Thursday, February 10, 2011

ഗദ്ദാമ



കഥ : കെ.യു. ഇക്ബാല്‍

തിരക്കഥ: കെ. ഗിരീഷ്‌ കുമാര്‍, കമല്‍

സംഭാഷണം: കെ. ഗിരീഷ്‌ കുമാര്‍

സംവിധാനം: കമല്‍

നിര്‍മ്മാണം: പി.വി. പ്രദീപ്‌


നാട്ടിലെ കഷ്ടപ്പാടുകള്‍ക്ക്‌ ശമനമുണ്ടാക്കാനായി സൗദി അറേബ്യയില്‍ വീട്ടുജോലിക്ക്‌ പോകുന്ന അശ്വതി എന്ന ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിക്ക്‌ അവിടെ ഉണ്ടാകുന്ന തീവ്രമായ ജീവിതാനുഭവങ്ങളും ദുരിതങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. ഒരു സോഷ്യല്‍ വര്‍ക്കറും മറ്റു ചില മനുഷ്യസ്നേഹികളും ഈ ദുരിതത്തില്‍ അശ്വതിക്ക്‌ അല്‍പമെങ്കിലും തുണയാകുകയും ദുരിതത്തില്‍ നിന്ന് കരകയറി നാട്ടിലേയ്ക്ക്‌ മടങ്ങുകയും ചെയ്യുന്നു എന്നുകൂടി പറഞ്ഞാല്‍ കഥ പൂര്‍ണ്ണമായി.

മരുഭൂമിയിലെ തീഷ്ണമായ ദുരിതത്തിന്റേയും വേദനയുടേയും ചൂടിന്നിടയില്‍ അപ്രതീക്ഷിത മരുപ്പച്ച പോലെ ചില മനുഷ്യസ്നേഹത്തിന്റെ ശീതളച്ഛായയും കുളിര്‍ക്കാറ്റും ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

സംഭവകഥയുടെ ചിത്രീകരണമായതിനാല്‍ തന്നെ കാര്യമായ ഭാവനകളോ ക്രിയേറ്റിവിറ്റിയോ ആവശ്യമില്ലെങ്കിലും സംഭവവികാസങ്ങളുടെ അവതരണവും എല്ലാവരുടേയും അഭിനയവും മികച്ചുനിന്നു.

ശ്രീനിവാസന്റെ കഥാപാത്രത്തിന്‌ കൊടുത്തിരിക്കുന്ന മനുഷ്യസ്നേഹം കുറച്ച്‌ അമിതമായ അളവിലായോ എന്നത്‌ ഇടയ്ക്ക്‌ അദ്ദേഹം ഒരാളെ സഹായിക്കുകയും വീട്ടില്‍ കൂട്ടിക്കൊണ്ടുവരികയും ചെയ്യുമ്പോള്‍ തോന്നിപ്പോയി. മാത്രമല്ല, സ്വാഭാവികതയില്‍ നിന്ന് ഒരല്‍പ്പം കുറവ്‌ സംഭവിച്ചതായും ഇദ്ദേഹത്തിന്റെ ചില രീതികളില്‍ സൂചിപ്പിച്ചു.

അശ്വതി അറബിയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സീനിലും ഒരു ന്യൂനത തോന്നി. കോണി ഉപയോഗിച്ച്‌ പുറത്ത്‌ കടന്നതാണെന്ന് അനുമാനിക്കാമായിരുന്നിട്ടും ആ കെട്ടിടത്തിന്റെ ചുറ്റും പരിസരത്തും അന്വേഷിക്കാതെ നേരെ കാറുമെടുത്ത്‌ പായുന്ന അറബിയെ കണ്ടപ്പോള്‍ സഹതാപം തോന്നി.

സൗദി അറേബ്യയിലെ ചില രീതികളും നിയമങ്ങളുമുള്‍പ്പെടെ അവിടെ ദുരിതമനുഭവിക്കുന്ന ചില വിഭാഗങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച വരച്ചുകാട്ടാന്‍ കമലിന്‌ സാധിച്ചിരിക്കുന്നു എങ്കിലും ദുഖപൂര്‍ണ്ണമായ ജീവിതങ്ങള്‍ കാണുന്നതിനും അത്‌ ആസ്വദിക്കുന്നതിനും പ്രേക്ഷകര്‍ അത്ര തല്‍പ്പരരല്ല എന്നതും പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

(മികച്ച ഒരു സിനിമയാണെങ്കിലും, സിനിമ ഒരു വിനോദോപാധിയായി കാണുന്നവര്‍ക്ക്‌ വലിയ വിനോദം ഒന്നും ഉണ്ടാവാനില്ല എന്നതാണ്‌ മറ്റൊരു സത്യം.)

Rating: 6 / 10

5 comments:

സൂര്യോദയം said...

മികച്ച ഒരു സിനിമയാണെങ്കിലും, സിനിമ ഒരു വിനോദോപാധിയായി കാണുന്നവര്‍ക്ക്‌ വലിയ വിനോദം ഒന്നും ഉണ്ടാവാനില്ല എന്നതാണ്‌ മറ്റൊരു സത്യം.

Rajesh said...

Ellaa cinemayilum vinodam undaavanamennilla. Pakshe athrakkum hrudayasparshayaayo Gaddaama? Oru cinema enna nilakku Perumazhakkaalam ithilum nannaayirunnu.
Valare vathyaasamulla cinemayaakkamaayirunnu ithu. Pakshe Castingil thanne aadyam pizhachu. Tamil cinema kandu padikkatte. Established stars thanne vendiyirunno ithile ettavum important aayittulla randu charactersinu vendeettu?
Pinne, athrakkum thakarthabhinayikkaan vendiyittulla vakuppu script offer cheyyunnum illa. Angine nokkumbol, kadhapaathrathininangunna - both by body and face - oru nadi, less glamorous, cheythirunnengil nannaayirunnu.

ശ്രീജിത് കൊണ്ടോട്ടി. said...

സിനിമ കണ്ടില്ല, നിരൂപണം നന്നായി.. ആശംസകള്‍..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കമലിന്റെ മാസ്ടര്‍പീസ് എന്നൊക്കെയാണ് പരസ്യവാചകം. ഒടുവില്‍ ഇറങ്ങിയ മൂന്നു നാല് കമല്‍ ചിത്രങ്ങളുടെ നിലവാരം വെച്ച് നോക്കുമ്പോള്‍ കാണാന്‍ ഒരു മടി..

manjapra said...

സത്യം പറായം പൊട്ടപ്പടമാണ്. തികച്ചും അരാഷ്ട്രീയമായ ചിത്രം.നിരൂപണവും അതു തന്നെ.
യാക്കോബ് തോമസ്