Friday, January 06, 2012
വെള്ളരിപ്രാവിണ്റ്റെ ചങ്ങാതി
കഥ, തിരക്കഥ, സംഭാഷണം: ജി. എസ്. അനില്‍
സംവിധാനം: അക്കു അക് ബറ്‍
നിര്‍മ്മാണം: അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍
മലയാളസിനിമയുടെ ഇന്നത്തെ ശോചനാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ഈ ചിത്രം പല കാരണങ്ങളാല്‍ റിലീസ് ചെയ്യാതെ പോയ ചിത്രങ്ങളുടെ ദുരവസ്ഥയിലേയ്ക്ക് വിരല്‍ ചൂണ്ടുകയും അതിലൊരു ചിത്രം നിര്‍മ്മിച്ചതിണ്റ്റെ പിന്നിലെ കഥയും അത് ഇപ്പോള്‍ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളുടെ കഥയും അവതരിപ്പിക്കുന്നു.
ഈ സിനിമയുടെ ഉള്ളില്‍ പ്രതിപാദിപ്പിക്കപ്പെടുന്ന സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന നടന്‍മാരായി ദിലീപും, മനോജ് കെ ജയനും കാവ്യാമാധവനും സായ് കുമാറും മറ്റും ശ്രദ്ദേയമായിരുന്നുവെങ്കിലും ആ സിനിമയില്‍ നിന്നിറങ്ങി പച്ചയായ ജീവിതത്തില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇവരുടെ പ്രകടനം മോശമായി.
പഴയകാല സിനിമയെ അതേ ദൃശ്യാനുഭവത്തോടെ അവതരിപ്പിക്കുമ്പോഴും അതിണ്റ്റെ അളവ് പലപ്പോഴും മാറിയും മറിഞ്ഞും ഇരിക്കുന്നു എന്നത് ഒരു ന്യൂനതയായി.
ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആ പഴയകാല പാട്ടുകളുടെ ഒാര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയും നല്ലൊരു ആസ്വാദനം നല്‍കുകയും ചെയ്തു. 'പതിനേഴിണ്റ്റെ പൂങ്കനവില്‍' എന്ന് തുടങ്ങുന്ന ഗാനം തന്നെയാണ് ഈ ചിത്രത്തിണ്റ്റെ മര്‍മ്മം.
അവതരണത്തില്‍ പല പുതുമകളും ഉണ്ടെങ്കിലും രണ്ടാം പകുതിയില്‍ പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചിരുത്തുന്നതിലും മുഴുകിപ്പിക്കുന്നതിലും പരാജയപ്പെട്ടു. പൊതുവേ ഒരു മെല്ലെപ്പോക്ക് ഈ ചിത്രത്തെ ബാധിച്ചിട്ടുമുണ്ട്.
എഡിറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ചിത്രത്തിന് കുറച്ചുകൂടി വേഗത വരുമായിരുന്നു എന്ന് തോന്നി.
വയസ്സായവരായി ദിലീപിനെയും സായ് കുമാറിനേയും കാവ്യാമാധവനേയും അവതരിപ്പിച്ചപ്പോള്‍ തെരുവുനാടകത്തിന് വേഷം കെട്ടിയ പ്രതീതിയായിപ്പോയി.
പൊതുവേ പറഞ്ഞാല്‍ മോശമല്ലാത്തൊരു ചിത്രം എന്നതില്‍ കൂടുതല്‍ ഈ ചിത്രത്തെക്കുറിച്ച് പറയാനില്ല.
Rating: 4 / 10
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Subscribe to:
Post Comments (Atom)
1 comment:
അവതരണത്തില്‍ പല പുതുമകളും ഉണ്ടെങ്കിലും രണ്ടാം പകുതിയില്‍ പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചിരുത്തുന്നതിലും മുഴുകിപ്പിക്കുന്നതിലും പരാജയപ്പെട്ടു. പൊതുവേ ഒരു മെല്ലെപ്പോക്ക് ഈ ചിത്രത്തെ ബാധിച്ചിട്ടുമുണ്ട്.
പൊതുവേ പറഞ്ഞാല്‍ മോശമല്ലാത്തൊരു ചിത്രം എന്നതില്‍ കൂടുതല്‍ ഈ ചിത്രത്തെക്കുറിച്ച് പറയാനില്ല.
Post a Comment