Saturday, December 04, 2010
സഹസ്രം
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഡോ: എസ്. ജനാര്ദ്ദനന്
നിര്‍മ്മാണം: ത്രിലോഗ് സുരേന്ദ്രന് പിള്ള പന്തളം
പഴയ ഒരു മനയും അതിനെ ചുറ്റിപ്പറ്റിയുള്ള പൂര്‍വ്വകാല കഥയും, ആ മനയില്‍ നടക്കുന്ന സിനിമാഷൂട്ടിങ്ങും അതിന്നിടയില്‍ സംഭവിക്കുന്ന ഒരു കൊലപാതകവും തുടര്‍ന്ന് നടക്കുന്ന പോലീസ് അന്വേഷണങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവിയലാണ് സഹസ്രം എന്ന ഈ സിനിമ.
സിനിമാഷൂട്ടിങ്ങിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജഗതി ശ്രീകുമാറും, കലാ സംവിധായകനായി ബാലയും, ഡയറക്ടറായി കോട്ടയം നസീറും, വില്ലന്‍ റോളിലുള്ള അഭിനേതാവായി സുരേഷ് കൃഷ്ണയും പോലീസ് ഓഫീസറായി സുരേഷ് ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്നു. മനയുടെ ഉടമയും പഴയതലമുറയിലെ ജീവിച്ചിരിക്കുന്ന കണ്ണിയുമായി റിസബാവയ്മു അദ്ദേഹത്തിണ്റ്റെ മകളായി ലക്ഷ്മി ഗോപാലസ്വാമിയും പുതുമുഖ നടിയായി സന്ധ്യയും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.
സ്വതവേ മയക്ക് മരുന്ന് കുത്തിവെച്ച് ജിവിക്കുന്ന കലാസംവിധായകനായ ബാലെ, തണ്റ്റെ പരാമര്‍ശം മൂലം ആത്മഹത്യെ ചെയ്ത തണ്റ്റെ പ്രണയിനിയെക്കുറിച്ചോര്‍ത്ത് ജീവിതം തള്ളിനീക്കുമ്പോള്‍ പുതിയ ഒരു സിനിമയുടെ സെറ്റിലേയ്ക്ക് പോകുവന്‍ നിര്‍ബന്ധിതനാകുന്നു. താന്‍ സെറ്റ് തയ്യാറാക്കേണ്ട മനയില്‍ എത്തിയ ബാലെ, അവിടെ ചില ആളുകളേയും ചില സന്ദര്‍ഭങ്ങളും അക്രമങ്ങളും കാണുവാനിടയാകുന്നു. അവിടെനിന്ന് വണ്ടിയുമായി ഓടി രക്ഷപ്പെട്ട് ഹോട്ടലില്‍ കിടന്നുറങ്ങി എഴുന്നേറ്റതിനുശേഷം ആ മനയുടെ ഉത്തരവാദപ്പെട്ടവരോടൊപ്പം അവിടെ എത്തിയപ്പോല്‍ ഇടിഞ്ഞു പൊളിഞ്ഞ് നശിക്കാറായ ഒരു മന മാത്രം അവിടെ കണ്ട് അത്ഭുതപ്പെടുന്നു. താന്‍ ദര്‍ശിച്ചതെല്ലാം തോന്നലോ അതോ മരിച്ച ആത്മാക്കളുടെ ചരിത്രത്തിണ്റ്റെ റീ വൈണ്ട് ചെയ്ത ഷോ ആണോ എന്ന് തീര്‍ച്ചയാകാതെ സംശയിച്ച് നില്ക്കുന്നു. ഇദ്ദേഹത്തിന് മാത്രമായി ചില ദര്‍ശനങ്ങളും തോന്നലുകളും ഉണ്ടാകുകയും ഷൂട്ടിങ്ങില്‍ ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ആ സെറ്റില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ഷൂട്ടിങ്ങിനിടയില്‍ ഒരു മരണം നടക്കുകയും സംഭവസ്ഥലത്തിന് പരിസരത്ത് മയക്കുമരുന്ന് കുത്തിവച്ച നിലയില്‍ ബാലെയെ കാണാനിടയാകുകയും കൊലപാതകിയായി തീര്‍ച്ചപ്പെടുത്തി അറസ്റ്റ് ചെയ്ത് മാനസികരോഗ ചികിത്സയ്ക്ക് അയക്കപ്പെടുകയും ചെയ്യുന്നു.
മരിച്ച നടന് മന്ത്രിയുടെ മകനായതിനാല്‍ വിദഗ്ദനായ ഓഫീസറായ വിഷ്ണു സഹസ്രനാമം എന്ന സുരേഷ് ഗോപി എത്തുകയും കേസന്വേഷണങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.
ഇദ്ദേഹം യക്ഷിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നിടത്താണ് ഇടവേള.
തുടര്‍ന്ന് യക്ഷിയും മനുഷ്യരും ഗൂഢാലോചനകളും അന്വേഷണങ്ങളും കണ്ടെത്തലുകളുമായി കഥ മുന്നോട്ട് പോകുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഛായ പലപ്പോഴും നമ്മുടെ മനസ്സിലേയ്ക്ക് കടന്നുവരുന്ന തരത്തില്‍ വളരെ പാകപ്പെടുത്തിയെടുത്തതാകുന്നു ഇതിണ്റ്റെ പല രംഗങ്ങളും. മണിച്ചിത്രത്താഴിലെ വളരെ പ്രശസ്തമായ ശോഭനയുടെ നൃത്തഗാനരംഗം വ്യക്തമായി ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു നൃത്തഗാനരംഗവും ഇതിലുണ്ട്.
സസ്പെന്‍സ് വര്‍ദ്ധിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന് കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. അതിനുവേണ്ടി ഉണ്ടാക്കിയെടുത്തിട്ടുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം ഏച്ച് കെട്ടിയതായി അനുഭവപ്പെടുകയും ചെയ്യുന്നു.
ചിത്രത്തില്‍ പലവട്ടം യക്ഷിയുടെ സാന്നിദ്ധ്യം കാണിക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായ സുരേഷ് ഗോപി അതിനെക്കുറിച്ച് അധികം ആകുലപ്പെടുന്നില്ല. 'അതെന്തെങ്കിലുമാകട്ടെ, നമ്മുടെ കേസിണ്റ്റെ കാര്യം എങ്ങനെയെങ്കിലും ശരിയായാല്‍ മതി' എന്ന അഭിപ്രായം പറയുകയും ചെയ്യുന്നത് പ്രേക്ഷകര്‍ക്കുള്ള ഒരു താക്കീതാണ്... അതായത്, 'യക്ഷിയുടെ കാര്യങ്ങളുടെ സാദ്ധ്യതകള്‍ നിങ്ങള്‍ തലപുകക്കേണ്ട, പകരം കേസ് അന്വേഷിച്ച് കണ്ടുപിടിച്ചോ എന്ന് മാത്രം നോക്കി കയ്യടിച്ചാല്‍ മതി' എന്നര്‍ത്ഥം.
അവസാനം കേസ് അന്വേഷിച്ച് കണ്ടുപിടിക്കുന്നത് പോലീസാണെങ്കിലും ക്രെഡിറ്റ് യക്ഷി കൊണ്ടുപോകുകയും പ്രേക്ഷകര്‍ അന്തം വിട്ട് (ആരെങ്കിലും തീയ്യറ്ററില്‍ ഉണ്ടെങ്കില്‍) ഇറങ്ങിപ്പോകുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു.
പഴയ മനയുടെ രംഗങ്ങളും സന്ദര്‍ഭങ്ങളും സംഭവങ്ങളും ഒരു പ്രത്യേക ദൃശ്യാനുഭവമായി അവതരിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നത് ഈ സിനിമയുടെ ഒരു നല്ല ഘടകമാകുന്നു. പല വട്ടം കണ്ട് കഴിഞ്ഞിട്ടുള്ള രീതികളിലൂടെയൊക്കെതന്നെയാണെങ്കിലും കുറേ കെട്ട് പിണഞ്ഞ സംഗതികളിലൂടെ കഥ കൊണ്ടുപോകാന്‍ നല്ലൊരു ശ്രമവും നടത്തിയിരിക്കുന്നു. പക്ഷേ, ആവര്‍ത്തനവിരസതകൊണ്ടോ സന്ദര്‍ഭങ്ങളുടെ തീവ്രതക്കുറവുകൊണ്ടോ സംഗതികളൊന്നും അത്ര പ്രശംസാത്മകമായ രീതിയില്‍ വന്നില്ല എന്നതാണ് ഈ സിനിമയുടെ പ്രധാന ന്യൂനത.
വ്യത്യസ്തമായ ഗെറ്റപ്പും അഭിനയവും കൊണ്ട് ബാലെ ശ്രദ്ധേയനായി. സുരേഷ് ഗോപിയുടെ പോലീസ് ഓഫീസര്‍ അത്ര ശോഭിച്ചില്ല. അഭിനേതാക്കളെല്ലം മോശമല്ലാത്ത നിലവാരം പുലര്‍ത്തി. ഈ ചിത്രത്തിലെ ഗാനങ്ങള്‍ മോശമല്ലാത്ത നിലവാരം പുലര്‍ത്തി.
പൊതുവേ പറഞ്ഞാല്‍ സമീപകാല ചിത്രങ്ങളുടെ ദയനീയതയില്‍ നിന്ന് വിട്ടുമാറി നില്ക്കുന്ന ഒരു ചിത്രം.
Rating: 4.5 / 10
കുറിപ്പ്: (വെള്ളിയാഴ്ച സെക്കണ്ട് ഷോയ്ക്ക് ആലുവ മാത തീയ്യറ്ററില്‍ 175 കപ്പാസിറ്റിയുള്ള ബാല്‍ക്കണിയില്‍ 30 പേര് മാത്രം. ഫസ്റ്റ് ഷോയും ശുഷ്കമായിരുന്നു എന്നാണ് ടിക്കറ്റ് ചെക്ക് ചെയ്യുന്ന ചേട്ടന് പറഞ്ഞത്. അതേ സമയം, കാസര്‍ക്കോട് കാദര്‍ഭായ് എന്ന സിനിമയ്ക്ക് നല്ല തിരക്കായിരുന്നു. പത്മയില്‍ കോക്ക് ടെയില്‍ ആണെന്ന് തെറ്റിദ്ധരിച്ച് കാണാന്‍ പോയ എണ്റ്റെ ഒരു സുഹൃത്ത് ഗതികേടുകൊണ്ട് കാസര്‍ക്കോട് കാദര്‍ഭായി കാണേണ്ടിവരികയും തണ്റ്റെ തലവിധിയെ പഴിച്ചുകൊണ്ട് എനിക്ക് രാത്രി തന്നെ ഫോണ്‍ ചെയ്യുകയുമുണ്ടായി. ആ സിനിമയുടെ അവസാനമായപ്പോഴേയ്ക്കും നല്ലൊരു ശതമാനം ആളുകളും ഓടി രക്ഷപ്പെട്ടിരുന്നു എന്നും ആളുകള്‍ ഇറങ്ങിപ്പോകുന്നതുകൊണ്ട് മുഴുവന്‍ രംഗങ്ങളും കണ് കുളിര്‍ക്കെ കാണാനായില്ലെന്നും സുഹൃത്ത് പരിതപിച്ച് സന്തോഷിച്ചു. )
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Subscribe to:
Post Comments (Atom)
12 comments:
പഴയ ഒരു മനയും അതിനെ ചുറ്റിപ്പറ്റിയുള്ള പൂര്‍വ്വകാല കഥയും, ആ മനയില്‍ നടക്കുന്ന സിനിമാഷൂട്ടിങ്ങും അതിന്നിടയില്‍ സംഭവിക്കുന്ന ഒരു കൊലപാതകവും തുടര്‍ന്ന് നടക്കുന്ന പോലീസ് അന്വേഷണങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവിയലാണ് സഹസ്രം എന്ന ഈ സിനിമ.
http://balcony40.blogspot.com/2010/12/sahasram.html
http://bstudioblog.blogspot.com/2010/12/blog-post_04.html
പ്രിയ സൂര്യൊദയം,നാട്ടുപച്ച കാണാറൂണ്ടോ..?
www.nattupacha.com
വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
കാദര്ഭായിയെക്കുറിച്ചുള്ള മുന്നറിയിപ്പിന് സ്പെഷ്യല്‍ താങ്ക്സ്. :)
--
Mr. What you think of yours self pls praise our Young super meg giga god like star Prithviraj, and only praise him!! He is the future of you, me and all kerala ! so only use this blog to Praise him and his ability !! okay, unless ur blog will dissappear within two months, you dont know the powr of Prithvifans in internet, be care ful. We noted your review on 'The Thriller' this blog is in our hitlist
Ranjith... താങ്കളുടെ കമണ്റ്റില്‍ എനിക്ക് ഒരു വല്ലാത്ത വൈരുദ്ധ്യം അനുഭവപ്പെട്ടു. ഉദാഹരണത്തിന് .. താങ്കള്‍ ചോദിച്ചിരിക്കുന്നു "Mr. What you think of yourself "... ഈ ചോദ്യം സ്വയം ചോദിക്കുന്നത് നന്നായിരിക്കും :)
ഈ ചോദ്യത്തിനുശേഷം താങ്കള്‍ പറഞ്ഞിരിക്കുന്നത് "pls praise our Young super meg giga god like star Prithviraj, and only praise him!! "
എന്തായിത്? താങ്കള്‍ ദൈവം പോലെ ആരാധിക്കുന്ന പൃഥ്യിരാജിനെ പുകഴ്ത്താനായി മാത്രം ഈ ബ്ളോഗ് ഉപയോഗിക്കണമെന്ന അപേക്ഷ.... കഷ്ടം തോന്നിപ്പോയി...
മലയാളികള്‍ പ്രതീക്ഷയോടെ കാണുന്ന വളര്‍ന്നുവരുന്ന പൃഥ്യിരാജിനെ നിങ്ങള്‍ അപമാനിക്കാനോ അതോ തരം താഴ്ത്താനോ മനപ്പൂര്‍വ്വമായ ഒരു ശ്രമം ആണിതെന്ന് ഞാന്‍ സംശയിക്കുന്നു.
താങ്കള്‍ക്കും എനിക്കും കേരളത്തിനും ആകെ ഭാവി പൃഥ്യിരാജിണ്റ്റെ കൈകളില്‍ ആണെന്ന് തുടര്‍ന്ന് നിങ്ങള്‍ പറയുന്നു. അതിനുശേഷം ഒരു കടുത്ത ഭീഷണി...ഇണ്റ്റര്‍നെറ്റില്‍ പൃഥ്യിരാജ് ഫാന്‍സിണ്റ്റെ പവര്‍ ഉപയോഗിച്ച് ഈ ബ്ളോഗ് രണ്ട് മാസത്തിനുള്ളില്‍ ഇയാള്‍ പൂട്ടിക്കും എന്ന്.... (കത്തിച്ച് കളയല്ലേ...പ്ളീസ്). അതും ത്രില്ലര്‍ എന്ന ഒരു സിനിമയുടെ റിവ്യൂ വായിച്ചതിണ്റ്റെ പ്രത്യാഘ്ഹാതം... കൊള്ളാം...
പ്രിയ സുഹൃത്തേ... ഈ ബ്ളോഗ് ഒരു കൂട്ടായ്മയാണ്... ഇതെണ്റ്റെ സ്വന്തമല്ല. ഒരു കൂട്ടം ആളുകള്‍ അവരുടെ അഭിപ്രായങ്ങള്‍ റിവ്യൂ ആയി പ്രസിദ്ധപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരിടം... അത് ആരോടുമുള്ള ആരാധന നടത്താനുള്ള ഒരു അമ്പലമോ പള്ളിയോ അല്ല... സ്റ്റാറിണ്റ്റെ വലുപ്പം നോക്കിയല്ല ഈ റിവ്യൂകളൊന്നും വരുന്നതെന്ന് മറ്റ് റിവ്യൂകള്‍ വായിച്ചാല്‍ താങ്കള്‍ക്ക് മനസ്സിലാകും... ഇനി ആരാധന നടത്താന്‍ ഒരു ബ്ളോഗ് ഏത് ഫാന്‍സിനും തുടങ്ങാവുന്നതുമാണ്.
സുഹൃത്തേ.... ഇതുവരെ ഒരു നടനെക്കുറിച്ചും വ്യക്തിപരമോ മോശമോ ആയ ഒരു പരാമര്‍ശവും ഈ ഒരു റിവ്യൂവിലും നടത്തിയിട്ടില്ല.
താങ്കളുടെ അറിവിലേക്കായി ഒരു കാര്യം കൂടി പറയട്ടേ.. പൃഥ്യിരാജിനെ എനിക്ക് നേരിട്ട് പരിചയവുമുണ്ട്.... ഫാന്‍സ് ഈ തരത്തില്‍ തരം താഴുന്നത് അദ്ദേഹത്തിനുതന്നെ ദോഷം ചെയ്യുമെന്ന് ഞാന്‍ അറിയിക്കാന്‍ ശ്രമിക്കുന്നതുമാണ്.
അറിയിപ്പ് : മുകളില്‍ രഞ്ജിത്ത് എന്നാ പേരില്‍ ഞാന്‍ കൊടുത്തിരിക്കുന്ന കുറിപ്പില്‍ പിഴവ് പറ്റിയതില്‍, ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു ! പ്രസ്തുത കമ്മെന്റില്‍ 'പ്രിത്വിരാജ് 'എന്ന് പരാമര്‍ശിച്ച സ്ഥലത്ത് 'വിനു മോഹന്‍' എന്ന് തിരുത്തി വായിക്കാന്‍ ഞാന്‍ അപേക്ഷിച്ച് കൊള്ളുന്നു !
ടോം ക്രുഇസെ, ജോണി ടെപ്പ്, ജാക്കി ചാനന്‍ എന്നിവര്‍ക്ക് തുല്യം ഉയര്‍ന്നു നില്ക്കുന്ന പ്രിത്വി രാജിന്റെ യശസ്സിനു എന്റെ കമന്റ് മംഗല എല്പ്പിചിട്ടുന്ടെങ്കില് ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദം അറിയിച്ചു കൊള്ളുന്നു ! മേലില്‍ പ്രിത്വിരാജ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുണ്ടിന്റെ മടക്കിക്കുത് ഞാന്‍ അഴിക്കുകയും, മൂത്രം ഒഴിക്കുകയും ചെയ്യുന്നതാണ് എന്ന് അറിയിച്ചു കൊള്ളുന്നു , കാരണം ലോകത്തിന്റെ ഭാവി പ്രിത്വിയുടെ കൈകളില്‍ ആണ്
Ranjith... അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്.... വല്ലാത്ത ഒരു കണ്ഫ്യൂഷന്... വൈരുദ്ധ്യങ്ങള്‍ കെട്ടുപിണഞ്ഞ വരികള്‍.... താങ്കളുടെ മാനസികനില പരിഗണിച്ച് ഞാന്‍ ഈ മറുപടിയത്നത്തില് നിന്ന് പിന്മാറുന്നു... ...(സ്വന്തം മുണ്ടില്‍ എന്തുവേണേലും ഒഴിക്കുകയോ ഇടുകയോ ആവാം... അതിന് നാട്ടുകാര്‍ക്കെന്താ ചേതം അല്ലേ? Ranjith :) )
സുര്യോധയത്തിനു മനസ്സിലായില്ലേ, ഇപ്പോള്‍ എല്ലാ യന്ഗ് സൂപ്പര്‍ സ്റ്റാര്‍ ഫാന്‍സും ഇങ്ങനെയാണ് , ഭ്രാന്തു പിടിച്ച മാതിരി , എല്ലാ വാര്‍ത്ത , ബ്ലോഗ് മേഖലകളിലും ഇങ്ങനെ പലതും പുലമ്പി കൊണ്ട് ഇരിക്കുകയാണ് !
പലരും ആദ്യം രണ്ടു 'കിളവന്' ഫാന്‍സുകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരുന്നു ! പുതിയ മുഖം വിജയിച്ചപ്പോള്‍ പലരും അവരുടെ തന്നെ ആരാധന കഥാപാത്രങ്ങളെ തന്നെ ചട്ടുകാലന്‍, ആമാവതക്കാരന്, തടിയന് , കുള്ളന്‍ , എന്നൊക്കെ വിളിച്ചു ഇറങ്ങി പോന്നു ! ഇപ്പോള്‍ രണ്ടു മൂന്നു പരാജയങ്ങള്‍ നേരിട്ടപ്പോള്‍ വിയര്‍ത്തു തുടങ്ങി , പലര്‍ക്കും തിരിച്ചു പോകാന്‍ സാധിക്കുന്നില്ല ! പലരും പഴയ സുഹൃത്തുക്കളെ അഭിമുഖീകരിക്കാന്‍ മടിക്കുകയാണ് ! പലരും 'കിലുക്കം' സിനിമയിലെ ഇന്നോസിന്റിനെ പോലെ നാണമില്ലാതെ തിരിച്ചു കയറി ! ഇവനൊക്കെ കവല തോറും "യന്ഗ് സൂപ്പര്‍ സ്റ്റാര്‍ കീ ജയ് ", "ഇതാ ലോക സിനിമയിലെ സൂര്യ മുഖം" എന്നും മറ്റും എഴുതിയ flex ബോര്‍ഡ് മാത്രം ബാക്കി ,
NB : നാളെ 'ബെസ്റ്റ് ആക്ടര്‍ ' രേലീസേ ചെയ്യുന്നത് പ്രമാണിച്ച് പലരും ക്ഷണിക്കാതെ തന്നെ പോസ്റ്റര്‍ ഒട്ടിക്കാനും flex തൂക്കാനും വന്നു തുടങ്ങി ! 'കണ്ടഹാര്‍ ' ഇറങ്ങുന്നതിന്റെ തലേന്ന് അവിടെയും ചെന്ന് ഇവന്മാര് കയറും, അവര്‍ ഞങ്ങളെ പോലെ സംസ്കാരം ഉള്ളവര്‍ അല്ലെങ്കില്‍, ചാണക വെള്ളം കോരി മുഖതോഴിക്കും !!!
kumar... ക്ഷമിച്ചു കളയൂ... :) മുണ്ടില്‍ മൂത്രം ഒഴിക്കാന്‍ മടിയില്ലാത്തവര്ക്കുണ്ടോ ചാണകം വെള്ളത്തെ ഭയം? :) :)
Post a Comment