കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എ.കെ. സാജന്‍
നിര്‍മ്മാണം: ഷാജി താനപ്പറമ്പില്‍
ഈ സിനിമ തുടങ്ങുമ്പോള്‍ തന്നെ ഒരു കുപ്രസിദ്ധ ഗുണ്ട 'സാത്താന്‍' പോലീസുമായി ഏറ്റുമുട്ടലില്‍ മരണപ്പെട്ടു എന്നുള്ള വാര്‍ത്തയാണ്. അത് കഴിഞ്ഞപ്പോള്‍ കറുത്ത ളോഹാ വസ്ത്രധാരിയായ ജൂതനായ 'ബാബ' (വിജയരാഘവന്‍) തണ്റ്റെ ഒരു കൂട്ടം കൊച്ചുമക്കളെ ഒരു റെയില്‍ വേ ട്രാക്ക് ചൂണ്ടിക്കാട്ടിയിട്ട് 'ഇവിടെ വെച്ചാണ് നിങ്ങളുടെ അച്ഛനെ സാത്താന്‍ കൊന്നത്' എന്നോ മറ്റോ പറയുന്നുണ്ട്. എന്നിട്ട്, കൂടെയുള്ള പോലീസ് ഉദ്യേഗസ്ഥരാണെന്ന് തോന്നുന്ന ഒന്ന് രണ്ടുപേരോട് ഇവരെ പ്രതികാരദാഹികളാക്കി വളര്‍ത്തും എന്നും പറഞ്ഞ് ട്രാക്കിലൂടെ നടന്നുപോകുന്നു.
സാത്താണ്റ്റെ കുഞ്ഞിനെ സാത്താണ്റ്റെ ഭാര്യ (അതായത് കുഞ്ഞിണ്റ്റെ അമ്മ) ഒരു പള്ളീ അനാഥാലയത്തിണ്റ്റെ മുന്നില്‍ ഉപേക്ഷിക്കുന്നു. വിശദമായ ഒരു കുറിപ്പുമുണ്ട്. അതായത്, കുഞ്ഞിനെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാനും ഭാവിയില്‍ മോശപ്പെട്ട വഴിയില്‍ പോകാതിരിക്കാനുമയി ഒരു അച്ഛനാക്കാനാണ് ഈ അമ്മ ആഗ്രഹിക്കുന്നത്. ഈ അമ്മ ഈ പള്ളിയുടെ ചുറ്റുവട്ടത്തൊക്കെ തന്നെ വയലിന്‍ ടീച്ചറായി ഉണ്ട്. ഈ സാത്താണ്റ്റെ കുഞ്ഞിണ്റ്റെ പേരാണ് 'ഡോണ്‍..' (ഡോണ്‍ ബോസ്കോ എന്ന പുണ്യാളണ്റ്റെ പേരാണ് ഇട്ടിരിക്കുന്നത്).
ഈ കുട്ടി പള്ളി അനാഥാലയത്തില്‍ വളരുമ്പോഴും രക്തം ചൂടുപിടിച്ച് ഇരിക്കുകയാണെന്ന് ഇടയ്ക്കിടെ പറയുന്നുണ്ട്. സാത്താണ്റ്റെ കുഞ്ഞായതിനാല്‍ അച്ഛന്‍ കുഞ്ഞാവാന്‍ പാടാണെന്നും പ്രേക്ഷകരോട് പലതരത്തില്‍ പറയുന്നുണ്ട്.
ഈ അച്ഛന്‍ കുഞ്ഞ് സമൂഹത്തിലെ പല അനീതികളും അക്രമങ്ങളും കണ്ട് കൈ ചുരുട്ടിപ്പിടിച്ചും പേനയില്‍ വിരലമര്‍ത്തി ചോരപൊടിയിച്ചും ചെവിപൊത്തിയും കഴിഞ്ഞുകൂടുന്നു. മാനസിക അസ്വാസ്ഥ്യത്തിണ്റ്റെ സൂചനകളും കാണാം.
ഒരിക്കല്‍ ഒരു കൊലപാതകത്തിണ്റ്റെ ദൃക് സാക്ഷിയാവേണ്ടിവരുന്ന ഡോണ്‍ പോലീസിണ്റ്റെ ക്രൂരമായ മര്‍ദ്ദനത്തിനുവഴങ്ങി തെറ്റായ മൊഴി കൊടുക്കേണ്ടിവരുന്നു. പിന്നീടും ഈ പാവത്തിന് പള്ളിയിലും പുറത്തുമായി കുറേ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു. ഇതിനൊക്കെ കാരണം പണ്ട് പേരക്കുട്ടികളേയും കൊണ്ട് പ്രതികാരം പടുത്തുയര്‍ത്താന്‍ പോയ ബാബയും അദ്ദേഹത്തിണ്റ്റെ പേരക്കുട്ടികളുടെ ഗ്യാങ്ങും. 'പത്താം കളം' എന്നാണത്രേ ഇവര്‍ അറിയപ്പെടുന്നത്. ഇവരാണ് ആ നാട്ടിലെ (കൊച്ചി മഹാരാജ്യത്തെ) പോലീസിനെയും ഗുണ്ടകളെയും എല്ലാം ഭരിക്കുന്നത്. ഇവര്‍ തീരുമാനിച്ചാല്‍ എത്ര വലിയ പോലീസ് ഒാഫീസറെയും വീട്ടുകാരെയും ഗുണ്ടകളെയും സാധാരണക്കാരെയും കൊല്ലാം.
ഈ സിനിമയുടെ ആദ്യഘട്ടത്തില്‍ സിദ്ധിഖ് ഒരു ഐ.പി.എസ്. ഒാഫീസറായി വന്ന് കുറേ ഗുണ്ടകളെ വെടിവെച്ച് കൊല്ലുന്നുണ്ട്. പിന്നീട് ഇങ്ങേരെയും വീട്ടുകാരെയും തട്ടിക്കളയുന്നതോടെ പോലീസ് എന്ന സംഘടന പിരിച്ച് വിട്ടിട്ട് അതിലെ ചിലരെ പത്താം കളത്തിണ്റ്റെ വീട്ടിലെ സെക്യൂരിറ്റിയാക്കി നിയമിച്ചതാണ് എ.കെ. സാജന്‍ ചെയ്ത ഏറ്റവും വലിയ ഒരു ഭരണപരിഷ്കാരം.
ഇനി, മതമേധാവികളെ വേണ്ടത്ര വൈവിധ്യാത്മകതയോടെ കാണിക്കുന്നതിലും സാജന്‍ തണ്റ്റെ കഴിവ് തെളിയിച്ചു. ക്രിമിനലുകളെ ഗസ്റ്റ് ഹൌസില്‍ താമസിപ്പിക്കുകയും മദ്യപാനവും തോന്ന്യാസവുമെല്ലാം ഈ സഭയില്‍ അരങ്ങുവാഴുമ്പോള്‍ ബാബുരാജ് അവതരിപ്പിച്ച വിപ്ളവകാരിയും തോന്നിവാസിയുമായ അച്ഛന്‍ കുറച്ച് ആസ്വാദ്യകരമായി.
അങ്ങനെ, ഒരുപാട് മാനസികശാരീരിക പീഢനങ്ങള്‍ക്കിടയില്‍ ഡോണ്‍ എന്ന അച്ഛന്‍ കുഞ്ഞ് തണ്റ്റെ അസ്ഥിത്വം തിരിച്ചറിയുന്നു. പിന്നെ, ഇദ്ദേഹം പ്രതികരണത്തിലേയ്ക്ക് കടക്കുന്നു. അപ്പോഴെയ്ക്കും സാത്താണ്റ്റെ പഴയ സുഹൃത്തും ഇപ്പോള്‍ തൂത്തുക്കുടിയില്‍ ആസ്ഥാനം ഉറപ്പിച്ചിട്ടുള്ളതുമായ ഒരു ഗുണ്ട (ഐ. എം. വിജയന്‍) കൊച്ചിയിലെത്തി ഡോണ്‍ ബോസ്കോയെ കൊച്ചിയുടെ ഡോണ്‍ ആയി അങ്ങ് തീരുമാനിക്കുന്നു. പത്താം കളം ടീമിണ്റ്റെ പോലെ തന്നെ 'കട്ടയ്ക്ക് കട്ടയ്ക്ക്' നില്‍ക്കാന്‍ പെണ്‍പിള്ളേരടക്കം ഒരു കൂട്ടം കൂളിംഗ് ഗ്ളാസ്സ് ധാരികളേ ഡോണിന് സംഭാവന ചെയ്ത് തൂത്തുക്കുടിയിലേയ്ക്ക് വിടവാങ്ങുന്നു. (ഭാഗ്യം!.. അല്ലെങ്കില്‍ ഇങ്ങേരെ കൂടി സഹിക്കേണ്ടിവന്നേനെ..).
തുടര്‍ന്നങ്ങോട്ട് കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ളാസ്സും പിച്ചാത്തിയും വാളും കുടയുമായി ഇവര്‍ തലങ്ങും വിലങ്ങും നടക്കുകയും വിലപിടിച്ച കാറുകളില്‍ സഞ്ചരിക്കുകയും ചെയ്യും. ഇടയ്ക്കിടയ്ക്ക് ചിലരെയൊക്കെ കൊല്ലുകയും ഒരു 'ഡോണ്‍' എന്ന സീല്‍ വെക്കുകയും ചെയ്യും. പ്രേക്ഷകര്‍ക്ക് മനസ്സിലാവാന്‍ സ്ക്രീനില്‍ ആണ് ഈ ചാപ്പകുത്ത്.
ഇത്രയുമൊക്കെയേ ഈ സിനിമയുടെ അത്യപൂര്‍വ്വമായ കഥാസന്ദര്‍ഭത്തെക്കുരിച്ച് വിവരിക്കാന്‍ കഴിയൂ..
ഈ ചിത്രത്തിണ്റ്റെ തിരക്കഥയുടെ വ്യക്തത സാജനുപോലും ഇല്ലാത്തതിനാല്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ.
വൈദികവിദ്യാര്‍ത്ഥിയെ പോലീസ് പീഢിപ്പിക്കുമ്പോള്‍ പള്ളിയും സഭയും ഈ സിനിമയില്‍ നിന്ന് അപ്രത്യക്ഷമാകും. പോലീസ് പണ്ടേ പിരിച്ചുവിട്ട് ഗുണ്ടാടീമില്‍ ചേര്‍ന്നതിനാല്‍ അവിടെ കണ്‍ഫ്യൂഷനില്ല. ഭാഗ്യത്തിണ്റ്റെ മീഡിയ (പത്രം, ചാനല്‍ എന്നിവ) ഈ സിനിമയില്‍ ഒരു കാറില്‍ 'PRESS' എന്ന് ഒട്ടിക്കാനേ ഉപയോഗിച്ചിട്ടുള്ളൂ. അതും ഒരു കള്ളക്കടത്തിന് വേണ്ടി മാത്രം.
ഡോണിണ്റ്റെ പശ്ചാത്തലം എല്ലാവരും തിരിച്ചറിയുമ്പോഴും പത്താം കളം ശത്രുക്കള്‍ മാത്രം തിരിച്ചറിഞ്ഞില്ലേ എന്ന് പ്രേക്ഷകര്‍ സംശയം ചോദിക്കുമെന്നറിയുമെന്നതിനാല്‍ സാജന്‍ ബുദ്ധിപൂര്‍വ്വം ഒരു കളി കളിച്ചു. ബാബയ്ക്ക് ഇതൊക്കെ പണ്ടേ അറിയാം. പിന്നെ, ഈ നരുന്തുപയ്യന്‍ വളര്‍ന്ന് വലുതായി ഒരു സംഭവം ആയാലേ ഒറ്റ വെടിക്ക് തീര്‍ക്കാന്‍ പറ്റൂ എന്ന് ഈ മഹാന്‍ അങ്ങ് തീരുമാനിച്ചതാണ്. എന്തായാലും അതൊരു നല്ല തീരുമാനമായി. അതുകൊണ്ട് സാജന് ഈ സിനിമ മുഴുവനാക്കാന്‍ പറ്റി.
ഈ ചിത്രത്തില്‍ രണ്ട് ഗ്യാങ്ങുകളും കറുപ്പ് വസ്ത്രം കൂടുതല്‍ ഇഷ്ടപ്പെടുന്നവരായതുകൊണ്ട് കോസ്റ്റ്യൂമറ്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാവില്ല. പിന്നെ, സ്കെച്ച് ചെയ്യാന്‍ (രഹസ്യമായി വിവരങ്ങള്‍ തേടാന്‍) പെണ്‍ ഗുണ്ടകളെ മാത്രമേ ഉപയോഗിക്കാവൂ എന്നതും നല്ലൊരു പുതുമയായി.
ഇതിന്നിടയില്‍ സാത്താണ്റ്റെ പെങ്ങളാണെന്നോ മറ്റോ പറഞ്ഞ് ഒരു പെണ്ണും പിള്ളയെ പിടിച്ചോണ്ട് പോകുന്നുണ്ട്. ഡോണ്‍ സാത്താണ്റ്റെ മോനാണോ എന്ന് അറിയാനാണത്രേ ഈ കിഡ് നാപ്പ്.
ഡോണ്‍ അല്ലറ ചില്ലറ പ്രതികരണങ്ങളിലൂടെ വളരുമ്പോഴെയ്ക്കും ഇങ്ങേരെ പിടിച്ചുകൊണ്ടുപോയി ഇടിച്ച് ഒരു പരുവമാക്കും. അങ്ങനെ തല്ലിപ്പൊളിച്ച് ചെളിവെള്ളത്തില്‍ ഇട്ട് ദേഹത്ത് പെട്രോളൊഴിച്ച് (വിലകൂടുതലായതിനാല്‍ ഡീസല്‍ ആണെന്ന് തോന്നുന്നു ഉപയോഗിച്ചത്) ഇങ്ങനെ ഉണങ്ങാനിട്ടിരിക്കുമ്പോള്‍ സാത്താനെ കൊന്നവണ്റ്റെ മകനാണ് 'ആരോണ്‍' എന്ന് അവിടെ കെട്ടിയിട്ടിരിക്കുന്ന ഡോണിണ്റ്റെ അമ്മായി (നേരത്തെ തട്ടിക്കൊണ്ട് വന്ന് കെട്ടിയിട്ടിട്ടുണ്ട്) വിളിച്ച് പറഞ്ഞ് എഴുന്നേല്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നു.
പെട്ടെന്ന് പണ്ട് കണ്ടിട്ടുള്ള മലയാളം ഹിന്ദി സിനിമകളുടേ രംഗങ്ങള്‍ മനസ്സില്‍ ഒാര്‍മ്മവന്നിട്ടെന്നോണം ഡോണ്‍ നിലത്ത് നിന്ന് പറന്നുയര്‍ന്ന് കറങ്ങിത്തിരിഞ്ഞ് ഗുണ്ടകള്‍ക്കിട്ട് അടിക്കുന്നു. പിന്നെ ഈ പാവം പയ്യന്‍ പിന്നാലെ നടന്ന് ഒാരോ തടിമാടന്‍മാരെയും കുത്തിയും മാന്തിയും വെട്ടിയും ഞെക്കിയും കൊല്ലും. എന്നിട്ട് ആരോണിനെ ഇടിച്ച് നിലത്തിട്ട് കാല്‍പാദം കൊണ്ട് കഴുത്തില്‍ ഇക്കിളിയിട്ട് ഭീഷണിപ്പെടുത്തും..
'നിന്നെ കൊല്ലാനുള്ള സ്ഥലവും തീയ്യതിയും അറിയിക്കാം' എന്ന് പറഞ്ഞ് ഇക്കിളിപ്പെടുത്തല്‍ നിര്‍ത്തിയിട്ട് സ്ളോ മോഷനില്‍ നടന്നു പോകും.
ഇത്രയൊക്കെ ഗംഭീരമായി കാര്യങ്ങള്‍ നടക്കുമ്പോഴും ഈ ചിത്രത്തിലെ ചില ഘട്ടങ്ങളില്‍ രസകരമായ ചില ഡയലോഗുകളും രംഗങ്ങളുമുണ്ട്.
ബാബുരാജ് അവതരിപ്പിച്ച പുരോഹിതണ്റ്റെ ഡയലോഗുകളും രംഗങ്ങളും പലതും ആസ്വാദ്യകരമായിരുന്നു. ചില സീനുകളില്‍ ഒരു നായക ഉദയത്തിണ്റ്റെ ചൂടും ആവേശവും പ്രേക്ഷകരില്‍ എത്തിക്കാനായെങ്കിലും പൊതുവേ മൂക്കാതെ പഴുത്തതിണ്റ്റെ ഒരു ഏനക്കേട് വ്യക്തമായി തെളിഞ്ഞുകാണാം.
താടിയും കൂളിംഗ് ഗ്ളാസ്സും പരമാധി മുഖത്തെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അഭിനയം അളന്നെടുക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണ്. ചെറിയ എക്സ്പ്രഷന്‍ ചേഞ്ച് നമുക്ക് കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ.. അത് കഷ്ടമായി.
ചിത്രത്തിണ്റ്റെ ക്ളൈമാക്സ്നിനോടനുബന്ധിച്ചുള്ള കാട്ടിക്കൂട്ടലുകളും വല്ലാത്തോരു വീര്‍പ്പുമുട്ടല്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കും. രണ്ട് ഒാട്ടോറിക്ഷ ഒരേ പേരില്‍ ഒാടുന്നു. വില്ലന്‍ ഭയങ്കരബുദ്ധിയോടെ പ്ളാന്‍ ചെയ്തപോലെ തന്നെ പാവം നായകന്‍ നേരെ ഇറങ്ങി ഒരു ഒാട്ടോയുടെ പിന്നില്‍ നിന്ന് വാള്‍ കയറ്റുന്നു. വാള്‍ ആളുമാറിക്കയറുന്നു. ഹോ.... വല്ലാത്ത ഒരു അവസ്ഥ തന്നെ... സത്യം പറഞ്ഞാല്‍ ഈ ഒാട്ടോ രംഗങ്ങളും മറ്റും എനിക്ക് ഒന്നും മനസ്സിലായില്ല. സിനിമയില്‍ മതിമറഞ്ഞ് ലയിച്ച് പോയതുകൊണ്ടാണോ അതോ ശ്രദ്ധ സ്ക്രീനില്‍ നില്‍ക്കാത്തതുകൊണ്ടാണോ എന്ന് ഒരു നിശ്ചയവുമില്ല. ഇനി ഈ സിനിമ കണ്ട വേറെ ഏതെങ്കിലും ഹതഭാഗ്യനോട് ചോദിച്ച് മനസ്സിലാക്കാം.. അങ്ങനെ ഒരാള്‍ ഈ ആവശ്യം ഉന്നയിച്ച് ഞാന്‍ ചെന്നാല്‍ ദേഹോപദ്രവമേല്‍പ്പിക്കാതെ പറഞ്ഞുതരാന്‍ സമ്മതിച്ചാല്‍ മാത്രം...
(പണ്ട് സുരേഷ് ഗോപിയും ഏതോ സിനിമയില്‍ കൊലപാതകത്തിന് സാക്ഷിയാകുകയും പള്ളീലച്ഛനാവുകയും പോലീസാകുകയും ഒക്കെ ചെയ്തില്ലേ എന്നൊരു ഡൌട്ട്.. ഒാ... അത് കുഴപ്പമില്ല, ഡോണ്‍ ആയില്ലല്ലോ... )
Rating : 3 / 10
2 comments:
ചുരുക്കിപ്പറയാന്‍ ബുദ്ധിമുട്ടാണ്... ഹോ...
chirichu marichu...
interviewkalil ellam super stars inte fan association neyum prithviraj ineyum choriyan nadakkunna 'YOUTH ICON ASIF ALI yude' prakadanathe patty kooduthal parayanjathu mosham ayi poyi
Post a Comment