Friday, May 25, 2007

ഗോള്‍


സംവിധാനം : കമല്‍
അഭിനയം : രജിത് മേനോന്‍, അക്ഷ, മുക്ത, റഹ്മാന്‍, മുകേഷ്, സലിംകുമാര്‍, ക്യാപ്റ്റന്‍ രാജു
തിരക്കഥ : കലവൂര്‍ രവികുമാര്‍
സംഗീതം : വിദ്യാസാഗര്‍
ഗാനങ്ങള്‍ : വയലാര്‍ ശരചന്ദ്രവര്‍മ്മ
ഛായാഗ്രഹണം : പി സുകുമാര്‍


പുതുമുഖങ്ങളെ വെച്ച് ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഫുട്ബോളും പ്രേമവുമെല്ലാം ഇടകലര്‍ത്തി കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍. സ്പോര്‍ട്സിനു പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ കുറവേ ഇറങ്ങിയിട്ടൊള്ളൂവെങ്കില്‍ പോലും ചിത്രത്തിനു ഒരു പുതുമ നല്‍കാന്‍ കമലിനു കഴിഞ്ഞില്ല.

“പണക്കാരുടെ” സ്കൂളില്‍ ഫുട്ബോള്‍ കളിയിലെ അസാമാന്യ വൈഭവം കൊണ്ട് പ്രവേശനം ലഭിക്കുന്ന ആ സ്കൂളിലെ തന്നെ ഗ്രൌണ്ട്സ്‌മാനാണ് സാം (രജിത്ത് മേനോന്‍). അവിടത്തെ ഫുട്ബോള്‍ കോച്ചായ വിജയിന്റെ (റഹ്മാന്‍) ശിങ്കിടി കൂടിയാണ് സാം. അതേ സ്കുളിലെ വിദ്യാര്‍ത്ഥിനിയും വിജയിന്റെ സഹോദര(രി) പുത്രിയുമായ നീതുവിന് (അക്ഷ) സാമിനോടൊരു സോഫ്റ്റ് കോര്‍ണറുണ്ട്. സാമിന്റെ അച്ഛന്‍ (മുകേഷ്) പഴയൊരു പ്രശസ്തനായ ഫുട്ബോള്‍ കളിക്കാരനും ഇപ്പോള്‍ ഭാര്യയെ നഷ്ടപെട്ടതിനു ശേഷം തകര്‍ന്ന മാനസിക നിലയോടെ ജീവിക്കുന്ന ഒരാളുമാണ്. സ്കൂള്‍ കാന്റീനിലെ ജോലിക്കാരിയായ മറിയ (മുക്ത)യുടെ കുടുംബത്തോടൊപ്പമാണ് സാം താമസിക്കുന്നത്. സ്കൂളിലെ ഹെഡ് മിസ്ട്രസ്സായ മേരീ ലൂക്കോയ്ക്ക് സ്പോര്‍ട്സിനോട് വെറുപ്പാണെങ്കിലും പ്രിന്‍സിപ്പളിന്റെ (ക്യാപ്റ്റന്‍ രാജു) പ്രത്യേക താല്പര്യത്തിനു പുറത്താണ് സ്കൂളിലെ ഫുട്ബോള്‍ ടീം പതിവായി തോല്‍ക്കാറാണെങ്കിലും നിലനില്‍ക്കുന്നത്. ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ഫെലിക്സ് മയക്കു മരുന്ന് ഉപയോഗത്തിനു പുറത്തായി ഗുഡ് ഷെപ്പേര്‍ഡിന്റെ ഫുട്ബോള്‍ വൈരികളായ സെന്റ് സേവ്യേഴ്സില്‍ ചേരുന്നു. സാമിന്റെ ഫുട്‌ബോളിലുള്ള കഴിവു കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് പഠനം ഉപേക്ഷിച്ച അവനെ സ്കൂളിലെടുക്കുന്നു. ഇത്രയുമാകുമ്പോഴേക്കൂം ബാക്കിയിനിയെന്തെല്ലാമായിരിക്കുമെന്നു നമുക്കൂഹിക്കാം. അതില്‍ നിന്നും യാതൊരു വിത്യാസവുമില്ലാതെ സിനിമ അവസാനിക്കുകയും ചെയ്യും.

അഭിനേതാക്കളാരും തന്നെ പറയത്തക്ക അഭിനയമൊന്നും കാഴ്ച വെച്ചിട്ടില്ല. രജിത്തിനെ ഫുട്ബോള്‍ മികവിലാണ് സിനിമയിലെടുത്തതെന്നു തോന്നുന്നു. എങ്കിലും നായികയായ അക്ഷയും (രജിത്തിന്റെ കൂടെ കാണുമ്പോള്‍ അമ്മയോ മൂത്ത ചേച്ചിയോ ആണെന്നു തോന്നും) മുക്തയുമേക്കാള്‍ ഭേദം തന്നെ. റഹ്മാന്‍ മോശം പറയാന്‍ പറ്റില്ല. അതേ സമയം മുകേഷിന്റെ കഥാപാത്രം തികച്ചും അനാവശ്യമായാണ് തോന്നിയത്. തമാശ പറയാനായി കൊണ്ടു വന്നിരിക്കുന്ന സലിംകുമാറിന്റെ അധ്യാപകന്‍ പലപ്പോഴും അറുബോറാണ്.

ഫുട്ബോള്‍ രംഗങ്ങള്‍ ഒട്ടും തന്നെ ആവേശം പകരുന്നില്ലെന്നു മാത്രമല്ല അതിന്റെ ആധിക്യം ചിത്രത്തെ രസംകൊല്ലിയാക്കുന്നു. ചിത്രത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് സുകുമാറിന്റെ ഛായാഗ്രഹണമാണ്. ഗാനങ്ങള്‍ നന്നല്ലെങ്കിലും അതു കൊണ്ട് തന്നെ ചിത്രീകരണം നന്നായിട്ടുണ്ട്.

കമലിനെ പോലൊരു സംവിധായകനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാവുന്ന ചിത്രമല്ല ഗോള്‍.
എന്റെ റേറ്റിംഗ് : 1.5/5

10 comments:

Siju | സിജു said...

സിനിമാനിരൂപണത്തില്‍ കമലിന്റെ പുതിയ ചിത്രമായ “ഗോള്‍”

ടിന്റുമോന്‍ said...

ഹാവൂ സധാമാനായി.. ഇനി പടം ഇവടെ എപ്പൊ വരും ന്നോര്‍ത്ത് ടെന്‍ഷനടിക്കണ്ടല്ലോ.. പക്ഷെ മുക്ത ഒരു കാന്റീന്‍ ജീവനക്കാരിയാവും ന്ന് ഒട്ടും ങട് നിരീച്ചില്ലേ... പാ‍ട്ടിലെ സെറ്റപ് കണ്ടപ്പോ മിനിമം ഒരു സ്വീപറെയാണു പ്രതീക്ഷിച്ചത്

sandoz said...

സിജൂ....നസീര്‍-ഉമ്മര്‍ ടീമിന്റെ ഫുട്ബോള്‍ ചാമ്പ്യന്‍ തന്നെയാണോ അപ്പോള്‍ ഇതിനേക്കാള്‍ ബെസ്റ്റ്‌.
ഉമ്മര്‍ ശരിക്കും ഒരു ഫുട്ബോള്‍ കളിക്കാരന്‍ ആയിരുന്നു.നസീറിന്റെ കാര്യം പിന്നെ പറയാന്‍ ഇല്ലല്ലോ...അങ്ങേരും ഉഗ്രന്‍ കളിക്കാരന്‍ ആയിരുന്നു.

അപ്പോള്‍ ഗോള്‍ സെല്‍ഫ്‌ ഗോള്‍ ആയി എന്നര്‍ഥം.

Anonymous said...

ഉള്ളടക്കമെടുത്ത കമല്‍ നമ്മളിലും,തനിയാവര്‍ത്തനം എടുത്ത സിബി പ്രണയവര്‍ണ്ണങ്ങളിലും അവസാനിച്ചു.

സുനീഷ് തോമസ് / SUNISH THOMAS said...

ഊട്ടി ഗുഡ്ഷെപ്പേഡ് ആയിരുന്നോ ഗോളിന്‍റെ ലൊക്കേഷന്‍?

സംശയമുണ്ട്, പ്ളീസ് ക്രോസ് ചെക്ക്

Kiranz..!! said...

ഒരു പാട്ടിന്റെ ചിത്രീകരണം കണ്ടപ്പോഴേ തോന്നി,ശേഡാ ക്ലാസ്മേറ്റ്സിന്റെ വിജയത്തിനു ശേഷം പിള്ളാരെപ്പിടിക്കാനിറങ്ങിരിക്കുവാണോ സംവിധായകരെന്നു..കമലും ഇത്തരമൊരെണ്ണം കാണിക്കുമെന്ന് വിചാരിച്ചില്ല,തുളസി പറഞ്ഞ പോലെ കഴിവുള്ള നല്ല സംവിധായകരും ഇതു പോലെ ട്രെന്റ്മ്മാരായി ഒടുങ്ങുന്നത് കാണുമ്പോള്‍ ഒരു വിഷമം,ഇക്കണക്കിനു നേഴ്സറി നായകനേം നായികയേം തപ്പിയുള്ള പത്രപരസസ്യം കാണേണ്ടി വരും..!

Joshua said...

It's so nice for me to have found this blog of yours, it's so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool! Off course be free to comment as you wish.

പൊടിക്കുപ്പി said...

അപ്പോള്‍ സിനിമ മോശം, സമ്മതിച്ചു.. പിന്നെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കല്ലേ സിജു.. ആ കുട്ടിയെ കണ്ടാല്‍ രജിത്തിന്റെ അമ്മ ആണെന്നൊന്നും പറയില്ല ;) [പാട്ടുകള്‍ മാത്രേ കണ്ടിട്ടുള്ളു.]

Haree | ഹരീ said...

:)
ആലപ്പുഴയില്‍ ഇത് റിലീസ് ചെയ്തപ്പോള്‍ ഇറങ്ങിയില്ല. വി.യാത്രയോടുന്ന തിയ്യേറ്ററില്‍ തന്നെയാണ് ഇതും ഷെഡ്യൂള്‍ ചെയ്തിരുന്നത്... പിന്നെ, ഒരാഴ്ച വൈകി എത്തിയപ്പോള്‍ മോ.ഷോയും മാറ്റിനിയും മാത്രം, ഫസ്റ്റ്, സെക്കന്‍ഡ് വി.യാത്രതന്നെ...
അതുകൊണ്ട് ഞാനിത് കണാതെ വിട്ടു... ഒരാഴ്ചയൊക്കെ വൈകി പടം കാണാനൊരു രസമില്ല... ;)
--

Siju | സിജു said...

തുളസീ..
ഞാന്‍ ഒപ്റ്റിമിസ്റ്റിക്കാ.. അവസാനിച്ചിട്ടില്ലെന്നു തന്നെ വിശ്വസിക്കുന്നു :-)

സുനീഷ് തോമസ്..
ഗുഡ് ഷെപ്പേര്‍ഡ് തന്നെയാണ് ലൊക്കേഷന്‍.. എന്തേ സംശയം..

പൊടിക്കുപ്പീ..
സിനിമ കണ്ടിട്ട് പാട്ടുകള്‍ കാണ്ടാല്‍ ചിലപ്പോള്‍ അങ്ങിനെ തോന്നിയെന്നു വരും :-)

ടിന്റുമോന്‍, സാ‌ന്‍‌ഡോസ്, കിരണ്‍സ്, ഹരീ.. നന്ദി..