Saturday, May 05, 2007
ദി ഹോളിഡേ
കാമുകന്മാരാല്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് യുവതികളുടെ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ചിത്രം : ദി ഹോളിഡേ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രസകരമായ അവതരണം. കാഴ്ചക്കാരെ അവസാനം വരെ താല്പര്യപൂര്‍വ്വം പിടിച്ചിരുത്തുന്നതില്‍ സംവിധായിക നാന്‍സി മെയേഴ്സ് (What women want, Something's gotta give) അങ്ങേയറ്റം വിജയിച്ചിരിക്കുന്നു.
ഹോളിവുഡില്‍ സിനിമകള്‍ക്ക് ട്രെയ്‌ലര്‍ തയ്യാറാക്കുന്ന, പണക്കാരിയായ അമാന്‍ഡ (കാമറൂണ്‍ ഡയസ്), ലണ്ടനിലെ ഒരു കൊച്ചുഗ്രാമത്തില്‍ എഴുത്തുകാരിയായ ഐറിസ് (കേറ്റ് വിന്‍സ്‌ലെറ്റ്) എന്നിവര്‍ മേല്‍പ്പറഞ്ഞ പ്രശ്നത്തിലൂടെ കടന്നുപോകുകയാണ്. ഈ ഗുലുമാലുകളില്‍ നിന്ന് ഒന്ന് തലയൂരാന്‍ ഇരുവരും കാത്തിരിക്കുമ്പോഴാണ്, വെക്കേഷനുവേണ്ടി വീടുകള്‍ എക്സ്ചേഞ്ച് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഏജന്‍സി വഴി അമാന്‍ഡയും ഐറിസും പരസ്പരം വീടുകള്‍ മാറിത്താമസിക്കാന്‍ ഇടയാകുന്നത്.
പുതിയ രാജ്യങ്ങളില്‍ പുതിയ വീടുകളില്‍ ഇരുവരും താമസമാക്കുന്നതും തുടര്‍ന്ന് രസകരമായ കൊച്ചുകൊച്ചുസംഭവങ്ങളിലൂടെ കഥ പുരോഗമിക്കുന്നതും വളരെ ആസ്വാദ്യകരമായി പകര്‍ത്തിയിരിക്കുന്നു.
കഥാഘടനയില്‍ ഒരല്പം silliness ഉണ്ടെങ്കിലും, അത് ചിത്രത്തെ ബാധിക്കാതെയും കാണുന്നവരെ നിരാശരാക്കാതെയും സംവിധായിക കഥ പറഞ്ഞ് അവസാനിപ്പിക്കുന്നു. എതെങ്കിലും രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള വളരെ ഇന്റിമേറ്റായ സൌഹൃദസംഭാഷണരംഗങ്ങള്‍ വളരെ ആകര്‍ഷകമായി ചിത്രീകരിച്ചിരിക്കുന്നു.
ജാക്ക് ബ്ലാക്ക് (നാച്ചോ ലിബ്രേ), ജൂഡ് ലോ (All the king's men) എന്നിവരും ശ്രദ്ധേയമായ, മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചിരിക്കുന്നു.
‘പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ ചിത്രം വളരെയിഷ്ടപ്പെടുമെന്നാണ് എന്റെ (വീട്ടിലെ) അനുഭവം‘ :-)
ജനിച്ചത് പാലായില്‍. വളര്‍ന്നത് സംക്രാന്തിയില്‍.
TVS Suzuki-യിലും ESPN STAR Sports-ലുമായി 6 വര്‍ഷം ഡെല്‍ഹിയില്‍.
ഇപ്പോള്‍ കുടുംബമായി ചിക്കാഗോയില്‍.
Subscribe to:
Post Comments (Atom)
4 comments:
‘ദി ഹോളിഡേ’
രസകരമായി കഥ പറഞ്ഞിരിക്കുന്ന ഒരു റൊമാന്റിക് കോമഡി. സ്ത്രീകളായ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകര്‍ഷണീയമായ ഒരു ചിത്രം.
സിനിമാനിരൂപണത്തില്‍ ഒരു പുതിയ ഹോളിവുഡ് ചിത്രത്തെപ്പറ്റി ലഘുവിവരണം
ദിവാച്ചായ കലക്കി..ഇതാണു വേണ്ടിയിരുന്നത്.കുറേക്കാലമായി നമ്മുടെ റോബിയുടെ ബ്ലൊഗില്‍ അപ്ഡേഷനില്ലാത്തത് കാരണം ഏതൊക്കെ ഡൌണ്‍ലോഡനം എന്നത് കണ്‍ഫ്യൂഷനാ.പിന്നെ ആകപ്പാടെ ഐഎംഡിബി ദേവന്മാരെ മനസില്‍ ധ്യാനിച്ച് യു എസ് ,യുകെ ടോപ്പ് ആര്‍ക്കൈവ്സ് തപ്പിയാ ഇപ്പോ ടോറന്റുന്നേ..അച്ചായന്‍ കണ്ട നല്ല പടങ്ങള്‍ ഒക്കെ ഇതു പോലെയൊന്നെഴുത്.എന്നിട്ട് വേണം നല്ല പടം നോക്കി 2 സീഡി റിപ്പു വേണോ..1 സിഡീ റിപ്പു വേണോ ഡൌണ്‍ലോഡാന്‍ എന്ന് തീരുമാനിക്കാന്‍..:)
ദിവാ താങ്ക്യൂ ഈ ചിത്രം കാട്ടി തന്നതിന്. ഇന്നലെ കണ്ടു.കൂടുതല്‍ ലോജിക്കൊന്നും നോക്കാതെ കണ്ടിരിക്കാവുന്ന ഒരു പടം. എനിക്ക് ഇഷ്ടമായി.
കിരണ്‍സേ നല്ല കിടിലന്‍ റിപ്പ് 1 CD ടോറന്റില്‍ ഉണ്ട് കേട്ടോ..:-)
സിനിമയുടെ പ്രമേയത്തെപ്പറ്റി കുറച്ചു കൂടി എഴുതാമായിരുന്നു. റേറ്റിങ്ങും കൊടുക്കാമായിരുന്നു.
എങ്കിലും മനോഹരമായ ഭാഷ.
Post a Comment