കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ലാല്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്
സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ 'ബ്രദര്‍' എന്ന വിളി കേട്ട് ചെവി തഴമ്പിക്കും എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.
സിനിമ തുടങ്ങുമ്പോഴേ ഒരു ഹോസ്പിറ്റലില്‍ നടക്കുന്ന പ്രസവത്തില്‍ ഉണ്ടാകുന്ന ഇരട്ടക്കുട്ടികളും അവിടെ സംഭവിക്കുന്ന ആക്രമണവും സ്പോടനത്തെയും തുടര്‍ന്ന് കുഞ്ഞുങ്ങളുമായി രക്ഷപ്പെടുമ്പോള്‍ അതില്‍ ഒരെണ്ണം മാറിപ്പോകുകയും പിന്നീട് ആ ചേര്‍ച്ചയില്ലാത്ത ഇരട്ടകള്‍ വളര്‍ന്ന് വലുതായി എന്തൊക്കെയോ ആയിത്തീരുകയും തുടര്‍ന്നങ്ങോട്ട് അവരുടെ മറ്റ് വീരചരിതങ്ങള്‍ വിവരിക്കുകയും ചെയ്യുന്നതാണ് ഈ സിനിമ.
സലിം കുമാറും മണിയന്‍പിള്ള രാജുവും നടത്തുന്ന കഥാപ്രസംഗത്തിലൂടെ കോബ്രകളെ നമുക്ക് പരിചയപ്പെടുത്തുന്നു.
ഇതിണ്റ്റെ കഥയെക്കുറിച്ചോ അതിണ്റ്റെ ഗുണദോഷങ്ങളെക്കുറിച്ചോ ഒരു വിശകലനം നടത്തുന്നത് ഒരു പാഴ് പ്രവര്‍ത്തിയാണെന്നതിനാല്‍ അതിന് മുതിരുന്നില്ല.
ഒന്നോ രണ്ടോ സീനില്‍ ഒരല്‍പ്പം ഹാസ്യത്തിണ്റ്റെ ഛായ ഉണ്ടായി എന്നതൊഴിച്ചാല്‍ പൂര്‍ണ്ണമായും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഈ ചിത്രം കഥയിലോ, കഥാപാത്രങ്ങളിലോ ഒന്നും തന്നെ യാതൊരു ആസ്വാദനസുഖവും നല്‍കുന്നില്ല.
സ്വന്തം ഗ്ളാമറിനെയും നിറത്തെയും കുറിച്ചുള്ള കമണ്റ്റുകള്‍, സുഹൃത് സഹോദര സെണ്റ്റിമെണ്റ്റ്സ്, സ്നേഹം പിന്നെ സാക്രിഫൈസ്... ഇതെല്ലാം ഇടയ്ക്കെല്ലാം വാരി വിതറിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും എം.ബി.ബി.എസ് കാരായ സുന്ദരിമാരെ നായികമാരായി റിക്രൂട്ട് ചെയ്ത് വെച്ചിട്ടുമുണ്ട്.
പണ്ട് മുതലേ കണ്ട് മടുത്ത ക്ളൈമാക്സ് ഫോര്‍മുല കൂടി ചേര്‍ത്ത് പിടിപ്പിച്ചപ്പോള്‍ പൂര്‍ത്തിയായി.
ലാലു അലക്സ് തണ്റ്റെ പ്രകടനം ഇടയ്ക്ക് ഒരല്‍പ്പം ആസ്വാദ്യകരമാക്കി എന്ന് തോന്നി.
പൊതുവേ പറഞ്ഞാല്‍ ഗുണമോ മണമോ നിറമോ രുചിയോ ഇല്ലാത്ത ഒരു വേസ്റ്റ് സിനിമ എന്നേ പറയാന്‍ കഴിയുന്നുള്ളൂ.
Rating : 2 / 10
3 comments:
പൊതുവേ പറഞ്ഞാല്‍ ഗുണമോ മണമോ നിറമോ രുചിയോ ഇല്ലാത്ത ഒരു വേസ്റ്റ് സിനിമ എന്നേ പറയാന്‍ കഴിയുന്നുള്ളൂ.
കോബ്രയില്‍ മമ്മൂട്ടി പുതുമയൊന്നും സമ്മാനിക്കുന്നില്ല. രാജമാണിക്യത്തില്‍, തുറുപ്പുഗുലാനില്‍, മായാവിയില്‍, പോക്കിരി രാജായില്‍, ചട്ടമ്പിനാടില്‍, ഒക്കെ കണ്ട അതേ കഥാപാത്രം തന്നെ. വിദ്യാഭ്യാസമില്ല. വിവരക്കേട് ആവശ്യത്തിലധികം. തല്ല് പ്രധാന തൊഴിലാക്കിയവന്‍. എന്നാല്‍ അനുകമ്പയും കരുണയും ത്യാഗവും ആവശ്യത്തിലേറെയുള്ളവന്‍.
മമ്മൂട്ടിയില് പ്രായത്തിന്റെ നാളങ്ങള് നന്നായി തെളിഞ്ഞു തുടങ്ങിയതിന്റെ സൂചനകളും കോബ്ര തരുന്നുണ്ട്. കിങ്ങ് ആന്റ് കമ്മീഷണറില് തെളിഞ്ഞു നില്ക്കുന്ന അത്രയും പ്രായ പ്രശ്നം കോബ്രയില് പ്രകടമല്ലെങ്കിലും ലാലു അലക്സിന്റെ മരുമകനായത് കുറച്ച് കടുപ്പമായിപോയി. സൂപ്പര് താരങ്ങളുടെ പ്രായവും കഴിവും ഉപയോഗപ്പോടുത്തുന്ന കഥാപാത്രങ്ങള്ക്കപ്പുറം യൗവനാസക്തമായ വേഷങ്ങളിലേക്ക് അവരെ ബലമായി കൊണ്ടുവരുമ്പോള് ഉള്ക്കൊള്ളാന് ബുദ്ധിമുട്ടാണ്.
ഇപ്പോഴാണ് ഈ സിനിമ കാണാൻ സാധിച്ചത്. ജാക്കറ്റും ഫുൾ പാന്റും റണ്ണിങ്ങ് ഷൂസും ഇട്ടുള്ള ആദ്യത്തെ ബോക്സിങ്ങ്/ഗുസ്തി/നാടൻ തല്ല് മത്സരം തൊട്ട് മമ്മൂട്ടി കലക്കി. അവസാന സീനിലെ വികാരവിക്ഷേപങ്ങളോടെ എല്ലാം പൂർത്തിയാവുകയും ചെയ്തു. സമ്മതിക്കണം, ഇതുണ്ടാക്കിയവന്മാരേയും ഇതൊക്കെ കാണുന്നവരേയും.
Post a Comment