ബാനര്‍: ധര്‍മ പ്രൊഡക്ഷന്‍സ്
അഭിനേതാക്കള്‍ : ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, പ്രീതി സിന്റ, അഭിഷേക് ബച്ചന്‍.
സംവിധാനം: കരന്‍ ജോഹര്‍
സംഗീതം: ഷങ്കര്‍, എഹ്സാന്‍, ലോയ്
വരികള്‍: ജാവേദ് അക്തര്‍
“കഭി അല്‍വിദ നാ കെഹ്നാ” തകര്‍ന്നു പോകുന്ന ജീവിത മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. രണ്ട് ദമ്പതിമാരെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഈ കുടുമ്പങ്ങള്‍ തമ്മിലുണ്ടാകുന്ന അവിഹിത ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പതിവ് കരണ്‍ ജോഹര്‍ സിനിമകളില്‍ നിന്ന് വെത്യസ്ഥമായി ഇവിടെ പ്രേമം വിവാഹശേഷമാണ്. ഒരിന്ത്യന്‍ ഭര്‍ത്താവ് വേറെ കുടുമ്പത്തിലെ ഭാര്യയെ പ്രേമിക്കുന്ന കഥ ഇന്ത്യയില്‍ ഓടില്ലെന്ന് മാത്രമല്ല, വിവാദവും ആകുമെന്നത് കൊണ്ട് തന്നെ കഥ മുഴുവന്‍ നടക്കുന്നത് അമേരിക്കയില്‍ വച്ചാണ്.
പ്രീതി സിന്റയും ഷാറൂഖ് ഖാനും ഭാര്യാഭര്‍ത്താക്കന്മാരാണ്. അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും വേറൊരു ദമ്പതികള്‍. അമിതാബ് ബച്ചനും കിരണ്‍ഖേറും ഇവരെക്കൂടാതെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു രണ്ട് കുടുംബങ്ങളിലായി.
കരണ്‍ ജോഹറിന്റെ ഏറ്റവും മോശം ഷാറൂഖ് ഖാന്‍ സിനിമ ആയിരിക്കുമിത്. നായകനെ കരയിച്ച് സിനിമയ്ക്ക് ആളെക്കൂട്ടുന്ന തന്ത്രം ഈ സിനിമയില്‍ വളരെ കൂടുതലായി തന്നെ പ്രയോഗിച്ചിട്ടുണ്ട്. അതും പോരാണ്ട് ഷാറുഖ് മുഖം കൊണ്ട് കാണിക്കുന്ന ഗോഷ്ടികള്‍ കാണുമ്പോള്‍ പ്രേം നസീര്‍ ഇതിലും ഭേദമായിരുന്നു എന്ന് തോന്നിപ്പോകും. സല്‍ഗുണസമ്പന്നനായ നായകന്‍ എന്ന സങ്കലപ്പത്തിനതീതമാണ് ഈ സിനിമ. ഷാറൂഖ് ഖാന്റെ കഥാപാത്രത്തിന്റെ സ്വഭാവം ആര്‍ക്കും ഇഷ്ടപ്പെടാത്ത തരത്തിലുള്ളതാണ്. റാണിയുടെ കഥാപാത്രവും സിനിമയില്‍ കാണിക്കുന്നത് ഒരു നല്ല ഭാര്യയുടെ സ്വഭാവമേയല്ല. അഭിഷേക് ബച്ചനും കരച്ചിലില്‍ ഷാറൂഖിനോട് മത്സരിക്കുന്നുണ്ട്. പ്രീതിയുടെ കഥാപാത്രം മാന്യമായ രീതിയില്‍ ആണെന്നുള്ളത് ഒരേയൊരാശ്വാസം. മഹാതരികിടയായ ഒരു വയസ്സനാണ് അമിതാഭ് ബച്ചന്‍ ഈ സിനിമയില്‍. കരണ്‍ ജോഹര്‍ ആയത് കൊണ്ട് അമിതാബ് ഈ വേഷം ചെയ്തു, അല്ലെങ്കില്‍ സ്വന്തം ഇമേജ് വച്ച് ഈ വെള്ളിത്തിരയുടെ ചക്രവര്‍ത്തി കളിക്കില്ല. കിരണ്‍ ഖേറിന്റെ റോള്‍ ചെറുതാണെങ്കിലും തരക്കേടില്ലാത്തതാണ്.
സിനിമയിലെ പാട്ടുകള്‍ക്ക് ശരാശരി നിലവാരം മാത്രം. പാട്ടുകള്‍ ഒറിജിനല്‍ എന്നുപോലും തോന്നിപ്പിക്കുന്നില്ല. അഭിഷേകിന് എന്തെങ്കിലും ചെയ്യാന്‍ വേണ്ടേ എന്ന് കരുതിയിട്ടാണോ എന്തോ, സിനിമയില്‍ രണ്ട് പാര്‍ട്ടി പാട്ടുകള്‍ ഉണ്ട്. മറ്റ് പാട്ടുകള്‍ ഒന്നും എടുത്ത് പറയാന്‍ മാത്രം മേന്മ അവകാശപ്പെടാന്‍ കഴിവുള്ളതല്ല.
ഷാറൂഖ്, കോളേജ് വിദ്യാര്‍ത്ഥിയായി ഓര്‍മ്മകളില്‍ പോലും വരാത്ത കരണ്‍ ജോഹറിന്റെ ആദ്യ സിനിമയായിരിക്കണം ഇത്. നിറങ്ങള്‍ നിറഞ്ഞ ടീ-ഷര്‍ട്ടുകള്‍ ഈ സിനിമയില്‍ കാണാനേയില്ല. നായികമാരും നൂറ് കണക്കിന് ഡാന്‍സുകാരും പുതുപുത്തന്‍ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നൃത്തരംഗങ്ങളും ഈ സിനിമയ്ക്ക് അന്യം. ഷാറൂഖിന് ഈ സിനിമയില്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ കൂട്ടുകാരുപോലുമില്ല. അങ്ങിനെ വളരെയധികം പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന ഒരു ചിത്രം. പക്ഷെ അതിനപ്പുറം ഒരു തരം താണ കഥയും, ബുദ്ധിക്കും വിവേകത്തിനും അതീതമായ ഒരു പ്രമേയവും. ഒരു തവണ പോലും മുഴുവന്‍ കാണാന്‍ ആരും താല്പര്യം കാണിക്കാന്‍ വഴിയില്ലാത്ത ഒരു അവതരണവും. കണ്ട് മടുത്ത, ആദ്യമേ ഊഹിക്കാവുന്ന ഒരു ക്ലൈമാക്സും. ഈ സിനിമയെ കളിയാക്കി വിളിക്കുന്ന പേരാണ് ഈ സിനിമയ്ക്ക് കൂടുതല്‍ ചേരുക. “കഭി ദിമാഗ് മത് ഖാനാ”.
എന്റെ റേറ്റിങ്ങ്: 1/2 / 5
5 comments:
കസിന്‍റെ കൂടെയിരുന്ന് ഞാനും കണ്ടു ഇത്. 3 മണിക്കൂറിന്‍റെ സിനിമ 1 മണിക്കൂറില്‍ തീര്‍ത്തു, ഫാസ്റ്റ് ഫോര്‍വേഡ് ഇല്ലായിരുന്നെങ്കില്‍ തുലഞു പോയേനേ, 15 രൂപ കാശു പോയതു മിച്ചം
സദാചാര മൂല്യങ്ങളെ താറടിച്ചു കാണിക്കുന്ന സിനിമ.
ഈ സിനിമയുടെ പേരു മാറ്റി
kabhi ye moovie math dekhna
എന്നു വായിക്കാന്‍, മനസ്സിലാക്കാന്‍ അപേക്ഷ.
അടുത്തു കണ്ടതില്‍ വെച്ച് ഏറ്റോം മോശം...
കുട്ടപ്പായി പറഞ്ഞ പോലെ, റിമോട്ടും ഫാസ്റ്റു ഫോര്‍വേഡും ഇല്ലാരുന്നേല്‍, ഞാന്‍ ആത്മഹത്യ ചെയ്തേനെ !
Augustil ഒരു പൊരിഞ്ഞ മഴയത്താണു ഞാന്‍ കൊച്ചിയില്‍ പത്മയില്‍ ഇറങ്ങിയ ദിവസം ഈ ചിത്രം കണ്ടത്.
കല്ല്യാണ ദിവസം ഒരു പരിചയുംവില്ലാത്ത ഒരാളിന്റെ കൂടെ നവ വധു പുല്‍തകിടിയിലെ ബഞ്ചില്‍ ഇരുന്ന് എന്തൊക്കെയോ പുലമ്പുന്നു. അത് കഴിഞ്ഞ് വിവാഹം. ഒരു കാരണവുമില്ല്യാതെ കുറെ ഫൊര്‍സ്ഡ് പൊട്ടിചീറ്റലുകള്‍ കഥയിലുണ്ടാക്കി ബന്ധം മന:പൂര്‍വം തകര്‍ന്നതായിട്ട് ചിത്രകരിയ്കുന്നു. രണ്ട് ബന്ധങ്ങളിലും ഒട്ടും തന്നെ ഒരു പാകപിഴകളില്‍ ഇല്ല. പൊടി തട്ടി വീടു വ്രത്തിയാക്കി വയ്കുന്ന ഭാര്യയെ പോലും വഴക്കിനു ഒരു കാരണമായി കാട്ടാന്‍ ശ്രമിച്ചിരിയ്കുന്നു. ഞാന്‍ മാര്‍ക്കേ കൊടുത്തില്ല.
പണ്ടെ പറഞ്ഞിട്ടുള്ളതല്ലേ, പെയിന്റ് കണ്ട് വീട് മേടിയ്കാന്‍ പോവരുതെന്ന്. സത്യമായിട്ടും പോസ്റ്റര്‍ കണ്ട് ഹാലിളകി പോയതാണു.
ഈയിടെയായി നിരൂപണക്കാര്‍ ആരും സിനിമ കാണാറില്ലെ? കുറേ നാളായല്ലോ ഒരു പോസ്റ്റ് വന്നിട്ട്.
Post a Comment