Wednesday, December 28, 2011
വെനീസിലെ വ്യാപാരി (Veneesile Vyaapaari)
രചന: ജെയിംസ് ആല്‍ബര്‍ട്ട്
സംവിധാനം: ഷാഫി
1980 കളില്‍ നടക്കുന്ന കഥയും പശ്ചാത്തലവുമാണ് ഈ സിനിമയ്ക്ക് ആധാരം. ഒരു പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്ന പവിത്രന് (മമ്മൂട്ടി), ഒരു കേസന്വേഷണത്തിന് എന്ന പേരില്‍ മറ്റൊരിടത്തേയ്ക്ക് പോകേണ്ടിവരികയും അവിടെ ഒരു വ്യാപാരി എന്ന ലേബലില്‍ അല്ലറ ചില്ലറ ബിസിനസ് തന്ത്രങ്ങളുമായി ജീവിക്കുകയും ചെയ്യുന്നു. ഒരു തൊഴിലാളി നേതാവിണ്റ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന് തുമ്പുണ്ടാക്കുക എന്ന ദൌത്യവും കൂട്ടത്തിലുണ്ട്. രണ്ട് കരകളിലായി പ്രബലരായ രണ്ട് വ്യാപാരികളുള്ള അവിടെ പവിത്രന് ബിസിനസ് ഹരം കയറി വളര്‍ച്ചപ്രാപിക്കുകയും ശത്രുത സമ്പാദിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ചതിവിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട് ജയിലില്‍ പോകുകയും പിന്നീട് തിരിച്ചുവന്ന് ഗൂഢാലോചനകളും പഴയകേസിണ്റ്റെ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ നടത്തുന്ന കളികളാണ് അരങ്ങേറുന്നത്. ഒടുവില്‍ പതിവുപോലെ ഒരു ലോഡ് ഗുണ്ടകളെ (ഗുണ്ടകളെന്നുപറഞ്ഞാല്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടുള്ള എല്ലാ പ്രധാനികളായ ഗുണ്ടകളേയും ഒരുമിച്ച് ഉപയോഗിച്ചിരിക്കുന്നു) ഇടിച്ച് നിരപ്പാക്കി, സസ്പെന്സുകളും കൂറുമാറ്റവും വെടി മാറിക്കൊള്ളലുമൊക്കെയായി കാര്യങ്ങള്‍ പര്യവസാനിപ്പിച്ചു.
ആദ്യമൊക്കെ കുറച്ച് രസകരമായ കച്ചവടതന്ത്രങ്ങളുടെ മേന്മയില് കുറച്ചൊക്കെ ആസ്വാദ്യകരമായി തോന്നിയ സിനിമ, രണ്ടാം പകുതി ആയപ്പോഴേയ്ക്കും പണ്ട് കാലത്തെ സിനിമയുടെ പതിവ് സമ്പ്രദായത്തിലേയ്ക്ക് കൂപ്പുകുത്തുകയും പ്രേക്ഷകരെ ബോറടിപ്പിക്കുകയും ചെയ്തു.
സുരാജ് വെഞ്ഞാര്‍മൂട് കള്ളനായും പിന്നീട് മറ്റൊരിടത്ത് പൌരപ്രമുഖനായും ഈ സിനിമയില്‍ നിറഞ്ഞു നില്ക്കുന്നു.
സലിം കുമാറിണ്റ്റെ ഗള്‍ഫ് കാരന് പതിവ് രീതികളിലൊക്കെയാണെങ്കിലും കുറച്ച് രസകരമായി.
അഭിനയരംഗത്ത് ആരെങ്കിലും മികവുകാട്ടിയതായൊന്നും പറയാനില്ല. എല്ലാവരും ഒരു ബോറന് കഥയില്‍ അവരവരുടെ ഭാഗം അങ്ങ് അഭിനയിച്ച് തീര്‍ത്തു എന്നേ പറയാനുള്ളൂ.
'കണ്ണും കണ്ണും...' എന്ന ഗാനം പഴയ ജയനെ അനുസ്മരിപ്പിക്കും വിധം മനോഹരമായി അവതരിപ്പിക്കപ്പെട്ടു.
രചനയിലെ മികവില്ലായ്മയെ ഭേദപ്പെടുത്താന്‍ ഷാഫിയുടെ ഡയറക് ഷനും സാധിച്ചില്ല എന്നതാണ് സത്യം.
പൂട്ട് പൊളിക്കാതെ മോഷണം നടത്തുന്ന കള്ളണ്റ്റെ ട്രേഡ് സീക്രട്ട് ഒരു കുള്ളണ്റ്റെ സഹായമാണെന്ന് പിന്നീട് പ്രേക്ഷകര്‍ അറിയുമ്പോള്‍ പണ്ട് നടത്തിയ മോഷണങ്ങള്‍ക്ക് ഏത് കുള്ളനെ കിട്ടി എന്ന് പ്രേക്ഷകര്‍ ചിന്തിക്കുമെങ്കിലും രചയിതാവോ സംവിധായകനോ ചിന്തിച്ചിട്ടുപോലുമില്ല എന്ന് തോന്നുന്നു.
ഇത്രയും ബോറായ ഒരു കഥയെ വലിയ ബാനറില്‍ ഒരു വലിയ ടീം സിനിമയാക്കി പ്രേക്ഷകര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് എന്ത് ധൈര്യത്തിലാണെന്ന് ആലോചിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല. പഴയ മികവുകളുടെ ബലത്തില്‍ പ്രേക്ഷകര്‍ അന്ധമായി വിശ്വസിച്ച് തീയ്യറ്ററില്‍ കയറി ഈ പഴഞ്ചരക്ക് കച്ചവടം കൊഴുപ്പിച്ചുകൊള്ളും എന്ന അമിതപ്രതീക്ഷ തന്നെയാവണം ഈ സിനികയുടെ ജനനത്തിന് കാരണം. പക്ഷേ, ഈ പഴക്കം ചെന്ന് നശിച്ച ചരക്ക് കച്ചവടം നടത്താന്‍ ഇടപാടുകാരെ കിട്ടാതെ വല്ല കായലിലോ കടലിലോ കൊണ്ട് തള്ളേണ്ടിവരുമെന്ന് പ്രേക്ഷകപ്രതികരണം സൂചിപ്പിക്കുന്നു.
Rating : 3 / 10
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Subscribe to:
Post Comments (Atom)
3 comments:
ഇത്രയും ബോറായ ഒരു കഥയെ വലിയ ബാനറില്‍ ഒരു വലിയ ടീം സിനിമയാക്കി പ്രേക്ഷകര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് എന്ത് ധൈര്യത്തിലാണെന്ന് ആലോചിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല. പഴയ മികവുകളുടെ ബലത്തില്‍ പ്രേക്ഷകര്‍ അന്ധമായി വിശ്വസിച്ച് തീയ്യറ്ററില്‍ കയറി ഈ പഴഞ്ചരക്ക് കച്ചവടം കൊഴുപ്പിച്ചുകൊള്ളും എന്ന അമിതപ്രതീക്ഷ തന്നെയാവണം ഈ സിനികയുടെ ജനനത്തിന് കാരണം.
Unda Pakru was always there to assist Suraj. Athu oru scenil vykthamaayi kaanikkunnundu. When Mammootty comes to pick up Suraj from his home, Unda Pakru lifts his head up from the bag.
Pinney Review kollaam ... padam koothara aayirunnu.
Post a Comment