രചന, സംവിധാനം: കമല്‍
ഒരു ജീവചരിത്രത്തെ ഡോക്യുമെണ്റ്ററി തലത്തില്‍ നിന്ന് ഒരു ചലച്ചിത്രത്തിണ്റ്റെ അനുഭവത്തിലേയ്ക്ക് ഒരു പരിധിവരെ എത്തിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതാകുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
മലയാള സിനിമയുടെ പിതാവിനെയും ആദ്യ മലയാളസിനിമയിലെ നായികയെയും കണ്ടെത്താനും അവര്‍ ആരായിരുന്നെന്നും എന്തായിരുന്നെന്നുമുള്ള കാര്യങ്ങളിലേയ്ക്ക് വെളിച്ചം വീശാനും ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു.
പഴയ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നതിന് വളരെയധികം സാധിച്ചിരിക്കുന്നു എന്നതില്‍ 'കാറ്റേ കാറ്റേ..' എന്ന ഗാനത്തിന് നിര്‍ണ്ണായ പങ്കുണ്ട്. ഒരു പ്രാവശ്യം കാതില്‍ പതിഞ്ഞാല്‍ പിന്നെ മനസ്സില്‍ നിന്ന് മായാത്തത്ര മികവോടെ ആ ഗാനം ചിട്ടപ്പെടുത്തിയതിന് എം. ജയചന്ദ്രനും അത് ആലപിച്ചിരിക്കുന്നവരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
പൃഥ്യിരാജും മമതയുമടക്കമുള്ള എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. പൃഥ്യിരാജിന് അഭിമാനിക്കാന്‍ വക നല്കുന്ന ഒരു കഥാപാത്രം.
പൊതുവേ ഒരല്‍പ്പം ഇഴച്ചിലുണ്ടെങ്കിലും ഈ കഥാപശ്ചാത്തലത്തിണ്റ്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ അത് അവഗണിക്കാവുന്നതേയുള്ളൂ.
ഒരു മികച്ച ചിത്രം!
Rating: 6 / 10
4 comments:
ഒരു നല്ല സിനിമയെ അങ്ങീകരിക്കില്ല എന്ന് ദൃടനിശ്ചയം ഉണ്ടോ നിങ്ങള്ക്..... ? നിങ്ങടെ rating കണ്ടു ചോദിച്ചതാ....
വിളക്കേന്തി വരുന്ന സരോജിനി - മലയാളസിനിമയുടെ ആദ്യഷോട്ട് ജെ സി ഡാനിയേല്‍ ചിത്രീകരിക്കുന്ന ആ രംഗം കണ്ടപ്പോള്‍ ഹൃദയം ഉറക്കെ മിടിച്ചു, കണ്ണുകള്‍ ഈറനണിഞ്ഞു. ഇതില്‍ കൂടുതല്‍ മനസ്സ് കൊണ്ട് ഒരു കലാസൃഷ്ടിയെ എങ്ങനെ വന്ദിക്കും?
ബാംഗ്ലൂര്‍ ഇനോവേറ്റീവില് വെച്ച് സകുടുംബം സെല്ലുലോയ്ഡ് കണ്ടു. ഭീകരം, കിടിലം എന്നൊക്കെ വിശേഷിപ്പിക്കുന്നത് അപമാനിക്കലാവും. വിശേഷണം ഒന്ന് മാത്രം - സുന്ദരം! ഹരിശ്ചന്ദ്രജി ഫാക്ടറി കണ്ടിരുന്നതു കൊണ്ട് ഭാഷയിലെ ആദ്യസിനിമ എടുക്കുന്നതിന്റെ വിഷമതകള്‍ ചിത്രീകരിക്കുന്ന സിനിമ അത്ര കണ്ട് ആസ്വാദ്യകരമായി തോന്നുമോ, ഡാനിയലിന്റെ അവസാനകാലം പൃഥ്വിരാജ് മോശമാക്കുമോ തുടങ്ങിയ സംശയങ്ങള്‍ മനസ്സിലുണ്ടായിരുന്നു. എല്ലാം വെറുതെയായിരുന്നു. ഒരു മുഷിപ്പുമില്ലാതെ കണ്ടിരിക്കാന്‍ പറ്റുന്ന രീതിയില്‍ ഒരു ബയോഗ്രാഫി തിരനാടകമാക്കിയ കമലിന് ഒരു സല്യൂട്ട്!
ഇത്രയും നാൾ ഈ ബ്ലോഗിനേക്കുറിച്ച് ഒരു മതിപ്പ് ഉണ്ടായിരുന്നു.പക്ഷേ നിങ്ങൾ സെല്ലുലോയിഡിനു നൽകിയ മാർക്ക് ഒരു സത്യസന്ധനായ സിനിമാനിരൂപകന് ഉൾക്കൊള്ളാവുന്നതിനുമപ്പുറമാണ്.സംവിധായകൻ പ്രശസ്തനായതോ നായകൻ പുരുഷസൗന്ദര്യത്തിനുടമയായതോ, നായിക ആക്ർഷണീയ ആയതോ ഒന്നും കൊണ്ടല്ല ഈ അഭിപ്രായം.എല്ലാം തികഞ്ഞുവരാൻ ചരിത്രം കാത്തിരുന്ന അപൂർവ്വനിമിഷങ്ങളിൽ നിന്നുൾക്കൊണ്ട അത്ഭുതമാണ് സെല്ലുലോയിഡ്....
പ്രിയ സുഹൃത്തേ ഞാനും ഒരു ബ്ലോഗനാണ്.ഒരു ബ്ലോഗ് നാളെയുടെ മാധ്യമമാണ്. താങ്കൾ സത്യസന്ധമായി ഒന്നു വിലയിരുത്തൂ, അതിനുശേഷം ഈ അഭിപ്രായത്തേ പഠിച്ചാൽമതി.
സെല്ലുലോയിഡ് മലയാളത്തിന് അഭിമാനംആണ്... അത് കാലം തെളിയിക്കും....
താങ്ക്ങ്കൾക്ക് എല്ലാ ഭാവുകങ്ങളും, മറ്റ് നിരൂപണങ്ങൾ ഉഗ്രൻ!! keep it up!!
Post a Comment