാജപ്പന്‍ എന്ന കഥാപാത്രം ഇപ്പോഴുള്ളത് പോലെയും അതല്ലെങ്കില്‍ കരീം മാഷ് പറഞ്ഞത് പോലെയും ചെയ്യാം. കരീം മാഷ് പറഞ്ഞത് പോലെയാണെങ്കില്‍ രാജപ്പന്‍ ഒരു സുന്ദരനും, ഒരു സുപ്രഭാതത്തില്‍ നായകന്‍ ആയാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്യാവുന്ന ഒരാളായിരിക്കണം. അങ്ങിനെ വരുമ്പോള്‍ കഥ വളരെ സീരിയസ് ആവില്ലേ? കഥയില്‍ ഒരിടത്തെങ്കിലും ഈ നായകനും വില്ലനും തമ്മില്‍ ഒരു സ്റ്റണ്ട് വേണ്ടി വരില്ലേ? അവസാന സീനില്‍ പേടി കൊണ്ട് ഭ്രാന്ത് പിടിച്ച പോലെ അഭിനയിക്കാന്‍ ഒരു സീരിയസ് വില്ലന് കഴിയുമോ? തിരക്കഥ മോഷ്ടിച്ചതാണെന്ന് സ്വയം സമ്മതിക്കുന്നതോടുകൂടി അയാളുടെ അഭിനയജീ‍വിതത്തിന് തിരശ്ശീല വീഴുമോ? നായകനാകാന്‍ യോഗ്യനായ ആളാണ് വില്ലനെങ്കില്‍ ഈ കഥയും കൊണ്ട് ചെല്ലുമ്പോള്‍ സംവിധായകന് പടമെടുക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകേണ്ട കാര്യമുണ്ടോ? പാട്ടുസീനിലെ നൃത്തം ഇത്ര അരോചകമാക്കാന്‍ (അഭിനയിക്കാന്‍ തന്നെ)ഒരു സീരിയസ് വില്ലന് കഴിയുമോ?

ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ ശ്രീനിവാസന്‍ ആ റോളിന് സര്‍വ്വദാ യോഗ്യനാണെന്ന് കാണാം. ചിത്രത്തില്‍ മോഹന്‍ലാലിനേക്കാളും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുക ഒരുപക്ഷെ ശ്രീനിവാസനെയാകും. ശ്രീനിക്ക് പകരം റിയാസ് ഖാനോ, കലാഭവന്‍ മണിയോ, ഇന്ദ്രജിത്തോ, സാക്ഷാല്‍ മമ്മൂട്ടി തന്നെയോ അഭിനയിച്ചാലും ഈ സിനിമ രക്ഷപെടില്ലായിരുന്നു.

ഞാന്‍ ശ്രീനിയുടെ പക്ഷത്താണ്.

ചില നേരത്ത്.. said...

ഞാന്‍ ശ്രീജിത്തിന്റെ പക്ഷത്താണ്.

ആനക്കൂടന്‍ said...

ആക്ഷേപ ഹാസ്യത്തിന്‍റെ മേമ്പൊടിയിലുള്ളതാണ് ഉദയനാണ് താരം എന്ന ചിത്രം. അതിലെ സരോജ് കുമാറിനെ ശ്രീനിവാസന്‍ ഭംഗിയാക്കിയിട്ടുണ്ടെന്നാണ് എന്‍റെ തോന്നല്‍. നായകന്‍ എന്ന പ്രതിഭാസത്തിന്‍റെ ഉയര്‍ച്ചയും രീതികളുമൊക്കെ വളരെ സിംമ്പിളായി സരോജ് കുമാര്‍ കാഴ്ചക്കാരനിലെത്തിച്ചില്ലെ.

ഇതിന്‍റെ തമിഴ് വേര്‍ഷന്‍ കൂടി വരട്ടെ. തമിഴില്‍ പ്രകാശ് രാജും, പൃഥ്വിരാജും ആണ് നായകര്‍.

പിന്നെ പൊക്കലും താഴ്ത്തലും മുക്കലും മലയാള സിനിമയിലെ പതിവ് സംഭവങ്ങങ്ങളല്ലെ‍.

Visala Manaskan said...

എന്നോട് ശ്രീ. ഇബ്രാന്‍ രഹസ്യമായി ഒരു കാര്യം ചോദിച്ചു.(പലര്‍ക്കും ചോദിക്കാന്‍ തോന്നിയത് തന്നെ)

“അപ്പോ മീരാ ജാസ്മിന്‍ വിശാലന്റെ ആരായിട്ട് വരും?“

:) ഞാന്‍ ഓടി. ഞാന്‍ ആരുടേയും ആരുമല്ല! പറഞ്ഞത് കമ്പ്ലീറ്റ് മാച്ച് കളഞ്ഞു.

കരീം മാഷ്‌ said...

ശ്രീജിത്ത്‌
അതു തന്നെയാണ്‌ ഞാനും പറയാനുദ്ദേശിച്ചത്‌.
ഈ സിനിമ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥപാത്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കിയപ്പോള്‍ സീരിയസായും.
ശ്രീനിയുടെ കോണിലൂടെ നോക്കിയപ്പോള്‍ കോമഡിയായും തോന്നി.
ഇവരെ രണ്ടുപേരേയും ഒരുപോലെ കണ്ടു ഈ സിനിമക്കിരുന്ന പ്രേക്ഷകന്‍ ആശയക്കുഴപ്പത്തിലായി.
അതു ഭംഗിയായി ലയിപ്പിക്കാന്‍ രോഷനും പരാജയപ്പെട്ടു.

പിന്നെ ദിലീപിനെക്കുറിച്ചു നാം ഒന്നും പറയാതെ തന്നെ കേരളം മുഴുവന്‍ അറിയുന്നു. ഏറ്റവും അവസാനം തിലകച്ചേട്ടന്‍ ചാര്‍ത്തിയ "തിലകച്ചാര്‍ത്ത്‌" വായിച്ചാല്‍ ദിലീപിനെക്കുറിച്ച്‌ പിന്നെ ഒന്നും തെരക്കണ്ടാ.

അതൊക്കെ പോട്ടെ! ശ്രീജിത്ത്‌. നിനക്ക്‌ ഈ മോഹന്‍ലാലിനോടെന്താ ഇത്ര ദേഷ്യം.?
ഞാന്‍ അങ്ങേരുടെ ഫാനോന്നും അല്ല. ധൈര്യമായിട്ടു പറഞ്ഞോ?

paarppidam said...

വിശാലഗുരോ എന്തിനാ വെറുതെ പൊല്ലാപ്പു പിടിക്കുന്നെ? അല്ലെങ്കില്‍ തന്നെ കൊടകരക്കാരെപേടിച്ച്‌ തലേ മുണ്ടിട്ടാ നടക്കുന്നെ. പിന്നേയ്‌ താരങ്ങള്‍ ഇടക്കിടെ പ്രോഗ്രാമുമായി ദുബായീ വരുന്നതാന്ന് ഓര്‍ത്തോ?

ഉദയനാണുതാരം എന്നത്‌ മഹത്തായ സിനിമയാണെന്ന് എഴുതിയ എഴുത്താളന്മാരെ ആദ്യം തല്ലണം. ഒരു നാലാംകിട സിനിമയെ മാധ്യമങ്ങള്‍ പൊക്കി തോളീക്കേറ്റിയില്ലായിരുന്നേല്‍ പടം തീയേറ്ററിന്റെ പടികാണില്ലായിരുന്നു.അടിച്ചുമാറ്റല്‍ ഇന്നും ഇന്നലേം തുടാങ്ങീതല്ല. ദ ഗോസ്റ്റ്‌ പിന്നീട്‌ ജയറാം വെള്ളപാന്റും ഷര്‍ട്ടുമിട്ട്‌ അഭിനയിച്ച ഒരു സിനിമയുടെ മുന്‍ ഗാമിയല്ലെ.

സരോജ്‌ കുമാറിന്റെ വേഷം കെട്ടാന്‍ കൊള്ളാവുന്ന ഒരുത്തനും തയ്യാറാവാത്തതിനാല്‍ എഴുതിയവന്‍ തന്നെ അഭിനയിക്കായിരുന്നൂന്ന് ചില കുബുദ്ധികള്‍ പറയുന്ന കേട്ടു.(വെടക്കാക്കി തനിക്കാക്കുക എന്ന രീതിയാണോ ആവോ ശ്രീനി പ്രയോഗിച്ചത്‌)

Anonymous said...

ഈ സിനിമ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥപാത്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ സീരിയസായും
ശ്രീനിയുടെ കോണിലൂടെ നോക്കുമ്പോള്‍ കോമഡിയായും തോന്നുമെന്നത് സത്യം തന്നെ. പക്ഷെ ലാലേട്ടന്റെ കഠിന ആരാധകരല്ലാതെ ആരും ഈ സിനിമ ലാലേട്ടന്റെ വീക്ഷണകോണില്‍ കാണില്ല. സിനിമയില്‍ ശ്രീനി തന്നെ താരം.

ഞാ‍നും ഒരു ലാല്‍ ഫാന്‍ ആണ്. ദേഷ്യം കൊണ്ടല്ല, സ്നേഹം കൊണ്ടാണ് ഇങ്ങനെ വിമര്‍ശിക്കുന്നത്.

Radheyan said...

കഴിഞ്ഞ ദിവസം ഞാന്‍ ആ സിനിമാ വീണ്ടും കണ്ടിരുന്നു.ആദ്യം സത്യജിത് റായിയോടും കുറുസോവയോടുമൊപ്പം പ്രിയദര്‍ശന്റെ പേര്‍ പറഞ്ഞത് പുള്ളിയെ സുഖിപ്പിക്കാനായിരുന്നേലും മേല്‍പ്പറഞ്ഞവരെ കളിയാക്കുന്ന പോലെ ആയിപോയി.

പിന്നെ ദിലീപ് ഭാര്യയെ ബാര്യ എന്നു പറയുന്ന യെവനെയൊക്കെ ആരു നടനായി കൂട്ടുന്നു.(മഞ്ചുവിനെ തട്ടികൊണ്ട് പോയതിന്റെ അസൂയകൊണ്ടല്ലേന്നോ ,അമ്മയണെ അല്ല)

ചില നേരത്ത്.. said...
This comment has been removed by a blog administrator.
ചില നേരത്ത്.. said...

രാധേയാ..
ദിലീപ് മഞ്ചുവിനെ കൂട്ടികൊണ്ട് പോകുകയായിരുന്നില്ലേ?
ഓടി പോയത് എന്ന് മാത്രമാണ് ആ നായികയുമായി ബന്ധപ്പെട്ട സമാസം. അതിനാണേല്‍ ദിലീപിനൊരു പങ്കുമില്ല.

paarppidam said...

എനിക്കും നിരൂപകന്മര്‍ക്കിടയില്‍ അല്‍പ്പം സ്ഥലം തരുമോ?
paarppidam@yahoo.com

ഏറനാടന്‍ said...

ഒരു വെടിമരുന്നുശാലക്ക്‌ തീ പിടിച്ചോയിവിടെ?! അതോ റിലീസായി ഒന്നൊന്നര കൊല്ലങ്ങള്‍ക്കിപ്പുറം ഏതോ സിനിമാകൊട്ടകയില്‍ (കൊടകരയിലോ അതോ വടകരയിലോ? ആ ..) തീപിടിച്ചതാണോ.. എന്തെരായാലും ഇപ്പടം സൂപ്പറു തന്നേയാ അപ്പീ.. ശ്രിനിവാസന്റെ കഥാപാത്രം ഒരു കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ പോലെ സിനിമയിലെ പാരകളെ വരച്ചുകാട്ടുന്നതില്‍ വിജയിച്ചിരിക്കുന്നു. അതുപോലെ ജഗതിയുടെ പാച്ചാളം ഭാസിയെന്ന കോന്തപ്പനും!

Manjithkaini said...

ശ്രീനിവാസന്റെ റോളിന്റെ കാര്യത്തില്‍ ബെന്നിയോടും പെരിങ്ങോടനോടും ശ്രീജിത്തിനോടും യോജിക്കുന്നു. ശ്രീനിയുടെ റോളാണതിന്റെ ഹൈലൈറ്റ്. സിനിമയുടെ രണ്ടാം പകുതി ചീറ്റിപ്പോയി എന്നു പറയാതെവയ്യ. പ്രത്യേകിച്ചും നായകനെ എങ്ങനെയെങ്കിലും തിരിച്ചു നായകനാക്കാന്‍ വെപ്രാളം പിടിച്ചെടുത്ത അവസാനഭാഗം.

സൂര്യോദയം said...
This comment has been removed by a blog administrator.
സൂര്യോദയം said...

താങ്കളുടെ കത്ത്‌ കിടിലന്‍... ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

prapra said...

സരോജ് കുമാര്‍ എന്ന കഥാപാത്രം ഉദയന്റെ വീഷണത്തിലൂടെ മാത്രമല്ലേ വില്ലന്‍ ആകുന്നുള്ളു. അയാളെ വച്ച് സിനിമ എടുക്കുന്ന സംവിധായകനും പ്രൊഡ്യൂസര്‍ക്കും അങ്ങനെയല്ല. അയാളുടെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ തലകുനിച്ച് നില്ക്കുന്നവര്‍ വിജയിക്കുന്നു. 'ചക്രം' എന്ന ചിത്രം എങ്ങനെ മുടങ്ങി എന്ന് ഇനിയും നമ്മള്‍ക്ക് അറിയില്ല. മോഹന്‍ലാലിന്‍ എന്ന നടന്‍ ഇവിടെ ആരാധനയും അര്‍ഹിക്കുന്നില്ല. അയാള്‍ കുറേ കൂടി പ്രൊഫഷ്ണലായി ചിന്തിച്ചു എന്ന് കൂട്ടിയാല്‍ മതി, അതല്ലെങ്കില്‍ പേരുദോഷം മാറ്റാന്‍ എന്ത് വേഷവും ചെയ്യാന്‍ നിര്‍ബന്ധിതനായി എന്ന സഹതാപം ആയിരിക്കും കൂടുതല്‍ അര്‍ഹിക്കുക. പക്ഷെ ഇത് കൊണ്ട് ചിത്രത്തിന്റെ കഥാഗതിയില്‍ മാറ്റമുണ്ടായി എന്ന് തോന്നിയിട്ടില്ല. ചിലപ്പോള്‍ പോസറ്റീവ് വ്യൂ വച്ച് പടം കണ്ടത് കൊണ്ടാവാം.

മലയാള സിനിമയിലെ തോന്ന്യാസങ്ങളെ ഏറ്റവും നന്നായി കാരിക്കേച്ചറൈസ് ചെയ്ത് കാണിച്ച ചിത്രം എന്നാണ്‌ തോന്നിയത്. ഇനി കൂടേ വ്യവസായത്തില്‍ ഉള്ളവരെ അപമാനിക്കുന്നു എന്ന കാരണത്താല്‍ കഥാകൃത്തിനെ ക്രൂശിക്കുന്നത് ശരിയല്ല. ഒരേ ഒരു ചിത്രം കൊണ്ട് പ്രേക്ഷകര്‍ തലയില്‍ ഏറ്റി നടന്ന നായകന്‍ ആയിരുന്നു ഹൃതിക്ക് റോഷന്‍. കേരളത്തിലും ഈ നായകനുള്ള ആരാധകര്‍ കുറച്ചൊന്നും അല്ലായിരുന്നു. ശ്രീനിവാസന്‍ തന്റെ കഥാപാത്രത്തെ പൊലിപ്പിക്കാന്‍ വേണ്ടി മറ്റുള്ളവരെ താറടിച്ചു എന്നൊക്കെ പറയുന്നത് കടന്ന കൈയല്ലേ?

വിശാലാ, മഞ്ഞ് വാരി എറിഞ്ഞ് കളിച്ചിരുന്ന ഒരു പെണ്‍കുട്ടി പണ്ട് സ്കൂളില്‍ നിന്ന് ഒളിച്ചോടി പോയത് വകയില്‍ അളിയന്റെ താവളത്തിലേക്ക് ആയിരുന്നെന്ന് കുറെ പേരൊക്കെ അറിയും.

അനംഗാരി said...

ഒരു ചലചിത്ര നിരൂപണം ചെയ്യുമ്പോള്‍ എന്തായിരിക്കണം മാനദണ്ഡം?.എനിക്ക് ഈ കൃതിയുടെ കാര്യത്തില്‍ വളരെ സംശയമുണ്ട്.ചിത്രത്തിലെ നടീ നടന്‍‌മാരെ മാത്രം അവലോകനം ചെയ്യുന്ന ഒരു ഏര്‍പ്പാടാ‍ണോ?അല്ലെങ്കില്‍, കഥാകൃത്ത് കഥയെ ഇങ്ങനെ സമിപിച്ചിരുന്നുവെങ്കില്‍ അങ്ങിനെയാകുമായിരുന്നു..അങ്ങെനെ സമീപിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നു..എന്നതാണോ?.ഒരു ചലചിത്രത്തിന് പിന്നില്‍ നടീ നടന്‍‌മാരുണ്ട്. സംഗീതമമുണ്ട്. കഥയുണ്ട്. തിരക്കഥയുണ്ട്. എല്ലാറ്റിനുമുപരിയായി സംവിധായകനുണ്ട്.നല്ലൊരു ഛായാഗ്രാഹകനുണ്ട്. അങ്ങിനെ ഒരു പാട് ഘടകങ്ങള്‍ ചേര്‍ന്നതാണ് ചലചിത്രം. ഉദയനാണ് താരം കേരളത്തിലെ ചലചിത്ര പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ്. ഒരു ചിത്രം എന്തെങ്കിലും സന്ദേശം നല്‍‌കണമെന്ന് നാം ആഗ്രഹിക്കുന്നെണ്ടെങ്കില്‍ ആ കടമ ഈ ചിത്രം നിര്‍വഹിച്ചിട്ടുണ്ട്. അതു കൊണ്ട് അത് ഒരു നല്ല ചിത്രമാകുന്നില്ല.ചലചിത്രരംഗത്തെ അത്യാവശ്യം കൊള്ളരുതായ്മകളെ ചിത്രം തുറന്ന് കാണിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ നീതി പുലര്‍ത്തിയ രണ്ട് നടന്‍‌മാരെയുള്ളൂ. അതില്‍ ഒന്നാം സ്ഥാനം ജഗതിക്കാണ്.രണ്ടാം സ്ഥാനം ശ്രീനിക്കാണ്. മോഹന്‍ലാലിനൊ, മറ്റു നടന്‍‌മാര്‍ക്കോ അത് ചെയ്യാനായില്ല. സംഗീതം ഈ ചിത്രത്തിന്റെ വിജയത്തിന് ഒരു കാരണം കൂടിയാണ്. അത് രണ്ട് തരത്തില്‍ ഇതിനെ സ്വാധീനിച്ചു. ഒന്ന്. സംഗീതം കൊണ്ട്. രണ്ട് പാടിയ ഗായകരുടെ പുതുമകൊണ്ട്. റോഷന്‍ ആന്‍ഡ്രൂസ് ഒരു പുതുമുഖ സംവിധായകനാണ്. അതിന്റേതായ പോരായ്മകളും ഈ ചിത്രം വിളിച്ചറിയിക്കുന്നുണ്ട്. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍. സംവിധായകന്റെ പോരായ്മകളെ മൂടിവെയ്ക്കാന്‍ ഒരു ചലചിത്രത്തിന് കഴിയുന്നെങ്കില്‍ അതിന് കാരണം പരിചയ സമ്പന്നരായ അഭിനേതാക്കളാണ്. തികച്ചും കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥ ഒരു ചിത്രമെന്ന നിലയില്‍ വിജയിച്ചത് ചുരുക്കത്തില്‍ അതിലെ നടീ നടന്‍‌മാരുടേയും, സംഗീത സംവിധായകന്റേയും, ഗായകരുടേയും ബലത്തിലാണ്. ഇതിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏതു പോലീസുകാരനും ചെയ്യാന്‍ കഴിയുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ജഗതിയുടെ കഥാപാത്രം ഒന്നാലോചിച്ച് നോക്കുക. മറ്റൊന്ന് ശ്രീനിയുടെ കഥാപാത്രം.അത് മലയാളത്തില്‍ ഒരു പക്ഷെ ജഗദീഷിന് കഴിഞ്ഞേക്കും. നടിയെ ഞാന്‍ പരിഗണിക്കുന്നില്ല. വലിയ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രം.

ഓ:ടോ:ഇവിടെ ചര്‍ച്ച വഴിമാറി ദിലീപിന്റെ പിന്നാലെ പോയി.ശ്രീനിയുടെ മാത്രമല്ല, മലയാളത്തിലെ മിക്ക കഥകളും, തിരക്കഥകളും, വൈദേശിക ആഖ്യായികകളും, മറ്റുള്ളവന്‍ തിരുത്താന്‍ കൊടുത്തത് അടിച്ച് മാറ്റിയതും തന്നെയാണ്. അപ്പോള്‍ പിന്നെ ചലച്ചിത്രം എന്ന മാധ്യമവും ഇതില്‍ നിന്ന് ഭിന്നമല്ല.

Anonymous said...

അനാംഗരിയോടു ഫുള്ളായി യോജിക്കുന്നു. വളരെ നല്ല കമന്റ്.

കരീം മാഷേ, ആ സിനിമേടെ പ്രധാന തന്തു തന്നെ ശ്രീനിവാസനെപ്പോലെ വല്ല്യ സൌന്ദര്യവും അഭിനയവും ഒന്നും ഇല്ലാത്ത ഒരാള്‍ പെട്ടെന്ന് ഒരു ദിവസം നായകന്‍ ആവുന്നതാണ്.മോഹന്‍ലാല്‍ സൂപ്പര്‍ നായകന്‍ ആയതു തന്നെ അതിന്റെ ഒരു ഉദാഹരണം.

സിനിമ എനിക്കിഷ്ടപ്പെട്ടില്ല. ബോറായിരുന്നു.

ദിലീപിനോട് ഇത്രേം കുശുമ്പ് പാടില്ലാട്ടൊ. :)മോഹന്‍ലാല്‍ പണ്ട് നടന്ന വഴിയില്‍ തന്നെ അതിലും ബുദ്ധിപൂര്‍വ്വം നടക്കുന്നു എന്നേയുള്ളൂ എന്ന് എന്റെ എ ഭി പ്രിയ.

കരീം മാഷ്‌ said...

രംഗം-1
---------
കര്‍ട്ടനുയരുമ്പോള്‍
ഇത്തിരിവെട്ടത്തിന്റെ ഓഫീസ്‌.
പിന്മോഴി യും ജിമെയിലും മിനിമയിസു ചെയ്‌തു വേര്‍ഡ്‌ഫയല്‍ തുറന്നു പണിത്തെരക്കു ഭാവിച്ചിരിക്കുന്ന ഇത്തിരിവെട്ടം.

ഹലോ,
എക്‌റ്റന്‍ഷന്‍ 207 പ്ലീസ്‌,
ഹലോ ഇസ്‌ ഇറ്റ്‌ ഇത്തിരിവെട്ടം?.
യെസ്‌.
ഐ ആം അഡ്വക്കേറ്റ്‌ പരമേശ്വരകൈമള്‍ ഫ്രം മീഡിയാസിറ്റി ദുബൈ,
ആര്‍ യു മലയാളി, കാന്‍ യു ടാക്‌ ഇന്‍ മലയാളം?.
അതെ മലയാളിയാണ്‌, ഞാന്‍ ഗോപാലകൃഷ്ണന്റെ ലീഗല്‍ അഡ്‌വൈസര്‍, എനിക്കു നിങ്ങളുടെ നാട്ടിലെ അഡ്രസ്സു വേണം.
എനിക്കു നിങ്ങളെ അറിയില്ലല്ലോ?, എന്തിനാ എന്റെ നാട്ടിലെ അഡ്രസ്സ്‌`?
ഒരു ലീഗല്‍ നോട്ടീസയക്കാനാ..
ലീഗല്‍ നോട്ടീസോ? എന്തിന്‌?
നിങ്ങള്‍ ഗോപാലകൃഷ്ണനെക്കുറിച്ച്‌ "സിനിമാനിരൂപണം" എന്ന ബ്ലോഗില്‍ ഒരു ക്ലൂവെന്ന രീതിയില്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടോ?
ഏതു "GO"പാലകൃഷ്ണന്‍?, അതും നിങ്ങളുമായെന്താ ബന്ധം?
എന്റെ കക്ഷിയുടെ സിനിമാനാമത്തിലെ ആദ്യക്ഷരം ദിക്കിലുണ്ട്‌ വിക്കിയിലില്ല.
പെട്ടന്ന്‌ ഇത്തിരിവെട്ടത്തിന്റെ തലയില്‍ ഒത്തിരി വെട്ടം മിന്നി.കോടതി, ജാമ്യം, റിമാന്റ്‌, അപ്പീല്‌, വക്കീല്‍ഫീസ്‌ തുടങ്ങിയ പദാവലികള്‍ രാക്ഷസനൃത്തമാടി.
നോക്കി കൊണ്ടിരിക്കെ ആ "സോ കാള്‍ഡ്‌" കമണ്ട്‌ ഡിലിറ്റായി.
---------------------------
രംഗം-2
---------
അതെ ഓഫീസ്‌.
കുഴഞ്ഞു കസേരയില്‍ തളര്‍ന്നു കിടക്കുന്ന "ഇത്തിരി വെട്ടം".
കുറച്ചു കഴിഞ്ഞപ്പോള്‍ ഇത്റ്റിരിയുടെ മോബെയിലില്‍ മറ്റൊരു വിളി!
ഹലോ ഇത്തിരിവെട്ടം.
(പേടിച്ചു കൊണ്ട്‌ മറുപടി) അതെ.
ഞാനാടാ കരീം മാഷ്‌
"എന്താ ആ കമന്റ്‌ ഡിലിറ്റാക്കിയത്‌?
എയ്‌ ഒന്നുമില്ല കണ്ണൂസ്‌ ആളെ വെട്ടിത്തുറന്നു പറഞ്ഞപ്പോള്‍ എന്റെ കമണ്ടിനു "പ്രസക്‌തി"യില്ലെന്നു തോന്നി.
ഓ, അതാണല്ലെ പ്രശ്‌നം!. "വെറെ" കുഴപ്പമോന്നുമില്ലല്ലോ?
നോ,നോ?
എന്നാ വെക്കട്ടേ? നില്‍ക്ക്‌! വേറൊരു കാര്യം പറയാനുണ്ട്‌! ഇത്തിരി മുന്‍പ്‌ ഒരു അഡ്വക്കേറ്റ്‌ പരമേശ്വരകൈമള്‍ മീഡിയാസിറ്റിയില്‍ നിന്നു വിളിച്ചായിരുന്നോ?.
മാഷേ.. നിങ്ങളായിരുന്നോ?
പിന്നെ മൗനം (വാചാലമായ മൗനം)
കവിളിലെ തിണര്‍ത്ത പാടിലൂടെ ഒപ്ലിച്ചിറങ്ങിയ കണ്ണീര്‍ ചാലുകള്‍ ഞാന്‍ കണ്ടു.
ടെലഫോണ്‍ കട്ടായി. പിന്നെ നാലഞ്ചു തവണ ശ്രമിച്ചിട്ടും അവനെ കിട്ടിയില്ല.എനിക്കവനെ ഒന്നാശസിപ്പിക്കണമായിരുന്നു, ഇന്റര്‍നെറ്റു മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഗോപാലകൃഷ്ണന്റെ അപദാനങ്ങളെക്കുറിച്ച്‌ കൂടുതല്‍ വിശദീകരിക്കണമായിരുന്നു.. അതിനൊക്കെ കേസ്സു നടത്തണമെങ്കില്‍ കേരളത്തിലെ എല്ലാ അഡ്‌വക്കേറ്റുമാരുടെയും സഹായം വേണ്ടിവരും. (പക്ഷെ ഇത്തിരിവെട്ടം ഫോണെടുത്തിട്ടു വേണ്ടേ?)
ഇനി ഈ കമണ്ടു വായിച്ചാല്‍ ചിലപ്പോള്‍ പേടി മാറിയേക്കും.

Rasheed Chalil said...

മാഷേ അവസാനം നമുക്കിട്ട് തന്നെ കൊട്ടിയല്ലേ...

ബൂലോഗരേ മാലോകരേ സത്യം അറിയണമെങ്കില്‍ ഇത്തിരിവെട്ടത്തിന്റെ കസേരയില്‍ കരീംമാഷെ ഇരുത്തി ആ ചൂരല്‍ വങ്ങിച്ച് ഒന്നു വിരട്ടിനോക്കൂ. സത്യം പുറത്ത് വരും. അപ്പോള്‍ മാഷേ നൊക്കി സത്യത്തിന്റെ മുഖം (സത്യന്റെ മുഖം അല്ല) വണ്ടിച്ചെക്കിന്റെ രൂപത്തില്‍ പുഞ്ചിരിക്കും.

അടുത്ത മാസം നാട്ടിലല്ലേ... നല്ല സ്വപ്നങ്ങള്‍... ഗോപാലകൃഷ്ണന്‍... കേടതി... അഡ്വക്കേറ്റ്‌ പരമേശ്വരകൈമള്‍... പിന്നെ അമ്മ... അമ്മമ്മ.. മക്കള്‍... മരുമക്കള്‍... നാട്ടില്‍ പെരുന്നാള്‍ അടിപോളിയായിരിക്കും മാഷേ...

sreeni sreedharan said...

ഹ ഹ മാഷേ കലക്കി, കൊട് കൈ.
അപ്പോ അതാണ് ഒരു ‘വണ്ടി’ മിനറല്‍ വാട്ടര്‍ ഇത്തിരിയുടെ ഓഫീസിലേക്ക് പോകുന്നതു കണ്ടത്.

മാഹിക്കാരെ ഇതിലെ ഇതിലെ.... said...

(നാടോടിക്കാറ്റിന്റെ ത്രെഡ്‌ മറ്റാരുറ്റേതോ ആണ്‌ എന്നു ഗോസിപ്പിലുണ്ടായിരുന്നു)
ആ സിനിമ തുടങ്ങുന്നതിനു മുന്‍പ് കാണിക്കുന്നുണ്ട്. മൂലകഥ-സിദ്ദീഖ്‌ലാല്‍ എന്ന്.ക്ലൈമാക്സ് വിദേശിയായതില്‍ -“മൌലികതയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല“ എന്ന നെരൂദയുടെവാക്കുകകളാ‍നെനിക്കോര്‍മ്മ വരുന്നത്.പിന്നെ സിനിമയല്ലെ എവിടെയെങ്കിലും നിര്‍ത്തണ്ടെ!കോടിക്കണക്കിന്റെ നോട്ടുമായി നിര്‍മ്മാതാവും, പിന്നെ ലാലേട്ടന്‍ സൂപ്പര്‍സ്റ്റാറും. ഒപ്പിച്ചെടുത്തില്ലെങ്കില്‍ നാട്ടുകാര്‍ ശ്രീനിയെ കൈവെക്കും. മലയാളത്തിലിറങ്ങുന്ന ഒട്ടുമുക്കാല്‍ പടങ്ങളൂം world blunder ആണ്.അങ്ങിനെ നോക്കുന്വോള്‍ തമ്മില്‍ ഭേദം തൊമ്മനെല്ലെ?