Wednesday, December 22, 2010

കാണ്ടഹാര്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മേജര്‍ രവി


മിലിറ്ററിയില്‍ നിന്ന് വിരമിച്ച്‌ വിശ്രമജീവിതം നയിക്കുന്ന ലോക്‌ നാഥ്‌ മിശ്ര എന്ന ഓഫീസറുടെ മകനെ ** 'തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരനി'ല്‍ നിന്ന് നല്ലൊരു സൈനികനാക്കാനുള്ള മേജര്‍ മഹാദേവന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടക്കുന്ന ശ്രമങ്ങളും തുടര്‍ന്ന് മേജര്‍ മഹാദേവന്റെ തന്നെ NSG ഗ്രൂപ്പില്‍ ഇദ്ദേഹമുള്‍പ്പെടുന്ന ഓപ്പറേഷനുകളും ഒടുവില്‍ ഒരു പ്ലെയിന്‍ ഹൈജാക്കില്‍ രക്ഷകരാവുന്നതുമാണ്‌ ഈ ചിത്രത്തിന്റെ ചുരുക്കം. ചുരുക്കം എന്ന് എഴുതിയെങ്കിലും ഇത്‌ ശരിക്കും ഇത്ര തന്നെയേ ഉള്ളൂ...

തുടക്കത്തെ കുറേ സമയം വളരെ ദയനീയമായി ഇഴഞ്ഞു നീങ്ങിയാണ്‌ കഥ മുന്നോട്ട്‌ പോയത്‌. പിന്നെ കുറച്ച്‌ സമയം ട്രെയിനിങ്ങും ഒരു കമാന്‍ഡോ ഓപ്പറേഷനും. ഒടുവില്‍ ഒരു വിമാനരാഞ്ചലില്‍ നടത്തുന്ന സാഹസികമായ ഇടപെടലും.

വളരെ ചുരുക്കം ചില രംഗങ്ങളില്‍ മനസ്സില്‍ സ്പര്‍ശിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതും രാജ്യത്തെ സേവിക്കുന്ന സൈനികരുടെ ധീരപ്രവര്‍ത്തികളെ ഓര്‍മ്മിപ്പിക്കുന്നു എന്നുള്ളതും മാത്രമാകുന്നു ഈ സിനിമയുടെ ആകെ ഒരു പോസിറ്റീവ്‌ ഘടകം. കൂടാതെ, അമിതാബ്‌ ബച്ചന്‍ എന്ന മഹാനടന്റെ അനായാസവും നിയന്ത്രിതവുമായ അഭിനയപ്രകടനം മലയാളസിനിമയ്ക്കും ലഭിച്ചിരിക്കുന്നു എന്നതും വളരെ പ്രധാനമായ ആകര്‍ഷണമാണ്‌. മോഹന്‍ ലാല്‍ തന്റെ കഥാപാത്രത്തോട്‌ നീതിപുലര്‍ത്തി. മേജര്‍ രവി കുറച്ച്‌ ഭാഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്തോ ഒരു 'കല്ല് കടി' അനുഭവപ്പെട്ടു.

പൊതുവേ നോക്കിയാല്‍ ആവര്‍ത്തനങ്ങളും പൂര്‍ണ്ണതക്കുറവുകളും കൊണ്ട്‌ വല്ലാത്ത ഒരു അവസ്ഥയിലുള്ള പാളിപ്പോയ ഒരു ചിത്രമെന്നേ ഇതിനെ വിശേഷിപ്പിക്കന്‍ കഴിയൂ.

കൊടും തീവ്രവാദിയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ മറ്റ്‌ പല തീവ്രവാദികളും വന്ന് മംഗളം നേരുന്നതും പ്ലാനിംഗ്‌ നടത്തുന്നതുമൊക്കെ ഇന്ത്യയില്‍ സംഭവിക്കുന്നതാണോ എന്നറിയില്ല. അങ്ങനെയാണെങ്കില്‍ നമ്മുടെ നിയമസംവിധാനം കത്തിച്ചുകളയുന്നതാകും നല്ലത്‌.

ജിഹാദുകള്‍ ഒരു പെണ്ണിനെ പിടിച്ചുകൊണ്ട്‌ പോകുന്നത്‌ കണ്ട്‌ അതിന്റെ കാരണം ദൂരെ നിന്ന് തന്നെ ഊഹിച്ച്‌ നമുക്ക്‌ പറഞ്ഞു തരുന്നത്‌ കണ്ടപ്പോള്‍ ആ വ്യക്തിയുടെ ദിവ്യദൃഷ്ടിയോട്‌ അസൂയ തോന്നിപ്പോയി.

വിമാനരാഞ്ചലില്‍ നിന്നെല്ലാം രക്ഷിച്ച്‌ അവസാനം വിമാനം നിലത്തിറക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ ഗംഭീരമായൊരു ലാന്‍ഡിങ്ങും തുടര്‍ന്നുള്ള സാഹസികമായ ഡ്രൈവിങ്ങും കണ്ടാല്‍ പ്രേക്ഷകര്‍ക്ക്‌ അന്ധാളിപ്പും ഒരു നിര്‍വ്വികാരതയും മാത്രം ബാക്കിയാവും... (ഒന്നും മനസ്സിലാവില്ലെന്നര്‍ത്ഥം).

നായിക എന്നൊരു സംഭവം ഈ ചിത്രത്തിലില്ല.

മേജര്‍ രവിയുടെ തന്നെ കഴിഞ്ഞ ചിത്രത്തിലെ ഗാനത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിലുമുണ്ട്‌. ഇതും കൊള്ളാം.

കോമഡിക്കുവേണ്ടി ചെറിയ ശ്രമങ്ങളേ നടത്തിയിട്ടുള്ളൂ എന്നത്‌ ആശ്വാസം,... അത്രയും കുറവ്‌ സഹിച്ചാല്‍ മതിയല്ലോ...

അമിതാബ്‌ ബച്ചനും മോഹന്‍ ലാലും നേര്‍ക്കുനേര്‍ അഭിനയിക്കുന്ന് രംഗങ്ങളില്‍ വളരെ കുറച്ച്‌ സമയം ഒരു വൈകാരികത നിറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സാദ്ധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താതിരിക്കുകയോ വേണ്ടത്ര എഫ്ഫക്റ്റ്‌ ഇല്ലാതിരിക്കുകയോ സംഭവിച്ചിരിക്കുന്നു.

സിനിമയുടെ അവസാനരംഗത്തില്‍ നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന മേജര്‍ മഹാദേവന്റെ കണ്ണുകളെ കുറച്ചു സമയം കാണിക്കുകയും ആ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒരു ചാലായി ഒഴുകി വീഴുകയും ചെയ്തത്‌ നല്ലൊരു രംഗമായിരുന്നു.

മേജര്‍ രവിയ്ക്ക്‌ ഇത്രയൊക്കെയേ ചെയ്യാനാവൂ... വിമാനറാഞ്ചലിനോടനുബന്ധിച്ച കമാന്‍ഡോ ഓപ്പറേഷനുവേണ്ടി 2 മണിക്കൂറിലധികം നീളുന്ന ഒരു കഥയും തിരക്കഥയും ഉണ്ടാക്കേണ്ടിവന്നാല്‍ ആരുടെയായാലും ഗതി ഇതൊക്കെ തന്നെ.

** 'തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യനായ ഒരു ചെറുപ്പക്കാരനാണ്‌ ഞാന്‍' എന്നൊരാള്‍ സ്വയം പറയുന്നത്‌ ആദ്യമായി കേള്‍ക്കാനായി ഈ ചിത്രത്തില്‍.


Rating: 3.5/10

7 comments:

സൂര്യോദയം said...

മേജര്‍ രവിയ്ക്ക്‌ ഇത്രയൊക്കെയേ ചെയ്യാനാവൂ... വിമാനറാഞ്ചലിനോടനുബന്ധിച്ച കമാന്‍ഡോ ഓപ്പറേഷനുവേണ്ടി 2 മണിക്കൂറിലധികം നീളുന്ന ഒരു കഥയും തിരക്കഥയും ഉണ്ടാക്കേണ്ടിവന്നാല്‍ ആരുടെയായാലും ഗതി ഇതൊക്കെ തന്നെ.

Mansoor said...

ഒരു സംവിധായകന്‍ താന്‍ മുമ്പ് മിലിട്ടറിയില്‍ മേജര്‍ ആയതുകൊണ്ട് തന്‍റെ എല്ലാ പടങ്ങളും മിലിട്ടറി പടങ്ങള്‍ ആകണം എന്ന ശഠിക്കുന്നത് തന്നെയാണ് മേജര്‍ രവിയുടെ പരാജയം. ആദ്യ പടം വിജയിച്ചാല്‍ അതിനെ ചുവട് പിടിച്ച് അതിന്‍റെ രണ്ടാം ഭാഗം എടുത്തത് കൊള്ളാം, രണ്ടാമത്തേത് വിജയിക്കാതിരുന്നപ്പോള്‍ തന്നെ മാറിചിന്തിക്കാനുള്ള വിവേകം മേജര്‍ രവിക്ക് ഇല്ലാതെ പോയി, പിന്നെ കീര്‍ത്തിചക്ര ഒരു മികച്ച മിലിട്ടറി സിനിമ എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഒരുപാട് കാലത്തിനു ശേഷം അത്തരത്തിലൊരു ട്രീറ്റ്മെന്‍റ് ജനങ്ങള്‍ ഇഷ്ടപ്പെട്ടു, അത്രതന്നെ. അപ്പോള്‍ ഇടയ്ക്കിടക്ക് ഇത്തരം കഥകളുമായി വന്നാല്‍ അത് ബച്ചനല്ല ഷ്വാസേനഗറോ, ജാക്കിച്ചാനോ അഭിനയിച്ചാല്‍പോലും ജനത്തിനു മടുക്കും

Shaju said...

This is the most modest review I have read about this movie. All other reviewers (Including ‘Hari’) were attacking the movie without mercy. Any ways good review.

Nowadays for making a good movie you don’t need long stories and all. A good theme even with small content is more than enough. “Pranchiyettan” is one of the best examples for that. But you need a perfect director for that.

BOOBU.INC said...

"വിമാനറാഞ്ചലിനോടനുബന്ധിച്ച കമാന്‍ഡോ ഓപ്പറേഷനുവേണ്ടി 2 മണിക്കൂറിലധികം നീളുന്ന ഒരു കഥയും തിരക്കഥയും ഉണ്ടാക്കേണ്ടിവന്നാല്‍ ആരുടെയായാലും ഗതി ഇതൊക്കെ തന്നെ. "

I THINK YOU SHOULD WATCH EXECUTIVE DECISION

സൂര്യോദയം said...

Mansoor... മേജര്‍ രവിക്ക്‌ കൂടുതല്‍ ആധികാരികതയുള്ള വിഷയം മിലിറ്ററി ആയതുകൊണ്ട്‌ അതുമായി ബന്ധപ്പെട്ട സിനിമകള്‍ ചെയ്യുന്നതില്‍ തെറ്റില്ല, പക്ഷേ.. ജനത്തിന്‌ മടുക്കാത്ത കൂടുതല്‍ കാര്യങ്ങളോ പുതുമയുള്ള സംഭവങ്ങളോ ഇല്ലാതെ ഈ പണിയ്ക്ക്‌ ഇറങ്ങരുതെന്നേയുളൂ... :)

Shaju... താങ്കളുടെ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി.. :)

BOOBU.IN‍C... ആ കമണ്റ്റുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചതെന്തെന്നാല്‍... ആകെ മേജര്‍ രവിയുടെ കയ്യില്‍ ആ വിമാനറാഞ്ചല്‍ സംഭവമേ ഉണ്ടായിരുന്നുള്ളൂ... അതിനുവേണ്ടി അദ്ദേഹം ഒരു സിനിമ ചെയ്തു.... പക്ഷേ, നല്ലൊരു കഥയും തിരക്കഥയും ഉണ്ടാക്കിയെടുക്കുന്നതില്‍ പരാജയപ്പെട്ടൂ എന്നേയുള്ളൂ... പ്രധാനപ്പെട്ട ഒരു സംഭവത്തിലേയ്ക്കെത്തുന്നതിന്‌ നല്ല രീതിയിലുള്ള ഇണ്റ്ററസ്റ്റിംഗ്‌ ആയ തിരക്കഥ കൂടി ഉണ്ടെങ്കില്‍ EXECUTIVE DECISION പോലെ നല്ല സിനിമകള്‍ ഉണ്ടാക്കാവുന്നതേയുള്ളൂ... :)

Unknown said...

നല്ല നിരൂപണം!! അപ്പൊ ഇതിനു തല വെക്കാതെ കഴിഞ്ഞു. ആശംസകള്‍!!

NANZ said...

“മൈരു പടം”

എന്നൊരൊറ്റ വാചകമേ ഈ സിനിമയെപ്പറ്റി പറയാനുള്ളൂ


(അശ്ലീല(?)വാക്കുപയോഗിച്ചതില്‍ ക്ഷമാ‍പണം. അതില്‍ക്കുറഞ്ഞൊന്നും ഈ സിനിമയെപ്പറ്റി പറയാനില്ലാത്തതുകൊണ്ടാണ്)