Saturday, January 29, 2011

അര്‍ജുനന്‍ സാക്ഷികഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്‌ ശങ്കര്‍
നിര്‍മ്മാണം: എസ്‌. സുന്ദര്‍ രാജ്‌
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
സംഗീതം: ബിജിബാല്‍

ഒരു വര്‍ഷം മുന്‍പ്‌ കൊലചെയ്യപ്പെട്ട എറണാകുളം കളക്ടറുടെ കേസ്‌ അന്വേഷണം CBI പോലും കൈവിട്ട്‌ വഴിമുട്ടി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഒരു പ്രധാന പത്രത്തിലേയ്ക്ക്‌ താന്‍ കൊലപാതകത്തിസാക്ഷിയാണെന്നും, തെളിവ്‌ ന്‌ കൈവശമുണ്ടെന്നും പറഞ്ഞുകൊണ്ട്‌ഒരു അഡ്രസ്സില്ലാത്ത കത്ത്‌ വരുന്നു. .... ഇവിടുത്തെ നിയമവ്യവസ്ഥയേയും ഭരണകൂടത്തെയും വിശ്വാസമില്ലാത്തതിനാലും ജീവഭയം ഉള്ളതിനാലും താന്‍ പുറത്ത്‌ വരാന്‍ ധൈര്യപ്പെടുന്നില്ല എന്ന്‌ 'അര്‍ജുനന്‍' എന്ന്‌ പരിചയപ്പെടുത്തുന്ന വ്യക്തി കത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇതൊരു ന്യൂസ്‌ ആയി മാറുന്നു. ഇത്‌ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകയ്ക്ക്‌ നിരവധി ഭീഷണികള്‍ നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലേയ്ക്ക്‌ റോയ്‌ മാത്യു എന്ന ആര്‍ക്കിടെക്റ്റ്‌ എത്തിച്ചേരുകയും 'അര്‍ജുനന്‍' ആയി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ സാഹചര്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തലുകളുമാണ്‌ 'അര്‍ജുനന്‍ സാക്ഷി' എന്ന ഈ ചിത്രം പ്രേക്ഷകരോട്‌ പറയുന്നത്‌.

ആദ്യപകുതി പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ജിഞ്ജാസയും നല്ല അളവില്‍ ജനിപ്പിച്ചുവെങ്കിലും രണ്ടാം പകുതിയിലെ സംഭവങ്ങളുടെ പുരോഗതി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള തീവ്രതയോ അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ ഉണ്ടാക്കിയില്ല.

അഭിനയം എല്ലാവരുടേയും മികച്ചുനിന്നു. പ്രിഥ്വിരാജ്‌, ആന്‍ അഗസ്റ്റിന്‍, വിജീഷ്‌ (നൂലുണ്ട), ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയ എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

സലിം കുമാറും സുരാജ്‌ വെഞ്ഞാര്‍മൂടും കുറച്ച്‌ സീനുകളിലേ ഉള്ളൂവെങ്കിലും വളരെ മിതവും സ്വാഭാവികവുമായതോതില്‍ ഹാസ്യവും അഭിനയവും കാഴ്ചവച്ചു.

ഫോട്ടോഗ്രാഫിയും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ചിത്രത്തിണ്റ്റെ ആസ്വാദനത്തെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്‌.

ചില രംഗങ്ങളില്‍ സംവിധായകണ്റ്റെ സൂക്ഷ്മതക്കുറവും അപൂര്‍ണ്ണതയും ചിത്രത്തില്‍ കാണാം.

വില്ലന്‍മാരില്‍ ആദ്യത്തെ ആളിലേയ്ക്ക്‌ എത്തുന്നതിനുവേണ്ടി പിന്‍ തുടരുന്ന രംഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. റോയ്‌ മാത്യുവിണ്റ്റെ ഒാരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുന്നിടത്തുനിന്ന് അവരെ തിരിച്ച്‌ പിന്തുടരുമ്പോള്‍ കുറച്ചുകൂടി ബുദ്ധിയും സൂക്ഷ്മതയും പ്രദര്‍ശിപ്പിക്കേണ്ടിടത്ത്‌ നേരെ കാറോടിച്ച്‌ പിന്തുടരുകയും പിന്നാലെ തന്നെ നടന്നുചെല്ലുകയും ചെയ്യുന്നത്‌ കുറച്ച്‌ ആര്‍ഭാടമായിപ്പോയി.

വില്ലന്‍മാരുമായി ധാരണയാകുന്നിടത്ത്‌ തെളിവുകള്‍ കൈമാറാതെ തന്നെ വളരെ സിമ്പിളായി ഒപ്പിട്ടുകൊടുത്തതും സംശയാസ്പദമാണ്‌. അതിനുശേഷം നടക്കുന്ന ഫൈറ്റും അതിന്നൊടുവില്‍ കോഴിയെ ആട്ടി കൂട്ടില്‍ കയറ്റുന്ന പോലുള്ള സീനും പ്രേക്ഷകര്‍ക്ക്‌ വിശ്വാസ്യത ജനിപ്പിക്കാന്‍ പ്രാപ്തമായില്ല.

രണ്ടാം പകുതിയില്‍ ചില സീനുകളില്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമായ രീതിയിലുള്ള അവതരണവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും ഈ ചിത്രത്തിണ്റ്റെ ആസ്വാദനമൂല്ല്യം വളരെയധികം ഉയര്‍ത്തുമായിരുന്നു എന്ന് തോന്നി. പ്രേക്ഷകരും ഒരു പക്ഷേ ഈ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയതിനാലാവാം പ്രേക്ഷകരില്‍നിന്നുള്ള പ്രതികരണം അത്ര പോസിറ്റീവ്‌ അല്ലാതിരിക്കാന്‍ കാരണം.

പൊതുവേ പറഞ്ഞാല്‍ പൃഥ്യിരാജിണ്റ്റെ സമീപകാല ചിത്രങ്ങളില്‍ വച്ച്‌ അതിമാനുഷീകതയും ഒാവര്‍ ഹീറോയിസവും ഇല്ലാതെ തന്നെ ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം.

ഭേദപ്പെട്ട ഒരു തിരക്കഥയും ആവറേജില്‍ കവിഞ്ഞ ആസ്വാദനാക്ഷമതയും കുറച്ച്‌ സാമൂഹികപ്രതിബദ്ധതയുടെ സൂചനകളും നല്‍കുന്ന ഒരു ചിത്രം.

രഞ്ജിത്‌ ശങ്കറില്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന അമിതപ്രതീക്ഷയെ സാക്ഷാത്‌ കരിക്കാനാകാത്തതിണ്റ്റെ കുറവും ഈയിടെയുള്ള പൃഥ്യിരാജിണ്റ്റെ സിനിമകളോടുള്ള അപ്റീതിയും ഈ ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നതാണ്‌ മറ്റൊരു സത്യം.

Rating: 6.5 /10

16 comments:

സൂര്യോദയം said...

പൃഥ്യിരാജിണ്റ്റെ സമീപകാല ചിത്രങ്ങളില്‍ വച്ച്‌ അതിമാനുഷീകതയും ഒാവര്‍ ഹീറോയിസവും ഇല്ലാതെ തന്നെ ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം.

ഭേദപ്പെട്ട ഒരു തിരക്കഥയും ആവറേജില്‍ കവിഞ്ഞ ആസ്വാദനാക്ഷമതയും കുറച്ച്‌ സാമൂഹികപ്രതിബദ്ധതയുടെ സൂചനകളും നല്‍കുന്ന ഒരു ചിത്രം.

രഞ്ജിത്‌ ശങ്കറില്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന അമിതപ്രതീക്ഷയെ സാക്ഷാത്‌ കരിക്കാനാകാത്തതിണ്റ്റെ കുറവും ഈയിടെയുള്ള പൃഥ്യിരാജിണ്റ്റെ സിനിമകളോടുള്ള അപ്റീതിയും ഈ ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നതാണ്‌ മറ്റൊരു സത്യം.

VISHNU said...

ഞാനും പടം കണ്ടു....പ്രതീക്ഷകളെല്ലാം തവിടുപൊടിയായി ........നല്ല റിവ്യൂ....പക്ഷേ മാര്‍ക്ക്‌ റിവ്യൂ വിനോട് യോജിക്കുന്നില്ല. Maximum 5/10 is enough.

വിന്‍സ് said...

ജാഡ യങ്ങ് സൂപ്പര്‍സ്റ്റാറിന്റെ പടങ്ങള്‍ ഒന്നിനൊന്നു വച്ചു പൊട്ടുകയാണല്ലോ ..... ഇവന്റെ പടത്തിനു കാശു കൊടുത്തു ജനം പോവുന്നുണ്ടല്ലോ അതു തന്നെ വലിയ കാര്യം

സൂര്യോദയം said...

VISHNU.. പ്രധാനമായി ഈ ചിത്രത്തെ ബാധിച്ചിരിക്കുന്ന പ്രശ്നം ഞാന്‍ സൂചിപ്പിച്ചപോലെ രഞ്ജിത്‌ ശങ്കറില്‍ നിന്നുള്ള അമിത പ്രതീക്ഷ തന്നെയാണ്‌. ഒരു പക്ഷേ, ഇതൊരു നവാഗതനാണ്‌ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരുന്നതെങ്കില്‍ നല്ല അഭിപ്രായം കൂടുതല്‍ ഉണ്ടാക്കാനാകുമായിരുന്നു എന്നു തോന്നി.

വിന്‍സ്‌... സൂപ്പര്‍ സ്റ്റാറിസം കാര്യമായി ഉപയോഗിക്കാതെ പൃഥ്യിയെ ഉപയോഗിച്ചിരിക്കുന്നു എന്നതും അതിന്‌ പൃഥ്യി തയ്യാറായി എന്നതും നല്ലൊരു സൂചന തന്നെയല്ലേ... :)

വിന്‍സ് said...

സൂപ്പര്‍ സ്റ്റാറോ?? ഒറ്റക്കു ഒരൊറ്റ പടം പോലും മെഗാ ആക്കാത്ത ആളെ സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിച്ചാ കുറേ കഴിയുമ്പം വീട്ടില്‍ ഇരിക്കേണ്ടി വരും. ആസിഫ് അലി .... പുള്ളിക്കു അഭിനയിക്കാനും അറിയാം, ഒരു പ്രസന്‍സും ഉണ്ട് .... ഒരു പത്തു കൊല്ലം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആസിഫ് ആയേക്കാം. പ്രത്ഥ്വിയുടെ സീരിയസ് ആയിട്ടുള്ള ഡയലോഗ് പ്രസന്റേഷനോ, ഒച്ചക്ക് സംസാരിക്കുന്ന സീനുകളോ ഒക്കെ അസഹനീയം!!!

സൂര്യോദയം said...

വിന്‍സ്‌... സൂപ്പര്‍ സ്റ്റാര്‍ എന്ന് ഞാന്‍ വിളിച്ചില്ല :) 'സൂപ്പര്‍ സ്റ്റാറിസം' എന്നാണ്‌ പറഞ്ഞത്‌... തല്‍ക്കാലം അത്‌ 'ഹീറോയിസം' എന്ന് തിരുത്തി വായിച്ചാലും മതി :)

BMK said...
This comment has been removed by the author.
Hot Gals said...

ivide ellavarudeyum oru sookkedu aanu kanda chemmaneyum cheruppukuthiyum pokki parayuka.asif ali ennavanu oru screen presensum illa.porathathinu koora abhinayavum.prithvi is prithvi.yuva tharangalil ayaal allaathe aarkku kazhinju janangalkkkidayil ithra swadeenam undakkaan ?

VISHNU said...
This comment has been removed by the author.
VISHNU said...

@സൂര്യോദയം
"സൂപ്പര്‍ സ്റ്റാറിസം കാര്യമായി ഉപയോഗിക്കാതെ പൃഥ്യിയെ ഉപയോഗിച്ചിരിക്കുന്നു എന്നതും അതിന്‌ പൃഥ്യി തയ്യാറായി എന്നതും നല്ലൊരു സൂചന തന്നെയല്ലേ.."

ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു ..:)
http://bhoolokan.blogspot.com/

ദുശ്ശാസ്സനന്‍ said...

@hotgals..
ivan enthu swadheenam undakki enna parayunanthu ? aa bhaagam manassilayilla..

Ricky said...

chila bhaagangal il "Kadhayil chodyamilla" enna board um aayi director nilkunnath pole thonni. Kurach koodi twists aakaamaayirunnu ennu thonni.

സൂര്യോദയം said...

മൂവീരാഗ എന്ന ഒരു സൈറ്റില്‍ 'അര്‍ജുനന്‍ സാക്ഷി' എന്ന സിനിമയുടെ റിവൂ സംബന്ധിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ കമന്റുകള്‍ രേഖപ്പെടുത്തിയപ്പോള്‍ (റിവ്യൂവിനോട്‌ വിയോജിച്ചുള്ള അഭിപ്രായങ്ങള്‍), വസ്തുതകള്‍ക്ക്‌ നിരക്കാത്ത ആരോപണങ്ങളും കളിയാക്കലുകളുമായി ചില പ്രബുദ്ധരായ സിനിമാ ബുദ്ധിജീവികളും ആ സൈറ്റിന്റെ എഡിറ്ററും പല തവണ വന്നിരുന്നു. ഒടുവില്‍ കാര്യങ്ങളെല്ലാം ഒരു ആരോഗ്യകരമായ രീതിയില്‍ ചര്‍ച്ച ചെയ്ത്‌ അവസാനിപ്പിക്കുകയും ചെയ്തു. അതിനുശേഷം വീണ്ടും 'സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്‌' എന്ന പേരില്‍ ഈ കമന്റുകള്‍ എടുത്ത്‌ കാട്ടി ഇതില്‍ ചിലതെല്ലാം ഒരേ ഐ.പി.യില്‍ നിന്നുള്ളതാണെന്ന് ചൂണ്ടിക്കാട്ടി വലിയ കണ്ടെത്തലുകളും ആരോപണങ്ങളുമായി ഇതിന്റെ എഡിറ്റര്‍ വീണ്ടും രംഗത്തെത്തി. ഇവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ വളരെ മാന്യമായ ഭാഷയില്‍ നല്‍കിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഇവര്‍ വിശദീകരണക്കുറിപ്പ്‌ പബ്ലിഷ്‌ ചെയ്യാതായി. അതായത്‌, അവരുടെ അഭിപ്രായം പറഞ്ഞു, ഇനി മറുപടി വേണ്ട എന്നുള്ള സ്റ്റെയില്‍. അതിനു വിരോധം ഇല്ലായിരുന്നു, പക്ഷേ, ഇത്‌ വായനക്കാരുടെ പങ്കാളിത്തത്തെ ഒരുപാട്‌ വിലമതിക്കുന്ന സൈറ്റ്‌ ആണെന്ന അവകാശമുന്നയിച്ചതിന്റെ തൊട്ടുപിന്നാലെ സംഭവിച്ചതിനാലാണ്‌ വിഷമം. എന്തായാലും, അവര്‍ക്കുള്ള മറുപടി മറ്റ്‌ സൈറ്റുകളിലൂടെയെങ്കിലും കുറച്ചുപേരെങ്കിലും അറിയണമെന്ന ഉദ്ദേശത്തോടെ ആ കമന്റ്‌ താഴെ കൊടുക്കുന്നു:

Mr.Editor, ഞാന്‍ പറഞ്ഞ കാര്യത്തിന്റെ പൊരുള്‍ പിടികിട്ടാത്തതാണോ അതോ പിടികിട്ടിയിട്ടും അങ്ങ്‌ അഭിനയിച്ച്‌ തകര്‍ക്കുകയാണോ? ഞാന്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു ഞാന്‍ ജോലി ചെയ്യുന്നത്‌ 500 ല്‍ അധികം പേര്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിലാണെന്നും അവിടെ നിന്ന് ആര്‌ കമന്റ്‌ എഴുതിയാലും ഒരേ ഐ.പി. തന്നെയാണ്‌ വരിക എന്നും. എന്നിട്ടും താങ്കള്‍ ഉറപ്പിച്ച്‌ പറയുന്നു J യും Joanappa ഉം ഞാനും എല്ലാം ഒന്നു തന്നെയെന്ന്. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്‌.. നിങ്ങളോട്‌ അനുഭാവപൂര്‍വ്വമല്ലാത്ത മറ്റേ കമന്റുകള്‍ കൂടി ഞാന്‍ വേറെ പോയിരുന്ന് എഴുതിയതാണെന്ന് പറഞ്ഞില്ലല്ലോ... നന്ദി.... ഐ.പി. യ്ക്കും താങ്കള്‍ക്കും നന്ദി. :)

ഇവിടെ സൂചിപ്പിച്ചിരിക്കുന്ന പോലെ സൂര്യോദയം എന്ന പേരില്‍ കമന്റ്‌ എഴുതിയത്‌ ഞാനാണ്‌. അത്‌ എന്റെ ബ്ലോഗര്‍ നേയിം ആണ്‌. പിന്നീട്‌ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടി വന്നപ്പോള്‍ ബ്ലോഗര്‍ നെയിം വേണ്ട, സ്വന്തം പേരു തന്നെ മതി എന്ന തീരുമാനം കൊണ്ടാണ്‌ അങ്ങനെ തുടര്‍ന്നത്‌. സൂര്യോദയം എന്ന പേരില്‍ വേറെ കമന്റൊന്നും നിങ്ങള്‍ക്ക്‌ കിട്ടിയിട്ടില്ലെന്ന് സ്ഥിരീകരിക്കാമല്ലോ... മാത്രമല്ല, സൂര്യോദയം എന്ന പേരില്‍ എഴുതിയത്‌ എന്റെ സിനിമാ റിവ്യൂ സൈറ്റിലെ ഒരു സെന്റന്‍സ്‌ മാത്രമാണ്‌. അത്‌ ഒരു അഭിപ്രായം മാത്രമായാണ്‌ എഴുതിയത്‌. അത്‌ ഒരു തര്‍ക്കത്തിനും വേണ്ടി അല്ലായിരുന്നു. അല്ലാതെ റിവൂവിനോട്‌ വിയോജിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടല്ല എന്നതും ശ്രദ്ധിക്കുമെന്ന് കരുതുന്നു. അതുകൊണ്ട്‌ തന്നെ 'ന്റ' യും 'ണ്‌റ്റ' യും വരെ കണ്ടുപിടിച്ച്‌ കഷ്ടാപ്പെടല്ലേ സുഹൃത്തേ.. :)

വായനക്കാരുടെ പങ്കാളിത്തത്തിന്‌ നിങ്ങള്‍ കല്‍പിക്കുന്ന വില മനസ്സിലായി. അതുകൊണ്ടാണല്ലോ വിശദീകരിച്ചിട്ടും വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ തുടരുന്നത്‌. നിങ്ങള്‍ ഉദ്ദേശിക്കുന്നവരുടെ പങ്കാളിത്തം തുടരട്ടെ... 'കബളിപ്പിച്ചു' എന്ന പ്രയോഗം സ്വന്തം പേരില്‍ ചേര്‍ക്കുന്നതാവും നല്ലത്‌, കാരണം, ഒരേ ഐ.പി. യില്‍ നിന്നു വന്നു എന്ന ഒരൊറ്റ കാരണത്താല്‍ സ്വന്തം അഭിപ്രായം പറഞ്ഞ ഒന്ന് രണ്ടുപേരോട്‌ നിങ്ങള്‍ ചെയ്ത പ്രവര്‍ത്തിയാണത്‌. നിങ്ങളുടെ സൈറ്റില്‍ പബ്ലിഷ്‌ ചെയ്യാതെ വന്നപ്പോള്‍ എന്തെങ്കിലും ടെക്നിക്കല്‍ പിശകാകും എന്ന് കരുതി അവര്‍ വീണ്ടും പോസ്റ്റ്‌ ചെയ്തു നോക്കിക്കാണും. ഇവിടെ ഒരു അതിബുദ്ധിമാനായ Editor കബളിപ്പിക്കുന്നത്‌ ഗണിച്ചുനോക്കി കബളിപ്പിക്കാനിരിക്കയാണെന്നറിയാത്ത പാവങ്ങള്‍... അല്ലെങ്കില്‍ ശരിയായ പങ്കാളിത്തം അറിയാത്ത Paid മീഡിയാ മാര്‍ക്കറ്റിങ്ങുകാര്‍...

ഇതൊക്കെ ഇത്ര വലിയ ഒരു പ്രശ്നമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാത്രം എന്തുസംഭവിച്ചു സുഹൃത്തേ.... നിങ്ങള്‍ ചില കമന്റുകള്‍ മുക്കി എന്ന് തന്നെ വിചാരിക്കുക. അതിനിപ്പോ എന്താ പ്രശ്നം? അത്‌ നിങ്ങളുടെ സ്വാതന്ത്ര്യമല്ലേ? ആരോപിക്കുന്നവര്‍ ആരോപിക്കട്ടെ. അത്‌ ന്യായീകരിക്കാന്‍ വേണ്ടി ഒരു ക്രിയേറ്റീവ്‌ സംവാദത്തില്‍ ഏര്‍പ്പെട്ട എന്നെ വീണ്ടും വീണ്ടും ഉപയോഗിച്ച്‌ നിങ്ങള്‍ നിങ്ങളുടേ 'പ്രിയപ്പെട്ട' വായനക്കാരെ ദുഖകരമായ അവസ്ഥയിലെത്തിച്ചതിന്‌ എന്നെയല്ല കുറ്റം പറയേണ്ടത്‌.. സ്വയം വിഴുപ്പലക്കിയതിന്റെ ശിക്ഷ മാത്രമാകുന്നു അത്‌.

സൂര്യോദയം said...

Continued...

മൂവീരാഗ എന്ന നിങ്ങളുടെ സൈറ്റില്‍ ഒരു ബോര്‍ഡ്‌ കൂടി തൂക്കുന്നത്‌ നന്നായിരിക്കും.. "ഒരേ ഐ.പി. യില്‍ നിന്നുവരുന്ന ഒന്നില്‍ കൂടുതല്‍ കമന്റുകള്‍ പബ്ലിഷ്‌ ചെയ്യില്ല. അതുകൊണ്ട്‌ വേഗമാകട്ടേ.. കമന്റ്‌ എഴുതാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്നവര്‍ ഒരേ ഓഫീസില്‍ ആണെങ്കില്‍, 1000 പേരുള്ള സ്ഥാപനത്തില്‍ നിന്നാണെങ്കിലും 'ഒന്നാമനായി' കമന്റ്‌ പോസ്റ്റ്‌ ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നു'. ('റിവ്യൂ ഉഗ്രനായിരുന്നൂ സാറേ.. സാറാണ്‌ സാറേ ശരിക്കും കേമന്‍' തുടങ്ങിയ കമന്റുകളാണേല്‍ ഒരേ ഐ.പി. യില്‍ നിന്നാണെങ്കിലും വിരോധമില്ല)

Rajesh said...

@ Sooryodayam - I didnt see the blog/comment or whatever where you seem to have done this long discussions. But I appreciate that you have taken so much time and effort to explain it like this. I have also found that many famous Malayalam bloggers wont publish the comments when the comments successfully contradict them. Good work boss.

സൂര്യോദയം said...

Thanks Rajesh :)