Thursday, August 15, 2013

മെമ്മറീസ്‌ (Memories)


രചന, സംവിധാനം : ജിത്തു ജോസഫ്‌

ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെത്തുടര്‍ന്ന്‌ മുഴുക്കുടിയനായിത്തീര്‍ന്ന ഒരു പോലീസുദ്യോഗസ്ഥന്‍, വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു അന്വേഷണം ഏറ്റെടുക്കുന്നു.

ഒരു സീരിയല്‍ കില്ലറെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമാകുന്നിടത്താണ്‌ ഈ സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്‌.

മുഴുനീള കുടിയനായി പ്രിഥ്യിരാജ്‌ പ്രേക്ഷകര്‍ക്ക്‌ മദ്യപാന ആസക്തിയുണ്ടാക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം മികച്ച അഭിനയം കാഴ്ച വെച്ചു എന്ന്‌ തന്നെ പറയാം.

കാര്യമായ വേഗതയോ ഉത്സാഹമോ ഇല്ലാതെയുള്ള കഥാഗതിയെ സിനിമയുടെ അവസാനത്തെ കുറച്ച്‌ മിനിട്ടുകള്‍ മാറ്റി മറിച്ചു.

ക്ളൈമാക്സിനോടടുക്കും തോറും പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുവാനും മികവോടെ പരിസമാപ്തിയിലെത്തിക്കാനും കഴിഞ്ഞതാണ്‌ ഈ സിനിമയുടെ വിജയം.

കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാളെ കണ്ടിട്ടുള്ളവരെ കിട്ടിയിട്ടും അയാളുടെ ഒരു രേഖാചിത്രം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമോ ആലോചനയോ നടത്താതെ ആ മുഖം കണ്ടെത്താന്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ ഒരല്‍പ്പം അത്ഭുതം സൃഷ്ടിച്ചു.

ജിത്തു ജോസഫിനും ഇതിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം.

Rating: 6.5 / 10

2 comments:

Black Jack said...

Nice movie made in perfect formula of a detective story, except the motive of the crime.

Sreejith K. said...

ഈ സിനിമ ഇന്നാണ് കാണാൻ സാധിച്ചത്. ഗ്രാന്റ് മാസ്റ്റർ എന്ന സിനിമയിൽ ചെറിയ മാറ്റങ്ങൾ വരുത്തി എന്നല്ലാതെ പുതുതായി ഒന്നും ഇല്ല. സ്വയം പിടിക്കപ്പെടാൻ കൊലയാളി ക്ലൂ ഒക്കെ ട്രെഷർ ഹണ്ട് നിലവാരത്തിൽ കൊടുക്കുന്നത് കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്.