Tuesday, May 29, 2007
ഓള് ദ കിംഗ്സ് മെന്‍
അക്കാഡമി അവാര്‍ഡ് ജേതാവ് ഷോണ്‍ പെന്‍ (ചിത്രം ‘മിസ്റ്റിക് റിവര്‍‘ - വര്‍ഷം 2003) പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡ്രാമ ‘ഓള് ദ കിംഗ്സ് മെന്‍’.
ലൂയിസിയാന സംസ്ഥാനത്തെ ഒരു ചെറുപട്ടണത്തില്‍ വക്കീലായിരുന്ന വില്ലി സ്റ്റാര്‍ക്ക്, വോട്ടുമറിക്കാനുള്ള ഡമ്മിയായി രാഷ്ട്രീയത്തിലെത്തിപ്പെടുന്നതും അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ലൂയിസിയാന കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പോപ്പുലറായ ഗവര്‍ണ്ണറായി മാറുന്നതുമാണ് ചിത്രത്തിന്റെ ത്രെഡ്.
പരിധിയില്ലാത്ത അധികാരത്തിന്റെ തുടര്‍ച്ചയില്‍ സ്വയം മറക്കുന്ന, ഗവര്‍ണ്ണറായ ശേഷം സ്വന്തം home town സന്ദര്‍ശിക്കുമ്പോള്‍ വീടിനുപകരം നക്ഷത്രഹോട്ടലില്‍ താമസിക്കുമായിരുന്ന, അഴിമതിക്കാരനാകുന്ന, എന്നിട്ടും ജനപ്രീതീപാത്രമായി നിലകൊണ്ട ‘ഹ്യൂയി ലോംഗ്’ എന്ന മുന്‍-ഗവര്‍ണ്ണറുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ത്രെഡ്.
റോബര്‍ട്ട് പെന്‍ വാറന്‍ എന്ന എഴുത്തുകാരന്റെ ഇതേ നോവല്‍ ഇതേപേരില്‍ 1949-ല്‍ സിനിമ ആയിരുന്നത് കണ്ടിട്ടുണ്ടെങ്കില്‍ ഈ ചിത്രം കാണേണ്ട ആവശ്യമില്ല. പക്ഷേ, അമിതാഭിനയത്തിന്റെ സകല പരിധികളും ലംഘിക്കുന്ന പല താരങ്ങളും മഹാനടന്മാരായി കരുതപ്പെടുന്ന നമ്മുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍, നിരൂപകര്‍ 7/10 കൊടുത്തിരിക്കുന്ന ഷോണ്‍ പെന്നിന്റെ ‘വില്ലി സ്റ്റാര്‍ക്ക്’ വളരെ entertaining ആയ ഒരു കഥാപാത്രമാണ്; ഇനിയുമൊരു ഓസ്കാര്‍ ലക്ഷ്യം വച്ചാണ് ഷോണ്‍ പെന്‍ (മാത്രമല്ല, ഈ ചിത്രം മുഴുവനായി തന്നെ) പെര്‍ഫോം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമായിട്ടുപോലും.
ആന്തണി ഹോപ്കിന്‍സ്, കേറ്റ് വിന്‍സ്ലെറ്റ്, ജൂഡ് ലോ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു.
ജനിച്ചത് പാലായില്‍. വളര്‍ന്നത് സംക്രാന്തിയില്‍.
TVS Suzuki-യിലും ESPN STAR Sports-ലുമായി 6 വര്‍ഷം ഡെല്‍ഹിയില്‍.
ഇപ്പോള്‍ കുടുംബമായി ചിക്കാഗോയില്‍.
Subscribe to:
Post Comments (Atom)
4 comments:
അക്കാഡമി അവാര്‍ഡ് ജേതാവ് ഷോണ്‍ പെന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡ്രാമ :
‘ഓള് ദ കിംഗ്സ് മെന്‍’
ഇതു കഴിഞ്ഞ വര്‍ഷം ഇറങ്ങിയതല്ലേ..
അവാര്‍ഡൊന്നും കിട്ടിയില്ലല്ലോ..
മലയാളത്തിലേക്ക് കോപ്പിയടിക്കാന്‍ നല്ല സാധ്യതയുള്ള കഥയാണ്.. :-)
സിജു :)
അതെ. ലക്ഷ്യം വച്ച അവാര്‍ഡൊന്നും കിട്ടിയില്ല. മലയാളം വേര്‍ഷന്‍ കാണേണ്ടതുതന്നെയായിരിക്കും :^)
സിനിമയെക്കുറിച്ചുള്ള താങ്കളുടെ ഈ റിപ്പോര്‍ട്ടും വളരെ ഇന്‍ഫൊര്‍മേറ്റീവ്.
Post a Comment