Saturday, November 20, 2010
ദി ത്രില്ലര്‍
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഉണ്ണിക്കൃഷ്ണന് ബി.
നിര്‍മ്മാണം: സാബു ചെറിയാന്
സമകാലീയമായ ഒരു കൊലപാതകവും അതിണ്റ്റെ അന്വേക്ഷണങ്ങളും കണ്ടെത്തലുകളുമാണ് ഒരു മുഴുനീള കുറ്റാന്വേഷക ചിത്രം എന്ന പേരില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്.
വളരെ ഊര്‍ജ്ജ്വസ്വലനും സത്യസന്ധനുമായ ഒരു ഐ.പി.എസ്.ഒാഫീസറായി പൃഥ്യിരാജ് ഈ സിനിമയില്‍ വേഷമിടുന്നു.
എന്തൊക്കെയാണ് ഈ സിനിമയെ വ്യത്യസ്തനാക്കുന്നത് എന്ന് പരിശോധിച്ചാല്‍ വളരെ ദയനീയമായ ഒരു കണ്ടെത്തലായിരിക്കും ഫലം.
മീശവെക്കാതെ ഐ.പി.എസ്. ഒാഫീസറായി മുഴുനീളം അവതരിപ്പിച്ചു എന്നത് ഒരു പ്രത്യേകതയായി ഈ സിനിമയുടെ പിന്നണിക്കാര്‍ക്ക് തോന്നിയിട്ടുണ്ടാകാം. 'വാട്ട് എ ചേഞ്ച്.. '
കറപ്റ്റ് ആയ സഹപ്രവര്‍ത്തകരുമായി (പ്രത്യേകിച്ചും ഒരേ പദവിയിലോ അല്ലെങ്കില്‍ തന്നെക്കാള്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളതോ) വാക്ക് തര്‍ക്കങ്ങളും വിരട്ടലുകളും നടത്തുന്ന പോലീസ് ഒാഫീസര്‍മാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നേ പ്രേക്ഷകരെല്ലാം കണ്ടതും ആസ്വദിച്ചതുമാണ്. അതെല്ലാം, വീണ്ടും മീശവെക്കാതെ എടുത്ത് കാണിച്ചാല്‍ പുതുമതന്നെയാണ്.
ഇങ്ങനെയുള്ള ഒരു പോലീസ് ഒാഫീസര്‍ക്ക് സര്‍വ്വീസില്‍ തന്നെ ഒരു സീനിയറ് ഉദ്യേഗസ്ഥണ്റ്റെ സപ്പോര്‍ട്ടും സംരക്ഷണവും എല്ലാ പോലീസ് ചിത്രങ്ങളിലും പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതുമാണ്.
ഈ ചിത്രത്തില്‍ നിന്ന് വളരെ പെട്ടെന്ന് പ്രേക്ഷകന് ഒരു പ്രതിഭയെ മനസ്സിലാകും... ബി. ഉണ്ണിക്കൃഷ്ണന് എന്ന പ്രതിഭയെ.... അദ്ദേഹം പഠിക്കുകയാണ്.... ഒരേ സമയം രണ്ട് വ്യക്തികളാവാനുള്ള പഠനം... അമല്‍ നീരദിനു പഠിക്കുമ്പോള്‍ തന്നെ രഞ്ജി പണിക്കരാകാനും അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്...
'കമ്മീഷണര്‍' തുടങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ കയ്യടികളോടെ കണ്ടും കേട്ടും ആസ്വദിച്ച രംഗങ്ങള്‍ യാതൊരു ഉളുപ്പും കൂടാതെ വീണ്ടും എടുത്ത് പ്രേക്ഷകണ്റ്റെ മുന്നില്‍ വേറൊരു ലേബല്‍ ഒട്ടിച്ച് കാണിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയായി മാറുന്നു. ഇംഗ്ളീഷ് ഡയലോഗുകള്‍ കുറേ തള്ളിക്കയറ്റിയാല്‍ പ്രേക്ഷകര്‍ രോമാഞ്ചം കൊണ്ട് കയ്യടിച്ചും കണ്ണും തള്ളി ഇരുന്നും സിനിമ ആസ്വദിക്കും എന്ന ചിന്തയും വളരെ സജീവം. മീശവെച്ച പോലീസ് ഒാഫീസേര്‍സ് പറയുന്ന ഇംഗ്ളീഷ് ഡയലോഗുകളല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ... മീശയില്ലാത്തവര്‍ പറയുമ്പോള്‍ വാട്ട് എ ചേഞ്ച്.... കൂട്ടത്തില്‍ കുറച്ച് ഹിന്ദിയും...
സ്ളോ മോഷനില്‍ ഉള്ള ഈ സിനിമയില്‍ വല്ലപ്പോഴും മാത്രം സാധാരണ മോഷനും കാണാം.
കുറേ ഗുണ്ടകളുടെ പിന്നാലെ ഒളിമ്പിക്സിലെ ഒാട്ടക്കാരണ്റ്റെ മുഖഭാവത്തോടെ ഒാടുന്ന പോലീസ് ഒാഫീസര്‍... ഒാടിച്ചിട്ട് ഒരുത്തനെ തള്ളിയിട്ടാല്‍ ഉരുണ്ട് കൂടെ വീഴുന്ന സഹഗുണ്ടകള്‍... ഊഴം നോക്കി വന്ന് സ്ളോ മോഷനില്‍ അടിയും തൊഴിയും കൊള്ളുന്ന ഗുണ്ടകള്‍.. കൂളിംഗ് ഗ്ളാസ് ധരിക്കുന്നത്... രോഷത്തോടെയുള്ള തിരിഞ്ഞു നടത്തം... ഇടിച്ച് തെറിപ്പിച്ചതിനുശേഷമുള്ള നില്‍പ്പ്... തിരിഞ്ഞു നോട്ടം... ഇതെല്ലാം പലപ്രാവശ്യം കാണേണ്ടിവരും ഈ സിനിമയില്‍... അതും സ്ളോ മോഷനില്‍....
ഒരു കൊലപാതകം നടന്ന സ്ഥലത്ത് എത്തുകയും മരണപ്പെടുന്ന ആളുടെ അവസാനമൊഴിയില്‍ നിന്ന് കിട്ടിയ ചിലവാക്കുകള്‍ കൂട്ടി വച്ച് വലിയ അന്വേക്ഷണം നടത്തുകയും അവസാനം പ്രേക്ഷകരെ അത്ഭുതപരതന്ത്രരാക്കുകയും ചെയ്യുന്ന കണ്ടെത്തലുകളും എല്ലാം കഴിയുമ്പോള്‍ വല്ലാത്ത ഒരു സഹതാപവും അസ്വസ്ഥതയും മാത്രമാകുന്നു പ്രേക്ഷകനുണ്ടാകുന്നത്.
കൊലപാതകം നടന്നയുടനെയുള്ള ചില നിരീക്ഷണങ്ങളില്‍ വയറ്റിലേറ്റ മൂന്ന് കുത്തുകളും കഴുത്തിലുള്ള മുറിവും വ്യത്യസ്തങ്ങളാണ് എന്നതും രണ്ടും രണ്ട് തരം ആളുകള്‍ ചെയ്തതാണെന്നും വിവരിച്ച് പറയുകയും തുടര്‍ന്ന് അന്വേഷണം നടന്ന് അവസാനം വരെ എത്തി നില്‍ക്കുമ്പോഴും ഈ നിരീക്ഷണത്തിന് ഒരു പ്രസക്തിയുമില്ലാത്ത രീതിയില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്നത് ഈ സ്ക്രിപ്റ്റിണ്റ്റെ ഏറ്റവും വലിയ ന്യൂനതയാകുന്നു.
എതിരാളിയുടെ ട്രാപ്പില്‍ പെടുന്നതായി സൂചനകൊടുത്ത് തിരിച്ച് അവര്‍ക്ക് തന്നെ അതൊരു ട്രാപ്പ് പ്ളാന്‍ ചെയ്യുന്ന രീതിയും വളരെ പുതുമയുള്ള ഇടപാട് ആണെന്നത് തോന്നണമെങ്കില്‍ പഴയ പല സിനിമകളും മനസ്സില്‍ നിന്ന് മാച്ച് കളയണം . പക്ഷേ, തിരിച്ച് ട്രാപ്പ് ചെയ്ത രീതി വളരെ ദുര്‍ബലമായിപ്പോയത് തിരക്കഥാകൃത്തിണ്റ്റെ ലോജിക്ക് ഇല്ലാത്ത ഭാവനമാത്രമാകുന്നത് ദയനീയമാണ്.
തുടക്കം മുതല്‍ തന്നെ നല്ലവനും മാര്‍ഗ്ഗദര്‍ശിയുമായൊക്കെ കാണിക്കുന്ന ഒരാളെ അവസാനം പ്രധാന വില്ലനായി കാണിച്ചാല്‍ പ്രേക്ഷകര്‍ ഞെട്ടിപ്പോകും... വാട്ട് എ സര്‍പ്രൈസ്....
അയാളെ ട്രാപ്പ് ചെയ്യാന്‍ വേണ്ടി ഒരുക്കുന്ന കൂടിക്കാഴ്ചയില്‍ അയാല്‍ തന്നെ ട്രാപ്പ് ചെയ്യാന്‍ എന്ത് ചെയ്യുമെന്ന് വരെ കൃത്യമായി മനസ്സിലാക്കാന്‍ മാത്രം ആറാം ഇന്ദ്രിയം പ്രവര്‍ത്തിപ്പിക്കേണ്ടിവരികയും ചെയ്യുമ്പോള്‍ ക്ളെമാക്സിലേക്കുള്ള സീനുകള്‍ പൂര്‍ത്തിയായി.
നീട്ടിപ്പിടിച്ച് തോക്കിനുമുന്നില്‍ നിന്ന് കുറേ ഡയലോഗുകള്‍ പറയുന്ന രീതികണ്ട് പ്രേക്ഷകന് മടുക്കാന്‍ ഈ ഒരു സിനിമ മാത്രം മതി. 'സാഗര്‍ ഏലിയാസ് ജാക്കി' എന്ന സിനിമയിലെ വില്ലനും അദ്ദേഹത്തിണ്റ്റെ രീതികളും സാഹചര്യങ്ങളും ആക് ഷനുമെല്ലാം അതേപോലെ പറിച്ച് നട്ടിരിക്കുന്നു ഈ സിനിമയിലും. വീണ്ടും 'വാട്ട് എ ചേഞ്ച്'..
ചുറ്റും തോക്കുമായി കുറേ പേര്... തൊട്ടടുത്തുപോലുമല്ല.. ചവിട്ടിയും തട്ടിയും തെറിപ്പിക്കാന്‍ പാകത്തിന് അടുത്ത് നിര്‍ത്തിയിട്ടില്ല... സ്മാര്‍ട്ട്.... എന്നിട്ട് പ്രധാന വില്ലന്‍ കണ്ണടച്ച് തുറക്കുന്ന ഗ്യാപ്പില്‍ തോക്ക് തട്ടിത്തെറിപ്പിച്ച് നായകന് അങ്ങനെ നില്ക്കുമ്പോള് മറ്റ് തോക്ക് ധാരികള്‍ അന്തം വിട്ട് നില്ക്കുന്നു... ഡയറക്റ്റര്‍ പറയാതെ തോക്ക് പൊട്ടിക്കില്ല എന്നതാവം ഒരു കാരണം... അല്ലെങ്കില്‍ 'ഉണ്ടയില്ലാത്തെ തോക്കുകൊണ്ട് ഞങ്ങള്‍ എന്ത് ചെയ്യാനാ?' എന്ന ധാരനയുമാകാം.. എന്നിട്ടും ഒരു ഗുണ്ട തോക്കില്‍ അമര്‍ത്തി നോക്കി... സംഭവം ശരിയാണ്.. തോക്ക് പൊട്ടുന്നില്ല... 'അയ്യേ പറ്റിച്ചേ..' എന്ന ഡയറക്ടറുടെ ആത്മഗതം... വെരി സ്മാര്‍ട്ട്..
പൃഥ്യിരാജിണ്റ്റെ അഭിനയം ഈ ചിത്രത്തില്‍ എടുത്ത് പറയേണ്ട സംഗതിയാണ്. കടുപ്പിച്ച നോട്ടവും ഭാവവും സ്ഥിരമായി കൊണ്ട് നടക്കുമ്പോഴും പെട്ടെന്ന് ഭാവം മാറ്റി ഒരു ചിരിയോടെ വില്ലനോട് ഡയലോഗ് പറയുകയും വീണ്ടും രോഷാകുലനായി കടുപ്പിച്ച് ഡയലോഗ് പറയുകയും ചെയ്യുന്ന ചേഞ്ച് ഓവര്‍... :)
പാട്ടും അനുബന്ധ ഗോഷ്ടികളും ഈ ചിത്രത്തിലെ മറ്റൊരു പ്രധാനമായ അനാവശ്യ സാധനമാണ്.
(ആദ്യാവസാനം വരെ കുറ്റാന്വേഷണമുള്ള സിനിമയോ പോലീസ് ഒാഫീസറോ ഇത് ആദ്യമായാണെന്ന് ഒരു അവകാശവാദം കേട്ടപ്പോള്‍ ഒരു സംശയം തോന്നി. മറ്റ് സിനിമകളില്‍ ഈ പോലീസ് ഒാഫീസേറ്‍സ് എല്ലാം കുറച്ച് ദിവസം വേറെ വല്ല പണിയുമാണോ ചെയ്തിരുന്നത് ആവോ... ബി. ഉണ്ണിക്കൃഷ്ണനും പൃഥ്യിരാജും പഴയ മലയാള നിനിമകള്‍ ഒരിക്കല്‍ കൂടി കാണുന്നത് നന്നായിരിക്കും)
Rating : 3 / 10
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Subscribe to:
Post Comments (Atom)
10 comments:
ഈ ചിത്രത്തില്‍ നിന്ന് വളരെ പെട്ടെന്ന് പ്രേക്ഷകന് ഒരു പ്രതിഭയെ മനസ്സിലാകും... ബി. ഉണ്ണിക്കൃഷ്ണന് എന്ന പ്രതിഭയെ.... അദ്ദേഹം പഠിക്കുകയാണ്.... ഒരേ സമയം രണ്ട് വ്യക്തികളാവാനുള്ള പഠനം... അമല്‍ നീരദിനു പഠിക്കുമ്പോള്‍ തന്നെ രഞ്ജി പണിക്കരാകാനും അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്...
ആലുവ മാതാ തിയ്യറ്ററില്‍ വെള്ളിയാഴ്ച സെക്കണ്ട് ഷോ കാണാന്‍ ബാല്ക്കണിപോലും ഫുള്ളായിരുന്നില്ല എന്നത് ഈ ചിത്രത്തിണ്റ്റെ ഒരു സ്വീകാര്യത ബോധ്യപ്പെടുത്താന്‍ ഉപകാരപ്പെട്ടേക്കും.
ഇതു വായിച്ചപ്പോഴാട്ടെ, എവിടെയാ കാര്യം പറഞ്ഞത് എവിടെയാ കളിയാക്കുന്നത് എന്നും കണ്ഫ്യൂഷനായിപ്പോയി! :) അത് ഇതിന്റെയൊരു കുറവല്ല, കണ്ട 'ത്രില്ലി'ന്റെ ബാക്കിയിരിപ്പാവേനേ സാധ്യതയുള്ളൂ! :D
റിവ്യൂവിൽ സ്പോയ്ലർ കയറിപ്പറ്റിയോ അബദ്ധത്തിനു? ..? ഇന്നു തല വൈക്കാൻ പോവുന്നു ഞാനീ പടത്തിനു :) ഒന്നു പ്രാർത്ഥിച്ചേക്കണേ..
ഹരീ.. എല്ലാ കാര്യവും കളിയാക്കാന്‍ സ്കോപ്പ് ഉള്ളതൊക്കെ തന്നെ ;-)
പാച്ചൂ... തല വെക്കുന്നതില്‍ തെറ്റില്ല... തല തിരിയരുത് ;-)
പാച്ചു, ഒരു ടൈഗര്‍ ബാം കൂടി കരുതി വെച്ചോ...കുറച്ചു ഫ്രെണ്ട്സ് കാണാന്‍ പോയി തലവേദനയും കിട്ടിയാണ് വന്നത്...പടം മോശമാണെങ്കില്‍ നിരൂപണങ്ങള്‍ക്കും ഐക്യം!...
ഉണ്ണിക്കൃഷ്ണന് മുന്‍പൊരിക്കല്‍ ഒരു പ്രോഗ്രാമില്‍ പറയുന്നത് കേട്ടൂ. ഞാന്‍ നല്ല സിനിമാ എന്റെ കാശു മുടക്കിയേ എടുക്കുകയുള്ളൂ എന്നു. അതുകൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ കാശു മുടക്കി എടുക്കുന്ന സിനിമകള്‍ നമ്മളെന്തിനാ കാണുന്നത്. അദ്ദേഹം കാശു മുടക്കി എടുക്കുന്ന ആ നല്ല സിനിമക്കായി നമുക്കു കാത്തിരിക്കാം.!
കുറേ ഗുണ്ടകളുടെ പിന്നാലെ ഒളിമ്പിക്സിലെ ഒാട്ടക്കാരണ്റ്റെ മുഖഭാവത്തോടെ ഒാടുന്ന പോലീസ് ഒാഫീസര്‍... ഒാടിച്ചിട്ട് ഒരുത്തനെ തള്ളിയിട്ടാല്‍ ഉരുണ്ട് കൂടെ വീഴുന്ന സഹഗുണ്ടകള്‍... ഊഴം നോക്കി വന്ന് സ്ളോ മോഷനില്‍ അടിയും തൊഴിയും കൊള്ളുന്ന ഗുണ്ടകള്‍.. കൂളിംഗ് ഗ്ളാസ് ധരിക്കുന്നത്... രോഷത്തോടെയുള്ള തിരിഞ്ഞു നടത്തം... ഇടിച്ച് തെറിപ്പിച്ചതിനുശേഷമുള്ള നില്‍പ്പ്... തിരിഞ്ഞു നോട്ടം... ഇതെല്ലാം പലപ്രാവശ്യം കാണേണ്ടിവരും ഈ സിനിമയില്‍... അതും സ്ളോ മോഷനില്‍....
ഇതാ ഇഷ്ടമായേ...
മാടമ്പിയും പ്രമാണിയും കണ്ട് രക്തസാക്ഷിയായ ഈയുള്ളവന് അന്നേ തീരുമാനിച്ചതാണ് ഇനി ഉണ്ണിമോന്റെ ഒരു പടത്തിനും ഇല്ലെന്ന്- സഹിക്കുന്നതിലും ഒരു പരിധിയൊക്കെയില്ലേ!!
സംവിധാനമൊക്കെ നിര്‍ത്തി വല്ല വാചകമേളയ്ക്കോ മറ്റോ പോകുന്നതായിരിക്കും ഇദ്ദേഹത്തിന് നല്ലത്.
ഇനിയെന്തായാലും രാജുമോന് ഉണ്ണിമോന്റെ കൂടെ പോവില്ലെന്നു തോന്നുന്നു.
വിനയന്...ടൈഗര്‍ ബാം നിര്‍ബന്ധമായും വേണ്ടി വരും... സിനിമ കഴിഞ്ഞ് ഇറങ്ങിപ്പോകുമ്പോഴും വെടിവെപ്പ് നിര്‍ത്തിയിട്ടില്ലായിരുന്നു :)
സുജിത്ത്... കാത്തിരുന്ന് കാത്തിരുന്ന് കാലം കഴിയുമോ എന്തോ? :)
ചെലക്കാണ്ട് പോടാ.... ഇനിയും കുറേ ഉണ്ട് സിനിമയില്‍ ഇഷ്ടപ്പെടാവുന്നവ :)
Satheesh Haripad... അദ്ദേഹത്തിണ്റ്റെ മുന്‍ ചിത്രങ്ങള്‍ കണ്ട ആര്‍ക്കും ഇദ്ദേഹത്തിണ്റ്റെ പ്രാഗത്ഭ്യത്തെക്കുറിച്ച് എതിരഭിപ്രായമുണ്ടാകില്ല... അത്രക്ക് കേമമല്ലേ സിനിമയ്ക്ക് വെളിയില്‍ ഉള്ള ഡയലോഗുകളും കാട്ടിക്കൂട്ടും... ഉണ്ണിമോന് എന്തോ പ്രഷര്‍ ടാക്റ്റിക്സ് വച്ച് രാജുമോനെ വലയില്‍ കയറ്റിയതാണെന്നാ അറിഞ്ഞത്... എന്തായാലും ഇനി രാജുമോന് സൂക്ഷിച്ചാല്‍ അങ്ങേര്‍ക്ക് കൊള്ളാം...
എന്താണു അ സിനിമാ പ്രിത്വിരാജിന്റെ
സറ്റൈലു മാതൃം വല്ലാതെ ബോറടിപിക്കുന്നു
Post a Comment