രചന, സംവിധാനം: ജിത്തു ജോസഫ്
നല്ലൊരു കഥാ പശ്ചാത്തലം ഉള്ളതിനാല്‍ അതിനെ ശരിയ്ക്കും ഉപയോഗപ്പെടുത്തി വേണ്ടത്ര ഹാസ്യാത്മകമായി ഒരുവിധം പൂര്‍ണ്ണതയില്‍ ഈ ചിത്രം കൊണ്ടുചെന്നെത്തിക്കാന്‍ ജിത്തു ജോസഫിന് സാധിച്ചിരിക്കുന്നു.
കൃത്യമായ കോപ്പിയടിയാണെങ്കിലും പ്രേക്ഷകരെ ആസ്വദിപ്പിക്കാനാകുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിണ്റ്റെ വിജയരഹസ്യം.
ബോസ്സ് ആയും തുടര്‍ന്ന് ഭാര്യയായുള്ള അഭിനയസന്ദര്‍ഭങ്ങളിലും മമത മോഹന്‍ ദാസിണ്റ്റെ പ്രകടനം ഗംഭീരമായിരുന്നതുകൊണ്ടും ഈ സന്ദര്‍ഭത്തിനനുസരിച്ച് ദിലീപ് എന്ന നടണ്റ്റെ ഹാസ്യാത്മകമായ ഇടപെടലുകളും ഈ ചിത്രം രസകരമാക്കാന്‍ സാധിച്ചിരിക്കുന്നു.
നായകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതിണ്റ്റെ കാരണം എന്തോ ഗംഭീരസംഭവമാണെന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും അതിണ്റ്റെ സത്യാവസ്ഥ അറിയുമ്പോള്‍ പ്രേക്ഷകര്‍ ഇളിഭ്യരാകും... 'അച്ഛന്‍ ഒന്ന് സൂക്ഷിച്ചു നോക്കി, അമ്മ ചിരിച്ചില്ല' തുടങ്ങിയ എന്തോ നിസ്സാര സംഭവം.
സിനിമകളില്‍ കണ്ടുമടുത്ത പല കഥാപാത്രങ്ങളും സംഭവങ്ങളും ഉണ്ടെങ്കിലും പൊതുവേ ഒരു ആസ്വാദനസുഖം നിലനിര്‍ത്താന്‍ സാധിച്ചിരിക്കുന്നു എന്നതുകൊണ്ട് തന്നെ ഈ ചിത്രം പ്രേക്ഷകമനസ്സ് കയ്യടക്കി എന്ന് തന്നെ പറയാം.
Rating : 5.5 / 10

No comments:
Post a Comment