Monday, January 10, 2011
ട്രാഫിക്
കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ചയ്
സംവിധാനം: രാജേഷ് പിള്ള
സെപ്റ്റംബര്‍ 16 എന്ന ദിവസം... വിവിധ തലങ്ങളില്‍ ജീവിക്കുന്ന നാലുപേര്‍...
സുദേവന് (ശ്രീനിവാസന്) എന്ന ട്രാഫിക് കോണ്‍സ്റ്റബിള്‍ - ഒരു കൈക്കൂലി കേസില്‍ പിടിയിലായതിനുശേഷം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍കൊണ്ട് ജോലിയില്‍ തിരിച്ച് ജോയിന്‍ ചെയ്യുന്നു...
ഡോക്ടര്‍ ആബേല്‍ (കുഞ്ചാക്കോ ബോബന്) - തന്റെ ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി പുത്തന്‍ കാറ് സമ്മാനിക്കാനുള്ള ഒരുക്കത്തില്‍
റൈഹാന്‍ (വിനീത് ശ്രീനിവാസന്) - തന്റെ തീവ്രമായ ആഗ്രഹത്തിനൊടുവില്‍ ടി.വി. ജേര്‍ണലിസ്റ്റ് ആയി ജോലികിട്ടി തന്റെ ആദ്യത്തെ ദിവസം ആരംഭിക്കുന്നു... അതും സിദ്ധാര്‍ഥ് ശങ്കര്‍ (റഹ് മാന്‍) എന്ന സൂപ്പര്‍ സ്റ്റാറുമായുള്ള അഭിമുഖത്തിന്
റൈഹാന്റെ സുഹൃത്ത്ര് രാജീവ് (ആസിഫ് അലി) തന്റെ ബൈക്കില്‍ റൈഹാനെ ഡ്രോപ്പ് ചെയ്യാന്‍ പുറപ്പെടുന്നു...
ഇവരെല്ലാവരും ഒരു ട്രാഫിക് ജംക് ഷനില്‍ നിന്ന് അവരുടെ കൃത്യങ്ങളുമായി പുറപ്പെടുന്നു.
തുടര്‍ന്നുണ്ടാകുന്ന ഒരു ആക്സിഡന്റ്... തുടര്‍ന്നുള്ള നിമിഷങ്ങള്‍ ഇവരുടെയെല്ലാവരുടേയും ജീവിതത്തെ പല തരത്തില്‍ ബന്ധിപ്പിക്കുന്നു. ഇവരുടെ ജീവിതങ്ങളെ ദുരന്തങ്ങളിലേയ്ക്കും പുണ്യങ്ങളിലേയ്ക്കും, തെറ്റുകളില്‍നിന്ന് ശരിയിലേയ്ക്കും ഗതിമാറ്റിക്കൊണ്ടുള്ള ഒരു ത്രില്ലിംഗ് റൈഡ് ആകുന്നു ഈ സിനിമ. ഈ യാത്രയില്‍, ഇവരുടെ ഓരോരുത്തരേയും ബന്ധപ്പെട്ടുകിടക്കുന്നവരുടേയും കാര്യങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഈ ചിത്രം ക്രമീകരിച്ചിരിക്കുന്നു.
വളരെ ബ്രില്ലിയന്റ് ആയ ഒരു സംരംഭം എന്നാണ് ഈ ചിത്രത്തെക്കുറിച്ച് ഒറ്റ വാക്കില്‍ പറയാനുള്ളത്.
പ്രേക്ഷകരെ ആകാംഷയുടെ മുള് മുനയില്‍ നിര്‍ത്തുവാനും ഹൃദയത്തെ സ്പര്‍ശിച്ച് പിടിച്ചിരുത്തുവാനും സാധിച്ചിരിക്കുന്നു എന്നത് തന്നെ ഈ ചിത്രത്തിന്റെ വിജയത്തെ കാണിക്കുന്നു.
പ്രധാന വേഷങ്ങളിലെത്തുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം ഇവരോട് ബന്ധപ്പെട്ടു കിടക്കുന്ന മറ്റ് എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ ഒരു വ്യക്തിത്വവും പ്രാധാന്യവും നല്കുവന് സാധിച്ചിരിക്കുന്നു എന്നതും വിവിധ കോണുകളില്‍ നിന്നുള്ള കാര്യങ്ങളെ വളരെ ലോജിക്കലായി ഏകോപിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും ഇതിന്റെ തിരക്കഥാകൃത്തുക്കളെ പ്രത്യേകം അഭിനന്ദിക്കുവാന്‍ വക നല്കുന്നു.
വളരെ സാധാരണ പ്രേക്ഷകര്‍ക്ക് ഒരല്‍പ്പം തലച്ചോറ് പ്രവര്‍ത്തിപ്പിക്കേണ്ട തരത്തിലാണ് ഇതിന്റെ രംഗങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത് എന്നത് ഒരു കുറവായി പറയുന്നതിനേക്കാള്‍ മികവായി ചൂണ്ടിക്കാട്ടാനാണ് പലരും താല്പര്യപ്പെടുക. ഇടയ്ക്ക് ഡോക്ടര്‍ ആബേലിന്റെ ഒരു നെഗറ്റീവ് ആയ ഇടപെടല്‍ എന്തോ ഒരു അസ്വാസ്ഥ്യം ജനിപ്പിച്ചു. എന്തോ ഒരു അപാകത...
ഏറ്റെടുത്ത ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അതിന്റെ ത്രില്ലും എനര്‍ജിയും പരിഗണിക്കുമ്പോള്‍ ശ്രീനിവാസന് തന്റെ ചലനങ്ങളിലും ഭാവങ്ങളിലും അത് പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കാനായില്ല എന്ന് തോന്നി.
അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. ആസിഫ് അലി പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
രണ്ട് മണിക്കൂര്‍ ഈ ട്രാഫിക്കില്‍ പെടുന്ന നമുക്ക് അത് ശരിക്കും ആസ്വദിക്കാനാകുന്നു എന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
Enjoy the Traffic!
(Rating : 7 / 10)
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Subscribe to:
Post Comments (Atom)
7 comments:
രണ്ട് മണിക്കൂര്‍ ഈ ട്രാഫിക്കില്‍ പെടുന്ന നമുക്ക് അത് ശരിക്കും ആസ്വദിക്കാനാകുന്നു.
Enjoy the Traffic!
എല്ലാ റിവ്യൂ കളും പറയുന്നത് ഒന്ന് തന്നെ!! നല്ല ചിത്രം!! ഇത് നന്നായി ഓടട്ടെ!! ആശംസകള്‍!!
മലയാള കമേഴ്സ്യല്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ ഇല്ല എന്നുള്ളവര്ക്കൊരു മറുപടി കൂടിയാണ് ട്രാഫിക്. വളരെ ക്രിസ്പായ സ്ക്രിപ്റ്റ്. അനാവശ്യ മെലോഡ്രാമകളില്ല, സെന്റിമെന്റ്സ് സീനുകളില്ല. ഓവര്‍ ഡീറ്റെയിത്സ് ഇല്ല. എല്ലാം ആവശ്യത്തിനു മാത്രം. ടെക്നിക്കലിയും പടം ഏറെ നന്നായിട്ടൂണ്ട്. ഒരു കാമറാമന്റെ ആദ്യചിത്രമെന്നു വിശ്വസിക്കാന്‍ തോന്നുന്നില്ല.
ഡെഡിക്കേഷനും ഹാര്‍ഡ് വര്‍ക്കും ഉള്ള ഒരു ടീമിന്റെ വിജയമാണ് ട്രാഫിക്.
ഈ ചിത്രം കാണാതിരിക്കുന്നത് പ്രേക്ഷകന് ഒരു നഷ്ടമാണ്.
a case of brain death(cerebral artery bleed extending to the ventricles)....a case of failing heart(cardiomyopathy with all sorts of arrythmias)...and the story of course stimulate your brain and touches ur heart.
Traffic is really a film that diserves standing ovation
ആസിഫ് അലി കൊള്ളാം അല്ലേ ..... ചില കല്ലു കടികള്‍ ഒഴിച്ചാല്‍ നല്ല സിനിമ തന്നെ! നൂറു നൂറ്റമ്പതു സ്പീഡില്‍ ഓടുന്ന വണ്ടിയില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതു മോശം ആയി പോയി :) അതു പോലെ സിറ്റി പോലീസ് കമ്മീഷണറുടെ എമര്‍ജന്‍സി മീറ്റിങ്ങിലെ ഒരു മെമ്പര്‍ ട്രാഫിക്കിലെ ഒരു കോണ്‍സ്റ്റബിള്‍ ... ഹിഹിഹി :)
ഒടുവില്‍ ബിലാല്‍ കോളനിയിലൂടെ എണ്പതു കിലോമീറ്റര്‍ സ്പീഡില്‍ ഓടുന്ന സ്കോര്‍പിയോയുടെ മുന്നില്‍ അതിനു വഴിയൊരുക്കി നൂറു കിലോമീറ്റര്‍ സ്പീഡില്‍ ആസിഫ് അലി ഓടുന്ന ഓട്ടം അതി ഗംഭീരം !!!
സിറ്റി പോലീസ് കമ്മീഷണര്‍ വിളിക്കുന്ന എമര്‍ജന്‍സി മീറ്റിങ്ങില്‍ ഒരു... ട്രാഫിക് പോലീസ് കോന്‍സ്ടബില്‍ !!
അതും കൈക്കൂലി കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ശേഷം ജോലിക്ക് തിരിച്ചു കയറുന്ന അതെ ദിവസം !!!
അമ്പമ്പോ....
പിന്നെ, ഹൃദയം പാലക്കാട്ടേക്ക് കൊണ്ട...് പോകാന്‍ ഹെലികോപ്ടര്‍ ലഭ്യമല്ലാത്തത്തിനു കാരണം പറയുന്നത് മോശം കാലാവസ്ഥ !!
പക്ഷെ.. അപകടം ഉണ്ടായ സ്ഥലത്ത് ഉണ്ടായിരുന്ന റഹ്മാന്, അതും കഴിഞ്ഞു ഇന്ത്യവിഷന് സ്റ്റുഡിയോയില്‍ പോയി ഇന്റെര്‍വ്യൂവും കൊടുത്ത ശേഷം പാലക്കാട്ടേക്ക് പോയത് ഹെലികോപ്ടറില്‍ !! അപ്പ കാലാവസ്ഥക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു ...
മാത്രമല്ല ... കൊച്ചി മുതല്‍ പാലക്കാട് വരെ ഉള്ള റോഡ് കാണിക്കുന്ന വേളകളില്‍ ഒന്നും ഒരു കാലാവസ്ഥാ പ്രശ്നവും നമ്മള് കാണുന്നുമില്ല !!
എന്തൊരു ദുര്‍ബലമായ തിരക്കഥ !!
ഒരു എമര്‍ജന്‍സി മിഷന് പ്ലാന്‍ ചെയ്യുന്നത് കണ്ടാല്‍ ചിരി വരും !!
ഒരു alternative/contingency പ്ലാനും ഇല്ല !!
മിഷനിടയില്‍ വണ്ടിക്കോ ഡ്രൈവര്‍ക്കോ എന്തെങ്കിലും കുഴപ്പം പറ്റിയാല്‍ എന്ത് ചെയ്യണം എന്നൊരു പ്ലാനും ഇല്ല ...! ഒരു ബൈ സ്ടാണ്ടര് വണ്ടി , ഡ്രൈവര്‍ ഒന്നുമില്ല !!
അന്യായ പടം ...
ഫയങ്കര തിരക്കഥ എന്നൊക്കെ ആള്ക്കാര് പറയുന്നത് കെട്ടു കാണാന്‍ പോയതാ...
പടം മൊത്തത്തില്‍ ഒരു നല്ല entertainer ആണെന്ന് സമ്മതിക്കുന്നു...
പിന്നെ പുതുമ വരുത്താനായി കുറെ പഴഞ്ചന്‍ ഫ്ലാഷ് ബാക്ക് തക്കിടികള്‍ !!!

Post a Comment