Monday, May 17, 2010

അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌സംവിധാനം: മുരളി നാഗവള്ളി
നിര്‍മ്മാണം: V B K മേനോന്‍

ഈ ചിത്രത്തെക്കുറിച്ച്‌ ഇതിന്റെ ഷൂട്ടിംഗ്‌ സന്ദര്‍ഭങ്ങളില്‍ തന്നെ കേട്ടപ്പോഴെല്ലാം ഇതൊരു മോശം ചിത്രമാണെന്ന തോന്നലുണ്ടായിരുന്നു. ഈ ചിത്രം കാണാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. ഒടുവില്‍, വിധിക്ക്‌ കീഴടങ്ങി ക്രൂരമായ പീഠനം ഏറ്റുവാങ്ങി സിനിമാതിയറ്ററില്‍ നിന്നിറങ്ങേണ്ടിവന്നു.

സ്വത്ത്‌ പങ്കുവക്കുന്നതിനെച്ചൊല്ലി എന്തൊക്കെയോ പ്രശ്നം.. അതില്‍ സ്വത്തിന്റെ ഉടമയായ സായികുമാര്‍ എന്ന പിതാവിന്‌ വേറെയുമുണ്ടത്രേ ഭാര്യയും മകനും... ഈ സ്വത്തുടമ ഹൃദയസ്തംഭനം വന്ന് മരിക്കുന്നു. പിന്നെ, അദ്ദേഹം എഴുതിവച്ച വില്‍പത്രത്തിലെ ചില കാര്യങ്ങളെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ സിനിമയില്‍ എന്ന് തോന്നുന്നു. സായികുമാറിന്റെ മറ്റേ ഭാര്യയിലുള്ള പുത്രനാണെന്ന് തോന്നുന്നു മോഹന്‍ലാല്‍... സാധാരണ ആളുകളില്‍ നിന്ന് മാറിയുള്ള മനോനിലയായതിനാല്‍ ഒരു മെന്റല്‍ ട്രീറ്റ്‌ മെന്റ്‌ നടക്കുന്ന ഹോസ്പിറ്റലില്‍ ഇദ്ദേഹം സുഖവാസം അനുഷ്ഠിക്കുന്നു. വളരെ വിജ്ഞാനവും ഒരുപാട്‌ കഴിവുകളും ഇദ്ദേഹത്തിനുണ്ടെന്നത്‌ വേറെ കാര്യം. ഇദ്ദേഹത്തെ അന്വേഷിച്ച്‌ അനിയനും കൂട്ടരും അവരെകൂടാതെ സ്വത്തിനുവേണ്ടി വേറെ ബന്ധുക്കളും അവരുടെ ഗുണ്ടകളുമൊക്കെ എത്തുന്നു... എനിക്ക്‌ വയ്യാ... ഇത്രയൊക്കെ പറയാനേ കഴിയൂ... കാരണം, സംഗതി ഈ ചിത്രം കണ്ട ആര്‍ക്കും മനസ്സിലായിക്കാണില്ല എന്നത്‌ ഉറപ്പാണ്‌.

മോഹന്‍ലാല്‍ എന്ന കഥാപാത്രത്തിന്‌ ഭ്രാന്തുണ്ടോ എന്നത്‌ സിനിമ കഴിഞ്ഞാലും സംശയമാണ്‌... പക്ഷേ, ഈ ചിത്രത്തില്‍ അഭിനയിച്ചത്‌ വച്ച്‌ നോക്കിയാല്‍ മോഹന്‍ലാല്‍ എന്ന നടന്റെ മാനസികനിലയ്ക്ക്‌ എന്തോ തകരാറ്‌ സംഭവിച്ചിട്ടുണ്ടെന്ന് പ്രേക്ഷകര്‍ക്ക്‌ നിസ്സംശയം പറയാം... സിനിമാപ്രേമികള്‍ക്ക്‌ അഭിനയത്തിന്റെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ കാണിച്ചുതന്നിട്ടുള്ള ഈ മഹാനടന്റെ ദുര്യോഗത്തില്‍ നമുക്ക്‌ ഖേദിക്കാം...

മോഹന്‍ലാലിന്റെ കഥാപാത്രത്തിനല്ല, മറിച്ച്‌ മറ്റുള്ളവര്‍ക്കാണോ ഭ്രാന്തെന്ന് സംശയമുണ്ടെന്ന് ഡോക്ടര്‍ ചോദിക്കുന്നുണ്ട്‌. ഇത്‌ കാണുന്ന പ്രേക്ഷകരുടെ മാനസികനില ശരിയല്ലെന്ന് ഇതിന്റെ സംവിധായകന്‍ ഉറപ്പിച്ച്‌ പറയുന്നു.

സിനിമയുടെ പലഘട്ടത്തിലും പാതി ഉറക്കത്തിലായതിനാല്‍ അഭിനയവൈകൃതം കണ്ട്‌ മസ്തിഷ്കാഘാതം ഉണ്ടാവാതെ രക്ഷപ്പെട്ടു.

സിനിമ കണ്ടതില്‍ നിന്ന് പ്രേക്ഷകന്‌ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ ചില ഡയലോഗുകള്‍ മാത്രം.. "നീല ഷര്‍ട്ട്‌, വെള്ള ഷര്‍ട്ട്‌... 4 ചപ്പാത്തി, കുറച്ച്‌ കറി"

ഇതെന്താണ്‌ സംഗതി എന്ന് ചോദിക്കരുത്‌... ഈ സിനിമകണ്ട്‌ മാനസികനില തെറ്റിയ ഒരു പ്രേക്ഷകന്റെ ജല്‍പ്പനങ്ങളായി കരുതി എന്നോട്‌ ക്ഷമിക്കുക... (കൂടുതലോന്നും ചോദിക്കരുത്‌..പ്ലീസ്‌..)

10 comments:

സൂര്യോദയം said...

ഈ ചിത്രം കണ്ട്‌ മാനസികനില തെറ്റിയ ഒരു പ്രേക്ഷകന്റെ റിവ്യൂ...

Siju | സിജു said...

Rainman

Nona said...

:) You decided to take up my advice and waste your time!

സൂര്യോദയം said...

ശത്രുക്കളെപ്പോലും ഇങ്ങനെ പ്രേരിപ്പിക്കരുത്‌... നിന്നോട്‌ ദൈവം ചോദിച്ചോളും :-)

Vinayan said...

സിജു പറഞ്ഞപോലെ റെയിന്‍ മാന്‍ എന്ന സിനിമയാണ് ഈ കൊലത്തിലെതിച്ചത് എന്ന് ഞാനും കേട്ടു.

VPKG said...

nalla thallippoli koora padama.. Engane oppichu evanmar ethokke?

ചെലക്കാണ്ട് പോടാ said...

ഇതെന്താണ്‌ സംഗതി എന്ന് ചോദിക്കരുത്‌... ഈ സിനിമകണ്ട്‌ മാനസികനില തെറ്റിയ ഒരു പ്രേക്ഷകന്റെ ജല്‍പ്പനങ്ങളായി കരുതി എന്നോട്‌ ക്ഷമിക്കുക... (കൂടുതലോന്നും ചോദിക്കരുത്‌..പ്ലീസ്‌..)

ഹി ഹി

ശരിക്കും ബോധത്തോടുകൂടിയാണോ സിനിമ കാണാന്‍ പോയെ, അതോ ശത്രുക്കളാരെങ്കിലും പണി തന്നതോ?

Ricky said...

eda..ninakku ashtamathil shani de apahaaram aanu. "kashtakaalam vannal superstars paamp aayi kadikkum" enn kettittille

vasanthalathika said...

നമ്മള്‍ സാധാരനപ്രേക്ഷകര്‍ എന്തുതന്നെ പറഞ്ഞാലും
സൂപ്പര്‍സ്റ്റാര്‍ മേധാവികള്‍ക്ക് വിവേകമുദിക്കില്ല.
കഴിഞ്ഞ ദിവസം ചുള്ളിക്കാട് മോഹന്‍ലാലിനെ നാട്യകലയുറെ തലവനായൊക്കെ
വിശേഷിപ്പിച്ച്കന്ടു.വര്‍ഷങ്ങള്‍ അറിവും അനുഭവവും പണവും പ്രശസ്തിയും
തന്നിട്ടും അതിന്റെ നന്ദി കാണിക്കുന്നില്ലല്ലോ...സങ്കടം തന്നെ
.ഇങ്ങനെ ഒരു നിലവാരവുമില്ലാത്ത സിനിമകള്‍ക്ക്‌ അങ്ങേരെന്തിനു സമ്മതം മൂളുന്നു?
''പകല്നക്ഷത്രങ്ങള്‍,ഭ്രമരം..തുടങ്ങിയ സിനിമകള്‍ കാണുമ്പോള്‍ ആ നടന്‍ എത്ര ഉയരത്തിലാണ്?
ഒരുപക്ഷെ ബലിയാടാവാം നല്ല നടനും നടിയും..അല്ലെ?

അനൂപ് :: anoop said...

നല്ല കുറിപ്പ്. ഈ കച്ചറപ്പടം കണ്ടു പോയാലുള്ള അവസ്ഥ കൃത്യമായി വിവരിച്ചിരിക്കുന്നു.

ഇറങ്ങിയോടാതെ കണ്ടു തീര്‍ത്ത മറ്റൊരു രക്തസാക്ഷിയാണു സുഹൃത്തെ ഞാനും. (നമ്മളെ ഒക്കെ സമ്മതിക്കണം, അല്ലെ!).

ഇത്തരം ചവറുകള്‍ പ്രോത്സാഹിക്കപ്പെടരുത് - മലയാള സിനിമയും അലക്സാണ്ടറുടെ അതിക്രമങ്ങളും - ഈ ലിങ്കു കൂടി ഇവിടെ ഇടുന്നു.