പലവട്ടം കണ്ടിട്ടുള്ള ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ സിനിമകളുടെ ഒരു ഘടന ആദ്യം നോക്കാം..
രാജ്യത്തെ ബാധിക്കുന്ന എന്തെങ്കിലും ഭീകരമായ സുരക്ഷാപ്രശനം, വളരെ പ്രധാനപ്പെട്ട ഏതെങ്കിലും വ്യക്തികളുടെ കൊലപാതകം, ദുരൂഹത. അതിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, ബിസിനസ് ലോബികള്‍, ഒരു ആള് ദൈവം / ആശ്രമവാസി, കുറേ വിദേശ ഇടപെടലുകാര്‍...
ഇനി, ഈ സെറ്റപ്പിലേയ്ക്ക് സംസ്ഥാനത്തിലെയോ രാജ്യത്തിലെയോ പ്രധാന ഭരണാധികാരി സ്വതന്ത്രമായ ഒരു അന്വേക്ഷണത്തിന് ഏതെങ്കിലും പുലിയെയോ സിംഹത്തെയോ വിദഗ്ദാന്വേക്ഷണത്തിനായി നിയോഗിക്കും. ഇവര്‍ സ്ളോ മോഷനില്‍ പല പല ക്യാമറാ ആങ്കിളില്‍ പ്രത്യക്ഷപ്പെടും.
ഈ അവതാരത്തെ ഭൂരിഭാഗം പേരും എതിര്‍ക്കും, ഏതെങ്കിലും ഒന്നോ രണ്ടോ ഉന്നതര്‍ പിന്തുണയ്ക്കും...
ഈ വരുന്ന ഉദ്യേഗസ്ഥന് നല്ല തന്തയ്ക്ക് പിറന്നവനായിരിക്കും എന്ന് ഉറപ്പ്..
ഇനി അന്വേക്ഷണങ്ങല്‍ തുടങ്ങും...
ഓരോ പ്രശ്നക്കാരെയും നേരിട്ട് അവരുടെ കുട്ടിക്കാലത്ത് കപ്പലണ്ടി മുട്ടായി കട്ടെടുത്ത് തിന്നതടക്കമുള്ള വിവരണങ്ങള്‍ കൊടുത്ത് അവണ്റ്റെ അപ്പനേയും അമ്മയേയും അപ്പാപ്പനേയും തെറിവിളിച്ച് അവനും പറയുന്ന ആള്‍ക്കും കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും മനസ്സിലാവാത്ത കുറേ ഇംഗ്ളീഷ് ഡയലോഗില്‍ മലയാളം തെറി മിക്സ് ചെയ്ത് കാച്ചും... എല്ലാവരും നാണിച്ച് നഖം കൊണ്ട് നിലത്ത് വരച്ചുകൊണ്ടിരിക്കുമ്പോള്‍ ഫുള്‍ മ്യൂസിക്ക് പിന് ബലത്തില്‍ നായകന് സ്ളോ മോഷനില്‍ തിരിച്ച് പോകും...
ഇനി തെളിവുകള്‍ ശേഖരിക്കല്‍, ഭേദ്യം ചെയ്യല്‍, കോടതി, ജഡ്ജി തുടങ്ങിയ പതിവ് പരിപാടികള്‍ തുടരും..
അങ്ങനെ പരിപാടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ നായകണ്റ്റെ ടീമിലുള്ള ഏതെങ്കിലും പ്രധാനികള്‍ കൊല്ലപ്പെടും. എല്ലാത്തിനും ചേര്‍ത്ത് പ്രതികാരമായി എല്ലാം തെളിയിച്ചോണ്ട് വെട്ടി വെളുപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോള്‍ ഈ അന്വേഷണത്തിന് നിയോഗിച്ച ഭരണാധികാരി തന്നെ നേരിട്ട് വിളിക്കും. 'എല്ലാം ഇഷ്ടപ്പെട്ടു... എല്ലാം ഇതോടെ നിര്‍ത്തിക്കോളണം' എന്ന് ആജ്ഞാപിക്കും.
ആദ്യം വല്ലാതെ വിഷമിച്ച് നിന്നതിനുശേഷം നായകന് ഈ ഭരണാധികാരിയേയും രാജ്യത്തോ സംസ്ഥാനത്തോ നടക്കുന്ന പ്രശ്നങ്ങളേയും കുറിച്ച് നിര്‍ത്താതെ ഘോര ഘോരം പ്രസംഗിക്കും. ഈ ഭരണാധികാരി ഇത് കേട്ട് അന്തം വിട്ട് കണ്ണും മിഴിച്ച് വായും പൊളിച്ച് നില്ക്കും...
പിന്നെ, നായകന് അവസാനഘട്ട പോരാട്ടത്തിനായി ഒരു ഇറങ്ങിപ്പോക്കാണ്. ഒടുവില്‍ എല്ലായിടത്തും കയറിച്ചെന്ന് എല്ലാരെയും തെറിവിളിച്ച് തല്ല് നടത്തി വെടിവെച്ച് സംഗതികള്‍ ഒരുവിധം വരുതിയിലാക്കും.
ഇനി ക്ളൈമാക്സ്.. പ്രധാന വില്ലന്മാരുമായി വാക് പയറ്റും യുദ്ധവും കഴിഞ്ഞ് അവരെ തല്ലിക്കൊന്ന് വെടിവെച്ച് ബോംബിട്ട് നശിപ്പിക്കും... ഈ ബാക്ക് ഗ്രൌണ്ടില് നായകനും കൂട്ടരും സ്ളോ മോഷനില്‍ നടന്നുപോകും... ശുഭം...
മേല്‍ വിവരിച്ച കഥയില്‍ നിന്ന് വ്യതിചലിക്കാതെ എല്ലാ ചേരുവകളും സമാസമം ചേര്‍ത്ത് കുറച്ച് കൂടി ഇറക്കുമതി ഉല്പന്നങ്ങള് മിക്സ് ചെയ്ത് ഈ ചിത്രവും ഉണ്ടാക്കിയെടുത്തിരിക്കുന്നു.
രണ്ട് നായകന്മാരായതിനാല് ഇത്തവന സംസ്ഥാന അന്തരീക്ഷത്തില്‍ നിന്ന് മാറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ലെവലിലേയ്ക്ക് ഉയര്‍ത്തിയിരിക്കുന്നു. ഇതല്ലാതെ വേറെ ഒന്നും സംഭവിച്ചിട്ടില്ല.
സായികുമാറിണ്റ്റെ അഭിനയം മോശമായില്ല എന്നേ പറയാനാകൂ. സംവ്രതാ സുനില്‍ ഒന്നോ രണ്ടോ സീനില്‍ വന്ന് പോയി എന്നല്ലാതെ അഭിനയിച്ചു എന്ന് പറയാനാവില്ല. വയസ്സായതിണ്റ്റെ ചെറിയൊരു ഏനക്കേടുണ്ടെങ്കിലും മമ്മൂട്ടിയും സുരേഷ് ഗോപിയും അവരുടെ റോളുകള്‍ ഒരുവിധം ഭംഗിയായി കൈകാര്യം ചെയ്തു. ചില പഞ്ച് ഡയലോഗുകള്‍, സീനുകള്‍ എന്നിവ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരുന്നു. നെടുമുടി വേണുവിണ്റ്റെ അഭിനയത്തില്‍ എന്തോ ഒരു കുറവ് അനുഭവപ്പെട്ടു. പ്രധാനമന്ത്രിയായി അഭിനയിച്ച ആള് മികച്ചുനിന്നു.
തെറിപ്രയോഗങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. കുട്ടികളെ ഈ സിനിമയ്ക്ക് കൊണ്ടുപോകുന്നത് അവരുടെ ശേഖരത്തില്‍ ഇല്ലാത്ത വല്ല തെറിയും ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഇടനല്‍കുന്നതാണ്.
'മൈ' + 'രോമം'... ഇത് തെറിയല്ലല്ലോ... പക്ഷേ, 'പുല..' + '... മോന്' എന്ന പദം ഇടയ്ക്കിടെ ഉപയോഗത്തില്‍ വരുന്നുണ്ട്. 'നായിണ്റ്റെ മോന്' എന്നതിണ്റ്റെ പര്യായങ്ങള്‍ ധാരാളം ഉപയോഗിച്ചിട്ടുള്ളതിനാല്‍ ആവര്‍ത്തനവിരസമല്ല.
ഇംഗ്ളീഷ് തെറികള്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലും അത് തെറിയാണോ അതോ വേറെ എന്തെങ്കിലും ആണോ എന്ന് വലിയ നിശ്ചയമില്ലാത്തതിനാല്‍ പ്രശ്നമില്ല.
ഈ സിനിമയിലെ കഥയോ സന്ദര്‍ഭങ്ങളോ വിശദമായ ഒരു റിവ്യൂവിന് വിധേയമാക്കുന്നില്ല. കാരണം, ഇത്ര ഉന്നതരായ ഒരു വില്ലന്‍ സംഘത്തിന് ഈ രണ്ട് നായകന്മാരെയും വന്ന ഉടനേ വെടിവെച്ച് തീര്‍ത്തിരുന്നെങ്കില്‍ പിന്നെ ഈ സിനിമയേ ഇല്ലല്ലോ. (പുഷ്പം പോലെ പല പ്രധാനികളെയും കൊന്ന് തീര്‍ക്കുകയും പ്രധാനമന്ത്രിയെ അടക്കം കൊന്ന് കളയല്‍ വെറും നിസ്സാരകാര്യമാണെന്ന് നമുക്ക് മനസ്സിലാക്കി തരുകയും ചെയ്യുന്ന ഈ സംഘത്തിന് രണ്ട് ബുള്ളറ്റ് വേറെ എടുക്കാനില്ലെന്ന് തോന്നേണ്ട കാര്യമില്ലല്ലോ)
പൊതുവേ പറഞ്ഞാല്‍ വലരെ മോശം നിലവാരം പുലര്‍ത്തിയ, ആവര്‍ത്തനവിരസമായ, ബഹളമയമായ ഒരു സിനിമ. അട്ടഹാസങ്ങളും ബഹളങ്ങളും തെറിപ്രയോഗങ്ങളും ഹീറോയിസവും കണ്ട് ആത്മനിര്‍വ്വൃതി അടയേണ്ടവര്‍ക്ക് ആര്‍മ്മാദിക്കാം.
Rating : 2 / 10
2 comments:
അഭിപ്രായം കലക്കി. ഞാനും കണ്ടു, അതും 2 പ്രാവശ്യം! നിന്നെ പോലുള്ളവരാണ് തല്ലിപൊളി സിനിമകള്‍ കണ്ടു മലയാള സിനിമയെ നശിപ്പിക്കുന്നത് എന്ന പറഞ്ഞെന്നെ തല്ലരുത് . വീട്ടുകാരെ കൂട്ടാതെ ആദ്യം കണ്ടത് കൊണ്ടാണ് രണ്ടാമതും കാണേണ്ടി വന്നത്. വധം തന്നെ എന്റമ്മോ! 2 പേര്‍ക്കും ഇഷ്ടപ്പെട്ട ഒരു പ്രമേയം കിട്ടാത്തത് കൊണ്ടാണ് പണിക്കരുമായുള്ള ഒരുമിക്കല്‍ ഇത്രയും വൈകിയത് എന്ന ഷാജി കൈലാസ് പറഞ്ഞതായി വായിച്ചു. ഇത്തരത്തിലുള്ള കഥകളാണ് / കഥയിലായ്മകള്ലാണ് ഇവര്ക്കിഷ്ടമെങ്കില് ഇനിയും ഇവര്‍ ഒന്നിക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥിക്കാം .
http://itsmyblogspace.blogspot.in/2008/12/blog-post_17.html
Post a Comment