Tuesday, May 15, 2007
പൊസൈഡോണ്‍
എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ലക്ഷ്യം വച്ചു നിര്‍മ്മിച്ചിരിക്കുന്ന ഒരു സസ്പെന്‍സ് ചിത്രം : പൊസൈഡോണ്‍.
നോര്‍ത്ത് അറ്റ്ലാന്റിക് കടലില്‍ അവധിക്കാലം ആഘോഷിക്കുന്ന പൊസൈഡോണ്‍ എന്ന പടുകൂറ്റന്‍ ക്രൂസ് കപ്പല്‍, അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു വന്‍ തിരമാലയില്‍ പെടുമ്പോള്‍, അതിലെ ചില യാത്രക്കാര്‍ കപ്പിത്താന്റെ സുരക്ഷാനിര്‍ദ്ദേശം അവഗണിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ത്രെഡ്. ഗാംബ്ലിംഗ് തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഡൈലാനും കപ്പലില്‍ വച്ച് പരിചയപ്പെടുന്ന മറ്റുചിലരുമാണ് പ്രധാന കഥാപാത്രങ്ങള്‍.
കഥയുടെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ചിത്രം വിജയമാണ്. പൊസൈഡോണ്‍ എന്ന കപ്പലുമായി ബന്ധപ്പെട്ട് ചെയ്തിരിക്കുന്ന സ്പെഷ്യല്‍ എഫക്ട്സും ആകര്‍ഷണീയം.
അപ്രതീക്ഷിതമായ ഹോട്ട് സീനുകളൊന്നും ചിത്രത്തിലില്ലാത്തതുകൊണ്ട് ധൈര്യമായി കണ്ടിരിക്കാം എന്നൊരു ഗുണവുമുണ്ട് :-)
MPAA Rating: PG-13
ജനിച്ചത് പാലായില്‍. വളര്‍ന്നത് സംക്രാന്തിയില്‍.
TVS Suzuki-യിലും ESPN STAR Sports-ലുമായി 6 വര്‍ഷം ഡെല്‍ഹിയില്‍.
ഇപ്പോള്‍ കുടുംബമായി ചിക്കാഗോയില്‍.
Subscribe to:
Post Comments (Atom)
5 comments:
എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ലക്ഷ്യം വച്ചു നിര്‍മ്മിച്ചിരിക്കുന്ന ഒരു സസ്പെന്‍സ് ചിത്രം : ‘പൊസൈഡോണ്‍‘
കണ്ടിട്ടന്നെ ബാക്കി കാര്യം.
കാശ് പോയാല്‍ കൌണ്ടര്‍ ഫൊയില് ദിവ ചേട്ടന്റെ മുഖത്ത് വലിച്ചെറിഞ്ഞ് മൂക്കിനിട്ട് ഒരു “ഡിഷ്യം” ഇടി തരാട്ടോ
unqdbxap-Word Veri ഇതിലും ഭേതം റിലീസ് ദിവസം മതില് ചാടി ശ്വാസം മുട്ടണ തിരക്കില് ക്യൂ നിന്ന് ടിക്കറ്റെടുക്കണതാ
"അപ്രതീക്ഷിതമായ ഹോട്ട് സീനുകളൊന്നും ചിത്രത്തിലില്ലാത്തതുകൊണ്ട് .."
അപ്പോ പ്രതീക്ഷയ്ക്കു വകയില്ലാ..
ഉണ്ണിക്കുട്ടാ,
അപ്രതീക്ഷിതമായത് ഇല്ല എന്നേ ദിവ ചേട്ടന്‍ പറഞ്ഞിട്ടുള്ളൂ. (അതായത് പ്രതീക്ഷിച്ചത് ഒക്കെ ഉണ്ട് ന്ന് . യേത്? ദിവ ചേട്ടോ, ഞാന്‍ ഈ പരിസരത്തൊന്നും ഇല്ലേ)
വൃത്തികെട്ടവന്‍! ടൊം&ജെറീലും ഹൊട്ട് സീന്‍ അന്വേഷിച്ച് വരുമല്ലോ നീയ്. നിന്നെ മിക്കവാറും ക്ലബ്ബീന്ന് പുറത്താക്കും. കീബോറ്ഡിലെ “കണ്ട്രോള്‍” കീ കുറച്ച് നേരം അമര്‍ത്തിപ്പിടി
പൊസൈഡോണ്‍ സമുദ്രാദി നാഥന്‍. മെദൂസയോടൊപ്പം യവന ദേവാലായത്തിന്റെ വിശുദ്ധി കെടുത്തിയവന്‍.
അഥീന ശപിച്ചത് പാവം മെദൂസയെ...
ആണുങ്ങള്‍ എന്നും ഇങ്ങിനെ.....
പടം വന്നാല്‍ പാക്ക്കണം
Post a Comment