കഥ, തിരക്കഥ, സംഭാഷണം: കെ. ഗിരീഷ് കുമാര്‍
സംവിധാനം: കമല്‍
കുറഞ്ഞ വേതനത്തിലുള്ള ഒരു ഗവര്‍ണ്‍മണ്റ്റ് ജോലിയുമായി ജീവിച്ചിരുന്ന ഒരാള്‍ ഗള്‍ഫില്‍ പോയി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അസ്വാഭാവികമായി പണക്കാരനായിത്തീര്‍ന്നതിനുശേഷം നാട്ടില്‍ പേരും പ്രശസ്തിയും സമ്പാദിക്കാന്‍ പണം വാരിക്കോരി ചെലവഴിക്കുന്നതും ഒരു ഘട്ടത്തില്‍ ബിസിനസ്സില്‍ സംഭവിക്കുന്ന പതനത്തെത്തുടര്‍ന്ന് പിടിച്ച് നില്‍ക്കാനാവാത്ത അവസ്ഥവന്ന് ജീവിതം കീഴ് മേല്‍ മറിയുകയും ചെയ്യുന്നു എന്നതാണ് ഈ സിനിമാസാരം.
പലവട്ടം കണ്ടിട്ടുള്ള സ്നേഹസമ്പന്നനും നാടനുമായ ഇന്നസെണ്റ്റിണ്റ്റെ അച്ഛന്‍ കഥാപാത്രം, ഭര്‍ത്താവ് പറയുന്നതെന്തും അംഗീകരിച്ച് ഭര്‍ത്താവിനെയും കുടുംബത്തെയും സേവിക്കുന്ന ഭാര്യാകഥാപാത്രം (സംവ്രിത സുനില്‍), സുഹൃത്തുക്കള്‍, നാട്ടുവാസികള്‍ തുടങ്ങിയവരെല്ലാം ഈ സിനിമയിലും അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്നു.
രസകരമായി കഥാഗതിയെ കൊണ്ടുപോകാന്‍ ഇതിലെ അഭിനേതാക്കള്‍ക്കെല്ലാം സാധിച്ചിരിക്കുന്നു. സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ഇന്നസെണ്റ്റ് തുടങ്ങിയവരെല്ലാം അവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയപ്പോള്‍ ജയറാം തണ്റ്റെ കരിയറിലെ നല്ലൊരു കഥാപാത്രത്തെത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. സംവ്രിത സുനിലും തണ്റ്റെ കഥാപാത്രത്തെ മികവുറ്റതാക്കി.
ജയറാമിണ്റ്റെ മകളായി അഭിനയിച്ച പെണ്‍കുട്ടി ചിത്രത്തിനൊരു പ്രകാശം നല്‍കിയതായി തോന്നി. ചിത്രത്തിലെ ഗാനങ്ങളും മികച്ചുനിന്നു.
പൊതുവേ പറഞ്ഞാല്‍ ഒരു സാധാരണ പ്രേക്ഷകനെ സ്വാധീനിക്കാനും ആസ്വദിപ്പിക്കാനുമായ ചുറ്റുവട്ടവും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഈ ചിത്രത്തിലുണ്ട്. പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ ജീവിതസന്ദര്‍ഭങ്ങളോ ഒന്നുമില്ലെങ്കിലും ഒരു സാധാരണക്കാരനായ പ്രേക്ഷകന് തൊട്ടറിയാവുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും രസകരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ തന്നെ ഈ സിനിമയ്ക്ക് പൊതുവേ ഒരു സ്വീകാര്യത ലഭിക്കുന്നതായി തോന്നി.
പക്ഷേ, ഗള്‍ഫ് കാരണ്റ്റെ പ്രകടനം കുറച്ചൊക്കെ കാലപ്പഴക്കം വന്ന സംഗതിയാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം.
നാട്ടിന്‍ പുറം, ഉത്സവം, ഉത്സവക്കമ്മറ്റി, പ്രാരാബ്ദത്തിലും അഭിമാനികളായ കഥാപാത്രങ്ങള്‍ തുടങ്ങിയ പതിവ് ചേരുവകളുമായി ഈ സിനിമ ഉണ്ടാക്കിയെടുത്തതിണ്റ്റെ പിന്നില്‍ മലയാളിപ്രേക്ഷകണ്റ്റെ മനസ്സിലിരിപ്പ് തിരിച്ചറിഞ്ഞ ഒരു ബുദ്ധിമാനായ സംവിധായകണ്റ്റെ മിടുക്കായും വേണമെങ്കില്‍ കരുതാം. പക്ഷേ, മലയാള സിനിമയ്ക്ക് എന്തെങ്കിലും പുതുമകളോ പരീക്ഷണങ്ങളോ നല്‍കി തണ്റ്റെ നില പരുങ്ങലിലാക്കാന്‍ തയ്യാറാകാത്ത ഒരു പരിചയസമ്പന്നനായ സംവിധായകനെയും നമുക്ക് മനസ്സിലാകുമെന്ന് മാത്രം.
(Rating : 4.5 / 10)
No comments:
Post a Comment