Tuesday, December 18, 2012

ചാപ്റ്റേര്‍സ്‌ (Chapters)

 രചന, സംവിധാനം: സുനില്‍ ഇബ്രാഹിം

നാല്‌ ചാപ്റ്ററുകളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ സിനിമയുടെ ആദ്യത്തെ ചാപ്റ്റര്‍ ദയനീയമായിരുന്നു. ആ ചാപ്റ്റര്‍ തികച്ചും ബാലിശവും വളരെയധികം ബോറടിപ്പിക്കുന്നതുമായിരുന്നു.

ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്ന മകനോട്‌, പെങ്ങളുടെ കല്ല്യാണത്തിന്‌ വേണ്ടുന്ന പണം ഉണ്ടാക്കിക്കൊണ്ടുവരാന്‍ പറയേണ്ടി വരുന്ന ഒരു അച്ഛണ്റ്റെ ഗതികേട്‌... അതും അതിലും ദയനീയമായ അവസ്ഥയില്‍ തേരാപാരാ നടക്കുന്ന സുഹൃത്തുക്കളുടെ സഹായം ചോദിക്കാനുള്ള ഒരു ഉപദേശവും... എന്നിട്ടോ... നാഗമാണിക്യം ഉണ്ടാക്കാനുള്ള ഒരു പ്ളാനും.... സഹിക്കില്ല....

ഇതാണ്‌ തുടക്കത്തിലെ ഗതിയെങ്കിലും തുടര്‍ന്നുള്ള ചാപ്റ്റേര്‍സിലൂടെ നാല്‌ കഥകളേയും ബന്ധിപ്പിക്കുന്നതില്‍ കാണിച്ചിരിക്കുന്ന മിടുക്ക്‌ എടുത്ത്‌ പറയേണ്ടത്‌ തന്നെയാണ്‌.

ആദ്യ ചാപ്റ്ററിലെ 'പെങ്ങള്‍' ഏതെന്ന് പ്രക്ഷകന്‍ തിരിച്ചറിയുന്നതുള്‍പ്പെടെ ചാപ്റ്ററുകളിലൂടെയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരത്തിണ്റ്റെ തിരിച്ചറിയുന്നതിണ്റ്റെ ഒരു സുഖവും അവസാന സീനില്‍ കൊണ്ടെത്തിച്ചേരുമ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ചിന്തയും ഈ ചിത്രത്തെ ഒരു പ്രത്യേകതയുള്ളതാണെന്ന് പറയാന്‍ തക്കതാക്കുന്നു.

ഭൂരിഭാഗവും യുവതാരങ്ങളെ ഉള്‍പ്പെടുത്തി മോശമല്ലാത്ത ഒരു ചിത്രം ഉണ്ടാക്കാന്‍ സുനില്‍ ഇഹ്രാഹിമിന്‌ സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

Rating : 4.5 / 10

2 comments:

shajitha said...

സുഹ്രുത്തെ, താങ്കളെത്ര മണ്ടസിനിമകള്‍ക്ക് റിവ്യു എഴുതി, ഒഴിമുറി എന്ന സിനിമക്കെന്തുകൊണ്ടെഴുതിയില്ല. ഞാനിന്നലെ സിഡി കണ്ടു, എന്തു പറയാന്‍!, ഒരു കഥ പോലെ സുന്ദരം.കവിതപോലെ മനോഹരം.നല്ല സിനിമ ഉണ്ടാവുന്നില്ലേ എന്നു നമ്മളെപ്പോലുള്ള വ്യക്തികള്‍ ഓളിയിട്ടു കരയുമ്പോള്‍ മറുഭാഗത്ത് ജനനദിവസം തന്നെ ഇത്തരം സിനിമകള്‍ മരിക്കുന്നു.

സൂര്യോദയം said...

ചില വ്യക്തിപരമായ തിരക്കുകളാല്‍ പല സിനിമകളും കാണാതെ വിട്ടുപോകാറുണ്ട്‌.. ഇത്‌ അത്തരത്തില്‍ വിട്ടുപോയ ഒരു സിനിമയാണ്‌.. ക്ഷമിക്കൂ..