എന്റെ എക്കാലത്തേയും ഫേവറിറ്റുകളില്‍ ഒന്ന്.
കാമറോണ്‍ ക്രോവ് എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത കോമഡി/ഫീല്‍ ഗുഡ് പടം.
ജെറി മഗ്വയര്‍.
അവാര്‍ഡുകള്‍ :
കൂബാ ഗുഡിംഗ് ജൂനിയര്‍ :ഏറ്റവും നല്ല സഹനടന്‍ - 1997 ഓസ്കാര്‍
ടോം ക്രൂയിസ്സ് : ഏറ്റവും നല്ല നായക നടന്‍ - 1997 ഗോള്‍ഡന്‍ ഗ്ലോബ്.
അക്കാദമി നോമിനേഷനുകള്‍ നിരവധി.
അഭിനയിക്കുന്നത് : ടോം ക്രൂയിസ്സ്, കൂബാ ഗുഡിംഗ് ജൂനിയര്‍, റെനെ സല്ലെഗര്‍, ജോനാതന്‍ ലിപ്നിക്കി മുതലായവര്‍.
കഥ : പ്രശസ്തമായ ഒരു സ്പോര്‍ട്ട്സ് ഏജന്‍സി കമ്പനിയില്‍ ജോലിയുള്ള മികച്ച സ്പോര്‍ട്ട്‌സ് ഏജന്റായ (ഒരു സ്പോര്‍ട്ട്സ് ഏജന്റ് എന്ന് വച്ചാല്‍ ഒരു സ്പോര്‍ട്ട്സ് സ്റ്റാറിന്റെ മാനേജര്‍ എന്ന് പറയാം. ആ താരത്തിനു വേണ്ട കോണ്ട്രാക്റ്റുകള്‍, പരസ്യ ഇടപാടുകള്‍, ഇമേജ് ബില്‍ഡിംഗ്, എന്നു വേണ്ട പെര്‍ഫോര്‍മന്‍സിലെ കുഴപ്പങ്ങള്‍ വരെ ഈ സ്പോര്‍ട്സ് ഏജന്റുമാര്‍ സശ്രദ്ധം വീക്ഷിക്കുന്നു, പഠിക്കുന്നു, മെച്ചപ്പെടുത്താനുള്ള വഴികള്‍ ചൂണ്ടിക്കാണിക്കുന്നു, താരത്തിന്റെ മാര്‍ക്കെറ്റ് വില കൂട്ടുന്നു, കൂടുതല്‍ കാശ് താരത്തിനും അതിന്റെ ഒരു പങ്ക് ഏജന്റിനും)
ജെറി ഒരു കൊച്ചുവെളുപ്പാന്‍ കാലത്തുണ്ടായ വെളിപാട് മൂലം ഒരു മെമ്മോ തയ്യാറാക്കി ഓഫീസില്‍ വിതരണം ചെയ്യുന്നു. കുറച്ച് ക്ലൈന്റ്സ്, കൂടുതല്‍ പേര്‍സണല്‍ ശ്രദ്ധ എന്ന മനുഷ്യത്വപരമായ സമീപനം ആയിരുന്നു ആ മെമ്മോയുടെ കാതല്‍. ജെറിക്ക് ജോലി നഷ്ടപ്പെടുന്നു. ജെറിയുടെ കൂടെ കമ്പനി വിട്ടിറങ്ങിയ, ജറിയെ മനസ്സില്‍ ആരാധിക്കുന്ന താഴ്ന സഹപ്രവര്‍ത്തകയായ ഡോറോത്തി ബോയ്‌ഡുമൊത്ത് ജെറി പുതിയ കമ്പനി തുടങ്ങുന്നു.
പക്ഷേ ജെറിയുടെ ക്ലൈന്റുകളില്‍ ആകെ ഒരേയൊരു കളിക്കാരന്‍ മാത്രമേ ജെറിയുടെ പുതിയ കമ്പനിയുമായി തങ്ങളുടെ ഏജന്റ് കോണ്ട്രാക്റ്റ് പുതുക്കാന്‍ സന്നദ്ധമാകുന്നുള്ളൂ. ശരാശരി കളി കളിക്കുന്ന ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ഫുട്ബോളര്‍ , റോക്ക് ടിഡ്വെല്‍.
ജെറിയുടെ വീക്ഷണം ജെറി സ്വന്തം കമ്പനിയില്‍ ഉപയോഗിക്കുന്നുവോ? ഈ ഒരൊറ്റ ആവറേജ് കളിക്കാരനേയും കൊണ്ട് ജെറിക്ക് വിജയിക്കാനാകുമോ? ആരാധികയായ ഡോറോത്തിയുമായി ജെറിയുടെ ബന്ധം എങ്ങിനെ വളരുന്നു? എന്നൊക്കെയാണ് ഈ സിനിമയുടെ ബാക്കി ഭാഗങ്ങള്‍.
വളരെ മനോഹരമായി എടുത്ത സിനിമയാണിത്. കോമഡിക്കാണ് പ്രാധാന്യമെങ്കിലും, മനുഷ്യബന്ധങ്ങളുടെ, അതിനു വേണ്ട ആത്മാര്‍ത്ഥതയുടെ ആവശ്യകത എടുത്തുകാട്ടുന്നു ഈ ചിത്രം.
ടോം ക്രൂയിസ്സും ക്യൂബാ ഗുഡിഗും റെനെ സെല്ലെഗറും മത്സരിച്ചഭിനയിച്ചിരിക്കുന്നു.
സ്ക്രീന്‍ ലൈഫിലെ ഏതെങ്കിലും ഹീറോയെ ഐഡൊല്‍ ആക്കാമെങ്കില്‍ ഞാന്‍ തിരഞ്ഞെടുക്കുക ജെറി എന്ന ഈ സിനിമയിലെ നായകകഥാപാത്രത്തെയാണ്. അമാനുഷികമായി ഒന്നുമില്ല. എങ്കില്‍ എല്ലാവര്‍ക്കും ഇഷ്ടപെടുന്ന കഥാപാത്ര സൃഷ്ടി. ഒരോരോ ചെറിയ ചലനങ്ങള്‍ പോലും സംവിധായകന്‍ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.
ക്യൂബാ ഗുഡിംഗ് അവതരിപ്പിക്കുന്ന ടിഡ്വെല്‍ എന്ന കളിക്കാരനും അതുല്യം. മികച്ച സഹനടനുള്ള അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ഈ കഥാപാത്രത്തിന് ലഭിക്കുകയുണ്ടായി.
വളരെ നല്ല ഹ്യൂമര്‍ നിലവാരം പുലര്‍ത്തുന്നു ഈ ചിത്രം.
തീര്‍ച്ചയായും കാണേണ്ട പടം.
ഏജ് റെസ്റ്റ്രിക്ഷന്‍ - 16 (ഭാഷ, ചില രംഗങ്ങള്‍)
3 comments:
അരവിന്ദ്, നന്ദി. തീര്‍ച്ചയായും കണ്ടിരിയ്ക്കും ഈ ഞായറാഴ്ച. കണ്ടിട്ട് അഭിപ്രായം ഇവിടെ എഴുതാം :)
‘ജെറി മഗ്വയര്‍‘ കണ്ടു. നന്നായിരിയ്ക്കുന്നു.
96-ല്‍ എടുത്ത സിനിമ ഇപ്പോള്‍ കണ്ടതുകൊണ്ടായിരിയ്ക്കാം, ഒരിത്തിരി ഇഴച്ചില്‍ പോലെ തോന്നി. ചില രംഗങ്ങള്‍ അനാവശ്യമായി നീളം കൂട്ടുന്നതുപോലെ...
പക്ഷേ, സിനിമ ഇഷ്ടപ്പെട്ടു. ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം, ജെറിയെ റെസ്റ്റോറന്റില്‍ വച്ച് ‘ബോബി ഷുഗര്‍‘, ജോലിയില്‍ നിന്ന് ഫയര്‍ ചെയ്യുന്നതാണ്.
അതിന് ശേഷമുള്ള ഭാഗം - പ്രശസ്തമായ ആ പൊട്ടിത്തെറി സീന്‍ - (നേരത്തേ പലതവണ ടീവിയില്‍ കണ്ടിട്ടുള്ളതാണെങ്കിലും) അത്ര പിടിച്ചില്ല. (അല്ലെങ്കില്‍ തന്നെ ഞാന്‍ ബോബി ഷുഗറിന്റെ സൈഡാണ് !)
ജെറിയുടെ വക, ‘കുറച്ച് ക്ലൈന്റ്സ്, കൂടുതല്‍ പേര്‍സണല്‍ ശ്രദ്ധ‘ എന്ന ‘മനുഷ്യത്വപരമായ’ ലോജിക്ക്, മില്ല്യണുകള്‍ കൊണ്ട് അമ്മാനമാടുന്ന സ്പോര്‍ട്സ് രംഗത്ത് എന്തുമാത്രം പ്രസക്തമാണ് എന്നൊരു ശങ്ക.
കൂബാ ഗൂഡിംഗ് (ജൂണിയര്‍) എന്ന നടനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ ഈ സിനിമ കാരണമായി. മ്മടെ കലാഭവന്‍ മണിയുടെ ഓര്‍മ്മ വന്നു ചുള്ളനെ കണ്ടിരുന്നപ്പോള്‍.
(കണ്വെന്‍ഷണല്‍ ബ്യൂട്ടിയല്ലാത്ത) റെനെ സെല്‍ഗറിനെയും, മിക്കവാറും (‘ചിക്കാഗോ’ പോലെയുള്ള) സിനിമകളില്‍ കാല്‍ ഭാഗം കഴിഞ്ഞ് ഇഷ്ടപ്പെട്ടു തുടങ്ങും; ഇതിലും.
96-ലെ സിനിമയെ 06-ല്‍ കണ്ടിട്ട് ഇങ്ങനെ വലിച്ചുവാരി അഭിപ്രായം പറയുന്നത് ശരിയാണോന്നറിയില്ല. എന്ന് വച്ച്, സിനിമ പോരാ എന്നല്ല. ആദ്യം മുതല്‍ അവസാനം വരെ (രാത്രി വൈകിയും) ഞങ്ങള്‍ ഇത് കണ്ട് തീര്‍ത്തു; ഇഷ്ടപ്പെട്ടിട്ടുതന്നെ :)
This is how u become famous, man...
Show me the money...
I love u. u complete me.
എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണിത്.
Post a Comment