Monday, September 28, 2015

ലൈഫ് ഓഫ് ജോസൂട്ടി



കഥ : ജയലാല്‍ മേനോന്‍
തിരക്കഥ, സംഭാഷണം: രാജേഷ് വര്‍മ്മ
സംവിധാനം : ജീത്തു ജോസഫ്

മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ സിനിമ ജോസൂട്ടിയുടെ ജീവിതത്തിലൂടെ പതുക്കെ സഞ്ചരിക്കുന്നു.

ആദ്യപകുതിയില്‍ കുറച്ചൊക്കെ രസകരങ്ങളായ സംഗതികളുണ്ടെങ്കിലും രണ്ടാം പകുതിയോടെ ഈ സിനിമ വെറും കഥ പറച്ചിലായി മാറുന്നു.  

പ്രേക്ഷകര്‍ക്ക് കാര്യമായ വികാരവിചാരങ്ങള്‍ നല്‍കുവാന്‍ ഈ ചിത്രത്തിനായിട്ടില്ല എന്ന് തോന്നി. 

നാട്ടില്‍ നിന്ന് ജോസൂട്ടിയെ ഒരു പെണ്‍ കുട്ടി ന്യൂസിലാന്‍റിലേയ്ക്ക് 'കെട്ടിക്കൊണ്ട്' പോകുകയും തുടര്‍ന്ന് അവിടെ ജോസൂട്ടി നേരിടുന്ന ചില സാഹചര്യങ്ങളും തുടര്‍ന്നുള്ള അതിജീവനങ്ങളുമായിട്ടാണ്‍ ഈ കഥ വിവരിക്കുന്നത്.

ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നേരെ വരച്ച് കാട്ടുമ്പോഴും പല ധീരമായ തീരുമാനങ്ങളും പാളിച്ചകളുമെല്ലാം വിവരിക്കുമ്പോഴും പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ആകുന്നില്ല എന്നതാണ്‍ സത്യം.


 Rating : 4 / 10

2 comments:

സുധി അറയ്ക്കൽ said...

ദിലീപ്‌ വിദേശത്ത്‌ പോകുന്ന മൂന്ന് സിനിമകളുടെ മറ്റൊരു പതിപ്പ്‌ മാത്രം.

lijojohn said...

ഇത്തരം അനുഭവമുള്ളതുകൊണ്ടാവാം ഉള്ളിലൊരു നീറ്റൽ,ജോസൂട്ടി കുറച്ചുനാൾ കൂടെ ഉണ്ടായിരുന്നു.