Monday, May 10, 2010

പോക്കിരി രാജ



കഥ, തിരക്കഥ, സംഭാഷണം: ഉദയ കൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: ടോമിച്ചന്‍ മുളകു പാടം

കുട്ടിക്കാലത്ത്‌ നടക്കുന്ന ഓലപ്പന്ത്‌ കളിയോ, സാറ്റ്‌ കളിയോ, പന്ത്‌ കളിയോ കാണിച്ച്‌ കുട്ടികള്‍ തമ്മിലുള്ള വഴക്കിനെ മുതലാക്കി, അതിനെ പെരുപ്പിച്ച്‌ കുട്ടികള്‍ വളരുന്നതോടൊപ്പം വലുതാക്കിയെടുത്ത്‌ സിനിമയ്ക്ക്‌ വേണ്ട സെറ്റപ്പ്‌ ഉണ്ടാക്കിയെടുക്കുന്ന രീതി പ്രേക്ഷകര്‍ക്ക്‌ കണ്ടുമടുത്തുവെങ്കിലും തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കും ഇന്നും അതൊരു ഹരം തന്നെ.

കുട്ടിക്കാലത്ത്‌ നടക്കുന്ന എന്തെങ്കിലും ഒരു സംഭവത്തിന്റെ പേരില്‍ ഒരു മകന്‍ നാടുവിട്ട്‌ പോകുകയും വര്‍ഷങ്ങള്‍ക്ക്‌ ശേഷം വലിയ സംഭവമായി (ഗുണ്ടകളൊക്കെയാണല്ലോ ഇപ്പോള്‍ വല്ല്യ സംഭവങ്ങള്‍) തിരിച്ചുവരുന്നതും നാം ഇനിയും കണ്‍ കുളിര്‍ക്കെ കണ്ട്‌ സഹിക്കുക.

അമ്പലവും പള്ളിയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ആഘോഷങ്ങളോ ഉത്സവമോ ഹേതുവാക്കി രണ്ട്‌ വീട്ടുകാരെ രണ്ട്‌ പക്ഷത്ത്‌ നിര്‍ത്തി കഥ പറയാതെ ഇവിടെ ഒരു കഥയും ഉണ്ടാവില്ല എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിയാര്‍ അവര്‍ക്ക്‌ നന്ന്.

ചെറുപ്പകാലത്ത്‌ കാലില്‍ മുള്ള്‌ കൊണ്ടാല്‍ പോലും ചേട്ടാ എന്ന് തികച്ച്‌ വിളിക്കുന്നതിനുമുന്‍പ്‌ ചേട്ടന്‍ സ്ലോ മോഷനില്‍ എത്തുകയും മുള്ളും അത്‌ നിന്നിരുന്ന പറമ്പും എല്ലാ ക്ലീന്‍ ആക്കിയിട്ട്‌ വിരല്‍ ചൂണ്ടി 'ഡേയ്‌...' എന്ന് അലറിക്കൊണ്ട്‌ കുറച്ച്‌ ഡയലോഗ്‌ അടിച്ചിട്ട്‌ അനിയനേയും കയ്യില്‍ പിടിച്ച്‌ നടന്നുപോകുകയും ചെയ്യും (ഇവിടെ സ്ലോ മോഷന്‍ വേണമെന്നില്ല.. ജസ്റ്റ്‌ ഫോര്‍ എ ചേഞ്ച്‌..).

അങ്ങനെയുള്ള ചേട്ടനാണ്‌ വലിയൊരു ത്യാഗവും തലയില്‍ ചുമന്ന് കൊണ്ട്‌ നാടുവിട്ടത്‌.

ഈ അനിയനും വളര്‍ന്ന് വലിയ സംഭവമായപ്പോള്‍ അതിന്റെ ആഘോഷത്തില്‍ ആടിപ്പാടുന്നതിന്നിടയ്ക്ക്‌ ചേട്ടനെ ഓര്‍മ്മവന്ന് 'എന്റെ ജീവന്റെ ജീവനായ ചേട്ടന്‍' എന്നോ മറ്റോ വികാരതീവ്രതയോടെ പറയുന്നുണ്ടെങ്കിലും ഈ അണ്ണന്‍ പോയ വഴി ഏതാണെന്നോ എവിടേലും ഉണ്ടോ എന്നോ അന്വേഷിക്കാന്‍ ടൈം കിട്ടിയില്ല എന്നതാണ്‌ സത്യം. അതല്ല, ഇനി ടൈം ആകുമ്പോള്‍ അങ്ങേര്‍ BMW കാര്‍ പിടിച്ച്‌ താനേ വന്നോളും എന്ന് അറിയാവുന്നതുകൊണ്ടാവാനും മതി. പക്ഷേ, ഇവര്‍ക്ക്‌ ഒരു അമ്മാവനുണ്ട്‌...എല്ലാ സത്യാവസ്ഥകളും അറിയുന്ന അമ്മാവന്‍... ഇദ്ദേഹം ഇടയ്ക്കിടയ്ക്ക്‌ ഈ ചേട്ടന്‍ സംഭവത്തെ പോയി കാണുകയും അവിടെ താമസിക്കുകയും ചെയ്യാറുണ്ടെന്ന് അവസാനം വെളിപ്പെടുത്തിയതോടെ പൂര്‍ണ്ണമായി.

ചേട്ടന്‍ സംഭവത്തെ കാണിക്കുന്നത്‌ തന്നെ തമിഴ്‌ സിനിമക്കാരെ നാണം കെടുത്താനാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്‌. ഇയാള്‍ക്കെന്താ ഇന്നോവാ കാറിന്റെ ഡീലര്‍ഷിപ്പുണ്ടോ എന്ന് ആരും ചോദിച്ചുപോകും.

യങ്ങ്‌ സൂപ്പര്‍ സ്റ്റാറിനെ ഇണ്ട്രൊഡ്യൂസ്‌ ചെയ്തതും ഒട്ടും മോശമായില്ല.
ടൗണില്‍ ഇദ്ദേഹത്തെ ആക്രമിക്കാന്‍ പ്ലാന്‍ ഉണ്ടെന്ന് പ്രേക്ഷകരെ അറിയിച്ച ശേഷം ഇദ്ദേഹം ഒരു സ്ഥലത്ത്‌ പുറം തിരിഞ്ഞ്‌ അങ്ങനെ നില്‍പ്പാണ്‌... 'തല്ലാനുള്ളവര്‍ വാടേയ്‌..' എന്ന സ്റ്റെയിലില്‍.. പിന്നില്‍ നിന്ന് ഓടിവന്ന് ആക്രമിക്കുന്ന ഗുണ്ടകളെ തിരിഞ്ഞ്‌ നോക്കുക പോലും ചെയ്യാതെ അദ്ദേഹം കൈ കാര്യം ചെയ്തു. എന്നിട്ടാണ്‌ വിശ്വരൂപം തിരിഞ്ഞ്‌ നിന്ന് കാണിച്ചത്‌.. പിന്നീടങ്ങോട്ട്‌ നോക്കിയും ഉന്തിയും ആളുകളെ പറത്തലായിരുന്നു...

ഈ ചേട്ടന്‍ കഥാപാത്രത്തെ ആണും പെണ്ണും കെട്ട ഒരു സംഭവമാക്കിത്തീര്‍ക്കുന്നതില്‍ തിരക്കഥാകൃത്തുക്കള്‍ വിജയിച്ചിട്ടുണ്ട്‌. വലിയ സംഭവമായി എയര്‍ പിടിച്ച്‌ നില്‍ക്കുമ്പോഴും കുഴിത്തറ ഇംഗ്ലീഷ്‌ പറയിപ്പിച്ച്‌ കോമഡി സൃഷ്ടിക്കാനുള്ള ഉദ്ദേശം വളരെ കേമമായി എന്നുപറയാതെ വയ്യ.

മസിലും പെരുപ്പിച്ച്‌ കൂടെ കൊണ്ട്‌ നടക്കുന്ന പന്നിക്കൂട്ടങ്ങളെ ഒരു തല്ലിനുപോലും ഇങ്ങേര്‍ ഉപയോഗിക്കില്ല എന്ന വാശിയുണ്ടെന്ന് തോന്നുന്നു. തല്ല് നടത്തേണ്ട സ്ഥലത്ത്‌ വരുമ്പോള്‍ അവരെ കൈ കൊണ്ട്‌ ഒതുക്കി നീക്കി നിര്‍ത്തും.. എന്നിട്ട്‌ ഇങ്ങേര്‍ എല്ലാവരേയും അടിച്ച്‌ നിലം പരിശാക്കും.. രണ്ട്‌ ഡയലോഗ്‌ അടിക്കും... എന്നിട്ട്‌ എല്ലാവരും കൂടി സ്ലോ മോഷനില്‍ നടന്നുപോകും.. (പ്രേക്ഷകര്‍ കയ്യടിക്കുമെന്ന് പ്രതീക്ഷ... പക്ഷേ, പ്രേക്ഷകര്‍ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ അന്തം വിട്ടിരിക്കും)

അനിയനും ചേട്ടനും സ്റ്റണ്ട്‌ രംഗങ്ങള്‍ ഉഗ്രനാക്കി. ഇവരെന്താ ഡിങ്കന്‌ ഉണ്ടായതാണോ എന്ന് ആരും ചോദിച്ചുപോകും... അതുപോലെയാണ്‌ വായുവില്‍ കിടന്നുള്ള പ്രകടനം... (കയര്‍ പൊട്ടിയെങ്ങാനും താഴെവീണിരുന്നെങ്കില്‍ കാണാമായിരുന്നു..)

ഒരു സീനില്‍ ചേട്ടന്‍ കല്ല്യാണ പത്രികയുമായി ശത്രുവായ കമ്മീഷണരുടെ വീട്ടിലേക്ക്‌ ഒരു വരവുണ്ട്‌... ചേട്ടന്‍ നടന്ന് വരുന്നു.. ബാക്ക്‌ സൈഡില്‍ രണ്ട്‌ സെക്യൂരിറ്റിക്കാര്‍ കയറില്‍ തൂങ്ങി വട്ടം കറങ്ങിക്കൊണ്ട്‌ എയറില്‍ തന്നെ നില്‍പ്പുണ്ട്‌... (കയര്‍ കെട്ടി കറക്കുക്കുന്ന ടെക്നിക്ക്‌ പ്രേക്ഷകര്‍ക്ക്‌ വ്യക്തമാക്കി തന്നതിന്‌ പ്രത്യേകം സ്തോത്രം..)

കമ്മീഷണര്‍, മുഖ്യമന്ത്രി, അവരുടെ മക്കള്‍, സമ്മതമില്ലാത്ത കല്ല്യാണം തുടങ്ങിയവയും വളരെ പുതുമയോടെ ഒരു മാറ്റവും കൂടാതെ ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നു.

അനിയന്‍ സംഭവം കൊച്ചിയിലെത്തിയപ്പോള്‍ ഒരു പൈങ്കിളി എഴുത്തുകാരന്റെ രൂപത്തില്‍ സലിം കുമാറിനെ ഇദ്ദേഹത്തിന്റെ കൂടെ കൂട്ടിക്കെട്ടി നടത്തി നോക്കിയിട്ടും കോമഡി അങ്ങോട്ട്‌ വര്‍ക്കൗട്ട്‌ ആയില്ല. അങ്ങേര്‍ക്ക്‌ പൈങ്കിളി എഴുതാന്‍ വേണ്ടിയാണല്ലോ ഈ സിനിമ മുന്നോട്ട്‌ പോകുന്നത്‌ തന്നെ.

അളിയന്‍ SI യുടെ രൂപത്തില്‍ സുരാജ്‌ വെഞ്ഞാര്‍മൂടിനേയും വേണ്ടത്ര ഗോഷ്ടി കാണിപ്പിച്ച്‌ വെറുപ്പിച്ചു എന്നേ പറയേണ്ടതുള്ളൂ..

രാജമാണിക്യം, ചട്ടമ്പിനാട്‌ തുടങ്ങിയവയൊന്നും പോരാതെ ദിലീപിന്റെ ബോഡിഗാര്‍ഡിനെപ്പോലും വെറുതെ വിട്ടില്ല ഈ സിനിമയുടെ പിന്നണിക്കാര്‍...

ഇപ്പോഴത്തെ പെണ്‍കുട്ടികളും പണ്ടത്തേ പോലെ തന്നെ നായകന്‍ രണ്ട്‌ ഗുണ്ടകളെ തല്ലുന്ന കണ്ടാല്‍ പ്രേമ പരവശയാക്കും എന്നത്‌ കണ്ടപ്പോള്‍ കുളിരുകോരി. എന്തൊരു ദിവ്യ പ്രേമം...എല്ലാം ഫാസ്റ്റ്‌ ആയ ഈ കാലഘട്ടത്തില്‍ പ്രേമത്തിലും തീവ്രത വരുവാന്‍ അത്രയൊക്കെ സമയം തന്നെ ധാരാളം..

വീട്ടില്‍ കയറി പോലീസ്‌ പരിശോധിക്കുന്നതിന്നിടയില്‍ മയക്കുമരുന്ന് പോലുള്ള എന്തെങ്കിലും ഐറ്റംസ്‌ ബാഗിന്റെ സൈഡില്‍ തിരുകി കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്യുന്ന രീതി ഇനി ഞങ്ങളായിട്ട്‌ മാറ്റുന്നില്ല എന്നും ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ ഉറപ്പിച്ച്‌ പറയുന്നുണ്ട്‌.

തമിഴ്‌ സിനിമകളില്‍ കണ്ട്‌ മടുത്ത ചില സംഗതികള്‍ കൂടി ഇതില്‍ വച്ച്‌ കെട്ടിയിട്ടുണ്ട്‌. ത്മിഴ്‌ മുത്തശ്ശിയെക്കൊണ്ട്‌ 'എന്‍ രാശാ സിങ്കം.. അവന്‍ ഇപ്പോ വരുവേന്‍.. വന്താല്‍ മുടിച്ചിടും...' എന്നൊക്കെ പറയിപ്പിച്ച്‌ വേണ്ട ബില്‍ഡ്‌ അപ്‌ കൊടുത്തിട്ട്‌ ഈ പറഞ്ഞ സിങ്കത്തെ സ്ലോ മോഷനില്‍ എഴുന്നള്ളിക്കുന്ന സംഗതി രണ്ടു മൂന്നു സ്ഥലത്ത്‌ ഉപയോഗിച്ചിട്ടുണ്ട്‌.

മന്ത്രിയുടെ വീട്ടിലേക്ക്‌ ഒരു ലോഡ്‌ മാധ്യമങ്ങളേയും വിളിച്ചുകൊണ്ട്‌ ചേട്ടന്റെ ഒരു വരവുണ്ട്‌.. എന്തോ കേമമായ സംഗതിയാണെന്നൊക്കെ തോന്നിപ്പിച്ച്‌ സെറ്റപ്പ്‌ ചെയ്ത സംഭവം ഇവിടുത്തെ മാധ്യമങ്ങളെ അവഹേളിക്കാന്‍ ഇതിന്റെ സംവിധായകന്‍ അറിഞ്ഞ്‌ ചെയ്തതാകണം. അവരത്‌ അര്‍ഹിക്കുന്നു.

പാട്ടും ഡാന്‍സും ഇല്ലെങ്കില്‍ ഞങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കില്ല എന്ന് സൂപ്പര്‍ താരങ്ങള്‍ നിര്‍ബന്ധം പിടിച്ചുകാണണം.. അല്ലാതെ, ഈ ചിത്രത്തില്‍ അത്തരം സംഗതികള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല. ശ്രീ. മമ്മൂട്ടി അവര്‍കളുടെ നൃത്തനൃത്ത്യങ്ങള്‍ പൃഥ്യിരാജിനെപ്പോലും നാണിപ്പിച്ചുകാണും... പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ...

മകനെ തെറ്റിദ്ധരിച്ച്‌ കുറ്റപ്പെടുത്തലും ശപിക്കലും പിന്നീട്‌ സത്യം അറിയുമ്പോഴുള്ള സെന്റിമെന്റ്സും പതിവ്‌ രീതിയില്‍ തന്നെ ഒരു ചേരുവകയായി ചേര്‍ത്തിട്ടുണ്ട്‌.

ഈ സിനിമ മുഴുവന്‍ കാണുവാന്‍ തീയ്യറ്ററില്‍ ഇരുന്നതിന്റെ ആ അമര്‍ഷവും വെറുപ്പും ഈ സമയം വരെ എന്നെ വിട്ടുമാറിയിട്ടില്ല. കുറേ സമയങ്ങളില്‍ നിര്‍ജ്ജീവാവസ്ഥയില്‍ 'ഇതൊന്ന് തീര്‍ന്ന് കിട്ടിയിരുന്നെങ്കില്‍' എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിട്ടും സംഗതി തുടര്‍ന്നുകൊണ്ടേയിരുന്നു (അത്രയ്ക്ക്‌ ബുദ്ധിമുട്ടാണെങ്കില്‍ നിനക്കെഴുന്നേറ്റ്‌ പോകാമായിരുന്നില്ലേ എന്നല്ലേ ചോദ്യം? ... കൂടെ വന്ന വീട്ടുകാരെയും വലിച്ചിറക്കി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൊണ്ടും ഈ റിവ്യൂ എഴുതേണ്ടതിന്റെ ആവശ്യം കൊണ്ട്‌ ഞാനൊരു ത്യാഗം ചെയ്തതാണ്‌)

ചവച്ച്‌ തുപ്പിയതും ശര്‍ദ്ദിച്ചതുമായ സംഭവവികാസങ്ങള്‍ വീണ്ടും വീണ്ടും എടുത്ത്‌ പ്രേക്ഷകന്‌ വിളമ്പാനുള്ള ധൈര്യത്തിന്‌ ഒരൊറ്റ കാരണം ഈ സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കന്‍ തയ്യാറാവുന്നത്‌ മാത്രമാണ്‌.. മാത്രമല്ല, എന്ത്‌ കൂതറയായാലും കയ്യടിച്ച്‌ വിജയിപ്പിച്ച്‌ വിടാന്‍ കെല്‍പ്പുള്ള പരസ്യസംവിധാനങ്ങളും ഫാന്‍സും അതില്‍ വീണുപോകുന്ന പ്രേക്ഷകരും..

ശ്രീ. മമ്മൂട്ടിയെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ ഇനിയെങ്കിലും പ്രേക്ഷകരോട്‌ അല്‍പം നീതി പുലര്‍ത്തണമെന്ന് തോന്നുന്നു. ആവശ്യത്തിലധികം പണം സമ്പാദിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ ഇവരൊക്കെയല്ലേ നല്ല സിനിമകള്‍ ഇവിടെ ഉണ്ടാകുവാനായി പരിശ്രമിക്കേണ്ടത്‌.. മറ്റേ യുവനടന്‍ പിച്ചവച്ചുതുടങ്ങിയിട്ടല്ലേയുള്ളൂ.. അവന്‍ കുറച്ച്‌ വിവരക്കേട്‌ കാണിക്കട്ടേ.. പക്ഷേ...

എന്തായാലും ശ്രീ. മമ്മൂട്ടിയുടെ തന്നെ ഒരു ഡയലോഗ്‌ കടമെടുത്തുകൊണ്ട്‌ അപേക്ഷിച്ചുകൊള്ളട്ടേ..

"താങ്കള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകരോടും മലയാള സിനിമയോടും കുറച്ചുകൂടി മാന്യത കാണിക്കണം... സെന്‍സുണ്ടാകണം, സെന്‍സിബിലിറ്റിയുണ്ടാകണം, സെന്‍സിറ്റിവിറ്റിയുണ്ടാകണം....ഇത്തരം സിനിമകള്‍ ചെയ്ത്‌ പ്രേക്ഷകരെ വഞ്ചിച്ച്‌ മലയാള സിനിമയെ നശിപ്പിക്കരുത്‌... പ്ലീസ്‌. "

29 comments:

സൂര്യോദയം said...

വല്ലാത്ത പോക്രി ത്തരമായിപ്പോയി... :-)

വിനയന്‍ said...

"വിജയിപ്പിച്ച്‌ വിടാന്‍ കെല്‍പ്പുള്ള പരസ്യസംവിധാനങ്ങളും ഫാന്‍സും അതില്‍ വീണുപോകുന്ന പ്രേക്ഷകരും.."..... ഇതില്‍ ഇതു വിഭാഗത്തിലാണ് താങ്കള്‍?!

Rejeesh Sanathanan said...

താന്തോന്നിയും പോക്കിരിയും ചേര്‍ന്നാല്‍ സംഭവം പോക്രിത്തരമായി പോയില്ലെങ്കിലേ അതിശയപ്പെടാനുള്ളൂ......:)

Raveesh said...

അക്രമം!!

സൂര്യോദയം said...

Vinayan... താങ്കളുടെ ചോദ്യം വ്യക്തമായില്ല... ഈ റിവ്യൂ വായിച്ചിട്ട്‌ ഞാന്‍ ഈ വിഭാഗത്തിലേതെങ്കിലും പെടുന്നുണ്ടെന്ന് താങ്കള്‍ക്ക്‌ തോന്നിയോ? :-)

വിനയന്‍ said...

ഇത്തരം ഒരു സിനിമ ആദ്യ ദിവസങ്ങളില്‍ തന്നെ പോയി കാണുവാനുള്ള യുക്തിയെ ഒന്ന് ചോദ്യം ചെയ്തതാണ്. സിനിമയുടെ ട്രെയിലര്‍ തന്നെ ഇതൊരു കത്തി സിനിമയെന്ന് വിളിച്ചോതുന്ന തരത്തിലുള്ളതായിരുന്നല്ലോ... പിന്നെ ആ ക്വോട്ട് ചെയ്തത് റിവ്യൂവിലെ വരികള്‍ തന്നെയാണ്...:)

Unknown said...

അതിക്രമം !!!

ഭായി said...

ഹെന്റമ്മച്ചീ....അങനെ ഒരു വലിയ അപകടത്തിൽ നിന്നും ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടു...ഫാഗ്യം.

പൂമ്പാറ്റ said...

ഓ.ഹോ അപ്പോ അങ്ങനെയാണ് കാര്യങ്ങള്. 30ദിറ്ഹം കൊടുത്തു കാണണോ..അതോ സി.ഡി ഇറങ്ങിയിട്ട് കണ്ടാലോ...

krish | കൃഷ് said...

appo ithaaNalle "PeekkiriRaja" !

സൂര്യോദയം said...

Vinayan... ഇതൊരു തറപ്പടമാണെന്ന മിന്‍ വിധിയോടെയാണ്‌ പോയത്‌... എന്നിട്ടും നിരാശപ്പെടുത്തി..
ഈ സാഹസം ചെയ്ത്‌ ഇതിന്റെ വിവരങ്ങള്‍ എഴുതിയതിന്‌ നന്ദി പറയേണ്ടതിനുപകരം 'ശവത്തില്‍ കുത്തരുത്‌..' :-)

വിനയന്‍ said...

ഹി ഹി ഹി....

rixBhp said...

Taangalude hridaya vedana njaan manasilaakkunnu. Nalla vishamavum und. But e type items maatramee ini ulla kaalangalil varu ennu tonnunnu. Pinne..aavashyathil adhikam sambaadichu ennu parayaruth. Swanthamaayi oru Cessna polum vaangaan saadhikkaatha paavam manushyan aanu adheham. Cessna poyittu oru yacht polum vaangaan pattathatinte vishamathil aanu addheham.

പട്ടേരി l Patteri said...

:)
Thanks for this review .

Unknown said...

This film is not for the bujies like you....

It's for the common people and they are enjoying it...

Thanks to mammooka and vyshak.....

|santhosh|സന്തോഷ്| said...

മമ്മൂക്കാ സ്നേഹികളായ ‘സാധാരണക്കാരായ’ ഫാന്‍സുകാരും കൂട്ടാളികളും (ശരിക്കും ഗുണ്ടകള്‍ എന്നു വേണം പറയാന്‍) ഉണ്ടായിട്ടു എന്താണാവോ ബുജി സിനിമകള്‍ അല്ലാത്ത ‘കൈയ്യൊപ്പും, കേരളാ കഫേയും, പാലേരി മാണിക്യവും’ ഒക്കെ പരാജയപ്പെട്ടത്?? അന്നൊന്നും ഈ ഫാന്‍സുകാര്‍ക്ക് മമ്മുക്കയെ വേണ്ടായിരുന്നൊ??
എന്താണാവോ അണ്ണന്‍ ഉഡാന്‍സു കാട്ടി കോപ്രായങ്ങള്‍ കാണിക്കുമ്പോഴാണ് മമ്മുണ്ണി ഫാന്‍സിനു ഫയങ്കര ഇഷ്ടം എന്നു തോന്നുന്നു.

നിരക്ഷരൻ said...

ഹോ ആശ്വാസമായി. ഇനി തീയറ്ററില്‍ പോയി അടിപിടി ഉണ്ടാക്കി ഇത് കാണാന്‍ നില്‍ക്കണ്ടല്ലോ.

പിന്നൊരു കാര്യം മാഷേ, പുളിങ്കുരു കിട്ടുമെന്നുണ്ടെങ്കില്‍ സെന്‍സും സെന്‍സിറ്റിവിറ്റീമൊക്കെ അട്ടത്തേക്ക് മാറ്റി വെച്ച് ഇനീം അഭിനയിക്കും ഇമ്മാതിരി പടങ്ങളിലെല്ലാം.അല്ലപിന്നെ :)

1 said...

pokkiryude posterum trailorum ellam athu enghinathe padam aanennu parayunnundu....pinne enthinanu manushya jeevithathinte pachaya aavishkaranam pokkiriyil pratheekshichattu....i pity u...first week rushil thanne cinima kaanaan poyi athu aaswadhichittu vannu kuttam parayunnu...dont u ashame of it ...?

Satheesh Haripad said...

മലയാള സിനിമയുടെ മൂല്യച്യുതിയെപ്പറ്റി വേവലാതിപ്പെടുന്ന എല്ലാ സുഹൃത്തുക്കളൊടും ഞാനൊന്നു ചോദിക്കട്ടെ....ഈയിടെ ഇവിടെ 'ടി.ഡി. ദാസന്‍' എന്ന ഒരു മനോഹര ചിത്രം ഇറങ്ങിയിരുന്നു. നിങ്ങളില്‍ എത്ര പേര്‍ അത് കണ്ടു? പന്ന പടമാണെന്നറിഞ്ഞുകൊണ്ട് ഓരോ പടങ്ങള്‍ക്കു കയറി കുറ്റവും പറഞ്ഞുകൊണ്ട് നടക്കുന്ന കുറച്ച് പേരെങ്കിലും - കുറ്റം പറയാനെങ്കിലും- തീയേറ്ററില്‍ കയറി കണ്ടിരുന്നുവെങ്കില്‍ ആ കൊച്ചു മനോഹര ചിത്രം ഒരു വന്‍ വിജയം ആയേനെ. എങ്കില്‍ ആ സം വിധായകന് ഇങ്ങനെ ചാനലുകളില്‍ വന്ന് കരയേണ്ടി വരില്ലായിരുന്നു, തന്റെ ചിത്രത്തിന് തീയേറ്ററും പ്രേക്ഷകരേയും കിട്ടാതെ ഇങ്ങനെ വിഷമിക്കേണ്ടി വരില്ലായിരുന്നു. ഞാന്‍ ആ ചിത്രം കാണാന്‍ പോയപ്പോള്‍ ആകെ 15 പേരേ തീയേറ്ററില്‍ ഉണ്ടായിരുന്നുള്ളൂ. പടം തീര്‍ന്നപ്പോള്‍ എല്ലാവരും മനസ്സ് നിറഞ്ഞ് കയ്യടിച്ചു. ഹൃദയസ്പര്‍ശിയായ കഥയും കഥാപാത്രങ്ങളും മനസ്സില്‍നിന്ന് അത്രവേഗം മാഞ്ഞുപോകില്ല. ഇതേ പടം ഇനി തമിഴിലോ മറ്റോ വന്നിരുന്നു എങ്കില്‍‍ ഇപ്പറഞ്ഞ ആളുകളെല്ലാം കയറിക്കാണുകയും, ' നമ്മുടെ മലയാളത്തില്‍ എന്താ ഇങ്ങനെ നല്ല പടങ്ങള്‍ വരാത്തതെന്ന് ' വേവലാതിപ്പെടുകയും ചെയ്തേനേ.
മലയാള സിനിമയുടെ ഈ അധപതനത്തിന് ചെറുതല്ലാത്ത ഒരു പങ്ക് നമ്മള്‍ പ്രേക്ഷകര്‍ക്കും ഉണ്ട്. കുറ്റം പറഞ്ഞ് നടക്കാനല്ലാതെ ഒരു കേരള കഫെയോ പാലേരിമാണിക്യമോ ടി.ഡി. ദാസനോ കാണാന്‍ എത്ര പേരുണ്ട് ഇവിടെ?

ആത്യന്തികമായി സിനിമ ഒരു ബിസിനസ്സും കൂടിയാണ്. അപ്പോള്‍ ആളുകള്‍ കൂടുതല്‍ കാണാനിഷ്ടപ്പെടുന്ന തരത്തിലുള്ള പടങ്ങള്‍ ഇറക്കാന്‍ പലരും പ്രേരിതരാകും. നാം ഇനി ഇങ്ങനെയുള്ള പടങ്ങള്‍ കാണില്ല എന്ന് തീരുമാനിക്കുക. ( ഇതിന്റെയൊക്കെ വ്യാജന്‍ കണ്ടാലും കുഴപ്പമില്ല.) അപ്പോള്‍ തീര്‍ച്ചയായും നല്ല ചിത്രങ്ങള്‍ ഉണ്ടാവും.

സൂര്യോദയം said...

noufal
കുറ്റം പറയാനായിട്ട്‌ സിനിമ കാണുന്ന ആളല്ല ഞാന്‍. സിനിമയോട്‌ ഇഷ്ടം കൊണ്ട്‌ തന്നെയാണ്‌ സിനിമ കാണുന്നത്‌. കാണുന്ന സിനിമകളില്‍ നിന്ന് നല്ലതെന്നോ മോശമെന്നോ ഒരു പ്രേക്ഷകനെന്ന നിലക്ക്‌ എനിക്ക്‌ തോന്നുന്ന കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുന്നുവെന്നേയുള്ളൂ.. ഈ ചിത്രം മഹത്തരമെന്ന് വാദിക്കുന്നവരും ഉണ്ടാകാം... അവരെയൊന്നും കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല.. സിനിമ ഓരോരുത്തരും ആസ്വദിക്കുന്നത്‌ അവരവരുടേ മാനസിക നിലവാരം അനുസരിച്ചാണല്ലോ? അതുകൊണ്ട്‌ തന്നെ i am not ashamed of it :-)

സൂര്യോദയം said...

Nikhil ആദ്യമായി 'ബുജി' എന്ന് വിളിച്ചതിന്‌ ഞാന്‍ മാനനഷ്ടത്തിന്‌ കേസ്‌ കൊടുക്കും :-)
സത്യായിട്ടും ഞാന്‍ ആ ടൈപ്പ്‌ അല്ല ;-)

പിന്നെ, സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെട്ട്‌ കാണുന്നുവെങ്കില്‍ കാണട്ടെ... മലയാളസിനിമ നീണാല്‍ വാഴട്ടെ!

Satheesh Haripad said...

"ഇതൊരു തറപ്പടമാണെന്ന മിന്‍ വിധിയോടെയാണ്‌ പോയത്‌... എന്നിട്ടും നിരാശപ്പെടുത്തി.." തറപ്പടമാണെന്ന്‍ അറിഞ്ഞുകൊണ്ട് പോയി കാശ് കളയുക !!! ഇതാണെനിക്ക് മനസിലാകാത്തത്.

ഇന്ന് കൂടുതല്‍ മലയാളി പ്രേക്ഷകരും ഇങ്ങനെയാണ് സിനിമയെ സമീപിക്കുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള 'പടപ്പുകള്‍' വീണ്ടും വീണ്ടും ഇറങ്ങുന്നു. നമ്മളെല്ലാം ഇടിച്ച് കയറിക്കണ്ട് 'കൂതറപ്പടം' എന്നു പറഞ്ഞ് തീയെറ്ററില്‍ നിന്നിറങ്ങുന്നു. ഈ രീതി മാറണമെങ്കില്‍ നമ്മള്‍ സ്വയംതീരുമാനിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
( ഉദാഹരണമായി തമിഴിലെ കാര്യം തന്നെ എടുക്കൂ. കുറച്ച് കാലം മുന്‍പ് വിജയുടെയും അജിത്തിന്റേയും ഏത് മസാലപ്പടങ്ങളും അവിടെ ഓടുമായിരുന്നു. ഇന്നതാണോ അവസ്ഥ? ഇന്ന് അവിടെ നല്ല കഥയുള്ള പടങ്ങളാണെങ്കിലേ എല്ലാവരും കാണൂ. അല്ലാതെ വെറുതെ വിജയ് വന്ന് രണ്ട് ആട്ടവും പാട്ടും കാണിച്ചാലൊന്നും പടം ഓടില്ല. ഏറ്റവും ഒടുവില്‍ വന്ന 'സുറ' തന്നെ നല്ല ഉദാഹരണമാണ്. നാം ഇപ്പോള്‍ ആ പഴയ തമിഴ് പ്രേക്ഷകരുടെ രീതിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്.)

സൂര്യോദയം said...

Satheesh Haripad... റിവ്യൂ എഴുതുന്നതിനുവേണ്ടിയാണ്‌ ഈ ത്യാഗം ചെയ്തതെന്ന് പറഞ്ഞിട്ടും മനസ്സിലാകുന്നില്ലല്ലോ... ഇങ്ങനെ ചിലര്‍ ത്യാഗം ചെയ്ത്‌ വിവരം അറിയിച്ചില്ലെങ്കില്‍ എങ്ങനെ ആളുകള്‍ അറിയും? ത്യാഗിയായ എന്നെ വെറുതേ വിടൂ.. പ്ലീസ്‌ :-)

Satheesh Haripad said...

മാഷിനെ ഞാന്‍ വെറുതേ വിടുന്നു :) കാരണം താങ്കള്‍ നല്ല പടങ്ങളും കാണുകയും അവയെപ്പറ്റി എഴുതുകയും ചെയ്യുന്നുണ്ട്. ഞാന്‍ പൊതുവെ നമ്മുടെ ഒരു പ്രേക്ഷകസംസ്കാരത്തെപ്പറ്റി പറഞ്ഞതാണ്.

Unknown said...

ഇതിന്റെ ട്രെയിലര്‍ ടി വി യില്‍ കണ്ടുകൊണ്ടിരുന്ന ഒരു പ്രേക്ഷകന്‍, യുവനായകന്‍ നാട്യശിരോമണിയുടെ നൃത്തനിപുണതയില്‍ അന്തം വിട്ടു വായും പൊളിച്ചിരിക്കുന്നതിനിടയിലാണ്, സാധാരണ സ്ഥിരം തല്ലുകൊള്ളികള്‍ക്കിടയില്‍ കാണാറുള്ള ഒരു വില്ലന്‍ നടന്‍ സ്ക്രീനില്‍ വന്നു പറയുന്നത് എനിക്കിതില്‍ പോസിറ്റീവ് വേഷമാണെന്നും പോരാത്തതിന് ഡാന്‍സ് കൂടി ചെയ്യുന്നുണ്ട് എന്നും!.
എല്ലാം കൂടി കണ്ടും കേട്ടും തല പെരുത്ത് പ്രാന്തിളകിയ ഈ പ്രേക്ഷകനാണ് മീന്‍ പിടിക്കാന്‍ വീട്ടില്‍ കൊണ്ടുവച്ചിരുന്ന തോട്ടയും എടുത്തു അടുത്തുനടക്കുന്ന സിനിമാ ഷൂട്ടിംഗ് ലോകെഷനില്‍ കൊണ്ടുപോയി പൊട്ടിച്ചത്!
അല്ലാതെ മാക്ടയും പെഫ്കയും ഒന്നുമല്ല!.

vasanthalathika said...

തെ്ച്ചി്കൊടനോടു നൂറുവട്ടം യോജിക്കുന്നു.

ജോസ്‌മോന്‍ വാഴയില്‍ said...

ഇവിടെ (മുംബയ്) കഴിഞ്ഞ വെള്ളിയാഴിച്ചയാണീ “പോക്കിരി” എത്തിയത്. ഇന്നലെയാണ് “നിറഞ്ഞ സദസിൽ“ ഞാൻ സിനിമ കാണാൻ പോയത്... ചിത്രവിശേഷം മൊയലാളി ഹരിയുടെ 3.25 റേറ്റിംഗ് കണ്ട് തന്നെ ആണ് പോയത്... എന്നിട്ടെന്തായി...???? എനിക്കു മനസിലായി ഹരിക്ക് തെറ്റി എന്ന്... അതായത് ഹരി കൊടുത്ത 3.25 മാർക്ക് വളരെ കൂടി പോയി എന്ന്...!!! ഒരു 2 മാർക്ക് കൊടുക്കാം...!! അത്ര തന്നെ...!!!

ഇതു കൂടി നേരത്തെ വായിച്ചിരുന്നേൽ ഞാൻ ഒരു കാരണവശാലും പോകില്ലായിരുന്നു...!!! പക്ഷെ പറ്റിപ്പോയീ...!!! :(

നിറഞ്ഞ സദസ് ഒഴിയുമ്പോൾ പലരും പച്ച മലയാളത്തിൽ തമ്മിൽ തമ്മിൽ തെറി പറയുന്നത് വ്യക്തമായി ഞാനും കൂട്ടരും കേട്ടു. ആദ്യപകുതി കാണുന്നതിലും ഭേതം ഏതെങ്കിലും പൊളിഞ്ഞു പോയ തമിഴ്പടം കാണുന്നതായിരുന്നു. പിന്നെ പകുതി... കുറച്ച് കൂതറ തമാശകേട്ട് ഇത്തിരി ചിറിക്കാൻ കഴിഞ്ഞൂ... അല്ലാ... കഴിഞ്ഞോ... ങ്ഹാ...!!!!

മലയാളസിനിമയിലുണ്ടായിരുന്ന കുറച്ച് പ്രതീക്ഷകളും സശിപ്പിക്കപ്പെടുകയാണ്. ഇടക്ക് ചില തീരാത്ത സ്റ്റണ്ട് രംഗങ്ങൾ കണ്ട്... “ഇതെപ്പോ തീരൂടേയ്“ എന്ന് ഏതോ കൂതറ (നിഖിലിന്റെ ഭാഷയിൽ ഇതിനേക്കാൾ നല്ലത് വിളിക്കേണ്ടതാ അല്ലേ...!!! അത് ഞാൻ ആഗ്രഹിക്കാത്ത കൊണ്ടാ കൂതറയിലൊതുക്കിയത്) ഒരുത്തൻ വിളിച്ച് ചോദിച്ചതിന് “മലയാളസിനിമ ചാവുമ്പോ” എന്ന് മറ്റേതോ ബുദ്ധിയുള്ള ഗഡി മറുപടി കൊടുത്തത് തിയറ്ററിൽ ചിരിയുണർത്തിയെങ്കിലും.... അറിയാതെ ആണെങ്കിലും മനസിൽ തോന്നി... അത് തന്നെയാ സത്യം എന്ന്...!!!
പിന്നെ ഈ സ്റ്റണ്ട് എന്ന് പറയുന്നതിടയിൽ കണ്ട ചിലത് മറക്കില്ലാ ഹെന്റമ്മേയ്...! അതിലൊന്നായിരുന്നു... പൃത്‌വീ രാജ് ഒരുത്തനെ കഴുത്തിന് ചുറ്റി പിടിച്ച് കുറഞ്ഞത് ഒരു 30 സെകന്റ് കാണിക്കുന്നു... ഇടികൊള്ളാൻ വേണ്ടി നിൽക്കുന്നവന്റെ മോന്തയിൽ ഭാവങ്ങളൊന്നുമില്ലാ എന്നുള്ളതോ പോട്ടെ... ഇതൊരുമാതിരി ലവൻ നമ്മടെ അടുത്ത 80 വർഷക്കാലത്തേക്ക് ഹീറോ ആയിട്ടഭിനിയിക്കേണ്ട പൃത്‌വീരാജിന് ഉമ്മ കൊടുക്കാൻ നിക്കണ പോലെയാ തോന്നുക...!!

പിന്നെ ഈ പടത്തിൽ തമാശകൾ കാണിക്കാൻ വേണ്ടി മാത്രമായിട്ട് കാസ്റ്റ് ചെയ്തിരിക്കുന്ന സലിം കുമാർ & സുരാജ് ടീമിനെ ഞാൻ ഒന്നും പറയില്ലാ... അവരുണ്ടായിരുന്ന കാരണം കുറച്ചെങ്കിലും ആശ്വാസമായീന്നേ തോന്നീയുള്ളൂ...!!!

ഒരു വിലാപം മാത്രം ബാക്കി... “ഒരു നല്ല മലയാളസിനിമ എന്നിനി കാണും നമ്മൾ...???” (“നമ്മൾ“ എന്നുദ്ദേശിച്ചത് നിഖിലിനെ പോലെ ഭ്രാന്തമായി താരങ്ങളിൽ ദൈവത്തെ കാണുന്നവരെ അല്ലാ..!! സാധാരണക്കാരനും ഇത്തിരി ബുദ്ധീം ബോധോം ഉള്ള മലയാളിയായ മനുഷ്യരേയാ...!!)

സുധീര്‍_ഓയൂര്‍ said...

ഞാന്‍ നിങ്ങളോട് യൂജിക്കുന്നു , പക്ഷെ

ഇങ്ങനെയുള്ള സിനിമകള്‍ മാത്രം ഉണ്ടാകാനും , സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാനും എന്തായിരിക്കും കാരണം . സംവിധായകനീയോ ,തിരക്കഥകൃതിനെയോ , നടന്മാരെയോ , ഫാന്‍സ്‌ അസ്സോഷ്യന്‍ കലെയോ മാത്രം കുട്ടപെടുത്തുവാന്‍ കഴിയുമോ ,ഇങ്ങനെ ഉള്ള സിനിമകള്‍ മാത്രം വിജയിപ്പിക്കുന്ന പ്രേക്ഷകര്‍ ഉള്ളടത്തോളം കാലം ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും

നല്ല സിന്മകള്‍ മാത്രം പോയി കാണുന്ന പ്രേക്ഷകരാണ് കേരളത്തില്‍ എങ്കില്‍ , മമ്മൂട്ടി എന്നാ നടന്‍ എത്രെയോ വര്‍ഷങ്ങള്‍ ക്ക് മുമ്പ് തന്നെ മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷ്മായാനെ
. ഒരു മറുപക്ഷം കൂടെ ഓര്‍ക്കുന്നു , മമമൂട്ടി യുടെ എത്രെയോ നല്ല സിനമകള്‍ എന്ന് നാം കരുതുന്ന ഇനത്തില്‍ പെട്ടവ ഒക്കെ ഒരു ചലനവും ഉണ്ടാക്കാതെ കാലം വിടുന്നു

ആരും കുടുമ്പത്തോടൊപ്പം അങ്ങനെ ഉള്ള സിനിമകള് കാണാന്‍ പോകാറില്ല , പോയാല്‍ തന്നെ ഇടയ്ക്കു വെച്ച് അവരോടൊപ്പം ഇറങ്ങി പോരാനും ഒരു മടിയും കാണിക്കുകയും ഇല്ല

നമ്മള്‍ ഇങ്ങനെ ഉള്ള സിനിമകലില്‍ നിന്ന് മലയാള സിനിമയെ രേക്ഷിക്കണം എങ്കില്‍ നമുക്ക് നല്ല സിനിമകള്‍ കാണാന്‍ തീയറ്ററില്‍ പോയി സിനിമകള്‍ കാണാം
, അങ്ങനെ ഉള്ള സിന്മകള്‍ കാണാന്‍ മറ്റുള്ളവരെ കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യാം

അല്ലാത്ത പക്ഷം ഇനിയും പോക്കിരി രാജ്കള്‍ ഉണ്ടാകും
ശ്ലോ മോശനും , കയറില്‍ കെട്ടി പറക്കുന്നതും ഒക്കെ തന്നെ കാണേണ്ടിവരും

അത് കൊണ്ട് മറ്റുള്ളവരെ വിമര്ഷിക്കുനതിനോടൊപ്പം
സോയം വിമര്‍ശനവും നല്ലതാണ്


കുട്ടി സ്രാങ്ക് എന്നോ മറ്റോ ഒരു ഫിലിം വരുന്നു എന്ന് അറിഞ്ഞു


കുടുംബസമേതം പൊയ് കണുക

Anonymous said...

എന്തു അക്രമം ആണെന്നു പറഞ്ഞാലും ഇത്തരം സിനിമകൾ മത്രമെ മലയാളികൾ വിജയിപ്പിക്കു കലാ മൂല്യ്ം ഉള്ള സിനിമകൾ സാമ്പത്തികമയി പരാജയപ്പെടുന്നു
ഇതു കശു മുടക്കി നിർമിക്കുന്നവനും ജീവിക്കണ്ടെ
സുഹുർത്തെ